Saturday, December 17, 2016

വെക്കേറ്റ് -കഥ

കഥ            എഴുതിയത്
      
അജയ്  പള്ളിക്കര
       (AJAY PALLIKKARA) 
                                                                  
                                                                          -------------------------------------------------------------
----------വെക്കേറ്റ്----------------------------------------------------------------------------------------------
(*ഒഴിഞ്ഞു പോകുക*)                     

ഞാനിപ്പോൾ ഒരു വെക്കേറ്ററാണ്. എന്നെ എന്റെസുഹൃത്തുക്കൾ, ചുറ്റുമുള്ളവർ,ഞാൻ പോലും അറിയാത്തവർ പരിഹാസമെന്നോണം വെക്കേറ്റ് എന്നാണ്
വിളിക്കുന്നത്.

ജീവിതത്തിൽ ഇന്നുവരെയുള്ള യാത്രയിൽ ഒരു പാട് വെക്കേറ്റുകൾ ഞാനും, എന്റെ പിടിപ്പുകേടുകൊണ്ട് മറ്റുള്ളവർ വെക്കേറ്റ് ചെയ്യപ്പെടാനും, ചെയ്യുവാനും ഇടയായിട്ടുണ്ട്. 
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വേക്കേറ്റിങ് കഥ. ജനനം തൊട്ട് ഇന്ന് എത്തിനിൽക്കുന്ന നിമിഷം വരെ വെക്കേറ്റിങ്ങിന്റെ ഭാഗമായാണ്. അതു കൊണ്ട് തന്നെയാകാം മറ്റുള്ളവർ, പ്രിയ സുഹൃത്തുക്കൾ
പോലും പരിഹാസചിരിയോടെ 'വെക്കേറ്റ് ' എന്ന് വിളിക്കുന്നത്.

അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു നേഴ്സിന്റെ കയ്യിലേക്ക് പിറന്നുവീണു അമ്മയുടെ അടുത്ത് ബെഡിൽ കിടത്തി മാസങ്ങൾക്കുശേഷം ആശുപത്രി ബില്ലടച് അച്ഛനോടും ഞങ്ങളോടും 'വെക്കേറ്റ് ചെയ്തോ ' പറയുന്ന നിമിഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വെക്കേറ്റ് ചെയ്താതായുരുന്നു എന്റെ ആദ്യ വെക്കേറ്റ്.

പിന്നീട് വളർന്നു, സ്കൂളിൽ പോയിരുന്ന കാലം. ക്ലാസ്സുകളിലെ പരിഹാസകഥാപാത്രമായി അവർ കണ്ടിരുന്നത് എന്നെയായിരുന്നു. എന്റെ സുഹൃത്തുക്കൾ, ഞാൻ മനസ്സിൽ ഇഷ്ട്ടപെടുന്ന ഉറ്റ ചങ്ങാതി പോലും അവരുടെ കൂട്ടുപിടിച്ചു എന്നെ പുച്ഛിച്ചു, കളിയാക്കി, പരിഹസിച്ചു.    അന്നും ഇന്നും എന്റെ ഒപ്പം ആരും നിന്നിട്ടില്ല, എന്റെ ഭാഗത്തുനിന്ന് സംസാരിക്കാൻ ആരും ഉണ്ടായിട്ടില്ല.
ഓരോ ദിവസവും ബസ്സുകയറി ക്ലാസ്സിൽ പോകുന്നത് കൂട്ടുകാരന്മാരുടെ, കൂട്ടുകാരികളുടെ, എന്തിനു പറയുന്നു സ്കൂള് മൊത്തത്തിലുള്ള പരിഹാസവും, കളിയാക്കലും, ചീത്തയും, അടിയും കൊള്ളാനും കേൾക്കാനും വേണ്ടിയായിരുന്നു. കൂട്ടുകാരന്മാർ ക്ലാസ്സിലേക്ക് വരുന്നതു തന്നെ എന്നെ കളിയാക്കാൻ വേണ്ടിയായിരുന്നു. എന്റെ മനസ്സ് ആരും അറിഞ്ഞില്ല. 
ക്ലാസ്സിൽ എന്റെ പ്രതിഷ്ട്ട വെച്ചു കുട്ടികൾ കളിയാക്കുമ്പോഴും, എന്റെ ഫോട്ടോ സ്കൂൾ മൊത്തം ഒട്ടിച്ചു നാണം കെടുത്തിയപ്പോഴും 'എന്റെ മനസ്സ് പതറിയില്ല, എനിക്കും അവർക്കുമറിയാം ഞാൻ ഞാൻതന്നെ ആണെന്ന് '.

