സെപ്തംബർ 14
( SEPTEMBER 14) STORY
- അജയ് പള്ളിക്കര -
എറണാകുളം കമ്പനിയിൽ നിന്ന് മടങ്ങിയത് മാമന്റെ മകന്റെ കല്യാണത്തിന് വേണ്ടിയായിരുന്നു. വേറേയും ഒരുപാട് ഉദ്ദേശങ്ങളുണ്ടായിരുന്നു - മാസം ആദ്യ💶 ശമ്പളം കിട്ടിയതിനു ശേഷമാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്.
ഒരു SURPRISE എന്നോണം🏍 വണ്ടി വാങ്ങുന്ന കാര്യം അനിയന്മാരെ സൂചിപ്പിക്കണം, അനിയന്മാർക്കും, അച്ഛനും അമ്മയ്ക്കും, കുടുംബകാർക്കും ഒരു പാട് സാധനങ്ങൾ വേ ടിക്കണം..
ഇപ്പോൾ എന്തായാലും പറ്റില്ല. നേരെ മാമന്റെ വീട്ടിലേക്കാണ് പോകുന്നത് .കല്യാണം കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ വാങ്ങണം. പിന്നെ നേരെ ഡെൽഫി കമ്പനിയിലേക്ക് അവിടെ നൂറുകൂട്ടം കാര്യങ്ങളുണ്ട്.പോരാത്തതിന് കമ്പനിയിലെ ഒരു സുഹൃത്തിന്റെ കല്ല്യാണവും.
എന്തൊക്കെ തീരുമാനങ്ങളായിരുന്നു, കണക്കുകൂട്ടലുകൾ ആയിരുന്നു, എല്ലാം ഉപേക്ഷിക്കേണ്ടി വന്നു ആ ദിവസം SEPTEMBER 14 കല്ലാണ ദിവസം.
ഞാൻ മരണം മുഖാമുഖം കണ്ട ദിവസമായിരുന്നു അന്ന്.ആക്സിഡന്റായിരുന്നു അത്.
തലേ ദിവസം വൈകി വന്ന ഞാൻ കുളിച്ച് ഫ്രഷായി കിടന്നു. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു. ഇന്ന് സെപ്തംബർ 14 സുജിതേട്ടന്റെ പ്രണയ വിവാഹം ആഘോഷത്തിന്റെ തിരക്ക്. 2 മണിയായാപ്പോൾ🍾 ബാറിലേക്കൊന്ന് പോയിവന്നു. മദ്യലഹരിയിലായിരുന്നു ഞാൻ.വീട്ടിലെത്തിയാപ്പോൾ മൊബൈൽ ഫോൺ കാണാനില്ല. അച്ഛന്റെ ഫോണെടുത്ത് വിളിച്ച് ബൈക്കിൽ പറപ്പിച്ചു ബാറിലേക്ക്.ഒരു കയ്യിൽ ഫോണും മറ്റേ കയ്യിൽ വണ്ടിയുടെ ഹേന്റിലും. സ്പീഡ് കൂടുന്നതറിയുന്നില്ല.
ഒരു വലിയ വളവിൽ മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്താ പ്പോൾ എതിരെ വന്ന കണ്ടൈനറുമായി🚚 ഞാൻ ഇടിച്ചു.പിന്നെ ഒന്നുO ഓർമയില്ല.........
