Thursday, November 9, 2017

വിവാഹം -സന്തോഷം, സങ്കടം

(കഥ )

  *_വിവാഹം* -
  ( *സന്തോഷം, സങ്കടം*)
   (_ *VIVAHAM*_
      *SANTHOSHAM,SANGADAM*)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
കുടുംബബന്ധങ്ങളുടെയും, സുഹൃത്തുക്കളുടെയും, നാട്ടുകാരുടെയും വില മനസ്സിലായത് കല്യാണം അടുത്തപ്പോഴായിരുന്നു. ഏറെ നാളത്തെ അമ്മയുടെ ആഗ്രഹമായിരുന്നു കല്യാണം എന്നുള്ളത്.
അമ്മക്ക് പ്രായമേറി വരുകയാണ്. പണ്ടത്തെ പോലെ പണിചെയ്യാൻ വയ്യ. തണ്ടലുവേദന, നടുവേദന, അങ്ങനെ അമ്മക്ക് ഇല്ലാത്ത അസുഖങ്ങളൊന്നും ഇല്ല.
 പൈസക്കാത്താവശ്യം വന്നപ്പോൾ ഇവരൊക്കെ ഉണ്ടായിരുന്നുള്ളു. കല്യാണം ഉറച്ചമട്ടിലായിരുന്നു. എന്റെ വീട്ടുകാർക്കും, പെണ്ണിന്റെ വീട്ടുകാർക്കും പൂര്ണസമ്മതം. പെണ്ണിന്റെ പേര് സ്വപ്ന. കുഴപ്പമില്ല എനിക്ക് ചേർച്ചയുണ്ട്. പിന്നെ ഒന്നും നോക്കിയില്ല കണിയാന്റെ അടുത്ത് ചെന്നു നല്ലൊരു  മുഹൂർത്തം നോക്കി. *മാർച്ച്‌ -25 10 To 11* നല്ലൊരു ഡേറ്റും സമയവും കുറിച്ചു തന്നു. ദക്ഷിണ വെച്ചിറങ്ങി.

 ചെറുപ്പം,യൗവ്വനം  വളരെ രസകരമായിരുന്നു. കല്യാണം അടുത്തപ്പോഴാണ് ജീവിതത്തിനു ഗൗരവം വന്നപോലെ തോന്നിയത്. കല്യാണത്തിരക്കുകാരണം മാസങ്ങളും, ദിവസങ്ങളും കടന്നുപോയി. പന്തൽ, കല്യാണവണ്ടി, ക്ഷണക്കത്ത്, കല്യാണപറച്ചിൽ പിന്നെ അല്ലറചില്ലറ പണിയും കൂടി ബാക്കി ഉള്ളു. ഇതിനൊക്കെ നടക്കാൻ ഞാനും എന്റെ കൂട്ടുകാരൻ മനോജും. പെങ്ങളെ കെട്ടിയ അളിയനുണ്ട് ഭാസ്കരൻ.ഒരേട്ടന്റെ സ്ഥാനത്തുനിന്ന് എന്റെ ഒപ്പം എല്ലാകാര്യങ്ങൾക്കും വരേണ്ട ആളാ, വീട്ടിലെ കാര്യങ്ങൾ അളിയൻ നോക്കുന്നുണ്ട് കല്യാണം പറയാൻ പോകാൻ അളിയൻ കൂടെ വരാഞ്ഞിട്ടല്ല ഞാൻ വരണ്ട എന്ന് പറഞ്ഞിട്ടാണ്. ബൈക്കില്ലാതെ എന്ത് കാര്യം. മനോജിനു പുതുപുത്തൻ ബൈക്കുണ്ടായിരുന്നു.

