കഥ എഴുതിയത്
അജയ് പള്ളിക്കര
(AJAY PALLIKKARA)
-------------------------------------------------------------
----------വെക്കേറ്റ്----------------------------------------------------------------------------------------------
(*ഒഴിഞ്ഞു പോകുക*)
ഞാനിപ്പോൾ ഒരു വെക്കേറ്ററാണ്. എന്നെ എന്റെസുഹൃത്തുക്കൾ, ചുറ്റുമുള്ളവർ,ഞാൻ പോലും അറിയാത്തവർ പരിഹാസമെന്നോണം വെക്കേറ്റ് എന്നാണ്
വിളിക്കുന്നത്.
ജീവിതത്തിൽ ഇന്നുവരെയുള്ള യാത്രയിൽ ഒരു പാട് വെക്കേറ്റുകൾ ഞാനും, എന്റെ പിടിപ്പുകേടുകൊണ്ട് മറ്റുള്ളവർ വെക്കേറ്റ് ചെയ്യപ്പെടാനും, ചെയ്യുവാനും ഇടയായിട്ടുണ്ട്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ വേക്കേറ്റിങ് കഥ. ജനനം തൊട്ട് ഇന്ന് എത്തിനിൽക്കുന്ന നിമിഷം വരെ വെക്കേറ്റിങ്ങിന്റെ ഭാഗമായാണ്. അതു കൊണ്ട് തന്നെയാകാം മറ്റുള്ളവർ, പ്രിയ സുഹൃത്തുക്കൾ
പോലും പരിഹാസചിരിയോടെ 'വെക്കേറ്റ് ' എന്ന് വിളിക്കുന്നത്.
അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു നേഴ്സിന്റെ കയ്യിലേക്ക് പിറന്നുവീണു അമ്മയുടെ അടുത്ത് ബെഡിൽ കിടത്തി മാസങ്ങൾക്കുശേഷം ആശുപത്രി ബില്ലടച് അച്ഛനോടും ഞങ്ങളോടും 'വെക്കേറ്റ് ചെയ്തോ ' പറയുന്ന നിമിഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വെക്കേറ്റ് ചെയ്താതായുരുന്നു എന്റെ ആദ്യ വെക്കേറ്റ്.
പിന്നീട് വളർന്നു, സ്കൂളിൽ പോയിരുന്ന കാലം. ക്ലാസ്സുകളിലെ പരിഹാസകഥാപാത്രമായി അവർ കണ്ടിരുന്നത് എന്നെയായിരുന്നു. എന്റെ സുഹൃത്തുക്കൾ, ഞാൻ മനസ്സിൽ ഇഷ്ട്ടപെടുന്ന ഉറ്റ ചങ്ങാതി പോലും അവരുടെ കൂട്ടുപിടിച്ചു എന്നെ പുച്ഛിച്ചു, കളിയാക്കി, പരിഹസിച്ചു. അന്നും ഇന്നും എന്റെ ഒപ്പം ആരും നിന്നിട്ടില്ല, എന്റെ ഭാഗത്തുനിന്ന് സംസാരിക്കാൻ ആരും ഉണ്ടായിട്ടില്ല.
ഓരോ ദിവസവും ബസ്സുകയറി ക്ലാസ്സിൽ പോകുന്നത് കൂട്ടുകാരന്മാരുടെ, കൂട്ടുകാരികളുടെ, എന്തിനു പറയുന്നു സ്കൂള് മൊത്തത്തിലുള്ള പരിഹാസവും, കളിയാക്കലും, ചീത്തയും, അടിയും കൊള്ളാനും കേൾക്കാനും വേണ്ടിയായിരുന്നു. കൂട്ടുകാരന്മാർ ക്ലാസ്സിലേക്ക് വരുന്നതു തന്നെ എന്നെ കളിയാക്കാൻ വേണ്ടിയായിരുന്നു. എന്റെ മനസ്സ് ആരും അറിഞ്ഞില്ല.
ക്ലാസ്സിൽ എന്റെ പ്രതിഷ്ട്ട വെച്ചു കുട്ടികൾ കളിയാക്കുമ്പോഴും, എന്റെ ഫോട്ടോ സ്കൂൾ മൊത്തം ഒട്ടിച്ചു നാണം കെടുത്തിയപ്പോഴും 'എന്റെ മനസ്സ് പതറിയില്ല, എനിക്കും അവർക്കുമറിയാം ഞാൻ ഞാൻതന്നെ ആണെന്ന് '.