👴🏻ഞാൻ നാരായണൻ
സംഭവം
നടക്കുമ്പോൾ ഞാൻ വീട്ടിലായിരുന്നു.കറ്റിപ്പുറം പാലത്തിനപ്പുറം റോഡിന്റെ അടുത്ത് തന്നെയാണ് വീട്. രാവിലെ 🍾🍸രണ്ടെണ്ണം വീശിയല്ലാതെ ശരിയാവില്ല. ഷാപ്പിൽ നിന്ന് വീട്ടിലെത്തി പത്രം എടുത്താപ്പോഴാണ് ഒരു ശബ്ദം കേട്ടത്👂🏻, പത്രം നിലത്തിട്ട് റോഡിലേക്കു ചെന്നു. റോഡ് വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ചോരയിൽ കുളിച്ചു ബോധമില്ലാതെ കിടക്കുന്ന ചെറുപ്പക്കാരൻ.ആളുകൾ ഫോണുകളിലെ ക്യാമറകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ചെറുപ്പക്കാരനെ ഞാൻ മാറോട് ചേർത്ത് പല വണ്ടികൾക്കും കൈകാട്ടി - ആരും നിർത്തിയില്ല. 🚍ഒരു കൂടു വണ്ടിക്കാരൻ ബ്രേക്കിട്ടു.അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി..
👮🏻 ഞാൻ അടുത്ത സ്റ്റേഷനിലെ ടi രാഗ വൻ
വിവരം അറിഞ്ഞ ഉടനെ ഞാൻ സംഭവസ്ഥലത്തെത്തി. എത്തിയാപ്പോഴേക്കും ചെറുപ്പക്കാരനെ ആശുപത്രിയിലോട്ടു കൊണ്ടുപോയിരുന്നു. അവിടെ നിന്നിരുന്ന ആളുകളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പേര്
"അഭിഷേക്" ഏതോ ഒരു കല്ല്യാണത്തിന് വന്നതാണ്. കൂട്ടത്തിൽ നിന്നിരുന്ന ഒരാൾ വണ്ടി identify ചെയ്തു പറഞ്ഞു. എന്റെ സുഹൃത്തിന്റെ വണ്ടിയാണിത് "സുജിത്ത്"..
👦🏻 ആ കൂട്ടുകാരൻ ഞാനാണ് സുജിത്ത്.
എന്റെ കല്യാണത്തിനാണ് അഭിവന്നത്.അപകടം നടന്ന ശേഷം ഫോണിലേക്ക് വിളി വന്നിരുന്നു. ഫോൺ എടുത്തു വിവരം അറിഞ്ഞ ഉടനെ അഭിയുടെ അച്ഛൻ, മാമന്റെ കയ്യിൽഫോൺ കൊടുത്തു വിവരം പറഞ്ഞു.അഭിയുടെ ഏട്ടന്റെ തവേരയിൽ🚘 കയറി അവർ പോയി.
👦🏽അഭിയുടെ വല്ല്യമ്മയുടെ മകൻ പ്രസാദാണ് ഞാൻ.
വിവരം അറിഞ്ഞ അച്ഛൻ എന്നോടു വന്നു പറഞ്ഞു. വണ്ടിയിൽ കയറി അടുത്തുള്ള ആശുപത്രിയിലോട്ടു പോയി. അവിടെ എനിക്കറിയാവുന്ന നാരായണൻ👴🏻 ഷർട്ടിൽ ചോരയായി നിൽപ്പുണ്ടായിരുന്നു.
പ്രസാദ് "എടാ നാരായണാ എന്താ ഇവിടെ? ഇപ്പോൾ ആംബുലൻസിൽ🚑 ആരേങ്കിലും വന്നോ?"
നാരായ " ഞാനൊരു ആക്സിഡന്റ് കേസായി വന്നതാ കുറച്ചു നേരായി, ചെറുപ്പക്കാരനെ ബൈക്ക് ഇടിച്ചതാ"
പ്രസാദ് "എന്റെ മാമന്റെ മോനാ"
നാരായ "അവനെ ആംബുലൻസിൽ🚑 അമലയിലേക്ക് കൊണ്ടുപോയി. എന്നെ ഇവിടെ ഇട്ടു. ഒപ്പം ഡോക്ടറും പോയിട്ടുണ്ട്."
പ്രസാദ് "കേറ്, വേഗം കേറ് പോകാം."
