Tuesday, October 24, 2017

ഗൾഫിലേക്ക് ഒരു കത്ത് -ആക്ഷേപഹാസ്യ രചന

(ആക്ഷേപഹാസ്യ രചന )

  *_ഗൾഫിലേക്ക് ഒരു കത്ത്  _*
   (_ *GULFILEKK ORU KATTH*_)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
 From:സുലൈഖ
          മൂച്ചികടവത്ത്
         
To: കാദർ
      അൽ ആലിൻ
      എൻജിനിയറിങ്    
      കൺസ്ട്രക്ഷൻ
      കമ്പനി ഗൾഫ്‌

ഏട്ടാ ഇത് ഞാനാ ഇക്കാടെ  സ്വന്തം സുലൈഖ. അവിടെ സുഖം എന്ന് കരുതുന്നു. പോയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുകയാണ്. ഇതിനിടയിൽ ഒരു കത്തുപോലും ഏട്ടൻ അയച്ചില്ലല്ലോ. ജോലിത്തിരക്കുകാരണം സമയം കിട്ടാഞ്ഞിട്ടാണോ? എനിക്കും കുട്ടികൾക്കും ഇവിടെ സുഖം തന്നെ. ബിലാലും, റഹീനയും എപ്പോഴും ഉപ്പാനെ ചോദിക്കും. അവർ വളർന്നിരിക്കുന്നു. ഇന്നലെ ഉറക്കത്തിൽ ബിലാൽ "ഉപ്പാ, ഉപ്പാ" എന്ന് പറയുന്നുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ രണ്ടുമാസത്തെ ക്യാഷ് കിട്ടിയില്ല, ഗോവിന്ദൻ ബാങ്കിൽ പോയി നോക്കിയപ്പോൾ ഇല്ലാ എന്നാ പറഞ്ഞത്.അയക്കാൻ മറന്നതാണോ? കഴിഞ്ഞ മാസം കത്തിന്റെ കൂടെ അയച്ചു തന്ന ഫോട്ടോ കിട്ടിയെന്നു കരുതുന്നു. അതിന്റെ മറുപടിയും ചേർത്തു ഇതിന്റെ മറുപടി കത്തിൽ എഴുതുമെന്നു വിചാരിക്കുന്നു. മക്കൾ രണ്ടുപേരും രാവിലെ തന്നെ സ്കൂളിലേക്ക് പോകും.പകലുകളിലെ ബോറടിക്കിടയിലാണ് ഈ കത്ത് എഴുതുന്നത്. ഇക്കാടെ ഇഷ്ട്ടപെട്ട ചക്കരമാമ്പഴം കത്തിന്റെ കൂടെ അയക്കുന്നുണ്ട്.
ഇനി എന്നാ ഏട്ടൻ വരുന്നത് ? വരുമ്പോൾ എന്നെയും നമ്മുടെ മക്കളെയും കൊണ്ടുപോകാനുള്ള വിസയുമായി വരണം.കഴിഞ്ഞ കൊല്ലത്തെ പോലെ വരാം എന്ന് പറഞ്ഞു പറ്റിക്കരുത്. ഇനി നമുക്ക് അങ്ങ് ഗൾഫിൽ ജീവിക്കാം. ജീവിച്ചു മതിമറക്കാം മരിക്കുംവരെ.
 എന്നെയും നമ്മുടെ  മക്കളെയും ഇക്കാടെ അടുത്തേക്ക് കൊണ്ടുപോകാനുള്ള വിസയുമായി വരും എന്ന മറുപടി കത്തിനായ് കാത്തിരിക്കുന്ന

     ഇക്കാടെ സ്വന്തം,
സുലൈഖയും,ബിലാലും, റഹീനയും
__________________
*മറുപടി കത്ത്*
__________________

FROM: കാദർ
      അൽ ആലിൻ
      എൻജിനിയറിങ്    
      കൺസ്ട്രക്ഷൻ
      കമ്പനി ഗൾഫ്‌
TO:സുലൈഖ
       മൂച്ചികടവത്ത് (PO)

