*തിങ്കളാഴ്ച്ച*
(MONDAY)
---ചെറുകഥ---------Short-STORY------
WRITTEN BY
*അജയ് പള്ളിക്കര*
(AJAY PALLIKKARA)
*************************************
അലറാം ഉച്ചത്തിൽ മുഴങ്ങി. രഞ്ജിത്ത് കിടക്കപ്പായയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് വേഗത്തിൽ നടന്നു.
(-രഞ്ജിത്തിന്റെ മനസ്സിലാകാത്ത പെരുമാറ്റം അതിശയിപ്പിച്ചിരുന്നു പലരെയും-)
പെട്ടെന്ന് തന്നെ തിരിച്ചെത്തി കട്ടലിൽ ഇരുന്ന് കയ്യിലെ മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റി നമ്പർ ഡയൽ ചെയ്ത് തലയിണ കെട്ടിപ്പിടിച്ചു കൊഞ്ചൽ പോലെ എന്തൊക്കെയോ പറഞ്ഞു. (-രഞ്ജിത്തിന്റെ വികാരവശ്യമായ മുഖത്തിനു പഴക്കമുണ്ട്-)
മുറിയിലെ കിഴക്കേ ചുമരിൽ ജനലിനോട് ചേർന്ന് ഒട്ടിച്ചുവെച്ച അല്പം ഫോട്ടോകൾ നോക്കിയും കുറേ സംസാരിക്കുന്നു.
അമ്മ പുറത്തേക്ക് പോകാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞു.
"മോനെ..... ഭക്ഷണം കഴിച്ചിട്ട് ക്ലാസിനു പൊയ്ക്കോ. വരുമ്പോൾ പുതിയ ഓഫറിൽ സിം കാർഡ് എടുത്തോ. "
"ശരി"
മറുപടി പറഞ്ഞു വീണ്ടും വർത്തമാനം തുടങ്ങി.
വീട്ടിൽ ആരുമില്ല. അവൻ ശ്രെദ്ധയോടെ കയ്യിലെ റിമോട്ടിൽ അമർത്തി ശബ്ദമില്ലാതെ സിനിമ കാണാൻ തുടങ്ങി.
-അശ്ലീല സിനിമ-
അല്പം സമയം കഴിഞ്ഞു ഫാഷൻ വസ്ത്രങ്ങളിട്ട് രഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങി. കാതുകളിൽ ഇയർഫോൺ ഉണ്ട്. ഉടനെ ഒരു ബൈക്ക് ഗേറ്റിനു മുന്നിൽ വന്നു നിന്നു. രഞ്ജിത്ത് അതിൽ കയറി വേഗത്തിൽ പോയി. 'ഇന്റർനെറ്റ് കഫെ' എന്ന ബോർഡ് വെച്ച ഹാളിലേക്ക്.
പെട്ടെന്ന് തന്നെ തിരിച്ചെത്തി.
വഴിയരികിൽ ഒരു യുവാവിന്റെ കയ്യിൽ നിന്നും ഒരു പൊതിവാങ്ങി കുറച്ചകലെയുള്ള കടയിൽ കൊണ്ടുപോയി കൊടുത്തു. അയ്യാൾ നീട്ടിയ അഞ്ഞൂറിന്റെ നോട്ട് രഞ്ജിത്ത് ആർത്തിയോടെ വാങ്ങി പോക്കറ്റിലിട്ടു.
അവർ ഒഴിഞ്ഞ ഒരു മൂലയിൽ കടത്തിണ്ണയിൽ ഇരുന്നു. രണ്ടു സിഗരറ്റ് വാങ്ങി ആർത്തിയോടെ വലിച്ചു. ദരിദ്രനായ ഒരാൾ മുഷിഞ്ഞ വേഷത്തിൽ അവശനായി അവർക്കു നേരെ കൈ നീട്ടി -ചില്ലറ തുട്ടുകൾക്കു വേണ്ടി-. കണ്ട ഭാവം പോലും നടിക്കാതെ ഇംഗ്ലീഷിൽ എന്തൊക്കെയോ സംസാരിച്ചു അവർ ബൈക്കിൽ അവിടെ നിന്നും ഓടിച്ചു പോയി. ബാർ ഹോട്ടലിൽ അവർ ഇന്നത്തെ ഉച്ചയൂണും കഴിച്ചു. അവർ പുതിയ റിലീസ് സിനിമക്കും പോയി.
വീട്ടിൽ അമ്മ ഇരുന്നു സീരിയൽ കാണുകയാണ്. രഞ്ജിത്ത് കടന്നു വന്നത് അറിഞ്ഞിരിക്കാം-ശ്രെദ്ധിക്കാൻ നേരമില്ലാത്ത തിരക്കാണ്-. രഞ്ജിത്തിനെ നോക്കി പെട്ടെന്ന്
"സിം കാർഡ് വാങ്ങിയോ"
" ആ "
അവൻ അത് നീട്ടി, അല്പം തിരക്കിൽ അത് വാങ്ങി ഫോണിലിടുന്നതിനിടയിൽ
"ചോർ കഴിച്ചോ മേശപ്പുറത്തുണ്ട് "
"ശരണ്യേ....... ശരണ്യേ..... "
"എന്താ ഏട്ടാ "
"നീ കിടന്നില്ലേ "
"ഇല്ല, കുറച്ചു പഠിക്കാനുണ്ട് "
"ആ "
ഏട്ടൻ ചോറ് കഴിക്കാൻ തുടങ്ങി. ശരണ്യ അനുജത്തിയാണ്. അവളുടെ കാതുകളിൽ ഫോണുണ്ട്, പഠിക്കുന്ന പുസ്തകത്തിൽ തല വെച്ചു അവൾ ആരോടോ സംസാരിച്ചു കിടക്കുകയാണ്.
രഞ്ജിത്ത് തന്റെ മുറിയിൽ ലൈറ്റ് അണച്ചു വന്നു കിടന്നു. മൊബൈൽ ഫോൺ ധൃതിയിൽ എടുത്തു. മെമ്മറി കാർഡ് മാറ്റിയിട്ട് അവൻ എന്തോ കാണുന്നു.
അതിനിടയിൽ തുറന്നിട്ട ജനാലകൾ അടച്ചുകൊളുത്തിട്ടു. മേൽക്കൂരക്കിടയിൽ ചെറിയ വിടവിലൂടെ ദൂരെ രണ്ടു നക്ഷത്രങ്ങൾ സംസാരിക്കുന്നു.
*'യുവത്വത്തിന്റെ ഭാഷ്യം വളരെ രസകരമായിരിക്കുന്നു. സമൂഹത്തിന്റെ ചിത്രങ്ങൾ യുവത്വത്തിന്റെ കൈവെള്ളയിലാണ് കുറിച്ചിട്ടിരിക്കുന്നത്. ചിന്തിയ ഒരു ചിന്താഗതിക്ക് പുരോഗമന ചെന്ന ദേഹവും സമൂഹമെന്ന ദേഹിയും. !'*
*BY*
*അജയ് പള്ളിക്കര*
ഫോൺ നമ്പർ: *8943332400*
No comments:
Post a Comment