 *മാർച്ച്‌ 24-(കല്യാണ തലേന്നാൾ*
----------------------------------------
ഫ്ലെക്സ് കിട്ടി വീടിന്റെ മുന്നിൽ തന്നെ വെച്ചു.
നാളെ പുതിയ ജീവിതത്തിലേക്കും, ശുഭ മുഹൂർത്തത്തിലേക്കും വഴി തെളിക്കുകയാണ്. നാളത്തെ ഒരൊറ്റ ദിവസം കൊണ്ട് എന്റെ കഷ്ടപ്പാടുകളും, ദുരിതങ്ങളും മാറും. ഇന്നാണ് തലേദിവസം. കൂട്ടുകാരുടെ വക ഗാനമേള ഉണ്ടായിരുന്നു. കൂട്ടുകാരന്മാരും, വീട്ടുകാരും, നാട്ടുകാരുമാണ് തലേന്നാൾ നിയന്ത്രിച്ചിരുന്നത്. ഏതൊരു വീട്ടിലും എന്തെങ്കിലും വിശേഷം വരുമ്പോൾ മാത്രമേ വീട് നന്നാവുകയും, മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ. അതുതന്നെ എന്റെ വീടിനും സംഭവിച്ചിട്ടുള്ളു. കല്യാണം പ്രമാണിച്ച് വീടിനു നന്നായി മാറ്റം വന്നു.
ഇന്ന് നെയ്ച്ചോറായിരുന്നു. നാളെ ബിരിയാണിയും. ഇന്നത്തെ ഭക്ഷണം അടിപൊളിയായി. വേപ്പ് നമ്മുടെ അസറുകയാണ്. പെണ്ണിന്റെ വീട്ടിൽ പോകാൻ 2 ബസ്സും, 1 ട്രാവലറും ഏർപ്പാടാക്കി. വീട്ടിൽ ഇനിയൊരു കല്യാണം ഇല്ല. ഇനി ഉണ്ടാവണമെങ്കിൽ എനിക്ക് കുട്ടികളുണ്ടാവണം. അതുകൊണ്ട് തന്നെ കല്യാണം അടിച്ചുപൊളിക്കുകയായിരുന്നു. ഇന്ന് ഇനി ഉറക്കമില്ല. നാളത്തെ ശുഭമുഹൂർത്തതിന് വേണ്ടി കാത്തിരിക്കും കൂട്ടുകാരുടെയും കുടുംബക്കാരുടെയും ഒപ്പം.
മറ്റൊരു പരിഭ്രമം ഇതൊന്നുമല്ല. എന്റെ അയൽവാസികളെയും, നാടിനെയും, വീട്ടുകാരെയും എന്റെ അമ്മയെയും പെണ്ണിന്  ഇഷ്ടപ്പെടുമോ എന്ന പരിഭ്രമം. പെണ്ണ് കാണാൻ പോകുമ്പോഴും, നിശ്ചയത്തിനും, സ്വപ്നയുടെ മുഖം ഞാൻ പലപ്പോഴുമായി നോക്കിയിരുന്നു എന്തോ വിമമിഷ്ട്ടം പോലെ. കല്യാണത്തിന് എതിർപ്പുണ്ടോ എന്നൊരു തോന്നൽ. അത് എന്റെ മാത്രം തോന്നലായിരിക്കാം.പ്രശ്നങ്ങളും, ചിന്തകളും എല്ലാം മാറ്റിവെച്ചുള്ള ജീവിതം നാളെ കുറിക്കുകയാണ്.