ഈ നിമിഷത്തിലായിരുന്നു എന്റെ രണ്ടാമത്തെ വെക്കേറ്റ്. അമ്മയെയും കൂട്ടി ഓഫീസ് റൂമിൽ ഇരിക്കുമ്പോഴും കുട്ടികൾ അടുത്തു വന്ന് പലതും പറഞ്ഞു കളിയാക്കും ,. ഞാൻ പ്രിൻസിപ്പാളോട് പറഞ്ഞു "സർ എനിക്കിനി ഇവിടെ തുടരാൻ കഴിയില്ല ഞാൻ വെക്കേറ്റ് ചെയ്യുകയാണ്. " പിന്നീട് സ്കൂളിന്റെ പടിയിറങ്ങി വീട്ടിലേക്ക് എത്തിയപ്പോഴും ഞാൻ പതിയെ പറഞ്ഞ വെക്കേറ്റ് ഏതോ കുട്ടി കേൾക്കാനിടയായി, പിന്നീട് വീടിനടുത്തുള്ള കുട്ടികൾ വരെ എന്നെ 'വെക്കേറ്റ് ' എന്നു വിളിച്ചു. സ്കൂളിന്റെ അടുത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ പോലും 'വെക്കേറ്റ് അതാ പോകുന്നു ' എന്നു പറഞ്ഞു കളിയാക്കും. ഞാൻ പടിയിറങ്ങിയതിൽ കുറച്ചുപേർക്ക് സങ്കടമുണ്ട് -എന്നെ പരിഹസിച്ചവർക്ക്, അടിക്കുന്നവർക്ക്, കളിയാക്കുന്നവർക്ക്, എന്റെ പ്രതിഷ്ട്ടവെക്കുന്നവർക്ക്, -കാരണം ഇനി ഇതൊക്കെ ചെയ്യാൻ ഞാനില്ലല്ലോ എന്ന വിഷമം.

ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ കടന്നുപോയി. പല പണിക്കും ചെന്നുകയറി പക്ഷെ അവിടെ നിന്നെല്ലാം പെട്ടെന്ന് വെക്കേറ്റ് ചെയ്യാൻ പറയുകയാണുണ്ടായത്.ഓരോ സ്ഥലത്തു നിന്നും എന്നെ വെക്കേറ്റ് ചെയ്യുമ്പോഴും എന്റെ മേലുള്ള പരിഹാസത്തിനു കാഠിന്യം ഏറിവരുകയാണ് ചെയ്യുന്നത്. കൂടുതൽ പേരും വിളിക്കാനുള്ള ഇടയായി. എന്റെ പേര് ഞാൻ പോലും മറന്നു. ഇടക്കൊക്കെ ഓർമ്മിപ്പിക്കാൻ അച്ഛനും, അമ്മയും ഉണ്ടെന്നാണ് ഏക ആശ്വാസം. വെക്കേറ്റ് എന്ന നാമം ഞാൻ പോലും സ്ഥിരം ഉപയോഗിക്കാനായി തുടങ്ങി.

