Saturday, April 29, 2017

ഹോസ്പിറ്റൽ -കഥ

കഥ

        *ഹോസ്പിറ്റൽ*
            ( *HOSPITAL*)
🏥🏥🏥🏥🏥🏥🏥🏥🏥
  WRITTEN
       BY
      *അജയ് പള്ളിക്കര*
        ( *AJAY PALLIKKARA*)
🏥🏥🏥🏥🏥🏥🏥🏥🏥
ഇന്ന് നമ്മുടെ കേരളത്തിൽ ഹോസ്പിറ്റലുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.  ഫാർമസികളുടെയും, ഡോക്ടർ മാരുടെയും. മനുഷ്യരുടെ എണ്ണം പെരുകാൻ തുടങ്ങിയതോടെ  രോഗങ്ങളും പെരുകി  കൂടാൻ തുടങ്ങി. രോഗങ്ങളെല്ലാം മനുഷ്യനിലേക്ക് വന്നതോടുകൂടി രോഗങ്ങളെ കീഴ്പെടുത്തും വിധം ശക്തിയാർജിക്കുന്ന മരുന്നുകളും, ചികിത്സയും വർധിച്ചു. ഇതോടു കൂടി രോഗങ്ങൾ ബാധിക്കുന്ന എല്ലാ ജനങ്ങളും ഹോസ്പിറ്റലുകളെ ആശ്രയിക്കാൻ തുടങ്ങി. ഹോസ്പിറ്റൽ ലാഭത്തിൽ മുങ്ങി.
ഓരോ ദിവസവും രോഗികളുടെ കൂട്ടമാണ് ഹോസ്പിറ്റലുകളിൽ. അങ്ങനെ ഓരോ ദിവസവും തിരക്കേറിവരുന്ന ഹോസ്പിറ്റലിൽ ഒരു ദിവസം.
___________________________
കഥാപാത്രങ്ങൾ:ഹരി, അമ്മ -സുഭദ്ര, നേഴ്‌സ്, ഡോക്ടർ, ശ്രീധരേട്ടൻ
___________________________
        നാഗപട്ടണം എന്നൊരു കൊച്ചു ഗ്രാമം. ഗ്രാമത്തിലെ ചെറ്റപ്പുരയിൽ താമസിക്കുന്ന ഹരി. ഹരിയുടെ അമ്മ സുഭദ്രമ.അച്ഛൻ മരിച്ചു,പിന്നീടുള്ള ജീവിതം അത്ര തൃപ്തികരമല്ല.

ഹരി കിടക്കയിൽ നിന്നും വേഗം എണീറ്റു 'തീയുടെ അഗ്നിനാളം കൊണ്ട് പുകഞ്ഞിരിക്കുന്നു അവന്റെ മുഖം 'ഹരിയുടെ പരിഭ്രാന്തം ആർക്കും മനസ്സിലാവുന്നില്ല.

അമ്മ "ഹരി.... നിന്റെ മുഖമെന്താ ക്ഷീണിച്ചിരിക്കുന്നത് ഇന്നലെ ഒന്നും കഴിച്ചില്ലേ "

'ഹരിയുടെ മുഖസ്തുതി കണ്ടാപ്പോൾ സുഭദ്രാമ്മയുടെ ചോദ്യത്തിനു ഉത്തരം കിട്ടിയ മട്ടിലായി. '

ചെറ്റപ്പുരയിൽ നിന്നിറങ്ങിയ ഹരി മുറ്റത്ത്‌ ക്ഷീണിച്ചു അവശനായി കിടക്കുന്ന സൈക്കിൾ ഉരുട്ടികൊണ്ട് നാഗപ്പട്ടണത്തിലേക്ക്. 'ശരീരത്തിലാകെ വിയർപ്പിന്റെ അംശം' ഉരുട്ടി കൊണ്ടുവന്ന സൈക്കിൾ കടയുടെ മുൻപിലേക്ക് വെച്ചു നേരെയാക്കാൻ പറഞ്ഞു.
അല്പസമയം കഴിഞ്ഞു റെഡിയാക്കിയ  സൈക്കിൾ കൊണ്ട് നേരെ വീട്ടിലേക്ക്.
          രാവിലത്തെ ചായകുടിച്ചു ഹരി ഫോണിനു നേരെ കൈ നീട്ടി.
'ഹരിക്ക് സ്വന്തമായി ഒരു ഫോണുണ്ടായിരുന്നു. ഹരിയുടെ വഴികാട്ടിയും, കാണാകണ്മണിയുമായിരുന്നു ആ ഫോൺ '