From:ഖാദർ
          ഗൾഫ്‌ സ്പേർ
          വർക്ക്‌

 കത്തുകൾ ഒക്കെ എനിക്ക് ബേഷായി തന്നെ കിട്ടി. പക്ഷെ എല്ലാത്തിനും പകരമായി ഈ അയക്കുന്ന കത്ത് അത്ര അങ്ങട്ട് ബേഷല്ല. കത്ത് ചിലപ്പോൾ നിന്നെ വേദനിപ്പിച്ചേക്കും. എന്റെ പേര് ഒന്ന് ഓർത്തുവെച്ചോ ഖാദർ വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ മറന്നേക്കാം. എനിക്ക് നിന്നോട് ഇഷ്ട്ടമുണ്ടായിട്ടല്ല ഈ കത്ത് എഴുതുന്നത് എനിക്ക് വേണമെങ്കിൽ എഴുതാതെ ഇരിക്കാം.  പിന്നെ നീയും നിന്റെ മക്കളും അറിയട്ടെ എന്ന് കരുതിയാണ്.
എനിക്ക് നിന്റെ ഫോട്ടോയും, ചക്കരമാമ്പഴം ഒന്നും വേണ്ട, എനിക്ക് ഇവിടെ വെക്കാനും വിളമ്പാനും കിടക്കാനും, കളിക്കാനും ഭാര്യയും, മക്കളും ഒക്കെ ഉണ്ട്. ഭാര്യ ഫാത്തിമ, മക്കൾ ഷംന, റഹീം, അജ്മൽ,. നീയും നിന്റെ മക്കളും ഇവിടെ ഇല്ലാത്തക്കാരണം പരമ സുഖമാണ്, നിന്നെ കുറിച്ചും നിന്റെ മക്കളെ കുറിച്ചോർത്തു എനിക്ക് ഒരു വേവലാതിയും ഇല്ല. എന്നെ കുറിച്ചും വേണ്ട.ഇപ്പോൾ എനിക്ക് ഇവിടുത്തെ ഭാര്യയും മക്കളുമാണ് എല്ലാം.പിന്നെ ഒരു തുക നിന്റെ അക്കൗണ്ടിലേക്കു അയച്ചിട്ടുണ്ട് എടുത്തോ.ഈ കത്തിന്റെ കൂടെ നീ അയച്ചു തന്ന ഫോട്ടോ ഉണ്ട് മരിച്ചാൽ ചരമകോളത്തിൽ കൊടുക്കാൻ ഉപകരിക്കും.പിന്നെ ഈ കാര്യം കേസ് കൊടുത്തിട്ടോ, കൈരളി ടിവി യിൽ പരസ്യം കൊടുത്തിട്ടോ കാര്യമില്ല.അതിനൊക്കെ ഉള്ള പരിഹാരങ്ങൾ ഞാൻ എപ്പോഴെ ഉണ്ടാക്കി.ഇനി എന്നെ ശല്യപെടുത്തില്ല എന്ന വിശ്വാസത്തിൽ സന്തോഷിക്കുന്ന

     ഖാദർ, ഫാത്തിമ, ഷംന, റഹീം, അജ്മൽ
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

Saturday, October 7, 2017

വേശ്യയുടെ നെറ്റിയിലെ സിന്ദൂരം -ചെറുകഥ

----------------------------------------
(ചെറുകഥ)

  *_വേശ്യയുടെ നെറ്റിയിലെ സിന്ദൂരം _*
   (_ *VESYAYUDE NETTIYILE SINDHOORAM*_)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
ഇന്നത്തെ ദിവസം ഞാനൊരു ജഡ്ജ് ആയിരുന്നു. ഒരുപാട് കുട്ടികളുടെ രചനകൾക്ക് വിധി കൽപ്പിക്കുന്ന ജഡ്ജ്.