വർഷങ്ങൾ തള്ളി നീക്കിയാപ്പോൾ ഈ സംഭവം ഞാനൊട്ടും പ്രതീക്ഷിച്ചില്ല. അവസാനം സ്വന്തം വീട്ടിൽ നിന്നു തന്നെ വെക്കേറ്റ് ചെയ്യണമെന്ന്. ആദ്യം ആശുപത്രി കിടക്കയിൽ നിന്ന്, പിന്നെ സ്‌കൂൾ, പണി സ്ഥലങ്ങൾ, ഇപ്പോൾ അച്ഛനെയും,അമ്മയെയും വിട്ട് സ്വന്തം വീട്ടിൽ നിന്ന് അവസാനമെന്നോണം ഞാൻ വെക്കേറ്റ് ചെയ്യുകയാണ്. നഗരത്തിൽ പോയി പഠിക്കാൻ. ഈ വേക്കേറ്റിങ് അവസാനമെന്നു വിചാരിച്ചു.
                        പക്ഷെ,
അതൊരു അവസാനമായിരുന്നില്ലവെക്കേറ്റ് എന്നെ വിട്ട് പോകുന്നുമില്ല.

കോളേജിന്റെ ഹോസ്റ്റലിൽ രാപ്പാർക്കുമ്പോൾ, പകലുകളിലെ പഠനവും രാത്രിയിലെ ഹോസ്റ്റൽ ലൈഫും ശരിക്കും ആസ്വാദിക്കുമ്പോഴായിരുന്നു എന്റെ അടുത്ത 'വെക്കേറ്റ് '. ഹോസ്റ്റലിൽ പ്രശ്നം കാരണം എല്ലാവരും വെക്കേറ്റ് ചെയ്യണമെന്ന്. അടുത്തുള്ള ഒരു വീട്ടിലേക്ക് പെട്ടിയും, കിടക്കയുമെടുത്തു വെക്കേറ്റ് ചെയ്തു. ഒരു കാര്യത്തിൽ ഭാഗ്യമാണ് കോളേജിലുള്ള ആർക്കും എന്റെ നാമമായ 'വെക്കേറ്റ്' അറിയില്ല എന്ന ഭാഗ്യം.

പിന്നീടുള്ള ദിവസങ്ങൾ, മാസങ്ങൾ റൂമിലെ സുഹൃത്തുക്കളുടെ ഒപ്പമായിരുന്നു. ഞങ്ങൾ പരസ്പരം അറിഞ്ഞു, അടുത്തപ്പോഴാണ് കാര്യം  മനസ്സിലായത് എന്റെ മേലുള്ള പരിഹാസത്തിനും, കളിയാക്കലിനും എന്നെ വിട്ട് പോകാൻ കഴിഞ്ഞില്ല എന്ന സത്യം. രാത്രിയിലെ ഭക്ഷണം കഴിക്കലിലും, ഒഴിവുകിട്ടുമ്പോഴൊക്കെ ഇപ്പോൾ എന്റെ ഉറ്റ സുഹൃത്തുക്കൾ പോലും എന്നെ കളിയാക്കും, ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ അപ്പോൾ പരിഹാസം, എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തി പരിഹസിക്കും. എല്ലാവരും ഓരോന്നും പറഞ്ഞു ഓരോ നിമിഷവും കാരണമില്ലാതെ കളിയാക്കുന്നു, ഒറ്റപ്പെടുത്തി പരിഹസിക്കുന്നു, എപ്പോഴും ഞാൻ തന്നെ ഇര. അന്നത്തെപോലെ എന്നെ സപ്പോർട്ട് ചെയ്യാൻ ഒരാളുപോലുമില്ല. ഇതാ ഈ നിമിഷം വരെ കളിയാക്കൽ തുടരുന്നു.
'എന്റെ മനസ്സ് തകരുന്നില്ല. കാരണം എനിക്കറിയാം ഞാൻ ഞാൻ തന്നെയാണെന്ന്, അവർക്കറിയാം ഞാൻ എങ്ങനെയാണെന്നും '

എന്നിൽ നിന്ന് നഷ്ട്ടപെട്ടു പോയതെല്ലാം ജീവിതത്തിന്റെ പാതയിൽ തിരിച്ചു വരുകയാണ് ചെയ്യുന്നത്.