ഹരി- "അമ്മ...., ഞാനിതാ വരുന്നു. കൂട്ടുകാരന്റെ വീട്ടിലേക്കും, ഒരു സിനിമക്കും പോയിട്ട് വരാം, രാത്രിയാകും എത്താൻ"
അമ്മ -"വേണ്ട, നിനക്കെവിടുന്നാ ഈ ധൈര്യം വന്നേ. അച്ഛൻ ഉള്ളകാലത്ത് നിന്നെ എവിടുക്കെങ്കിലും പോകാൻ സമ്മതിച്ചിരുന്നോ, നീ പോയിരുന്നോ. അച്ഛൻ ഇല്ല എന്ന് വിചാരിച്ചു നീ എന്തും ചെയ്യാന്നാ, നിനക്ക് ഒറ്റയ്ക്ക് പോകാനുള്ള പ്രായമൊക്കെ ആയോ, "
       ഒരുപാട് പറഞ്ഞെങ്കിലും പോകാൻ സമ്മതിച്ചു. "ഇത് നിന്റെ അവസാനത്തെ പോക്കാ എന്ന് കൂട്ടിക്കോ "
 മുറ്റത്തെ സൈക്കിളുമെടുത്ത് പട്ടണത്തിലെക്ക്. കൂട്ടുകാരനെ വിളിക്കാൻ ഫോണിൽ അവന്റെ നമ്പർ എടുത്തതും ഹരിയുടെ ഫോൺ ശബ്ദമുയർത്തി. അറ്റന്റ് ചെയ്തു.
     "ആ, അമ്മ എന്താ "
'അമ്മയുടെ ശബ്ദമുയർന്നില്ല. വിടറിയ ശബ്ദത്തിന്റെ  തീരത്ത് അഗാധമായ കണ്ണുനീരിന്റെ അംശം ഉണ്ടായിരുന്നു. '
ഹരിയുടെ മുഖം വിങ്ങി. ഫോൺ കീശയിൽ ഇട്ട് വേഗത്തിൽ സൈക്കിൾ ചവിട്ടി വീട്ടിലേക്ക്.
വീട്ടിൽ ആകെ ആളുകൾ കൂടിയിരിക്കുന്നു. അമ്മക്ക് എന്തെങ്കിലും.
'കൂട്ടത്തിൽ നിന്ന് കിടക്കുന്ന അമ്മയുടെ നേരിയ ചിത്രം മാത്രം കാണാം. '
  *ഹോസ്പിറ്റലിലേക്ക്*
ഹോസ്പിറ്റൽ ഒരടഞ്ഞ നിലവിളിയായ് മാറുകയായിരുന്നു.
'ഹോസ്പിറ്റലിലെ വരാന്തയിലേക്ക് ഓട്ടോറിക്ഷ പ്രവേശിച്ചു. വാച്ച്മാൻ വന്ന് അമ്മയെ ഇറക്കാൻ സഹായിച്ചു. കൂടാതെ ജോലിക്കാരൻ വീൽചെയറിൽ അമ്മയെ ഇരുത്തി ഉള്ളിലേക്ക് കൊണ്ടുപോയി.
കീശയിൽ കയ്യിട്ടു കിട്ടിയ 40രൂപ വണ്ടിക്കാരന് കൊടുത്തു പറഞ്ഞുവിട്ടു.
അമ്മയെ റൂമിലേക്ക്‌ പ്രവേശിപ്പിച്ചിരുന്നു. കൂടെ വന്നവർ എല്ലാവരും തിരിച്ചുപോയി. ഹരി അടുത്തുള്ള കസേരയിൽ പോയി ഇരുന്നു.