(ആംബുലൻസ് അവർക്ക് മുന്നിൽ കാണാം, അത്രയും വേഗത്തിലാണവർ -ആംബുലൻസിനൊപ്പം ഇവരും)🚑🚘
👲🏻 അഭിഷേകിനെ കൊണ്ടു വരുമ്പോൾ ഞാനായിരുന്നു സ്ട്രച്ചർ ഡ്യൂട്ടിയിൽ ഗോപി.
ആംബുലൻസ് കയറി വരുന്ന ശബ്ദം കേട്ട് സ്ട്രെച്ചർ റെഡിയാക്കി. ചോരയിൽ കുതിർന്ന അഭിഷേകിനെ കിടത്തി icu വിലേക്ക്. അതിനൊപ്പം തന്നെ ഒരു വണ്ടി വന്നു🚘. കുറച്ചു പേർ ഇറങ്ങി വന്ന് ചോദിച്ചു
"ഇപ്പോൾ വന്ന ആക്സിഡന്റ് കേസ്"
ഗോപി " icu വിലേക്ക് കൊണ്ടു പോയിട്ടുണ്ട്."
കൂട്ടത്തിൽ നിന്ന് ഒരാൾ മാത്രം അവിടെ നിന്നു.കാവി മുണ്ടും, ഷർട്ടും, അണിഞ്ഞ് കാണുമ്പോൾ തന്നെ ആട്ടമുള്ള കള്ളുകുടിയൻ. അയ്യാൾ എന്നെ ലക്ഷ്യമാക്കി വന്ന് ചോദിച്ചു " ഏട്ടാ 50 രൂപ തരാനുണ്ടാവോ? തിരക്കിൽ പൈസ എടുക്കാൻ മറന്നു "
അയാളെ പൈസ കൊടുത്ത് പറഞ്ഞു വിട്ടു....
👨🏾 പരമേശ്വരൻ
എന്റെ കണ്ടൈന്നറുടെ മുകളിലേക്കായിരുന്നു അഭിവന്ന് ഇടിച്ചത്.ഒരു കാറിനെ ഓവർടേക്ക് ചെയ്ത് വരുകയായിരുന്നു. തെറിച്ചു വീണ അഭിയെ കണ്ടപ്പോൾ ഇറങ്ങി ചെല്ലാൻ തോന്നിയില്ല, ആളുകളും കൂടിയിട്ടുണ്ട്.ഇറങ്ങി അവരുടെ കൂടെ🚍 ആശുപത്രിയിലേക്ക് പോകേണ്ടി വന്നു ..
👳🏻 ഡോക്ടർ ടcoT
അഭിയുടെ
ഓപ്പറേഷൻ ഞാനാണ് നോക്കിയത്.
" 40 വർഷത്തിനിടയിൽ ഇതുപോലത്തെ കേസുകൾ അനവധിയാണ്. പക്ഷെ പലതും ഇതുവരെ എത്താറില്ല അതിനു മുൻപ് ഈശ്വരൻ വിളിക്കും. ഈശ്വരൻ ചില നേരത്ത് വിളിക്കില്ല അത് ചിലരുടെയൊക്കെ ഭാഗ്യമാകാം. ഇപ്പോൾ നിങ്ങളുടെ ഭാഗ്യമാണ്.
- ചില്ലറ പ്രശ്നങ്ങളുണ്ട് കണ്ണിന് കാഴ്ച്ച കിട്ടുമോ എന്നു പറയാൻ ബുന്ധിമുട്ടുണ്ട്, കാലിലും, കയ്യിലും കമ്പി ഇടണം, 10 മാസം റെസ്റ്റ്, 4 പല്ല് പോയിട്ടുണ്ട്, കയ്യിനും മറ്റു ചില അവയവങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളുണ്ട്.
ഭാഗ്യം അഭിയ്ക്കൊപ്പമുണ്ട്.
👱🏻 ഞാൻ അനിയൻ
അജയ്
സമയം 8:00pm ആയിട്ടും ഞങ്ങൾ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മനപൂർവ്വം അറിയിക്കാത്തതായിരുന്നു.
