*നിറം*
(NIRAM)
_______________________
(കറുപ്പിനെവെറുക്കുന്ന കൂട്ടുകാർക്ക് വേണ്ടി)
-----------------------------------------
നീയും ഞാനും വ്യത്യാസപ്പെട്ടിരിക്കുന്നത് കറുപ്പ് എന്ന ചിന്തയിലാണോ...
നീ ആക്റ്റീവ് ആകുന്നതും
ഞാൻ അല്ലാത്തതും കറുപ്പ് എന്ന മനോവിഷമമാണോ...
നീയും ഞാനും, നമ്മൾ എല്ലാവരും കറുപ്പും, വെളുപ്പും, ഇരുനിറ കളറിൽ കാണപ്പെടുന്നു എന്ന് മനസ്സിലാക്കാത്തതാണോ എന്റെ പ്രശ്നം...
മുഖ്യധാരകളിൽ ഞാൻ എത്താത്തതും, പലരെയും,പലതിൽ നിന്നും ഒഴിഞ്ഞു മാറുന്നതും, എവിടേക്കു പോകാത്തതും കറുപ്പ് എന്ന പുറംമോടി എന്നെ മൂടപ്പെട്ടതു കൊണ്ടാണോ...
നീ പോകും വഴികളിൽ എന്നെ കൂട്ടാത്തത്,
ഞാൻ പോകും വഴികളിൽ നീ വരാത്തത് മനസ്സിലെ കറുത്ത ചിന്താഗതിയാണോ...
ആളുകളുടെ ഈ നോട്ടം, പിന്നീടെപ്പോഴോ ഞാനും നീയും നടന്നു പോകുമ്പോഴുള്ള താരതമ്യപ്പെടുത്തൽ, വെയിലിൽ നിന്നുള്ള രക്ഷ ഇതിൽ നിന്നെല്ലാമുള്ള രക്ഷയാണോ വീട്ടിലെ ഈ അന്ധകാരത്തിലുള്ള ഇരിപ്പ്. ഈ ഇരുട്ടു നിറഞ്ഞ മുറിയിൽ ഞാനടക്കം എല്ലാം കറുപ്പാണ്, ആരും ചോദിക്കില്ല, പറയില്ല, താരതമ്യപ്പെടുത്തില്ല...
ഒരു പക്ഷെ ഞാൻ വെളുപ്പായിരുന്നെങ്കിൽ ഈ ലോകത്ത് സന്തോഷിക്കുന്നവരിൽ ഒരാളായി ഞാനും ഉണ്ടാവുമായിരുന്നു.
അത്രക്കും ശാപമാണ് ഇപ്പോൾ എന്നിൽ അലിഞ്ഞു ചേർന്ന കറുപ്പ്...
*പ്രശ്നം പുറംമോടിയായ കറുപ്പാണോ അതോ എന്റെ ഉള്ളിലെ കറുത്ത ചിന്താഗതിളാണോ അറിയില്ല...*
-----------------------------------------
*അജയ് പള്ളിക്കര*
No comments:
Post a Comment