കവിത
................
-അജയ് പള്ളിക്കര-
(പ്രണയത്തിന്റെ ഒരു മുഖം)
പ്രണയം
----------------
ഏകാന്തതയുടെ തീരത്തുകൂടെ ഞാൻ
നിഷ്ഫല സ്വപ്നവുമായലഞ്ഞു
അന്നു തന്നെയാകാം നാം കണ്ട ദിവസം ഒരിക്കലും മറക്കാത്ത മായാത്ത സുദിനം
മുറുക്കിയെൻ ഹൃദയത്തിൻ ഓരോ മിടിപ്പും
മീട്ടിയെൻ നെഞ്ചിലെ മൗനമാം വീണ
പറന്നെന്റെ ഹൃദയവും വാനിൽ
കൊതിച്ചെന്റെ കരങ്ങൾ നിന്നെ പുണരാൻ
ദർശിച്ചു ഞാൻ എന്നെ നിന്നിലെ നിന്നിൽ
സ്പർശിച്ചു നമ്മൾ തൻ ഹൃദയങ്ങൾ തമ്മിൽ
പറഞ്ഞെന്റെ കഥ ഞാൻ നിൻ ചലനങ്ങളോട്
അറിഞ്ഞെന്റെ കഥ നീ എൻ മിഴികളിലൂടെ
പറയാതെ പറഞ്ഞു നീ അന്നെന്നോടെന്തോ
അറിയാതെ അറിഞ്ഞു ഞാൻ നിൻ ഹൃദയതാളം
ആ വിരൽത്തുമ്പിൽ മുറുകെ പിടിക്കാൻ,
വിചനമാം വീഥിയിൽ ഒരുമിച്ചുലാത്താൻ,
നിന്റേതു മാത്രമായ് ആ നെഞ്ചിനുള്ളിലെ
താരാട്ട് കേൾക്കാൻ,
ചാഞ്ഞുറങ്ങീടാൻ,
കൊതിച്ചുപോയ് എന്നിലെ പ്രണയാർഥ മൗനം
ഏകാന്തമായൊരു സായാഹ്ന സന്ധ്യയിൽ
തുളുമ്പുന്ന നിൻ മുഖം ഞാൻ ഓർത്തുപോയി
വിറയാർന്ന കൈകൾ കോർത്തു പിടിക്കാൻ
നീ വരുമെന്നു ഞാൻ വെറുതെ നിനച്ചു
ഒരു വാക്ക് പറയാതെ നീ മാഞ്ഞു പോയി
മറുവാക്ക് പറയുവാൻ ഞാൻ കാത്തു നിന്നു
നിൻ വിളി കേൾക്കുവാൻ കാതോർത്തു കൊണ്ടിന്നു
കാത്തിരിക്കുന്നു ഞാൻ ഏകാകിയായ്
പുഞ്ചിരി തൂക്കിയ ഈ മുഖമിന്നു
മൗനത്തിൻ മറ്റൊരു വക്കായ് മാറി.......
BY
....അജയ് പള്ളിക്കര.....
(AJAY PALLIKKARA)
No comments:
Post a Comment