 *മാർച്ച്‌ 25-(കല്യാണം)*
------------------------------------
2011 മാർച്ച്‌ 25ആം തിയ്യതി. ഇന്നാണ് എന്റെ കല്യാണം. 'ജീവിതത്തിൽ ആദ്യമായും അവസാനമായും നടക്കുന്ന ഒന്നല്ല കല്യാണം എന്ന് അച്ഛൻ കുട്ടികാലത്ത് പറഞ്ഞു തന്നിട്ടുണ്ട്. 'എന്റെ കല്യാണം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്ന വിഷമം ഉണ്ട്.
 കല്യാണം അതിഗംഭീരമായി നടന്നു.ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം. വീട്ടിൽ ഒരസൗകര്യമായി തോന്നി.അവളുടെ കഴുത്തിൽ താലി കെട്ടി സ്വപ്നയുടെ വീട്ടിലേക്ക് യാത്രയായി.
അളിയന്മാരും, കുഞ്ഞുങ്ങളും, മാമനും, ഏട്ടന്മാരും, അച്ഛനും, അമ്മയും എല്ലാം നിറഞ്ഞുനിന്നിരുന്നു അവിടെ. മണിയറ മുല്ലപ്പൂകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മണിയറയിലേക്ക് പ്രവേശിക്കുന്നതിനുമുന്പ് നാട്ടിലെ ചെക്കന്മാരുടെ വിളി, ഞാനതു കട്ടാക്കി ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു.ലൈറ്റും അണച്ചു അവളോടൊപ്പം കിടന്നു.
 ഇന്നത്തെ പുലരി തൊട്ട് ജീവിതം ഒടുങ്ങുന്ന പുലരി വരെ എന്നോടൊപ്പം ഒരാളും കൂടി സ്വപ്ന. രാവിലെ സ്വപ്നയുടെ വീട്ടിൽ നിന്നും നേരെ എന്റെ വീട്ടിലേക്ക്.
ചെന്നപാടെ കൂട്ടുകാർ ഇന്നലെ ഫോൺ എടുക്കാത്തതിലും, തുടർന്നുള്ള ക്ലേശകരമായ സംസാരത്തിലും ഞാൻ ഖേദം പ്രകടിപ്പിച്ചു. സ്വപ്‍നയെ വീട്ടിലെ സ്ത്രീ പടകൾ കൊണ്ടുപോയി ചോദ്യം ചെയ്തു. ഒന്ന് തണുത്തപ്പോൾ ഞാനും സ്വപ്നയും കൂടി നേരെ പാടത്തേക്ക് നടന്നുനീങ്ങി. പച്ചപ്പിൽ നിന്നാവട്ടെ നല്ലൊരു തുടക്കം.
 ഒഴിഞ്ഞ പാടത്ത് കൈകോർത്തു നടന്നു, പാടത്തെ കിണറിനരിലേക്കിലെ ചെറിയ കുന്നു പോലെയുള്ള സ്ഥലത്ത് ഇരുന്നു കുശലം പറയവേ നടന്നു വന്നു കയറിയ തോടിനവിടെ നിന്നും കുട്ടികളുടെ ശബ്ദം ഉച്ചത്തിലില്ലെങ്കിലും കേൾക്കാമായിരുന്നു.
"എടാ, വാടാ... അവിടെ പാടത്ത് ബാബുപാപ്പനും, സ്വപ്ന ചേച്ചിയും ഉണ്ട്, അവരവിടെ തൊട്ട് തലോടി ഇരിക്കുവാ, വേഗം നടക്ക്, "
ഒരുകൂട്ടം കുട്ടിപ്പട്ടാളത്തിന് മുൻപിൽ ഒന്നാമനായി വിഷ്ണു. വിഷ്ണു ഉറ്റചങ്ങാതി മനോജിന്റെ മകനാണ്.അവർ ഒളിഞ്ഞുനോക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. സ്വപ്‍നയെ ഓരോരുത്തരെയും പരിചയപ്പെടുത്തി കൊടുത്തു.ഞങ്ങൾ കണ്ടു എന്നു തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു അവർ ഓടി. ഞങ്ങളും വീട്ടിലേക്ക് പോയി ഇരുട്ട് കൂടാൻ തുടങ്ങിയിരുന്നു.

 (സ്വപ്ന ആ വീട്ടിലെ പലതരം വേഷങ്ങളണിഞ്ഞു മകളായി, ഭാര്യയായി.കുട്ടികളെയും, വീട്ടുകാരെയും, അയൽവാസികളെയും, നാട്ടുകാരെയും എല്ലാവരെയും കൂടുതൽ അടുത്തറിഞ്ഞു. )

*ഇനി ഞാൻ കഥ പറയുന്നില്ല എന്റെ കഥ ഞാൻ തന്നെ പറയുന്നതിൽ എന്താ രസം. നിങ്ങൾ തന്നെ കാണു.*
 *മാസങ്ങൾക്കുശേഷം*
--------------------------------------
ബാബു പണിക്കുപോകുന്നു. വൈകുന്നേരം വീട്ടിൽ വരുന്നു. ദിനം പ്രതി ഇതുതന്നെ അവർത്തിച്ചുകൊണ്ടിരിക്കവേ.
ബാബു സ്വപ്നയെ അങ്ങാടിയിലുള്ള ഒരു ഫോൺ കടയിൽ കൊണ്ടുപോയി ആക്കി. സ്വപനയുടെ ഇഷ്ട്ടപ്രകാരവും, സമ്മർദപ്രകാരവും.
 (സ്വപ്ന മുടങ്ങാതെ കടയിൽ പോകുന്നു. വൈകുന്നേരം നേരെത്തെ വന്ന് വീട്ടുപണികൾ ചെയ്യുന്നു, ബാബു പണിക്ക് പോയി വരുന്നു. വീട്ടിൽ അമ്മ വയ്യാതെ കിടപ്പിലാണ്. )
 സ്വപ്ന "ഏട്ടാ വിലക്കുറവിൽ ഒരു ഫോണുണ്ട്, ചെറിയതാ,ഇന്നലെ കടയിൽ വന്നതാ  ഞാനതു വാങ്ങട്ടെ. "

