Saturday, July 28, 2018

ഒളിക്യാമറ -ചെറുകഥ

------------------
(ചെറുകഥ)
------------------

  *_ഒളിക്യാമറ _*
   (_ *OLICAMARA*_)
  *************************
       *WRITTEN BY*
  *AJAY PALLIKKARA*
----------------------------------------
ഭർത്താവ് രാവിലെ തന്നെ ജോലിക്ക് പോയി.മകനും രാവിലെ തന്നെ പോയിട്ടുണ്ട്. പഠിത്തം കഴിഞ്ഞു കുറചേറേയായി അവൻ  വെറുതെ ഇരിക്കുന്നു. എന്തെങ്കിലും ഭാവി കാര്യങ്ങൾ നോക്കാൻ പറഞ്ഞാൽ 'സമയം ആയിട്ടില്ല, നോക്കുന്നുണ്ട് ' എന്നൊക്കെ പറയും. ഒരാഴ്ച്ച ഫോണിൽ കളിച്ചു ഇരിപ്പായിരുന്നു വീട്ടിൽ.  ഇന്ന് രാവിലെ പുറത്തേക്ക് പോയിട്ടുണ്ട്.

എല്ലാവരും പോയാൽ പിന്നെ ഞാൻ വീട്ടിൽ തനിച്ചാണ്. ഞാനും വീടും മാത്രം.
പത്രം വായിക്കണമെന്നുണ്ട്. പക്ഷെ അക്രമം, പീഡനം, മരണവർത്തകൾ, രാഷ്‌ട്രീയം, പ്രാദേശികം, സ്പോർട്സ്, ആർട്സ്  എല്ലാം ഊഹിച്ചാൽ പിന്നെ പത്രം വായിക്കണമെന്നില്ല.
ടി വി കാണണമെന്നുണ്ട് സീരിയൽ അലർജിയായ കാരണം ഒരു ചാനലും വെക്കാൻ പറ്റുന്നില്ല. സീരിയലുകളുടെ റിപീറ്റ് ആണ് പ്രമുഖ ചാനലുകളിൽ. മറ്റു ചാനലുകളിൽ കണ്ട സിനിമകളുടെ നിരയും, കുറച്ചു അലമ്പ് പരിപാടികളും.
മനസ്സ് അങ്ങനെ ശാന്തമാണ്. മുന്നോട്ടോടിക്കുന്ന ചിന്തകളുടെ ഒഴുക്കിന്റെ വലിയൊരു ശാന്തത. അതുകൊണ്ട് തന്നെ ഭയങ്കര ആശ്വാസവും ഉണ്ട്.

മോൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തി.
"ഡാ നീ ഇനിയും പഠിക്കുന്നുണ്ടോ, അതോ ജോലിക്ക് നോക്കുകയാ ചെയ്യുന്നത് "

അവൻ ഒന്നും മിണ്ടിയില്ല. ചെവിയിൽ ഹെഡ്സെറ്റ് വെച്ചത് ഞാൻ ഒട്ടും അറിഞ്ഞുമില്ല.
ഭക്ഷണം കഴിച്ചു മൊബൈൽ ഫോണും കൊണ്ട് അവന്റെ റൂമിലേക്ക്‌ കയറി വാതിലടച്ചു. ഇനി രാത്രി ഭക്ഷണം കഴിക്കുമ്പോഴേ തുറക്കു.എന്നും ഇങ്ങനെ തന്നെയാണ്.  അവൻ വീട്ടിൽ ഉണ്ടോ എന്നുപോലും സംശയമാണ്.
'എന്നെ ആക്രമിക്കാൻ ആരെങ്കിലും വന്നാൽ പോലും അവൻ ഒന്നും അറിയില്ല. '
വൈകുന്നേരം ജോലി കഴിഞ്ഞു 'ഏട്ടൻ ' വന്നു. സർക്കാർ സ്ഥാപനത്തിലെ ക്ലർക്ക് ആയിരുന്നു അദ്ദേഹം.

"മീനാക്ഷി..... മീനാക്ഷി.... "
ഒരു ദിവസം വിളികേട്ട് പേടിച്ചു  ഉമ്മറത്തേക്ക് ചെന്നപ്പോൾ അപ്പുറത്തെ വീട്ടിലെ രാധിക ആയിരുന്നു.
"ചേച്ചി ഫ്രീയാണോ, ഞാനൊന്നു കുളിക്കാൻ പോയിട്ട് വരാം കുട്ടിയെ ഒന്ന് നോക്കുമോ "
ഞാൻ ശ്വാസം വിട്ടു.