ഉച്ചയ്ക്ക - അടുക്കള ഭാഗത്ത് വെച്ച് അച്ഛനും അഭിയേട്ടനും എന്തോ പറയുന്നതു കേട്ടു .
"ഫോൺ എടുക്കാൻ ഇപ്പോൾ പോകേണ്ട ഈ അവസ്ഥയിൽ. വേറെ ആരേങ്കിലും പോകും"
എട്ടൻ വണ്ടിയെടുത്ത് പോകുന്നത് കണ്ടു.
പിന്നീട് വിളമ്പുന്ന തിരക്കായിരുന്നു. കല്യാണം പൊടിപൊടിച്ചു: ഗാനമേള🎤, ഡേൻസ്, നാലാംകല്ല്യാണം........
അമ്മ ഇടയ്ക്കിടെ അഭിയേട്ടനെ ചോദിക്കും കണ്ടില്ല പറയും. ഞാനും പല സ്ഥലങ്ങളിലും തിരഞ്ഞു. അച്ഛൻ, അഖിൽ, മാമൻ, ആരേയും കാണുന്നില്ല. അമ്മ അടുക്കളയിൽ അമ്മായിമാരുടെ നടുവിൽ ഇരിക്കുന്നു. എന്നെ രാഹുൽ വിളമ്പുന്ന ഇടയിൽ നിന്ന് പോകാൻ സമ്മതിക്കുന്നില്ല. എല്ലാം പ്ലാനിങ്ങായിരുന്നു, അറിയേണ്ട എന്നു കരുതി മനപൂർവ്വം ചെയ്തത് പിന്നീടാണ് മനസ്സിലായത്.
രാത്രി സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ സജീവേട്ടൻ വന്നു പറഞ്ഞു " ഏട്ടന് ചെറിയ ആക്സിഡന്റ്. കഴപ്പമൊന്നുമില്ല, വണ്ടി ഇപ്പോൾ വരും ഡ്രസ്സുമാറ്"
നിശബ്ദമായി ഏതോ ഒരു ലോകത്തായിരുന്നു ഞാൻ. മുറ്റത്ത് അമ്മ കസേരയിൽ ഇരുന്ന് കരയുന്നു. കാറിൽ അമലയിലേക്ക്. കരഞ്ഞുകൊണ്ട് ആശുപത്രി വരാന്തയിൽ ഇരുന്നു. ജിനേഷേട്ടൻ എന്നെ ആശ്വാസിപ്പിച്ചു.രാത്രി കാണാൻ കഴിയില്ല പറഞ്ഞു.
അമ്മ ആശുപത്രിയിൽ നിന്നു.ഞാൻ തിരിച്ച് വീട്ടിലേക്ക്.
പിറ്റേ ദിവസത്തെ പത്രത്തിൽ വാർത്തയുണ്ടായിരുന്നു.
ദിവസങ്ങൾക്കു ശേഷം വീണ്ടും ഞാൻ അമലയിലേക്കു പോയി.icu വിന്റെ ചില്ലിനുള്ളിലൂടെ ഏട്ടനെ കാണാനുള്ള സമയം അടുത്തിരിക്കുന്നു. പള്ളിക്കര നിവാസികളും, കുടുംബക്കാരും, ഏട്ടന്റെ കമ്പിനിയിൽ ജോലി ചെയ്യുന്നവരും നിൽക്കുന്നുണ്ട്. കർട്ടൻ നീക്കി എട്ടന്റെ വികൃതമായ രൂപം കണ്ട് ഞാൻ ഞെട്ടി, ആ ചിത്രം മനസ്സിനെ നോ വിപ്പിച്ചു, ഏട്ടന്റെ പഴയ കാല ഓർമകളുമായി താരതമ്യപെടുത്തി ഞാൻ പൊട്ടി കരഞ്ഞ് അവിടെ നിന്നും മാറി നിന്നു.എല്ലാവരും പര്യവശ്യത്തോടെ നോക്കുന്നുണ്ട്.