ഈ നിമിഷത്തിലായിരുന്നു എന്റെ രണ്ടാമത്തെ വെക്കേറ്റ്. അമ്മയെയും കൂട്ടി ഓഫീസ് റൂമിൽ ഇരിക്കുമ്പോഴും കുട്ടികൾ അടുത്തു വന്ന് പലതും പറഞ്ഞു കളിയാക്കും ,. ഞാൻ പ്രിൻസിപ്പാളോട് പറഞ്ഞു "സർ എനിക്കിനി ഇവിടെ തുടരാൻ കഴിയില്ല ഞാൻ വെക്കേറ്റ് ചെയ്യുകയാണ്. " പിന്നീട് സ്കൂളിന്റെ പടിയിറങ്ങി വീട്ടിലേക്ക് എത്തിയപ്പോഴും ഞാൻ പതിയെ പറഞ്ഞ വെക്കേറ്റ് ഏതോ കുട്ടി കേൾക്കാനിടയായി, പിന്നീട് വീടിനടുത്തുള്ള കുട്ടികൾ വരെ എന്നെ 'വെക്കേറ്റ് ' എന്നു വിളിച്ചു. സ്കൂളിന്റെ അടുത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ പോലും 'വെക്കേറ്റ് അതാ പോകുന്നു ' എന്നു പറഞ്ഞു കളിയാക്കും. ഞാൻ പടിയിറങ്ങിയതിൽ കുറച്ചുപേർക്ക് സങ്കടമുണ്ട് -എന്നെ പരിഹസിച്ചവർക്ക്, അടിക്കുന്നവർക്ക്, കളിയാക്കുന്നവർക്ക്, എന്റെ പ്രതിഷ്ട്ടവെക്കുന്നവർക്ക്, -കാരണം ഇനി ഇതൊക്കെ ചെയ്യാൻ ഞാനില്ലല്ലോ എന്ന വിഷമം.
ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ കടന്നുപോയി. പല പണിക്കും ചെന്നുകയറി പക്ഷെ അവിടെ നിന്നെല്ലാം പെട്ടെന്ന് വെക്കേറ്റ് ചെയ്യാൻ പറയുകയാണുണ്ടായത്.ഓരോ സ്ഥലത്തു നിന്നും എന്നെ വെക്കേറ്റ് ചെയ്യുമ്പോഴും എന്റെ മേലുള്ള പരിഹാസത്തിനു കാഠിന്യം ഏറിവരുകയാണ് ചെയ്യുന്നത്. കൂടുതൽ പേരും വിളിക്കാനുള്ള ഇടയായി. എന്റെ പേര് ഞാൻ പോലും മറന്നു. ഇടക്കൊക്കെ ഓർമ്മിപ്പിക്കാൻ അച്ഛനും, അമ്മയും ഉണ്ടെന്നാണ് ഏക ആശ്വാസം. വെക്കേറ്റ് എന്ന നാമം ഞാൻ പോലും സ്ഥിരം ഉപയോഗിക്കാനായി തുടങ്ങി.
വർഷങ്ങൾ തള്ളി നീക്കിയാപ്പോൾ ഈ സംഭവം ഞാനൊട്ടും പ്രതീക്ഷിച്ചില്ല. അവസാനം സ്വന്തം വീട്ടിൽ നിന്നു തന്നെ വെക്കേറ്റ് ചെയ്യണമെന്ന്. ആദ്യം ആശുപത്രി കിടക്കയിൽ നിന്ന്, പിന്നെ സ്‌കൂൾ, പണി സ്ഥലങ്ങൾ, ഇപ്പോൾ അച്ഛനെയും,അമ്മയെയും വിട്ട് സ്വന്തം വീട്ടിൽ നിന്ന് അവസാനമെന്നോണം ഞാൻ വെക്കേറ്റ് ചെയ്യുകയാണ്. നഗരത്തിൽ പോയി പഠിക്കാൻ. ഈ വേക്കേറ്റിങ് അവസാനമെന്നു വിചാരിച്ചു.
പക്ഷെ,
അതൊരു അവസാനമായിരുന്നില്ലവെക്കേറ്റ് എന്നെ വിട്ട് പോകുന്നുമില്ല.
കോളേജിന്റെ ഹോസ്റ്റലിൽ രാപ്പാർക്കുമ്പോൾ, പകലുകളിലെ പഠനവും രാത്രിയിലെ ഹോസ്റ്റൽ ലൈഫും ശരിക്കും ആസ്വാദിക്കുമ്പോഴായിരുന്നു എന്റെ അടുത്ത 'വെക്കേറ്റ് '. ഹോസ്റ്റലിൽ പ്രശ്നം കാരണം എല്ലാവരും വെക്കേറ്റ് ചെയ്യണമെന്ന്. അടുത്തുള്ള ഒരു വീട്ടിലേക്ക് പെട്ടിയും, കിടക്കയുമെടുത്തു വെക്കേറ്റ് ചെയ്തു. ഒരു കാര്യത്തിൽ ഭാഗ്യമാണ് കോളേജിലുള്ള ആർക്കും എന്റെ നാമമായ 'വെക്കേറ്റ്' അറിയില്ല എന്ന ഭാഗ്യം.