-അരമണിക്കൂർ കഴിഞ്ഞു-
       "ഇപ്പോൾ വന്ന പേഷ്യന്റിന്റെ കൂടെ വന്നവർ ആരാ"
                   "ഞാനാ, ഹരി എന്തെങ്കിലും"
     "നീയോ, വേറെ ആരും ഇല്ലേ, എന്തായാലും ഈ മരുന്നൊന്ന്‌ വാങ്ങി കൊണ്ട് വരൂ "

നേഴ്‌സ് തന്ന ഒ.പി ടിക്കറ്റുമായി അച്ഛനു പരിചയമുള്ള കടയിൽ പോയി കാര്യം പറഞ്ഞു.
    "ശ്രീധരേട്ടാ, അമ്മ ഹോസ്പിറ്റലിലാണ്. ഒരഞ്ഞൂറുരൂപ താ, വൈകുന്നേരം ഇരുട്ടും മുൻപേ തരാം "

ശ്രീധരേട്ടൻ കൊടുത്ത അഞ്ഞൂറിന്റെ നോട്ടുമായി ഹോസ്പിറ്റലിലേക്ക്.

അമ്മ കിടക്കുന്ന റൂമിന്റെ കതകു തട്ടി. പെട്ടെന്ന് തുറന്നു. ഹരി പേടിച്ചു.

നേഴ്‌സ് -"എവിടെ മരുന്ന് വാങ്ങിയില്ലേ "
 ഹരി -"അത്, എവിടുന്നാ വാങ്ങുക, സ്ഥലം എവിടെയാ?"
നേഴ്‌സ് -"ഇനി വാങ്ങേണ്ട, ഡിന്നർ ടൈം ആയി. ഇനി 12 മണി കഴിഞ്ഞു വാങ്ങിയാൽ മതി. "
ഹരി അമ്മയെ കാണാൻ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ
  "എവിടെക്കാ, ഉള്ളിലേക്ക് ആരെയും കടത്തിവിടില്ല. "
ഹരി പിറുപിറുത്തു പുറത്തെ കസേരയിൽ തന്നെ ഇരുന്നു.

നേഴ്‌സ് റൂം
------------------
സംസാരവും, ഭക്ഷണം കഴിക്കലും ഒരുപോലെ നടക്കുന്നുണ്ട്.

നേഴ്‌സ്(1)-"വേഗം കഴിക്ക്, ഇന്ന് അധികം രോഗികൾ ഉള്ള ദിവസമാ, സംസാരം പിന്നെ ആവാം. "

നേഴ്‌സ് (2)-"എന്നാ രോഗികൾ കുറവുള്ള ദിവസം, ഇപ്പോൾ ഒരു അമ്മ വന്നിട്ടുണ്ട്, ഇത്തിരി സീരിയസ് ആണ്, കൂടെ ഒരു ചെക്കൻ മാത്രമേ ഉള്ളു. ഡോക്ടർ വരാം എന്ന് പറഞ്ഞിട്ടുണ്ട് വേഗം പോകണം. "
ഹരി വാച്ചിൽ സമയം നോക്കി 2:00 മണി.അവൻ അടുത്തിരിക്കുന്ന വൃദ്ധനോട് ചോദിച്ചു
"ഏട്ടാ, ഈ ഫാർമസി എവിടെയാ."
         "ഫാർമസിയോ എന്ത് കുന്താണത്‌. "
  "ഈ മരുന്നു വാങ്ങുന്ന സ്ഥലമേ. "
          "ഓ അത്, ഇതറിയുമെങ്കിൽ ആദ്യമേ ഇങ്ങനെ ചോദിച്ചാൽ പോരെ ആദ്യം തന്നെ. ആ വളവുതിരിഞ്ഞു അപ്പുറത്താ. "

ഹരി മരുന്നുവാങ്ങാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂവിൽ നിന്നു.അര മണിക്കൂറോളും കഴിഞ്ഞാണ് അതിൽ നിന്നും ഒഴിവായത്.
മരുന്നുവാങ്ങി ഹരി റൂമിന്റെ കതകു തട്ടി. ഡോക്ടർ ആയിരുന്നു തുറന്നത്.
ഹരി "ഡോക്ടർ അമ്മക്ക്, അമ്മക്കുള്ള മരുന്നു വാങ്ങിയിട്ടുണ്ട്. "