👰🏻 അമല ഹോസ്പിറ്റലിലെ നേഴ്സാണ് ഞാൻ ദേവകി
അഭിയുടെ character വളരെ രസകരമാണ്. നല്ല വാചകമടിയാ, കോമഡിക്കാരനും.iCu വിലെ ക്യാബിനിൽ എല്ലാവരും നോക്കുമ്പോൾ ഞാൻ ചോദിച്ചു അതൊക്കെ ആരാ എന്ന് "എന്റെ ആരാധകരാ" എന്നു പറഞ്ഞ് ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചു. ഇത്രയൊക്കെ പറ്റിയിട്ടും ഒരു കൂസലില്ലാതെയാണ് ബെഡിൽ കിടപ്പ്, നല്ല ധൈര്യമുണ്ട്,.അഭിയെ വാർഡിലേക്ക് മാറ്റിയാപ്പോൾ കാണാൻ ഒരുപാട് പേർ വന്നു പോകുമായിരുന്നു. അവൻ ആരൊക്കെയായിരുന്നു എന്ന് തോന്നിപോകും.
മാസങ്ങൾക്കു ശേഷം
👱🏽 ഞാൻ രണ്ടാമത്തെ അനിയൻ അഖിൽ
4 മാസത്തേക്ക് കോളേജ് ലീവെടുത്തു. ഇനി ഏട്ടന്റെ കാര്യങ്ങൾ നോക്കാനിരിക്കുകയാണ്.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടു വന്നിട്ട് കുറേയായി, വീട്ടിലെത്തിയാപ്പോൾ പറയണ്ട ബഹളമായിരുന്നു, കാഴ്ച്ചക്കാർ കൂടുതൽ.
അച്ഛന് ഇപ്പോൾ ഒരു പാട് കടങ്ങൾ വീട്ടാനുണ്ട് ഹോസ്പിറ്റൽ ചിലവിനായി എല്ലാവരും അറിഞ്ഞു സഹായിച്ചു അതൊക്കെ വീട്ടണം. അച്ഛൻ വീണ്ടും പണിക്കിറങ്ങി.
ദിവസങ്ങളും, മാസങ്ങളും നടന്നു നീങ്ങി.ഏട്ടന് മാറ്റങ്ങൾ ഒരുപാടുണ്ട്, പല്ലുവെച്ചു, നടക്കാൻ തുടങ്ങി,
ഒരു നിയോഗം പോലെ വന്നു ചേർന്നത് അതിജീവിക്കാനുള്ള ഉൾക്കരുത്ത് ഏട്ടനുണ്ട്.
ഒരു ദിവസ പുലരിയിൽ ഏട്ടൻ എന്താ നടന്നത് എന്നു ചോദിച്ചു. നടന്ന തെല്ലാം വിശദമായി പറഞ്ഞു, ഓരോരുത്തരുടേയും കഥകൾ.....................
👷🏻
എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം കരഞ്ഞു പോയി, ഓരോ സംഭവത്തിന്റേയും പുറകിൽ എല്ലാവർക്കും അവരവരുടെ കഥകൾ പറയാനുണ്ടാകും.
നാരായണൻ, ഡോക്ടർ, ഡ്രൈവേഴ്സ്, ഇവരൊക്കെ ഇല്ലെങ്കിൽ ഞാനിപ്പോൾ ഒരു കഴിക്കുത്തി അതിനുള്ളിൽ കിടന്നിരുന്നു. അസുഖമൊന്നു ബേധമായാൽ അവരെ ഒക്കെ ഒന്നു കാണണം, നന്ദി പറയണം. പിന്നെ തിരിച്ച് എറണാകുളം കമ്പനിയിലേക്ക്.
