--------------------------------------------
*ദൂരം*
*DHOORAM*
----------------------------------
ദൂരമധികമില്ലെങ്കിലും ഇനിയുമുണ്ടൊരുപാട് ദൂരം,
കാഴ്ച്ചകൾ കാണുവാനാകില്ലെങ്കിലും കുന്നോളമുണ്ട് ഓർക്കുവാൻ,
രാത്രിയിൽ മാനത്തുദിക്കുന്ന നേരത്ത് ചാരത്തുമാരില്ലെങ്കിലും, കണ്ണീരിൻ കഥപറയും ഒരുപാട് പേരുണ്ടിന്നെനിക്കു ചുറ്റും, കഴിഞ്ഞുപോയ കാലങ്ങൾ, ദുഃഖങ്ങൾ തന്നൊരീ കുടുംബമിന്നെനിക്കനാഥമായ്, അനാഥമായവരൊന്നിച്ചൊരു കുടുംബമായ് ഇന്നവരുടെ കൂടെ ഞാനും ഒരംഗമായി തുടരുന്നു,.
മുടിയുടെ ജഡം പോൽ ഛിന്നഭിന്ന മാകുമീ ഒരറ്റമില്ലാ കൂട്ടുകുടുംബം, കുടുംബമേ നീ എന്നിൽ നിന്നകന്നാലും ദൈവമേ ഞങ്ങൾ തൻ കരങ്ങൾ പരസ്പരം ചേർത്തു വെക്കുക,.
കാർകൂന്തലിനഴകുപോലുള്ളൊരു കുടുംബത്തെ അണുകുടുംബമാക്കി തീർത്തില്ലേ, ഭൂമിയിലിനിയൊരു ജന്മമുണ്ടാകില്ലെന്നറിഞ്ഞിട്ടും കലഹമല്ലേ റൂമിനകത്തും, പുറത്തും, എന്തിനീ ദേഷ്യം, അമർഷം, വെറുപ്പ്, സ്നേഹിക്കാനറിയില്ലെങ്കിലും പുറംമോടിയായ് കാട്ടിക്കൊള്ളുക, ആരുമില്ലാതൊറ്റക്ക് ജീവിക്കാമെന്ന വിചാരം കൊണ്ടല്ലേ കുടുംബത്തെ അണുകുടുംബമാക്കി തീർത്തത്, അതും പിരിച്ചയക്കുന്നുവോ മനുഷ്യൻ.
ഞാനൊരു കുട്ടിയായിരുന്നു, പിന്നെ സമൂഹത്തിലെ സ്ത്രീയും, പുരുഷനുമായ് മാറി, പിന്നീട് വിവാഹം കഴിഞ്ഞു,അമ്മയും, അച്ഛനുമായി, മക്കൾതൻ മക്കളുടെ അമൂമ്മയും, അച്ഛാച്ചനുമായി, പിന്നെ ഭാരമെല്ലാം ഇറക്കിവെച്ചു, ഇറക്കിവെപ്പിച്ചെന്നമട്ടിൽ, പലർക്കും ബാധിതയായ് വൃദ്ധസദനത്തിലേക്ക് ദൂരമധികമില്ലെങ്കിലും താണ്ടിയെത്തി ഉള്ളിൽ കയറുമ്പോൾ അവിടെ ഞങ്ങൾ മാത്രമല്ല ബാധിധരായ ഒരുപാട് ഒരുപാട് പേർ ദൂരം താണ്ടി എത്തിട്ടുണ്ട്. ദൂരമധികമുണ്ടെങ്കിലും അധികമില്ല അടുത്താണ്.
____________________________
*BY*
*അജയ് പള്ളിക്കര*

No comments:
Post a Comment