-( *കവിത*)-
---------------------------------------
✍🏻 *കടൽ* ]📝
---------------------------------------- *അജയ് പള്ളിക്കര*
----------------------------------------
ഇരമ്പുന്ന തിരകളെ തഴുകുന്ന കാറ്റിന്റെ സിരകളോടെനിക്കു പ്രണയം.
ഒഴുകുന്ന വെള്ളത്തില
രുമയാം കൂട്ടിന്റെ കൂടിനോടെനിക്കു പ്രണയം.
അലറുന്ന മനുഷ്യന്റെ ഒഴുകുന്ന വഞ്ചിയുടെ വീശുന്ന വലകളോടെനിക്കു പ്രണയം.
മധുരം പകരുന്ന,തുള്ളി തുള്ളി കളിക്കുന്ന,തിരയിൽ തിരയുന്ന, കുട്ടികളോടെനിക്കു പ്രണയം.
കാണുന്ന കണ്ണിനോട്,
പറക്കുന്ന പക്ഷികളോട്, ശ്വാസം കിട്ടാതെ പിടയുന്ന മത്സ്യങ്ങളോട്, സല്ലപിക്കുന്ന സല്ലാപകരോട്,
ഹൃദയതാളം തെറ്റുന്ന സ്ത്രീകളോട്,
ജീവിക്കുന്ന മനുഷ്യരോട്,
വിശക്കുന്ന വയറിനോട്, ചാറുന്ന മഴയോട്, നിലം പറ്റുന്ന മണലിനോട്, ആടിയുലയുന്ന മരങ്ങളോട്, അസ്തമിക്കുന്ന സുര്യനോട്,
വിശാലമായ ഈ കടലിനോട് പ്രണയം,
പ്രണയം പ്രണയം പ്രണയം
_____________________________

No comments:
Post a Comment