ഡോക്ടർ "മോനെ, അമ്മക്ക് ചെറിയൊരു ഓപ്പറേഷൻ വേണം. ഉടൻ തന്നെ ഇല്ലെങ്കിൽ ചിലപ്പോൾ. ബന്ധുക്കൾ ആരെയും വിവരം അറിയിച്ചില്ലേ, "

ഹരി "ഡോക്ടർ, ബന്ധുക്കൾ എന്ന് പറയാൻ ഞങ്ങൾക്ക് ആരും ഇല്ല, പരിചയമുള്ളൊരാളായി ചായക്കടക്കാരൻ ശ്രീധരേട്ടനാണ്. "

ഡോക്ടർ "ശ്രീധരേട്ടനോട് വരാൻ പറയു, ഓപറേഷൻ ഉടനെ വേണം,"

ഡോക്ടർ പറഞ്ഞതും കേട്ട് ഹരി വീണ്ടും സീറ്റിൽ ഇരുന്നു. (ഓപ്പറേഷന് ഒരുപാട് പൈസ ആവില്ലേ)

നേഴ്‌സ് റൂം (ചായനേരം)
-------------------
നേഴ്‌സ്(1)-"ഡോക്ടർ, ആ അമ്മയുടെയും, മകന്റെയും കാര്യം."

ഡോക്ടർ "അവരുടെ കാര്യം ഭയങ്കര കഷ്ട്ടമാ. അച്ഛനോ, കുടുംബക്കാരോ ആരും ഇല്ല. ഉള്ളതായി ഒരു ചായക്കടക്കാരനാണ് അവരോടു വരാൻ പറഞ്ഞിട്ടുണ്ട്. അധികം സാമ്പത്തികമായി ഇല്ലാത്തവരാ. ഓപ്പറേഷൻ നടത്തണം. "

നേഴ്‌സ്(2)-"അതിനിടയിൽ വേറൊരു കേസ്. മേലാസാകനം പൊള്ളിയ ഒരു സ്ത്രീ. അവരും ഇതുപോലെ തന്നെയാ. പക്ഷെ നല്ല ക്യാഷ് ഉള്ള ടീമാ. "

കുറച്ചുനേരത്തെ കുശലം പറച്ചിലിന് ശേഷം വീണ്ടും ഡ്യൂട്ടിയിലേക്ക് പ്രവേശിച്ചു.

ഹരി വീണ്ടും കതകു തട്ടി.
 ഹരി "സിസ്റ്റർ, അമ്മയുടെ ഓപ്പറേഷൻ എപ്പോഴാ.

സിസ്റ്റർ "സമയം എടുക്കും, വരാനുള്ളവരോടൊക്കെ വരാൻ പറഞ്ഞില്ലേ, അവിടെ ഇരുന്നോ. "

സിസ്റ്റർ കതക് ഉറക്കെ അടച്ചു. അവൻ കസേരയിൽ പോയിരുന്നു. അകലങ്ങളിലെ അലർച്ച അവന് കേൾക്കാമായിരുന്നു. ആ ശബ്ദം അടുത്തു അടുത്തു വന്നു. അവന്റെ മുന്നിലൂടെ സ്‌ട്രെച്ചറിൽ  പോകുന്ന ഒരമ്മയുടെ ശവശരീരം.ചുറ്റും കൂട്ടം കൂടി കരച്ചിലിന്റെ അലർച്ച. അവന്റെ പ്രായമുള്ള ഒരു പയ്യനും അതിൽ ഉണ്ടായിരുന്നു.അവൻ മുഖം തിരിച്ചു.

ആശങ്കകൾ കൊണ്ട് അവന്റെ മനം നിറഞ്ഞു. തൊട്ടടുത്തിരിക്കുന്ന യുവാവിനോട് ചോദിച്ചു "ഈ ഓപ്പറേഷൻ ചെയ്യാൻ ഒരുപാട് പൈസ ആവില്ലേ. എന്റെ അമ്മ തിരിച്ചു വരുമെന്ന് ഉറപ്പുണ്ടോ. "

ഏട്ടൻ "അമ്മ തിരിച്ചു വരും, ആ പ്രതീക്ഷ ഇല്ലെങ്കിൽ ഞാനടക്കം പലരും ഇവിടെ ഇങ്ങനെ ഇരിക്കില്ലല്ലോ. എല്ലാം ശരിയാകും. "