ഞാൻ അവളുടെ വീട്ടിലേക്ക് പോയി കുട്ടിയെ പേടിയോടെ  കളിപ്പിച്ചു,ചിരിപ്പിച്ചു. അവൾ കുളിക്കാനും പോയി.  കുളി കഴിഞ്ഞു വന്നപ്പോൾ ഞാൻ ശ്വാസം വിട്ടു.
തിരിച്ചു ഞാൻ വീട്ടിലേക്ക് വന്നു.  പെട്ടെന്ന് മോന്റെ റൂമിന്റെ വാതിൽ  അടഞ്ഞു. ഞാൻ റൂമിന്റെ അടുത്തേക്ക് ചെന്നു, റൂമിൽ തട്ടി. അവൻ പെട്ടെന്ന് തുറന്നു. അവന്റെ മുഖം ആകെ വിയർത്തിരുന്നു, കയ്യിൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തത് ശ്രദ്ധയിൽ പെട്ടു, ഞാൻ മറ്റൊന്നും ചോദിക്കാൻ നിന്നില്ല. 'ചായ വേണോ ചോദിച്ചു. '

റൂമിന്റെ കതക് തുറന്നപ്പോൾ എന്നും കാണാത്ത മുഖഭാവമായിരുന്നു അവന്. രാത്രി ഏട്ടൻ വന്ന്‌ ഭക്ഷണം കഴിച്ചു നേരത്തേ കിടന്നു. പക്ഷെ അവന്റെ പേടിയുള്ള മുഖം, മൊബൈൽ പിടിച്ച കൈ വിറ, കണ്ണിലെ സുഖം എത്രതന്നെ ആലോചിച്ചിട്ടും എന്തെന്ന് മനസ്സിലാവുന്നില്ല. അവൻ വീണ്ടും ..........................

പിന്നീട് അവനെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ ഓരോ കാര്യങ്ങളും ഞാൻ നിരീക്ഷിച്ചു.

ഒരു ദിവസം ബെഡ്‌റൂമിൽ നിന്നും കതകടച്ചു നേരെ ബാത്റൂമിലേക്ക് അവൻ പോയപ്പോൾ അവന്റെ റൂമാകെ ഞാൻ പരിശോധിച്ചു. പക്ഷെ ഞാൻ വിചാരിച്ച ഒന്നും കിട്ടിയില്ല. അവന്റെ ഫോൺ പരിശോധിക്കാനായി ഒരുപാട് തിരഞ്ഞു. ഫോൺ കാണാനില്ല.
ബാത്റൂമിന്റെ പുറത്ത് അവന് വേണ്ടി കാത്തു നിന്നു. അവൻ പുറത്തേക്ക് ഇറങ്ങിയതും എന്നെ കണ്ട്‌ അവൻ ഞെട്ടി.  ആകെ വിയർത്തിരുന്നു ശരീരം, കൈ വിറക്കുന്നുണ്ട്, കണ്ണ് അന്ന് കണ്ട അതെ സ്വഭാവം.
"നിന്റെ ഫോൺ എവിടെ ?
'അത്, റൂമിലാ '
കള്ളം പറയുകയാണെന്ന് മനസ്സിലായി. അവന്റെ പോക്കറ്റ് തപ്പി, ഇല്ല. അര തപ്പിയപ്പോൾ ഫോൺ ഉണ്ടായിരുന്നു. അത് എടുത്തു. അവൻ ആകെ വിയർക്കുന്നു.
ഫോണിന്റെ ലോക്ക് തുറക്കാൻ പറഞ്ഞപ്പോൾ ആദ്യം വിമമിഷ്ട്ടം കാണിച്ചെങ്കിലും അവസാനം തുറന്ന് അവൻ റൂമിലേക്ക്‌ ഓടി. അവന്റെ ഗാലറി തുറന്നപ്പോൾ കാണാൻ പാടില്ലാത്ത പലതും കണ്ടു, ഒന്നല്ല ഒരുപാട്,ഒരുപാട്.  എല്ലാം ഡിലീറ്റ് ആക്കി. മോനെ ഓർത്ത്‌ ഞാൻ അല്പസമയം കരഞ്ഞു,എന്റെയും തല ചുറ്റുന്നു.
ഫോൺ മേശപ്പുറത്ത് വെച്ചു തല കുനിച്ചു ഞാൻ ഇരുന്നു. അവൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു എന്റെ അടുത്ത് വന്നിരുന്നു കരഞ്ഞു
'ഇനി ഉണ്ടാവില്ല, അത് വാട്ട്സപ്പിൽ നിന്നും കയറുന്നതാണ്, '
അങ്ങനെ ഒരുപാട് നുണയും, കുറച്ചു സത്യങ്ങളും പറഞ്ഞു അവൻ കരഞ്ഞു.
"മോനെ നീ തെറ്റുകൾ ഇനിയും അവർത്തിക്കുകയാണല്ലോ "

രാത്രി എല്ലാവരും കൂടി മേശപ്പുറത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഏട്ടനോട് കാര്യം പറയണമെന്ന് തോന്നി. മോന്റെ മുഖം, കണ്ണീരുകലർന്ന കണ്ണ്,പണ്ട് നടന്ന പലതിന്റെയും ചുരുളുകൾ ഒന്നും  പറയാൻ തോന്നിയില്ല.