പിന്നീടുള്ള ദിവസങ്ങൾ, മാസങ്ങൾ റൂമിലെ സുഹൃത്തുക്കളുടെ ഒപ്പമായിരുന്നു. ഞങ്ങൾ പരസ്പരം അറിഞ്ഞു, അടുത്തപ്പോഴാണ് കാര്യം മനസ്സിലായത് എന്റെ മേലുള്ള പരിഹാസത്തിനും, കളിയാക്കലിനും എന്നെ വിട്ട് പോകാൻ കഴിഞ്ഞില്ല എന്ന സത്യം. രാത്രിയിലെ ഭക്ഷണം കഴിക്കലിലും, ഒഴിവുകിട്ടുമ്പോഴൊക്കെ ഇപ്പോൾ എന്റെ ഉറ്റ സുഹൃത്തുക്കൾ പോലും എന്നെ കളിയാക്കും, ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ അപ്പോൾ പരിഹാസം, എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തി പരിഹസിക്കും. എല്ലാവരും ഓരോന്നും പറഞ്ഞു ഓരോ നിമിഷവും കാരണമില്ലാതെ കളിയാക്കുന്നു, ഒറ്റപ്പെടുത്തി പരിഹസിക്കുന്നു, എപ്പോഴും ഞാൻ തന്നെ ഇര. അന്നത്തെപോലെ എന്നെ സപ്പോർട്ട് ചെയ്യാൻ ഒരാളുപോലുമില്ല. ഇതാ ഈ നിമിഷം വരെ കളിയാക്കൽ തുടരുന്നു.
'എന്റെ മനസ്സ് തകരുന്നില്ല. കാരണം എനിക്കറിയാം ഞാൻ ഞാൻ തന്നെയാണെന്ന്, അവർക്കറിയാം ഞാൻ എങ്ങനെയാണെന്നും '
എന്നിൽ നിന്ന് നഷ്ട്ടപെട്ടു പോയതെല്ലാം ജീവിതത്തിന്റെ പാതയിൽ തിരിച്ചു വരുകയാണ് ചെയ്യുന്നത്.
കോളേജിലെ സംഘർഷത്തിനൊടുവിൽ പ്രിൻസിപ്പൽ ഞങ്ങൾ മൂന്നുപേരെ വിളിച്ചു പറഞ്ഞു "കോളേജിൽ നിന്ന് 'വെക്കേറ്റ് 'ചെയ്തോ " എന്ന്. ഞാനത് സുഹൃത്തുക്കളോട് പറഞ്ഞു-സുഹൃത്തുക്കൾ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞു. പറയാൻ പാടില്ലാത്ത കാര്യം വലിയവനാകാൻ വേണ്ടി ഞാൻ പറഞ്ഞത് എന്നെ വീണ്ടും ഒരു വെക്കറ്ററാക്കി മാറ്റി. ഇപ്പോൾ കോളേജിലുള്ള എല്ലാവരും എന്നെ "വെക്കേറ്റ് " എന്നാണ് വിളിക്കുന്നത്. ഉറ്റ സുഹൃത്തുക്കൾ പോലും.
കോളേജിൽ നിന്നുള്ള വെക്കേറ്റ് ആണ് എന്റെ ഇതുവരെയുള്ള ജീവിതത്തിലെ അവസാന 'വെക്കേറ്റ്'.ഇനി തുടർന്നും ഒരുപാട് വേക്കേറ്റിങിന്, പരിഹാസത്തിനു ഇടയാവാനുള്ളതാണ് ഞാൻ എന്ന് എന്റെ മനസ്സ് പറയുന്നു.
എന്റെ പൊട്ടത്തരങ്ങൾക്ക്, സംസാരത്തിലുള്ള വൈകല്യങ്ങളെ, എന്റെ രീതിയെ,-ശരിയാക്കിയെടുക്കാതെ കളിയാക്കുന്ന, പരിഹസിക്കുന്നവരോടാണ് എന്റെ സങ്കടം മറിച്ചു വെക്കേറ്റിനോടല്ല. ഞാൻ അന്നും ഇന്നും ഒരു 'വെക്കേറ്റ് ' തന്നെയാണ്.
എന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഒരു വെക്കേറ്ററായി, പരിഹാസകഥാപാത്രമായി തുടർന്നുകൊണ്ടിരിക്കുന്നു-ജീവിതാവസാനം വരെ -
By
അജയ് പള്ളിക്കര
(Ajaypallikkara) ------------------------------------------------------------
----------വെക്കേറ്റ്-----------------------------------------------------------------------------------------------

(Ajaypallikkara)
No comments:
Post a Comment