കോളേജിലെ സംഘർഷത്തിനൊടുവിൽ പ്രിൻസിപ്പൽ ഞങ്ങൾ മൂന്നുപേരെ വിളിച്ചു പറഞ്ഞു "കോളേജിൽ നിന്ന് 'വെക്കേറ്റ് 'ചെയ്തോ " എന്ന്. ഞാനത് സുഹൃത്തുക്കളോട് പറഞ്ഞു-സുഹൃത്തുക്കൾ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞു. പറയാൻ പാടില്ലാത്ത കാര്യം വലിയവനാകാൻ വേണ്ടി ഞാൻ പറഞ്ഞത് എന്നെ വീണ്ടും ഒരു വെക്കറ്ററാക്കി മാറ്റി. ഇപ്പോൾ കോളേജിലുള്ള എല്ലാവരും എന്നെ "വെക്കേറ്റ് " എന്നാണ് വിളിക്കുന്നത്. ഉറ്റ സുഹൃത്തുക്കൾ പോലും.

കോളേജിൽ നിന്നുള്ള വെക്കേറ്റ് ആണ് എന്റെ ഇതുവരെയുള്ള ജീവിതത്തിലെ അവസാന 'വെക്കേറ്റ്'.ഇനി  തുടർന്നും ഒരുപാട് വേക്കേറ്റിങിന്, പരിഹാസത്തിനു ഇടയാവാനുള്ളതാണ് ഞാൻ എന്ന് എന്റെ മനസ്സ് പറയുന്നു.
എന്റെ പൊട്ടത്തരങ്ങൾക്ക്, സംസാരത്തിലുള്ള വൈകല്യങ്ങളെ, എന്റെ രീതിയെ,-ശരിയാക്കിയെടുക്കാതെ കളിയാക്കുന്ന, പരിഹസിക്കുന്നവരോടാണ് എന്റെ സങ്കടം മറിച്ചു വെക്കേറ്റിനോടല്ല. ഞാൻ അന്നും ഇന്നും ഒരു 'വെക്കേറ്റ് ' തന്നെയാണ്.

എന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഒരു വെക്കേറ്ററായി, പരിഹാസകഥാപാത്രമായി തുടർന്നുകൊണ്ടിരിക്കുന്നു-ജീവിതാവസാനം വരെ -

      By
        അജയ് പള്ളിക്കര
          (Ajaypallikkara) ------------------------------------------------------------
----------വെക്കേറ്റ്-----------------------------------------------------------------------------------------------

          (Ajaypallikkara)

Friday, December 9, 2016

ഫേസ്ബുക്ക് -കഥ

Story )
       
    ഫേസ്ബുക്ക്
           (FACEBOOK)
Written by
       അജയ് പള്ളിക്കര

4:00 - പുലർച്ച

        അരുൺ അലസമായ ഉറക്കത്തിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു. കയ്യത്തും ദൂരത്ത് കിടക്കുന്ന മൊബൈൽ കയ്യിലെടുത്ത് സമയം ഉറ്റുനോക്കി. തലേ ദിവസത്തെ ഓർമകൾ അവനെ അലട്ടുന്നുണ്ടായിരുന്നു.   ഫോണിൽ മെസേജ് ഓപ്ഷൻ എടുത്ത് ടൈപ്പ് ചെയ്തു 
"good morning"-   message send- എന്നെഴുതികാട്ടി മനസ്സിനെ ബോധ്യപെടുത്തി. തിരിച്ച് മെസേജ് വരുമെന്ന പ്രതീക്ഷയോടെ തലാണക്കരികിൽ ഫോൺ കുത്തി തിരുകി ഉറക്കം പൂർത്തിയാക്കാൻ ആരംഭിച്ചു.......
                     
