(ആക്ഷേപഹാസ്യ രചന )
*_ഗൾഫിലേക്ക് ഒരു കത്ത് _*
(_ *GULFILEKK ORU KATTH*_)
*************************
*WRITTEN BY*
*അജയ് പള്ളിക്കര*
*AJAY PALLIKKARA*
----------------------------------------
From:സുലൈഖ
മൂച്ചികടവത്ത്
To: കാദർ
അൽ ആലിൻ
എൻജിനിയറിങ്
കൺസ്ട്രക്ഷൻ
കമ്പനി ഗൾഫ്
ഏട്ടാ ഇത് ഞാനാ ഇക്കാടെ സ്വന്തം സുലൈഖ. അവിടെ സുഖം എന്ന് കരുതുന്നു. പോയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുകയാണ്. ഇതിനിടയിൽ ഒരു കത്തുപോലും ഏട്ടൻ അയച്ചില്ലല്ലോ. ജോലിത്തിരക്കുകാരണം സമയം കിട്ടാഞ്ഞിട്ടാണോ? എനിക്കും കുട്ടികൾക്കും ഇവിടെ സുഖം തന്നെ. ബിലാലും, റഹീനയും എപ്പോഴും ഉപ്പാനെ ചോദിക്കും. അവർ വളർന്നിരിക്കുന്നു. ഇന്നലെ ഉറക്കത്തിൽ ബിലാൽ "ഉപ്പാ, ഉപ്പാ" എന്ന് പറയുന്നുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ രണ്ടുമാസത്തെ ക്യാഷ് കിട്ടിയില്ല, ഗോവിന്ദൻ ബാങ്കിൽ പോയി നോക്കിയപ്പോൾ ഇല്ലാ എന്നാ പറഞ്ഞത്.അയക്കാൻ മറന്നതാണോ? കഴിഞ്ഞ മാസം കത്തിന്റെ കൂടെ അയച്ചു തന്ന ഫോട്ടോ കിട്ടിയെന്നു കരുതുന്നു. അതിന്റെ മറുപടിയും ചേർത്തു ഇതിന്റെ മറുപടി കത്തിൽ എഴുതുമെന്നു വിചാരിക്കുന്നു. മക്കൾ രണ്ടുപേരും രാവിലെ തന്നെ സ്കൂളിലേക്ക് പോകും.പകലുകളിലെ ബോറടിക്കിടയിലാണ് ഈ കത്ത് എഴുതുന്നത്. ഇക്കാടെ ഇഷ്ട്ടപെട്ട ചക്കരമാമ്പഴം കത്തിന്റെ കൂടെ അയക്കുന്നുണ്ട്.
ഇനി എന്നാ ഏട്ടൻ വരുന്നത് ? വരുമ്പോൾ എന്നെയും നമ്മുടെ മക്കളെയും കൊണ്ടുപോകാനുള്ള വിസയുമായി വരണം.കഴിഞ്ഞ കൊല്ലത്തെ പോലെ വരാം എന്ന് പറഞ്ഞു പറ്റിക്കരുത്. ഇനി നമുക്ക് അങ്ങ് ഗൾഫിൽ ജീവിക്കാം. ജീവിച്ചു മതിമറക്കാം മരിക്കുംവരെ.
എന്നെയും നമ്മുടെ മക്കളെയും ഇക്കാടെ അടുത്തേക്ക് കൊണ്ടുപോകാനുള്ള വിസയുമായി വരും എന്ന മറുപടി കത്തിനായ് കാത്തിരിക്കുന്ന
ഇക്കാടെ സ്വന്തം,
സുലൈഖയും,ബിലാലും, റഹീനയും
__________________
*മറുപടി കത്ത്*
__________________
FROM: കാദർ
അൽ ആലിൻ
എൻജിനിയറിങ്
കൺസ്ട്രക്ഷൻ
കമ്പനി ഗൾഫ്
TO:സുലൈഖ
മൂച്ചികടവത്ത് (PO)
From:ഖാദർ
ഗൾഫ് സ്പേർ
വർക്ക്
കത്തുകൾ ഒക്കെ എനിക്ക് ബേഷായി തന്നെ കിട്ടി. പക്ഷെ എല്ലാത്തിനും പകരമായി ഈ അയക്കുന്ന കത്ത് അത്ര അങ്ങട്ട് ബേഷല്ല. കത്ത് ചിലപ്പോൾ നിന്നെ വേദനിപ്പിച്ചേക്കും. എന്റെ പേര് ഒന്ന് ഓർത്തുവെച്ചോ ഖാദർ വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ മറന്നേക്കാം. എനിക്ക് നിന്നോട് ഇഷ്ട്ടമുണ്ടായിട്ടല്ല ഈ കത്ത് എഴുതുന്നത് എനിക്ക് വേണമെങ്കിൽ എഴുതാതെ ഇരിക്കാം. പിന്നെ നീയും നിന്റെ മക്കളും അറിയട്ടെ എന്ന് കരുതിയാണ്.
എനിക്ക് നിന്റെ ഫോട്ടോയും, ചക്കരമാമ്പഴം ഒന്നും വേണ്ട, എനിക്ക് ഇവിടെ വെക്കാനും വിളമ്പാനും കിടക്കാനും, കളിക്കാനും ഭാര്യയും, മക്കളും ഒക്കെ ഉണ്ട്. ഭാര്യ ഫാത്തിമ, മക്കൾ ഷംന, റഹീം, അജ്മൽ,. നീയും നിന്റെ മക്കളും ഇവിടെ ഇല്ലാത്തക്കാരണം പരമ സുഖമാണ്, നിന്നെ കുറിച്ചും നിന്റെ മക്കളെ കുറിച്ചോർത്തു എനിക്ക് ഒരു വേവലാതിയും ഇല്ല. എന്നെ കുറിച്ചും വേണ്ട.ഇപ്പോൾ എനിക്ക് ഇവിടുത്തെ ഭാര്യയും മക്കളുമാണ് എല്ലാം.പിന്നെ ഒരു തുക നിന്റെ അക്കൗണ്ടിലേക്കു അയച്ചിട്ടുണ്ട് എടുത്തോ.ഈ കത്തിന്റെ കൂടെ നീ അയച്ചു തന്ന ഫോട്ടോ ഉണ്ട് മരിച്ചാൽ ചരമകോളത്തിൽ കൊടുക്കാൻ ഉപകരിക്കും.പിന്നെ ഈ കാര്യം കേസ് കൊടുത്തിട്ടോ, കൈരളി ടിവി യിൽ പരസ്യം കൊടുത്തിട്ടോ കാര്യമില്ല.അതിനൊക്കെ ഉള്ള പരിഹാരങ്ങൾ ഞാൻ എപ്പോഴെ ഉണ്ടാക്കി.ഇനി എന്നെ ശല്യപെടുത്തില്ല എന്ന വിശ്വാസത്തിൽ സന്തോഷിക്കുന്ന
ഖാദർ, ഫാത്തിമ, ഷംന, റഹീം, അജ്മൽ
_________________________
*BY*
*അജയ് പള്ളിക്കര*
*MOB:8943332400*

No comments:
Post a Comment