ഹരിയുടെ മൂളലിന് കനം കുറഞ്ഞിരുന്നു.
ശ്രീധരേട്ടൻ വന്നു. അമ്മയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഡോക്ടർ റൂമിലേക്ക്‌ കയറുന്നതിനു മുൻപ് തോളിൽ കൈ തട്ടി ആശ്വസിപ്പിച്ചു ഓപ്പറേഷൻ ചെയ്യാൻ റൂമിലേക്ക്‌ കയറി.
പെട്ടെന്ന് ഹരിയുടെ ഫോൺ റിംങ് ചെയ്തു.

ഹരി "ഡാ, ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം. "

നവീൻ "ഹരി, നമ്മുടെ അമലിന്റെ അമ്മക്ക് ആക്സിഡന്റ്. സീരിയസ് എന്നാ പറഞ്ഞത്,നീ ഇപ്പോൾ എവിടെയാ.....ഹലോ.. ഹലോ.. "

ഹരി "ഹലോ... ഏത് ഹോസ്പിറ്റലിലാ, ഹലോ.. "

ഹരി ഫോൺ കട്ടാക്കി.നീണ്ടു കിടക്കുന്ന ഹാളിനു നേരെ നോക്കി. അവിടെ ആൾകൂട്ടം. അതിനിടയിൽ അമലിന്റെ കണ്ണീരറ്റ മുഖം. ആൾക്കൂട്ടത്തിലേക്ക്‌, അവന്റെ ഉറ്റ ചങ്ങാതിയുടെ അടുത്തേക്ക് ചെന്നു.അടുത്തിരുന്നു.തോളത്ത് തട്ടി.

ഹരി "കരയല്ലേടാ, ഒന്നും സംഭവിക്കില്ല. എല്ലാവരും ഇല്ലേ. നിന്നെ ആശ്വസിപ്പിക്കാൻ കുടുംബക്കാർ എല്ലാവരും ഇല്ലേ. "

അമൽ "എന്റെ അമ്മ, ഞാൻ കാരണം, എന്റെ കയ്യിൽ നിന്നും പറ്റിയ അബദ്ധം, ഞാനല്ലേ അമ്മയെ ഇടിപ്പിച്ചത്. ഞാനാണ്‌ എല്ലാത്തിനും കാരണം. ഞാൻ. എനിക്കൊന്നും സംഭവിക്കാതെ അമ്മക്ക് മാത്രം. അമ്മാ.....എന്റെ  അമ്മാ..... "

സമയം പോകും തോറും അമലിന്റെ കുടുംബക്കാർ ഓരോന്നായി വന്നു തുടങ്ങി. അമലിന്റെ തോളത്ത് തട്ടി പലരും സമാധാനപ്പെടുത്തി. ഹരി വീണ്ടും നീണ്ടു നിവർന്ന ഹാളിലെ രണ്ടു  അറ്റത്തേക്കും മാറി, മാറി  നോക്കി. ഓപ്പറേഷൻ തിയേറ്ററിൽ മരണത്തോട് മല്ലടിക്കുന്ന അമ്മ.അമ്മ...
 വികാരവിധൂരതയിലേക്ക് നോക്കിനിൽക്കുന്ന ഹരിയും, അമൽ കൃഷ്ണയും. അമ്മയുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന അവരും, ചുറ്റും ഓരോ പ്രശ്നങ്ങളാൽ ഇരിക്കുന്നവരുടെ ഉള്ളും,  നിറയെ കണ്ണുനീരാണ്.ചുട്ടുപഴുത്ത തീയേ കറുത്ത ശരങ്ങളാക്കി മാറ്റാനുള്ള കണ്ണുനീർ അവരുടെ ഉള്ളിൽ ഉണ്ട്.
ICU വിലെ ഡോക്ടർ പുറത്തേക്ക് വന്ന് അമ്മക്ക് കുഴപ്പമില്ല എന്ന് പറയാൻ കാത്തിരിക്കുന്ന അമൽ.
ഓപ്പറേഷൻ കഴിഞ്ഞു തിരിച്ചുവരുന്ന ഡോക്ടറെ കാണാൻ ഇരിക്കുന്ന ഹരി.ഓപറേഷനുള്ള പൈസ ശ്രീധരേട്ടൻ മുഖേന വാങ്ങി കൊടുക്കണം.കാര്യം ശ്രീധരേട്ടനോട് പറയണം.