കുറച്ചു സമയത്തെ ഉറക്കത്തിനു ശേഷം അരുൺ വീണ്ടും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.

ഇടത്തേ കയ്യിന്റ അരികിൽ പുത്തൻ ഗോൾഡ് കളറിലുള്ള വാച്ചെടുത്ത് സമയം നോക്കി -6:00. പിന്നെ തലാണക്കരികിൽ കുത്തി തിരുകി വെച്ച ഫോണെടുത്ത് മെസേജും. ഒരു മെസേജ് വന്നു കിടപ്പുണ്ടായിരുന്നു.
ഓപ്പൺ ചെയ്തു  "Ennale entha vegam urangiyath" മെസ്സേജ് വായിച്ചതിനു ശേഷം അലസമായി കോട്ടുവാ ഇട്ടു കൊണ്ട് തിരിച്ചു മെസ്സേജ് അയച്ചു 
"Njan vilikkam". 
(ഇന്നലെ എപ്പോഴാ ഉറങ്ങി എന്നറിയില്ല )
ബെഡിൽ നിന്നെഴുന്നേറ്റു നേരെ നടന്നു മുഖം കഴുകാൻ. മുഖം കഴുകി തിരിച്ചു വന്ന് ഫോണെടുത്ത് കാൾ ചെയ്തു 'അലീനക്ക് '
"HAI GOOD MORNING"
"good morning" 
"ENNU CLASS ELLE"
"Ella,enthe"
"VERUTHE CHODHICHATHA,KULI KAZHINJO"
"Mm"
"NJAN KULICHITTU VARAM"
"Mm".
ഫോൺ പിന്നെയും ബെഡിലേക്ക് വലിച്ചെറിഞ്ഞു.അരുൺ കുളിക്കാനായി കുളിമുറിയിലേക്ക് കയറി വാതിലടച്ചു..

7:00-am

അരുൺ കുളി കഴിഞ്ഞ്   ബെഡിനരികിലേക്ക് തിരിച്ചു വന്നു. ബെഡിൽ കിടക്കുന്ന വച്ചെടുത്ത് സമയം നോക്കി 7:00. അത് കയ്യിൽ സ്ഥാനം ഉറപ്പിച്ചു. പിന്നെ പുത്തൻ വസ്ത്രങ്ങളണിഞ്ഞു. ബാറ്റ കമ്പനിയുടെ വിലപിടിപ്പുള്ള ഷൂവും കെട്ടി, ബെഡിൽ നിന്ന് ഫോണെടുത്തു 
3miss call-'അമ്മ ആയിരുന്നു. അരുൺ തിരിച്ചു വിളിച്ചു "ആ അമ്മ എന്താ വിളിച്ചിരുന്നത് " 
"നീ എന്നാ വരുന്നത്, നാളെയും മറ്റന്നാളേയും ലീവ് അല്ലെ "
"ചിലപ്പോഴെ വരൂ, ഇവിടെ കമ്പനിയിൽ വർക്ക് ചെയ്തു തീർക്കാനുണ്ട് "
"Mm, എന്നാ ശെരി"
ഫോൺ വിളി അവസാനിപ്പിച്ച് കീശയിൽ സ്ഥാനം ഉറപ്പിച്ചു. പിന്നെ മുറ്റത്തു കിടക്കുന്ന വണ്ടി എടുത്ത് പാർക്കിലേക്ക്.

