Thursday, March 30, 2017

പണം -കവിത

കാലം നമുക്ക് നീട്ടിയ മനസ്സിനെ കുളിരണിയിപ്പിക്കുന്ന പണം. ഇന്ന് ചെറു കുട്ടികൾക്ക് വരെ പണത്തിന്റെ ആവശ്യമുണ്ട്. കീശയിൽ, പേർസിൽ, പണം ഉണ്ടെങ്കിൽ പിന്നെ അവർ ആരാ മുതല്.
കണ്ണുകൾ രണ്ടും 'പണ' പുറത്തേക്ക് നോക്കി നിൽക്കാതെ മനുഷ്യ ഹൃദയത്തിലേക്ക് നോക്കുക. പണത്തിനുമപ്പുറം അവർക്ക് എന്തൊക്കെയോ നിങ്ങളോട് പറയാനുണ്ട്.

*പണം*
   ( *PANAM*)
           ( *കവിത*)
---------------------------------------------
ഞാൻ അതുവാങ്ങിച്ചു, ഇതുവാങ്ങിച്ചു, തികയുന്നില്ല പണം.

ഞാൻ കടം വേടിച്ചു, പണയം വെച്ചു, ചുഴന്നെടുത്തു, തികയുന്നില്ല പണം.

ഞാൻ അവനതുവാങ്ങി, അവൾക്കതു നൽകി, വേണ്ടതു കൊടുത്തു, എന്നിട്ടും തികയുന്നില്ല പണം.

പണമാർത്തിമൂത്ത ഞാൻ പണത്തിലെ വിശ്വാസം പൈസക്കാരൻ പച്ചില ജന്തു രാത്രി വരുന്നതും കാത്തിരിക്കവെ, ദൂരെ നിന്നതാ ഏട്ടന്റെ വിളി
"ഞാൻ നിന്റെ അക്കൗണ്ടിലേക്കു പണം അയച്ചിട്ടുണ്ട് "

അതങ്ങുവന്നു, വിശേഷവും വന്നു, വിരുന്നരും എത്തി, ഫോണങ്ങുകേട് ഷോപ്പിലും നൽകി, പൂരങ്ങടടുത്തു, എന്നിട്ടും തികയുന്നില്ല പണം.

നോട്ടങ്ങുമാറി, നോട്ടൊന്നു കാണാൻ കൊതിച്ചങ്ങുപോയി, കൈ എത്തും മുന്നെ പാറി..പാറി, മാറി..മാറി, കൊടുത്തു.. കൊടുത്തു പോയ്............

************************************
കാലങ്ങൾ മാറുമ്പോൾ,  സാഹചര്യങ്ങൾ കൂടുമ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മനുഷ്യന്റെ പ്രശ്നങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. എന്റെ കണ്ണുകൾ എപ്പോഴും തുറന്നുതന്നെ ഇരിക്കും പുതിയ കഥകൾക്കും, കവിതകൾക്കും,രചനകൾക്കും  ജീവിതാനുഭവങ്ങൾക്കും  വേണ്ടി.
___________________________
          *BY*
      *അജയ് പള്ളിക്കര*
          (AJAY PALLIKKARA)

No comments:

Post a Comment