മരണപാതയിൽ ജ്വലിക്കുന്ന രണ്ടു അമ്മമാർ. പുറത്ത് അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന രണ്ടുമക്കളും, പ്രിയപ്പെട്ടവരും.
    *ബാങ്കുവിളി ഉയർന്നു.കറുത്തിരുണ്ട കാർമേഘം, അന്തരീക്ഷം. ജീവിതത്തിലെ പഴുതുകൾ എല്ലാം അടഞ്ഞു. പ്രകൃതിയിലെ ശബ്ദങ്ങൾ വിടറി. പലരുടെയും ഉള്ളിലും പുറത്തും കണ്ണുനീരിന്റെ അലർച്ച. വിധി മരണം തന്നെ*

               BY
       *അജയ് പള്ളിക്കര*

Saturday, April 8, 2017

തിങ്കളാഴ്ച്ച -ചെറുകഥ



       *തിങ്കളാഴ്ച്ച*
                  (MONDAY)
---ചെറുകഥ---------Short-STORY------

    WRITTEN BY
       *അജയ് പള്ളിക്കര*
             (AJAY PALLIKKARA)
*************************************
അലറാം ഉച്ചത്തിൽ മുഴങ്ങി. രഞ്ജിത്ത് കിടക്കപ്പായയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് വേഗത്തിൽ നടന്നു.
(-രഞ്ജിത്തിന്റെ മനസ്സിലാകാത്ത പെരുമാറ്റം അതിശയിപ്പിച്ചിരുന്നു പലരെയും-)
പെട്ടെന്ന് തന്നെ തിരിച്ചെത്തി കട്ടലിൽ ഇരുന്ന്‌ കയ്യിലെ മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റി നമ്പർ ഡയൽ ചെയ്ത് തലയിണ കെട്ടിപ്പിടിച്ചു കൊഞ്ചൽ പോലെ എന്തൊക്കെയോ പറഞ്ഞു. (-രഞ്ജിത്തിന്റെ വികാരവശ്യമായ മുഖത്തിനു പഴക്കമുണ്ട്-)
മുറിയിലെ കിഴക്കേ ചുമരിൽ ജനലിനോട് ചേർന്ന് ഒട്ടിച്ചുവെച്ച അല്പം ഫോട്ടോകൾ നോക്കിയും കുറേ സംസാരിക്കുന്നു.

അമ്മ പുറത്തേക്ക് പോകാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞു.
"മോനെ..... ഭക്ഷണം കഴിച്ചിട്ട് ക്ലാസിനു പൊയ്ക്കോ. വരുമ്പോൾ പുതിയ ഓഫറിൽ സിം കാർഡ് എടുത്തോ. "  
               "ശരി"              
മറുപടി പറഞ്ഞു വീണ്ടും വർത്തമാനം തുടങ്ങി.

വീട്ടിൽ ആരുമില്ല. അവൻ ശ്രെദ്ധയോടെ കയ്യിലെ റിമോട്ടിൽ അമർത്തി ശബ്ദമില്ലാതെ സിനിമ കാണാൻ തുടങ്ങി.
                 -അശ്ലീല സിനിമ-