രാവിലെ എഴുത്തിന്റെ പണിപ്പുരയിൽ ഇരിക്കുമ്പോഴായിരുന്നു സ്കൂളിൽ നിന്നും ഒരു വിളി
"നമസ്കാരം സർ, ഞങ്ങളുടെ സ്കൂളിൽ ഇന്ന് രചനാമത്സരമാണ് പെട്ടെന്ന് ഉണ്ടായതാണ്. അതിന്റെ മുഖ്യ അതിഥിയായും,ജഡ്ജ് ആയും സർ വരണം. "
    - *"മുഖ്യ അതിഥിയായി എന്നേക്കാൾ എത്രയോ യോഗ്യരായ ആളുകളെ കിട്ടും അവരെ വിളിക്കുക. ഞാൻ അങ്ങനെ ഉദ്ഘാടിക്കാനോ, അഥിതിയാകേണ്ട ഒരാളല്ല. പിന്നെ കുട്ടികളുടെ രചനകളിൽ മികച്ചവ ഏതെന്ന് ഞാൻ പറയാൻ അവിടെ ഉണ്ടാകും.-*"
എല്ലാവരോടും പറയാറുള്ളതുപോലെ മറുപടി പറഞ്ഞു ഫോൺ വെച്ചു. പുറപ്പെട്ട് തോൾസഞ്ചിയുമായി സ്കൂളിന്റെ ഓഡിറ്റോറിയത്തിലേക്ക് കയറിയതും എല്ലാവരും എഴുന്നേറ്റ് നിന്നു. എനിക്ക് വേണ്ടി മുഖ്യ വേദിയിൽ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു.ബാക്കി എല്ലാ സീറ്റിലും എല്ലാവരും ഇരിക്കുന്നു. ഉൽഘാടകൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ കയറി വന്നത്. വേദിയിൽ ഓഡിറ്റോറിയത്തിന്റെ ഒരറ്റത്ത് പ്രായമായ ഒരു വൃദ്ധ സീറ്റില്ലാതെ നിൽക്കുന്നു. ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി വൃദ്ധയുടെ കയ്യും പിടിച്ചു മുഖ്യവേദിയിലെ എന്റേതായി മാറ്റിവെച്ച സീറ്റിൽ കൊണ്ടിരുത്തി ഞാൻ വേദിയിൽ നിന്നും തിരികെ നടന്ന്‌ മുന്നിൽ കസേരയിൽ ഇരിക്കുന്ന കുട്ടികളിൽ നിന്ന് ഒരു കുട്ടി എനിക്ക് വേണ്ടി സീറ്റ് തന്ന് അവനെയും മടിയിൽ വെച്ചു അവിടെ കുട്ടികളുടെ കൂട്ടത്തിൽ ഇരുന്നു. അപ്പോഴും അത്ഭുതം കൊണ്ടാണെന്ന് തോന്നുന്നു ആരും ഇരുന്നിരുന്നില്ല. എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞു എന്നോട് രണ്ടുവാക്ക് പറയാൻ പറഞ്ഞപ്പോൾ " *ഞാൻ ഇങ്ങനെയൊക്കെയാണ്*" എന്നും പറഞ്ഞു നിർത്തി.
ഉദ്ഘാടകൻ പോയി. ഹാളിൽ വെച്ചുതന്നെ മത്സരം തുടങ്ങി.ഞാൻ എഴുന്നേറ്റ് നിന്നു.സീറ്റുകളിലെ  ആദ്യ വരികളിലിരിക്കുന്ന കുട്ടികൾ എഴുതാൻ റെഡിയായി ഇരുന്നു. ടീച്ചർ വിഷയം പറഞ്ഞു. ' *വേശ്യയുടെ നെറ്റിയിലെ സിന്ദൂരം*' ഞാൻ കേട്ടതോടെ ഒന്ന് പകച്ചു. ഈ അഞ്ചാം ക്ലാസ്സ്‌ കുട്ടികൾക്ക് ഇങ്ങനെ ഒരു വിഷയമോ. എനിക്കും പല കവികൾക്കുപോലും ഇങ്ങനെ ഒരു വിഷയം തന്നാൽ വെല്ലുവിളിയായി എടുക്കേണ്ടി വരും. അപ്പോഴാണ് ചിന്താ വളർച്ചയിലെത്തി നിൽക്കുന്ന ഈ കുട്ടികൾക്ക് നേരെ ഇങ്ങനെ ഒരു വിഷയം. കുട്ടികൾ പരസ്പരം മുഖാമുഖം നോക്കി, ചുറ്റും കണ്ണുകൾ പരതി,ദേഷ്യമുഖഭാവത്തോടെ ടീച്ചറെയും,ചിലർ പേന പേപ്പറിൽ വെച്ചു, എല്ലാവരുടെയും മുഖം വാടി. എന്തായാലും വിധി പ്രഖ്യാപനം എളുപ്പമായിരിക്കും. എങ്കിലും വിഷയം കേട്ട ഉടനെ ചിന്തയിലാണ്ട കുറച്ചു പേർ ഉണ്ടായിരുന്നു. എഴുതി തുടങ്ങിയ കുറച്ചുപേർ. എഴുതി തീരുന്നതുവരെ കുട്ടികളെ നിരീക്ഷിക്കുകയും, പരിപാടി കാണാൻ വന്നവരെ വീക്ഷിക്കുകയും ചെയ്തു.