കല്യാണത്തിന് വരുമ്പോൾ ഒരുപാട് കണക്കുകൂട്ടലുകൾ, തിരിച്ച് പോകുമ്പോഴും കണക്കുകൂട്ടലുകളുമായി .
10 മാസം കിടപ്പ്, ഇരിപ്പ്, 6 മാസം മറ്റു കാര്യങ്ങൾ പിന്നെയും ബാക്കി.
ആരോടും ഒന്നും പറയാതെ മരവിച്ച രാത്രികൾ സമ്മാനിച്ചു, ഇപ്പോൾ കാണാത്ത സിനിമകളില്ലാ,കേൾക്കാത്ത പാട്ടുകളില്ല, എഴുതാത്ത അക്ഷരങ്ങളില്ല. രാത്രികൾ മടുത്ത രാത്രികളായ് എനിക്കു സമ്മാനിച്ചു.
വർഷങ്ങൾ കടന്നു പോയി..........................
മാറ്റങ്ങളും വന്നു.........
SEPTEMBER 14
( ഒരു ഓണക്കാലം)
റോട്ടിൽ എല്ലാവരും ഏട്ടന്റെ വരവിനായി കാത്തിരിക്കുന്നു. ദൂരെ നിന്നും വണ്ടിയുടെ ശബ്ദം ഗ്ലാമർ പുതുപുത്തൻ വണ്ടി സ്വന്തമാക്കി എറണാകുളത്തു നിന്നും ഏട്ടൻ എത്തി. ഞങ്ങൾ അനുജന്മാർക്ക് സന്തോഷമായി,
ഇന്ന് സെപ്തംബർ 14-സുജിതേട്ടന്റെ wedding anniversary, വണ്ടി ഇടിച്ച് ഇന്നേക്ക് വർഷം തികയാൻ പോകുന്നു, ഞാനും എട്ടനും കുറ്റിപ്പുറം പോയി🚚🏍 ഇടിച്ച സ്ഥലത്തു നിർത്തി, ഈ ദിവസo ഇടിച്ചതിന്റെ ഓർമ്മ പുതുക്കി, നാരായണനെ അന്വോഷിച്ച് കാണാൻ കഴിഞ്ഞില്ല. മാമന്റെ വീട്ടിൽ കയറി അവിടെ വർഷം തികയുന്ന ആഘോഷത്തിലാണ്.അപ്പോഴാണ് അറിഞ്ഞത് മുകളിലെ വീട്ടിലെ വയസ്സന് ഏട്ടന്റെ ഫോൺ കിട്ടിയിട്ടുണ്ട് എന്ന്. ഞങ്ങൾ ആ വീട്ടിലേക്ക് കയറിച്ചെന്നു
"ഈ ഫോൺ എവിടുന്നാ കിട്ടിയത്?"
👴🏾 ഇപ്പോൾ തീരെ വെയ്യ കിടപ്പിലാണ്.
മുൻപ് എനിക്കൊരു സ്വഭാവമുണ്ടായിരുന്നു - നടക്കുന്ന വഴിയോരങ്ങളിലെ പൊന്തകളിൽ കയ്യിലുള്ള വടി കൊണ്ട് തിരയുമായിരുന്നു.
ഒരു ദിവസം കുറ്റിപ്പുറത്തേക്ക് നടക്കുമ്പോൾ പാലം കഴിഞ്ഞുള്ള വളവിൽ ഞാൻ ഇതു പോലെ തിരഞ്ഞാപ്പോൾ കിട്ടിയതാണ് ഈ ഫോൺ, നിന്റെ ആയിരുന്നോ, ദാ എടുത്തോ......
😳
ഫോൺ വാങ്ങി ഞങ്ങൾ പോന്നു.
എന്നാലും അവിടെ എങ്ങനെ ഫോൺ വരാൻ?
അപ്പോൾ ബാറിലല്ലേ ഫോൺ പോയത്?
ഫോൺ കിട്ടിയിട്ട് ഇത്രയും കാലം എന്തിന് മറച്ചുവെച്ചു?
ചോദ്യങ്ങളുയർന്നു., അചാച്ഛന്റെ വാക്കും വിശ്വസിക്കാൻ പറ്റില്ല, ഓർമ പോയതാ എന്നും ചിലർ പറഞ്ഞു.
എന്തൊക്കെയോ നേടിയെടുത്ത പോലെയായിരുന്നു ഏട്ടൻ.പുതിയ വണ്ടി വാങ്ങിയതിന്റെ സന്തോഷവും ഇടിച്ച സ്ഥലത്ത് വണ്ടി കൊണ്ട് പോകാൻ പറ്റിയ സന്തോഷവും ഉണ്ടായിരുന്നു. ഞങ്ങളുടെ ആഗ്രഹം പോലെ, ഏട്ടന്റെ കണക്കുകൂട്ടലുകൾ പോലെ വണ്ടി വാങ്ങി.അതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവും.........
മറ്റൊരു
SEPTEMBER 14
ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യാൻ വേണ്ടി മരുഭൂമിയുടെ നാട്ടിലേക്ക്, ഗൾഫിലേക്ക് ഞങ്ങളിൽ നിന്ന് ഏട്ടൻ യാത്രയാവുകയാണ്. സന്തോഷത്തോടു കൂടി തന്നെയാണ് യാത്രയാക്കുന്നത്.
ഇന്ന് സെപ്തംബർ 14 സുജിതേട്ടന്റെ മറ്റൊരു anniversary കൂടി വന്നെത്തി, അതോടൊപ്പം വണ്ടി ഇടിച്ചതിന്റെ വർഷം തികയലും. ഇന്ന് ഈ ദിവസത്തിൽ മറ്റൊരു സന്തോഷകരമായ ദുഃഖം, കൊച്ചി എയർപോട്ടിൽ ഏട്ടനെ എല്ലാവരും യാത്രയാക്കി, അച്ഛന്റെ കടബാധിതകൾ വീട്ടാൻ, കടുംബത്തെ മെച്ചപ്പെട്ട രീതിയിൽ ഉയർത്താൻ, മറ്റു പല ഉദ്ദേശങ്ങളോടുകൂടി നാടിനോടും, പാർട്ടിയോടും, നാടുകാരോടും, വീട്ടുകാരോടും, കുടുംബക്കാരോടും വിടപറഞ്ഞ്
അഭിഷേക് പള്ളിക്കര മറ്റൊരു പ്രവാസ ലോകത്തേക്ക് പറന്നകന്നു ......✈.......
കഴിഞ്ഞ
SEPTEMBER 14
ഇന്ന് ഒരു പാടു പ്രത്യേകതകൾ സുജിതേട്ടൻ, വിനിഷ കല്യാണ anniversary, വണ്ടി ഇടിച്ചതിന്റെ മറ്റൊരു വർഷം തികയൽ, അഭിയേട്ടൻ ഗൾഫ് ജീവിതം നയിച്ചു തുടങ്ങിയിട്ട് ഇന്നേക്ക്
1 വർഷം തികയുന്നു.
ഈ വേളയിൽ മറ്റൊരു വാർത്തയും കൂടിയുണ്ട്.
കേസിന്റെ കാര്യങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുന്നു. ഇന്നായിരുന്നു വക്കീലിന്റ വിളി വന്നത്.
🙎🏻 അപകടം പറ്റിയ ശേഷം എന്റെടുത്തായിരുന്നു കേസുമായി വന്നത്. ഞാൻ വക്കീൽ ബീന.
കേസ് ഒരുപാട് നാളുകൾ നീണ്ടു, ഇപ്പോൾ കേസ് പൊന്നാന്നി കോടതിയിൽ വിളിച്ചിരിക്കുന്നു, നമുക്ക് അനുകൂലമായ കേസ് തന്നെയാണ് ഇത്, ചരക്ക് വണ്ടിക്കാരനോടും വരാൻ പറഞ്ഞിട്ടുണ്ട്. കേസ് ഒത്തുതീർപ്പിൽ മുന്നോട്ട് പോകാനാണ് സാധ്യത.
ഒക്ടോബർ 27നാണ് പോകേണ്ടത്. നമ്മൾ നമുക്കു കിട്ടേണ്ട പരിഹാര തുക കൈപ്പറ്റുക തന്നെ ചെയ്യും.ഏതൊരു കേസിനും മറഞ്ഞിരിക്കുന്ന ചില സത്യങ്ങളുണ്ട് ആ സത്യങ്ങളെ തുറക്കും വിധമായിരിക്കണം നമ്മൾ പറയുന്ന ഓരോ നുണകളും...........
സെപ്തംബർ 14
ഒരു പാട് നേട്ടം കൈവരിച്ച ദിവസവും, അതുപോലെ തന്നെ ഒരു വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ദിവസവുമാണ് SEPTEMBER 14.
ഇനിയുള്ള ഓരോ സെപ്റ്റംബർ പതിനാലിനും ഓർമ്മയ്ക്കായ് ഒരു സംഭവം വന്നു ചേരുകയും, ഇതുവരെയുള്ള സംഭവങ്ങൾ ഒന്ന് ഓർമ്മിക്കാനുള്ള ദിവസമാകട്ടെ.
ഓരോ വർഷത്തിലേയും സെപ്റ്റംബർ 14 ആകാംഷയോടെ കാത്തിരിക്കാം എന്തു സംഭവിക്കും എന്ന്. ഒന്നും സംഭവിക്കാതിരിക്കില്ല. ഈ വരുന്ന 27 ന് കോടതി വിധി എന്താവുമെന്ന് ആകാംഷയോടെ കാത്തിരിക്കാം....
ഈ കഥ ഞാൻ എന്റെ ഏട്ടനു വേണ്ടി സമർപ്പിക്കുന്നു, കാരണം ഇതെന്റെ ഏട്ടന്റെ ജീവിത കഥയാണ്, പിന്നെ ഇതിലുള്ള ഓരോ കഥാപാത്രങ്ങൾക്കും .
ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയിൽ എന്തൊക്കെ തടസങ്ങൾ നേരിട്ടാലും അതിനെ വാശിയായി കണ്ട്, തോൽവിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വിജയം കൈവരിക്കാൻ നോക്കുക.........
STORY BY
അജയ് പള്ളിക്കര
(Ajay Pallikkara🏻)
അജയ് 💝
ReplyDeleteകഥവായിച്ചു
നമ്മള്‍ കഥാപാത്രത്തെ തേടി പോകാതെ കഥാപാത്രങ്ങള്‍ നമ്മെ തേടി വരുന്ന വ്യത്യസ്ത ശൈലി
അഭിനന്ദിക്കാതെ വയ്യ
കഥപറച്ചില്‍ ഡയറികുറിപ്പു പോലാകുമ്പോള്‍ അതിന്‍റെ തീവ്രതയും ആകാംക്ഷയും കൂടിവരുന്നു
ചേട്ടന്‍റെ ആത്മവിശ്വാസം ഉണര്‍ത്തിവിട്ടൊരു പേജ് ഇനിയും ആ കുടുംബത്തിനും പള്ളിക്കര നിവാസികള്‍ക്കും കൂടാത് നമ്മുടെ കുടുംബാംഗങ്ങള്‍ക്കും എന്നെന്നും പ്രചോദനമാകട്ടെ
കണ്ണീരുണങ്ങിയ വിയര്‍പ്പാറിയ പച്ചയായ എഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
കുടുംബാംഗങ്ങളെ ക്ഷേമാശംസകള്‍ അറിയിക്കുക
ഒത്തിരി സ്നേഹത്തോടെ
😍😍😍
ശിവരാജൻ സാറിന്റെ വാക്കുകൾ