പാർക്കിൽ നല്ല തിരക്കുണ്ട്, ഞായറാഴ്ച ആയ കാരണമാകും. കടയിൽ കയറി ഐസ് ക്രീം വേടിച്ച് സീറ്റിൽ ഇരുന്ന് നുണയുമ്പോൾ, ജനത്തിരക്കുകൾ കിടയിലൂടെ ഒരു ചെറുപ്പക്കാരൻ ചില്ലറ തുട്ടുകൾക്കുവേണ്ടി ആളുകളുടെ മുമ്പിൽ ഭിക്ഷയാചിക്കുന്നു. എന്റെ അടുത്തെത്തി കീശയിൽ നിന്ന് മണം മാറാത്ത 10ന്റെ മധുരിച്ച നോട്ട് അവനു നേർക്ക് നീട്ടി. അവന്റെ സന്തോഷം കണ്ട് എന്റെ മനസ്സ് പുഞ്ചിരിച്ചു. അവനോട് ഞാൻ ചോദിച്ചു "നിന്റെ പേരെന്താ?" "എൻ പേര് ശിവലിങ്കം" ഒരു നേരം പോലും വെറുതെ നിൽക്കാതെ അവന്റെ ജോലി ചെയ്യാൻ തുടങ്ങി,  അവൻ അങ്ങനെ പോയി. അവസ്ഥ കണ്ട്, സാഹചര്യം കണ്ട് ഒന്ന് ആലോചിച്ചു പോയി.

അല്പസമയം കഴിഞ്ഞ് അരുണിന് കാൾ വന്നു
"എന്താ കുളി കഴിഞ്ഞില്ലേ " 
"ഞാൻ തിരിച്ചു വിളിക്കാം "
(എന്തെന്നറിയില്ല ഇന്ന് അവളോട് പ്രേത്യേകമായൊരിഷ്ടം)
"എന്താ ചെയ്യുന്നേ"
"ടിവി കാണുകയാ"
"ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത അറിയാമോ"
"എന്താ?"
        "ഇന്ന് നമ്മുടെ ഫേസ്ബുക്, വാട്ട്സപ്പ്, സൗഹൃദം തുടങ്ങിയിട്ട് ഇന്നേക്ക് 1വർഷം തികയുകയാണ്. 
ഒരു കല്യാണ വീട്ടിൽ നിന്നും കണ്ടുമുട്ടിയ നമ്മൾ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടാകാൻ കാരണമായത് ഫേസ്ബുക്, വാട്ട്സപ്പ് തന്നെയാണ്. ഇവയൊന്നും ഇല്ലെങ്കിൽ ഇനി കണ്ടുമുട്ടുന്ന കല്യാണങ്ങൾക്കൊക്കെ പുഞ്ചിരിച് അപരിചിതയെപോലെ ഇരിക്കേണ്ടി വന്നേനെ. നിന്നെപ്പോലെ ഒരു പെണ്ണിനെ കിട്ടിയതിൽ ഞാനേറെ സന്തോഷവാനാണ്. അന്ന് ലോഡ്ജിൽ കണ്ടതിൽ പിന്നെ നിന്നെ കാണാൻ ഞാൻ ഒരു പാട് കൊതിച്ചു, നിന്നെ എനിക്ക് ഇപ്പോൾ ഈ നിമിഷത്തിൽ കാണാതിരിക്കാൻ കഴിയില്ല, ഞാൻ പാർക്കിലുണ്ട്. ഐ റിയലി മിസ് യു."
"അരുണേ നീയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നില്ല, ഞാനിതാ വരുന്നു,"