4 മണിക്കൂറിനു ശേഷം രചനകൾ വാങ്ങി. അതിൽ ഒന്നും എഴുതാത്ത ബ്ലാങ്ക്  പേപ്പറുകളും ഉണ്ടായിരുന്നു.എന്നാലും കൂടുതലും എഴുതിയവയായിരുന്നു. " *റിസൾട്ട് നാളെ പ്രഖ്യാപിക്കുന്നതായിരിക്കും*" എന്ന് പറഞ്ഞു കാണികൾക്ക് കയ്യുംകൊടുത്തു വീട്ടിൽ തിരിച്ചെത്തി. ഫ്രഷായി കഥകളെല്ലാം വായിച്ചു തീർത്തു.പക്ഷെ ഒരു കഥ മാത്രം തിരിച്ചും മറിച്ചും വായിച്ചു.ഒന്നിലധികം പ്രാവശ്യം വായിച്ചു.കഥകളുടെ കൂട്ടത്തിൽ നിന്നും ആ കഥയെടുത്തു എന്റെ തോൾസഞ്ചിയിലേക്ക് മാറ്റി വെച്ചു.
രാവിലെ വീണ്ടും മറ്റുപരിപാടികൾ നടക്കുന്ന സ്കൂളിന്റെ ഹാളിലേക്ക് വിധി പ്രഖ്യാപിക്കുവാൻ കയറിച്ചെന്നു. കയറിയപാടെ ആരോടും എഴുന്നേൽക്കേണ്ട എന്ന് ഉറക്കെ പറഞ്ഞു.നടന്നു നീങ്ങി.  കഥകൾ എഴുതിയ കുട്ടികൾ മുന്നിലെ കസേരകളിൽ തന്നെ ഇരിപ്പുണ്ട്. വിധി പ്രഖ്യാപിക്കാനായി മൈക്ക് വേടിച്ചപ്പോൾ കുട്ടികളുടെ മുഖം പഴയത് പോലെ തന്നെയായിരുന്നു ഒരാൾ ഒഴിച്ച്. അവന്റെ മുഖം മാത്രം ടെൻഷനിലും, രണ്ടുകയ്യും വിറച്ചുമായിരുന്നു.അവന്റെ  കൃഷ്ണമണി പരക്കം പായുന്നു. ഒന്നാംസ്ഥാനവും, രണ്ടാംസ്ഥാനവും, മൂന്നാംസ്ഥാനവും പ്രഖ്യാപിച്ചു സമ്മാനവും വേദിയിൽ വെച്ചു കൊടുത്തതിനു ശേഷമായിരുന്നു സമ്മാനം കിട്ടാഞ്ഞതിൽ വേദിയിൽ വെച്ചു അവൻ കരഞ്ഞത്. ചടങ്ങ് കഴിഞ്ഞു അവനെ ആശ്വസിപ്പിച്ചു, വീടും, സ്ഥലവും, വീട്ടുകാരെ കുറിച്ചും ചോദിച്ചറിഞ്ഞതിനുശേഷം കുറച്ചുനേരത്തെ സംഭാഷണത്തിന് ശേഷമാണ് ഞാൻ സ്കൂൾവിട്ടു പോന്നത്.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞാൻ സ്കൂളിലെ ടീച്ചർക്ക് വിളിച്ചു
" *ടീച്ചർ ഇന്ന് ഒരു ഫങ്‌ഷൻ അറേഞ്ചു ചെയ്യാൻ പറ്റുമോ,അത്യാവശ്യമാണ്*"  
"തീർച്ചയായും സർ "
ഡ്രസ്സ്‌ മാറ്റി തോൾസഞ്ചിയും ഇട്ട് നേരെ അന്ന് എല്ലാവരുടെയും മുൻപിൽ വെച്ചു കരഞ്ഞ ആ കൊച്ചു പയ്യന്റെ വീട്ടിലേക്ക് പോയി അവന്റെ  വീട്ടുകാരെയും കൂട്ടി നേരെ സ്കൂളിലെ ഹാളിലേക്ക് കയറിച്ചെന്നു. മുന്നിലെ വരിയിൽ ഇരുന്ന അവൻ വീട്ടുകാരെ കണ്ട്‌ എഴുന്നേറ്റതോടെ എല്ലാവരും എഴുന്നേറ്റു നിന്നു. കൂട്ടത്തിൽ നിന്നു അവന്റെ കയ്യും പിടിച്ചു എല്ലാവരെയും കൂട്ടി മുഖ്യവേദിയിലേക്ക് കയറിച്ചെന്നു പറഞ്ഞു.

