*പിന്നിട്ട വഴികൾ*
(PINNITTA VAZHIKAL)
-------------------------------------------
ജീവിതം ഒരു നീണ്ടയാത്ര
യാത്രയിൽ പലരെയും കണ്ടുമുട്ടി
പലരുമായും അടുത്തു
പലരും പാതിവഴിയിൽ പൊലിഞ്ഞു പോയി,
ഏകാന്തമായ് ഞാൻ നിൽക്കവെ
എന്നിൽ വന്നു നീ ഒരു സുന്ദര സ്വപ്‍നം പോലെ.
ആ സ്വപ്‌നത്തിനാകട്ടെ വിവിധ മുഖങ്ങൾ
ചില സമയം തലോടുന്ന കാറ്റും, പൊള്ളിക്കുന്ന വെയിലും
ചില സമയം തീവ്ര കൊടുങ്കാറ്റും, സ്നേഹത്തിന്റെ താരാട്ടും.
ഒരുമിച്ചു നടന്നു നാം ഒരു പാതിരാ മഴപോലെ
ആരും ഒന്നും മിണ്ടിയില്ല
കാറ്റിന്റെ സ്പർശനം പോലും പൊള്ളിക്കുന്ന വേദനയായിരുന്നു
ആ വേദനയും ഒരു സുഖമായിരുന്നു.
ഒരുപാട് സ്നേഹം ഉള്ളിൽ ഒതുക്കി
സ്വപ്‌നങ്ങൾ കെട്ടിപ്പടുത്തു,
എന്നാൽ, എന്തോ ആ യാത്ര പാതി വഴിയിൽ നിന്നു
ആ സ്വപ്ന കൂടാരങ്ങൾ തകർന്നു വീണു
ഒരുമിക്കില്ല ഇനി എന്നെനിക്കറിയാം എന്നാലും
ഇന്നും ഞാൻ ആഗ്രഹിക്കുന്നു ആ യാത്ര തുടരാൻ
മരണം വരെയും..........
--------------------------------------------
BY
*അജയ് പള്ളിക്കര*

No comments:
Post a Comment