പാർക്കിലെ അന്തരീക്ഷം ആകെ ഇരുണ്ട നിറം. മഴയുടെ അന്തരീക്ഷത്തിൽ അലീനയെയും കാത്ത് അരുൺ. ആളുകളെല്ലാവരും കുട നിവർത്താൻ തുടങ്ങി, ആ ചെറുപ്പക്കാരനെ എവിടെ എങ്ങും കാണുന്നില്ല-മഴയെ പേടിച്ച് കയറി ഒളിച്ചു കാണും. 
ചാറ്റൽ മഴയുടെ തേങ്ങലിൽ അലീന പാർക്കിൽ വന്നിറങ്ങി, അരുണിനെ കണ്ടപ്പോൾ അലീന അവന്റെ അടുത്തേക്കോടി. അവർ പരസ്പരം വാരി പുണർന്നു, ഇടിയുടെ മുഴക്കത്തിൽ, സീത കാറ്റിൽ, കോരിച്ചൊരിയുന്ന മഴയും പെയ്തു. മാസങ്ങൾക്കു ശേഷമുള്ള കാഴ്ച്ചയുടെ പുഞ്ചിരി അവിടെ പ്രേകടമായി,പിന്നെ സൗഹൃദത്തിന്റെ 1വർഷ പുലരിയുടെ സന്തോഷവും ഉദിച്ചു. മഴത്തുള്ളികൾ അലീനയുടെ സന്തോഷ കണ്ണുനീരായ്മാറി. അലീനയും, അരുണും പാർക്കിലൂടെ വർത്തമാനം പറഞ്ഞത് വിദൂരതയിലേക്ക് കൈകോർത്തു പിടിച്ച് നടന്നു നീങ്ങി.
അസ്തമയ സൂര്യനെ വിദൂരതയിലേക്ക് നോക്കി കണ്ട്, അവർ പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു.
           
ഇരുട്ടുന്നതിനു മുൻപ് തന്നെ അലീനയെ വീടിന്റെ മുൻപിൽ എത്തിച്ചു    "അരുണേട്ടാ, നമ്മുടെ ഈ ബന്ധം ഞാൻ വീട്ടിൽ പറഞ്ഞു,കുറച്ചു ദിവസമായി പറഞ്ഞിട്ട്, അവർക്ക് എതിർപ്പൊന്നുമില്ല-എന്റെ ഇഷ്ട്ടമാണ് അവരുടെ ഇഷ്ടവും. രാത്രി അച്ഛൻ അരുണേട്ടനെ വിളിക്കാം എന്നു പറഞ്ഞിട്ടുണ്ട്, എപ്പോഴാ കല്യാണം എന്നു പറഞ്ഞാൽ മതി "
"എന്റെ വീട്ടുകാരോടും ചോദിക്കേണ്ടേ, എന്തിനാ ഇപ്പോൾ തന്നെ വീട്ടുകാരോട് പറഞ്ഞത്, ശരി പൊക്കോ GOOD BYE "
       
അരുൺ ബെഡിൽ അലസമായി ആലോചിച്ചുകിടക്കുകയായിരുന്നു, അലീന പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. -അവളുടെ അച്ഛൻ വിളിച്ചാൽ എന്ത് പറയും ?- പെട്ടെന്ന് ഫോൺ റിങ് ചെയ്തു. അരുൺ ഞെട്ടി, അലീനയായിരുന്നു അത്. 
ഫോൺ കയ്യിലെടുത്തു ഫോണിന്റെ ചുവപ്പു ബട്ടൺ സാവധാനം അമർത്തി- ഒരു പാട് ചിന്തകളോടെ, 
ഫോൺ സ്വിച്ച് ഓഫ് ചെയ്തു- കള്ളച്ചിരിയോടെ, ബേറ്ററി ഊരി, സിം കാർഡ് പൊട്ടിച്ചുകളഞ്ഞു-വെത്യസ്ഥമായ മുഖഭാവത്തോടുകൂടി. പോക്കറ്റിൽ നിന്നും പുതിയൊരു സിം കാർഡ് ഫോണിലിട്ടു സ്വിച്ച് ഓൺ ചെയ്തു.

  "അച്ഛാ ഫോൺ റിങ് ചെയ്തു പെട്ടെന്ന് കട്ടായി,ഇപ്പോൾ ഫോൺ സ്വിച്ച് ഓഫ്"
"ഒന്നും കൂടി വിളിച്ചു നോക്ക് മോളെ "