" *ഇവനെ എന്നേക്കാൾ കൂടുതൽ നിങ്ങൾക്കറിയാം.നിങ്ങളുടെ മനസ്സിലെ ഇവന്റെ ചിത്രം പലതുമാണ്. എന്നാൽ  എന്റെ മനസ്സിലെ ഇവന്റെ ചിത്രം ആൾകൂട്ടത്തിൽ അന്ന് കരഞ്ഞ ഇവന്റെ മുഖമാണ്. അതിപ്പോഴും മാഞ്ഞിട്ടില്ല. അന്നത്തെ കഥാരചനാ മത്സരത്തിൽ ഇവനായിരുന്നു സമ്മാനത്തിനു അര്ഹനാകേണ്ടത്. ഞാൻ മനഃപൂർവ്വം മാറ്റിയതാണ് ഇവന്റെ കഥയെയും, ഇവന്റെ കലയെയും. കാരണം നാളെ അറിയപ്പെടാൻ പോകുന്ന ഒരു കവിയായി തീരുമെന്ന് എന്റെ മനസ്സ് പറയുന്നു. ഈ സ്കൂളിൽ നിന്നു ഈ നാട്ടിൽ നിന്നും ഒരു കലാകാരൻ ഉണ്ടാകും അത് എന്റെ ഉറപ്പു. ഇവന്റെ കഥ അച്ചടിച്ചുവന്ന മാസികയാണ് എന്റെ കയ്യിൽ. അത് ഇവനെ ഏൽപ്പിക്കുന്നു. ഒപ്പം എന്റെ വക ഒരു സമ്മാനവും.*"

അവൻ കരഞ്ഞുകൊണ്ട് കാൽക്കൽ വീഴാൻ നോക്കിയെങ്കിലും അതിനനുവദിക്കാതെ ഞാൻ കണികൾക്കിടയിലൂടെ പുറത്തേക്ക് നടന്നുനീങ്ങി.സ്റ്റേജിൽ സന്തോഷ പ്രകടനമാണ്. ഇന്നങ്ങോട്ട്‌ അവന്റെ ചിത്രം എന്റെ മനസ്സിൽ സന്തോഷത്തിന്റെ കണ്ണുനീരണിഞ്ഞതാണ്.എന്റെ മാത്രമല്ല പലരുടെയും.
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*