പിറ്റേദിവസം ഏട്ടനെ യാത്രയച്ചു അകത്തേക്ക് കടന്നപ്പോൾ പേപ്പറിലെ വാർത്ത‍ വല്ലാതെ ആകർഷിച്ചു.
•'"മകൻ സ്വന്തം അമ്മയുടെ കുളിക്കുന്ന ദൃശ്യം ഫോണിലൂടെ പ്രചരിപ്പിച്ചു •'"
എന്നതായിരുന്നു വാർത്ത‍. പേപ്പർ മറിക്കാൻ എന്നെ കൂടുതൽ പ്രേരിപ്പിച്ചു.

•"അച്ഛൻ മകളെ പീഡിപ്പിച്ചു. •"
•"മക്കൾക്കു വിഷം കൊടുത്തു അമ്മ കൊലയാളി •"

അങ്ങനെ ഒരുപാട് മെയിൻ വാർത്തകൾ കണ്ട്‌ ഞെട്ടി.
പണികൾ എല്ലാം കഴിഞ്ഞു, തിരുമ്പി കുളിക്കാൻ കുളിമുറിയിലേക്ക് കയറിയപ്പോൾ ചുറ്റും നോക്കി. ഒരമ്മയും സ്വന്തം മകനെ വിചാരിക്കാൻ പാടില്ലാത്ത തരത്തിൽ ഞാൻ ചിന്തിച്ചു. എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് സമൂഹം. ഒളിക്യാമറകൾ ഇല്ല എന്നുറപ്പുവരുത്തി ഞാൻ കുളിച്ചു. എന്റെ മകനെ ഞാൻ...............
സംശയിക്കുകയാണല്ലോ കൂടുതൽ കൂടുതൽ. അവന്റെ നിഷ്കളങ്കമായ മുഖം എന്റെ മനസ്സിൽ നിന്നും ആകെ പോയിരിക്കുന്നു.
രണ്ടുവർഷം മുൻപ് നടന്ന സംഭവം എന്നെ, എന്റെ മനസ്സിനെ, ചിന്തയെ വല്ലാതെ അലട്ടി നോവിപ്പിച്ചു.

മഴയുള്ള ആ ദിവസം. ഏട്ടൻ രാവിലെ കൊട്ടും ഇട്ടു ജോലിക്ക് ഇറങ്ങി. മോൻ ഫോണിൽ കളിച്ചു റൂമിൽ തന്നെ ഉണ്ടെന്ന് തോന്നുന്നു. ഹാളിലും, വരാന്തയിലെങ്ങും കാണാനില്ല.
ഞാൻ അടുക്കളയിൽ പോയി പണികൾ ആരംഭിച്ചു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എവിടെ നിന്നോ ഒരലർച്ച കേട്ടു
  ' ഓടി വാ.... കള്ളൻ.... കള്ളൻ......... '
ഞാൻ ആകെ പേടിച്ചു.
മോനെ വിളിക്കാൻ റൂം തുറന്നപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു.  ഉമ്മറത്തേക്ക് ചെന്നപ്പോൾ രാധിക പിന്നാമ്പുറത്തുനിന്നും മുറ്റത്തേക്ക് പേടിച്ചു ഓടി വന്നു.
" എന്താ രാധികേ ? "
  'ടാങ്കിൽ വെള്ളമില്ല, പുറത്തേ കുളിമുറിയിൽ നിന്നും വെള്ളം കോരി കുളിച്ചു കൊണ്ടിരിക്കുമ്പോൾ ഓടിന്റെ അടിയിലെ ചുമരിൽ ഒരു ഫോൺ, ഫോൺ എടുക്കാൻ നോക്കിയപ്പോൾ അപ്പുറത്ത് രണ്ടു കയ്യുകളും ഉണ്ടായിരുന്നു. പെട്ടെന്ന് കൈ രണ്ടു വലിഞ്ഞു. അവൻ എന്റെ വീഡിയോ എടുത്തിട്ടുണ്ടാകും. അവനെ പിന്നെ കാണാനില്ല. '

"ആരോടാ ഇപ്പോൾ പറയുക, ഗോപാലേട്ടനെ വിളിച്ചാലോ, അതോ രമേശനെ വിളിക്കണോ. എന്റെ മോനെ അവിടെ എങ്ങും കാണുന്നില്ല. "

'ആരോടും പറയണ്ട, അത് ചിലപ്പോൾ........ '