അരുൺ മറ്റൊരു പേര് ഡയൽ ചെയ്തു -മാളവിക -കാൾ ചെയ്തു.
"ഹാലോ മാളവിക സുഖമല്ലേ "
"അരുണേട്ടാ, എത്ര നാളായി വിളിച്ചിട്ടു, അന്ന് അവസാനമായി സിനിമ കാണാൻ പോയതല്ലേ പിന്നെ ഇന്നാണ് 
വിളിക്കുന്നത് "  "നാളത്തെ ദിവസത്തിന്റെ പ്രേത്യേകത അറിയുമോ, hike,wechat  സൗഹൃദത്തിന്റ 3വർഷം തികയുകയാണ്, നിന്നെ കാണാൻ എന്റെ മനസ്സ് വിതുമ്പുന്നു നാളെ ബീച്ചിൽ വന്നാൽ മതി, ഞാനവിടെ ഉണ്ടാകും-ഗുഡ് നൈറ്റ് "

ജീവിതം നീണ്ടുനിവർന്നു കിടക്കുകയാണ്. ജീവിതത്തിന്റെ യൗവ്വനകാലത്ത് സന്തോഷം ഇങ്ങനെയും, അരുൺ പിന്നെയും ഒരു പാട് പേർക്ക് വിളിച്ചു. പറയാനുള്ളത് വ്യത്യസ്ഥമായ കാര്യങ്ങളും.

ഹലോ-രമ്യ,
ഹാലോ-ചിത്ര, ഹാലോ-റിഞ്ചുഷ 
ഹലൊ-ശ്രീഷ്മ

അരുൺ, യൗവന കാലത്തിന്റെ  തീഷ്ണതയിലേക്ക് ഉറ്റു നോക്കാവുന്ന യൗവന ചെറുപ്പക്കാരൻ. അവന്റെ പോക്കറ്റിൽ ഇനിയും ഒരുപാട്, ഒരുപാട് സിം കാർഡുകളുണ്ട്, ഓരോ സിമ്മിലും ഓരോ പെൺകുട്ടികളുടെയും നമ്പറുമുണ്ട്.

ജീവിതത്തിന്റെ പൊൻപുലരി സ്വപ്‍നം കണ്ട് അവന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന സുന്ദരികളായ ചെറുപ്പകാരികൾ........
ജീവിതം ആഘോഷപൂർണമാ ക്കി ഇന്റർനെറ്റിലൂടെയും, സൗഹൃദത്തിലൂടെയും, ഓരോ പെൺകുട്ടികളെയും സ്വന്തം വലയിൽ വീഴ്‌ത്തി ഉപയോഗം കഴിഞ്ഞ്  
വലിച്ചെറിയുന്ന അരുൺ എന്ന ചെറുപ്പക്കാരൻ.

പെൺകുട്ടികളെ കപിളിപ്പിച്ച്, അവരെ മറ്റു പലതിനും ഉപയോഗിക്കുന്ന ഇതുപോലുള്ള ഓരോ അരുൺമാരെയും സൂക്ഷിക്കുക.
ഒരിക്കൽ അവർ പിടിക്കപ്പെടുമെന്ന് വിശ്വസിക്കുകയും, പിടിക്കപെടാൻ സഹായിക്കുമെന്ന നിശ്ചയത്തോടെ വിടചൊല്ലട്ടെ.............

            By 
   അജയ് പള്ളിക്കര 
       (AJAY PALLIKKARA)

വർഷങ്ങൾക്കു ശേഷം 
        
        ചിന്തകളും, കാഴ്ച്ചകളും, ഭാവങ്ങളും മാറി മറിഞ്ഞു. സിം കാർഡുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

രാവിലെ കോണിംങ് ബെൽ ശബ്ദം. ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കതകിനടുത്ത് ചെന്ന് ഡോറു തുറന്നു.അവൾ അലീന, അരുൺ കതക് ഉറക്കെ അടച്ചു അവളെ എവിടേയോ കണ്ടപോലെ. ഭാവിയിലേക്കും, ഭൂതത്തിലേക്കും ഒന്ന് തിരിഞ്ഞു നോക്കി, അരുണിനു മനസ്സിലായി അതെ അവളാണ് അലീന - അരുൺപതുക്കെ കതകു തുറന്നു