അല്പം സമയം കഴിഞ്ഞു ഫാഷൻ വസ്ത്രങ്ങളിട്ട് രഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങി. കാതുകളിൽ ഇയർഫോൺ ഉണ്ട്. ഉടനെ ഒരു ബൈക്ക് ഗേറ്റിനു മുന്നിൽ വന്നു നിന്നു. രഞ്ജിത്ത് അതിൽ കയറി വേഗത്തിൽ പോയി. 'ഇന്റർനെറ്റ് കഫെ' എന്ന ബോർഡ് വെച്ച ഹാളിലേക്ക്.
പെട്ടെന്ന് തന്നെ തിരിച്ചെത്തി.
വഴിയരികിൽ ഒരു യുവാവിന്റെ കയ്യിൽ നിന്നും ഒരു പൊതിവാങ്ങി കുറച്ചകലെയുള്ള കടയിൽ കൊണ്ടുപോയി കൊടുത്തു. അയ്യാൾ നീട്ടിയ അഞ്ഞൂറിന്റെ നോട്ട് രഞ്ജിത്ത് ആർത്തിയോടെ വാങ്ങി പോക്കറ്റിലിട്ടു.
അവർ ഒഴിഞ്ഞ ഒരു മൂലയിൽ കടത്തിണ്ണയിൽ ഇരുന്നു. രണ്ടു സിഗരറ്റ് വാങ്ങി ആർത്തിയോടെ വലിച്ചു. ദരിദ്രനായ ഒരാൾ മുഷിഞ്ഞ വേഷത്തിൽ അവശനായി അവർക്കു നേരെ കൈ നീട്ടി -ചില്ലറ തുട്ടുകൾക്കു വേണ്ടി-. കണ്ട ഭാവം പോലും നടിക്കാതെ ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരിച്ചു അവർ ബൈക്കിൽ അവിടെ നിന്നും ഓടിച്ചു പോയി. ബാർ ഹോട്ടലിൽ അവർ ഇന്നത്തെ ഉച്ചയൂണും കഴിച്ചു. അവർ പുതിയ റിലീസ് സിനിമക്കും പോയി.

വീട്ടിൽ അമ്മ ഇരുന്നു സീരിയൽ കാണുകയാണ്. രഞ്ജിത്ത് കടന്നു വന്നത് അറിഞ്ഞിരിക്കാം-ശ്രെദ്ധിക്കാൻ നേരമില്ലാത്ത തിരക്കാണ്-. രഞ്ജിത്തിനെ നോക്കി പെട്ടെന്ന്  
 "സിം കാർഡ് വാങ്ങിയോ"
                " ആ "
അവൻ അത് നീട്ടി, അല്പം തിരക്കിൽ അത് വാങ്ങി ഫോണിലിടുന്നതിനിടയിൽ
          "ചോർ കഴിച്ചോ മേശപ്പുറത്തുണ്ട് "
  "ശരണ്യേ....... ശരണ്യേ..... "
        "എന്താ ഏട്ടാ "
"നീ കിടന്നില്ലേ "
        "ഇല്ല, കുറച്ചു   പഠിക്കാനുണ്ട് "
        "ആ "
ഏട്ടൻ ചോറ് കഴിക്കാൻ തുടങ്ങി. ശരണ്യ അനുജത്തിയാണ്. അവളുടെ കാതുകളിൽ ഫോണുണ്ട്, പഠിക്കുന്ന പുസ്തകത്തിൽ തല വെച്ചു അവൾ ആരോടോ സംസാരിച്ചു കിടക്കുകയാണ്.
രഞ്ജിത്ത് തന്റെ മുറിയിൽ ലൈറ്റ് അണച്ചു വന്നു കിടന്നു. മൊബൈൽ ഫോൺ ധൃതിയിൽ എടുത്തു. മെമ്മറി കാർഡ് മാറ്റിയിട്ട് അവൻ എന്തോ കാണുന്നു.
അതിനിടയിൽ തുറന്നിട്ട ജനാലകൾ അടച്ചുകൊളുത്തിട്ടു. മേൽക്കൂരക്കിടയിൽ ചെറിയ വിടവിലൂടെ ദൂരെ രണ്ടു നക്ഷത്രങ്ങൾ സംസാരിക്കുന്നു.

*'യുവത്വത്തിന്റെ ഭാഷ്യം വളരെ രസകരമായിരിക്കുന്നു. സമൂഹത്തിന്റെ ചിത്രങ്ങൾ യുവത്വത്തിന്റെ കൈവെള്ളയിലാണ്‌ കുറിച്ചിട്ടിരിക്കുന്നത്. ചിന്തിയ ഒരു ചിന്താഗതിക്ക് പുരോഗമന ചെന്ന ദേഹവും സമൂഹമെന്ന ദേഹിയും. !'*
       
      *BY*
       *അജയ് പള്ളിക്കര*
ഫോൺ നമ്പർ:  *8943332400*