രാധിക പേടിയോടെ അകത്തേക്ക് പോയി. ഞാനും ആകെ പേടിച്ചു. ഉമ്മറത്തെ കതക് കുറ്റിയിട്ടു ഉള്ളിലേക്ക് ചെന്നപ്പോൾ മോന്റെ റൂം അടച്ചിരിക്കുന്നു. ഞാൻ തുറന്നണല്ലോ പോയത്. കതക് മുട്ടിയപ്പോൾ മോൻ തുറന്നു.
"നീ എവിടെ ആയിരുന്നു, എത്ര തിരക്കി. അപ്പുറത്തെ രാധിക ചേച്ചിയുടെ വീട്ടിൽ കള്ളൻ കയറി. "

സീരിയസ് കാര്യം പറഞ്ഞിട്ടും അവൻ ഒന്നും മിണ്ടിയില്ല. വേഗം കതകടച്ചു.
വീണ്ടും അടുക്കളയിലെ പണികൾ ചെയ്യാൻ തുടങ്ങിയെങ്കിലും മനസ്സിന് ആകെ ഭയം. കള്ളൻ, വീഡിയോ.
വിളികേട്ട് പോകുമ്പോൾ മോൻ ഉണ്ടായിരുന്നില്ല, വന്നപ്പോൾ ഉണ്ടായിരുന്നു. അവൻ എവിടെ ആയിരുന്നു.
കതക് തുറന്നപ്പോൾ അവൻ ആകെ നനഞ്ഞിരുന്നു. എന്റെ മനസ്സാകെ വിങ്ങി പൊട്ടി. അവന്റെ റൂമിലേക്ക്‌ ചെന്നു. കതക് മുട്ടി. അവൻ തുറന്നു.
"നിന്റെ ഫോൺ നോക്കട്ടെ "
'ഫോണിൽ ഒരു കാര്യം ചെയ്യുകയാ, ഇപ്പോൾ തരാൻ പറ്റില്ല. '
"കാര്യം പിന്നെ ചെയ്യാം,ഫോൺ താ. "

പിടിയും വലിയും കൂടി ഫോൺ വാങ്ങി തുറന്നപ്പോൾ അപ്പുറത്തെ രാധികയുടെ വീഡിയോ. അവനെ അടിച്ചു,പറയാത്ത വഴക്കില്ല, അവനും കരഞ്ഞു, കാല് പിടിച്ചു കരഞ്ഞു.
വീഡിയോ എല്ലാം ഡിലീറ്റ് ആക്കി. ആരോടും ഒന്നും പറയാതെ സത്യങ്ങൾ എല്ലാം മറച്ചുവെച്ചു. ഒരു വലിയ തെറ്റ് ഉള്ളിൽ ഒതുക്കി അന്ന് ഞാനും, അവനും.

ഇന്ന് അവൻ വീണ്ടും പഴയതുപോലെ ആകുകയാണോ. പേടിയാണ് പത്രത്തിൽ ഓരോ വാർത്തകൾ വരുമ്പോഴും അടുത്തത് എന്റെ മകൻ ആവരുത് എന്ന പ്രാർഥന എന്നും ഉണ്ട്. അപ്പുറത്തെ രാധിക ഓരോ തവണ കുളിക്കാൻ പോകുമ്പോഴും ഉള്ളിൽ പേടിയാണ്. മകനെ നന്നായി വളർത്താഞ്ഞിട്ടാണോ ഇത്. ഒരു സർക്കാർ ജോലിക്കാരന്റെ മകൻ ഇങ്ങനെയൊക്കെ. അന്ന് ആ സത്യം മറച്ചു വെച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവന്റെ ജീവിതം.
എങ്ങനെ ആലോചിച്ചാലും ഞാൻ ചെയ്തത് തന്നെയാണ് ശരി. ഒരുപക്ഷേ തെറ്റാകാം എന്നിരുന്നാലും.

മാസങ്ങൾ കടന്നു പോയി.
ചേട്ടൻ ജോലിക്ക് പോകുന്നു. മകൻ ഫോൺ ഉപേക്ഷിക്കാൻ തോന്നുന്ന മട്ടിലാണ്, ജോലി ഒക്കെ തിരക്കുന്നുണ്ട്. പത്രം സ്ഥിരം വരുന്നുണ്ടെങ്കിലും ചേട്ടൻ മാത്രമേ വായിക്കാറുള്ളു. ടി വി ഓൺ ചെയ്ത കുറച്ചായി. രാധികയുടെ ഭർത്താവിന് ട്രാൻസ്ഫർ കിട്ടി അവളും കുട്ടികളും വീട് മാറി പോയി.
ഇപ്പോൾ എന്റെ മനസ്സ് ആശ്വാസമാണ്. മുന്നിലുള്ള ദുരന്തം വഴിതിരിച്ചു വിട്ടതിന്റെ വലിയൊരു ആശ്വാസം.

..............ശുഭം...................
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment