Sunday, November 27, 2016

റൂമിൽ ഒരു സുഹൃത്തിന്റെ കൂട്ടുകാരൻ മരണവാർത്ത അറിഞ്ഞു, അന്ന് രാത്രി അവനു വേണ്ടി എഴുതിയ കവിത

മരണമേ നീ എന്തിനു ഈ തെറ്റ് ചെയ്തു....

തമ്മിൽ കളിച്ചു നടന്നൊരുവനെ നീ എന്തിനു നേരത്തെ വിളിച്ചു.......
അവന്റെ മനസ്സിനെ നീ ആത്മഹത്യയാക്കി തീർത്തതെന്തിന്.......
ജീവിച്ചിരിക്കുന്നവനെ ഓർക്കുന്നതിനേക്കാളും  അപ്പുറമല്ലോ മരണ വേദന എന്ന സത്യം നിനക്കുമറിയുന്നതല്ലേ......
നേരം വൈകിയാണെങ്കിലും നേരത്തെ അറിയാത്തതിൽ എനിക്ക് സങ്കടമില്ല കണ്ണിൽ നിന്ന് എപ്പോഴും കണ്ണുനീരേ പൊഴിയൂ എന്ന് നിനക്കറിയുന്നതു കൊണ്ടാണോ വൈകി അറിയിച്ചത്,അതോ ഉറ്റ സുഹൃത്തിനെ കൊണ്ട് പോയ സന്തോഷം തീർക്കുകയാണോ മരണമേ നീ.............
രണ്ടു വാക്ക് സംസാരിക്കുന്നതല്ല, കരയുന്നവന്റെ തോളിൽ ഒരുപാടു വാക്കുകളോടെ തട്ടുന്ന ഒരു കൂട്ടം ഫ്രണ്ട്‌സ് എന്റെ ചുറ്റുമുണ്ട്,.....
നിന്നിൽ നിന്ന് ഞാൻ ഒരുത്തരം കാത്തിരിക്കുന്നു എന്തിനു ഇവനെ കൊണ്ട് പോയി..........

എന്റെ സുഹൃത്തുക്കളെ,വേണ്ടപ്പെട്ടവരെ,  കാരണമില്ലാതെ, കൊണ്ട് പോകുന്നതിനു മുൻപ് മരണമേ നീ എന്നിൽ അലിഞ്ഞു ചേർന്ന്, സന്തോഷിക്കാനായി എന്നെ കൊണ്ട് പോയ്കൊള്ളു ഞാൻ നിന്നെക്കാൾ കൂടുതൽ സന്തോഷിക്കാം.........

      അജയ് പള്ളിക്കര

പ്രിയ സുഹൃത്തിനു ആദരാഞ്ജലികൾ

3 comments:

  1. കിഷോർ എന്ന സുഹൃത്ത്‌ ഈ കവിത പിന്നീട് വായിക്കാനിടയായി അവൻ എന്റെ തോളിൽ തട്ടി മൗനമായി പറയുകയുണ്ടായി

    ReplyDelete
  2. കിഷോർ എന്ന സുഹൃത്ത്‌ ഈ കവിത പിന്നീട് വായിക്കാനിടയായി അവൻ എന്റെ തോളിൽ തട്ടി മൗനമായി പറയുകയുണ്ടായി

    ReplyDelete
  3. കിഷോർ എന്ന സുഹൃത്ത്‌ ഈ കവിത പിന്നീട് വായിക്കാനിടയായി അവൻ എന്റെ തോളിൽ തട്ടി മൗനമായി പറയുകയുണ്ടായി

    ReplyDelete