ബാബു "വേണ്ട, എന്താ ഫോണിന്റെ ആവശ്യം വിളിക്കാനുണ്ടെങ്കിൽ എന്റെ ഫോണിൽ നിന്നും വിളിച്ചോ. കടയിൽ പോകുക വരുക,പണി ചെയ്യുക  ഫോണിന്റെ ആവശ്യം എന്താ ?"
(ഇതെല്ലാം പറഞ്ഞു ബാബു സാധനങ്ങൾ വാങ്ങാൻ പീടികയിലേക്ക് പോയി. സ്വപ്ന ദേഷ്യ മുഖഭാവത്തോടെ അടുക്കളയിലോട്ടും. )

 പിറ്റേദിവസം കടയിൽ നിന്നും  വരുമ്പോൾ സ്വപ്നയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ബാബു പണിമാറ്റി വരുമ്പോൾ മുറ്റത്ത്‌ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്ന. ബാബുവിന്റെ വരുന്ന ഒരുനോട്ടം കണ്ടപ്പോൾ തന്നെ സ്വപ്ന അകത്തേക്ക് ഓടി കയറി. 'ചോദ്യങ്ങളും, ഉത്തരങ്ങളും, ദേഷ്യവും, സങ്കടവും, കൊണ്ട് ആ രാത്രി മാറി. ഒടുവിൽ ബാബുവിന് സമ്മതിക്കേണ്ടി വന്നു. ഇതെല്ലാം നോക്കിക്കണ്ടു അമ്മ കട്ടിലിൽ കിടപ്പുണ്ടായിരുന്നു.
വീട് ശാന്തമായി. സന്തോഷവും, സമാധാനവും നിറഞ്ഞു. സ്വപ്ന മൊബൈലും കയ്യിലേന്തി കടയിൽ പോകുന്നു, നടക്കുന്നു. ബാബു പണിക്കുപോകുന്നു. അമ്മ സുഖമില്ലാതെ കട്ടിലിൽ കിടപ്പ് തുടരുന്നു.

 *6മാസം കഴിഞ്ഞു*
---------------------------------------
ഹോസ്പിറ്റലിന്റെ വരാന്തയിൽ തിരക്കുകൾക്കിടയിൽ കസേരയിൽ ഇരിക്കുന്നു ബാബുവും, സ്വപനയും. അവർ ഡോക്ടറിന്റെ റൂമിന്റെ ഉള്ളിലേക്ക് നീങ്ങി. വാതിൽ പതുക്കെ അടച്ചു.
ഡോക്ടർ "സോറി നിങ്ങൾക്ക് ഒരു അച്ഛനോ, അമ്മയോ ആകാൻ സാധിക്കില്ല, എന്തായാലും ഞാൻ കുറച്ചു മരുന്ന് എഴുതിത്തരാം ബാബു കഴിക്കണം. "
വീട്ടിലേക്ക് വരുമ്പോൾ രണ്ടുപേരുടെയും മുഖത്ത് വിഷമമായിരുന്നു.
 *1 മാസം പിന്നിട്ടു*
----------------------------------
അമ്മയാകാത്ത വിഷമം കൂടുതൽ നാൾ സ്വപനയുടെ മുഖത്തുണ്ടായില്ല. ഉത്സാഹവും, സന്തോഷവും മാത്രം. അതെന്താ അങ്ങനെ എന്ന് ബാബു ചിന്തിച്ചപ്പോൾ ഒരുത്തരമേ കിട്ടിയിട്ടൊള്ളു ചുറ്റി കളി.
'അന്ന് സ്വപ്ന ആദ്യമായി മൊബൈൽ വാങ്ങിയ സമയത്ത് വീട്ടിലേക്ക് വരുമ്പോൾ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നെ പലപല വട്ടവും അവളറിയാതെ സംസാരിക്കുന്നത് ബാബുവിന്റെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്. 'പിന്നെ ഒന്നും നോക്കിയില്ല ആരാണ്, എന്താണെന്നു അറിയുവാനായി ഒരു കളവുകളി.
'രാത്രി സ്വപ്‍നയും, അമ്മയും നല്ല ഉറക്കം. സ്വപ്നയുടെ ഫോണിലെ സിം കാർഡ് ബാബുവിന്റെ ഫോണിലേക്ക് മാറ്റി. മറ്റൊരു സിം സ്വപ്നയുടെ ഫോണിലും ഇട്ടു. അന്ന് ബാബുവിന് ഉറക്കം ഉണ്ടായിരുന്നില്ല. '
 *പിറ്റേ ദിവസം രാവിലെ*
----------------------------------
"ഏട്ടാ ഞാൻ കടയിൽ പോകുകയാ " എന്നും പറഞ്ഞു സ്വപ്ന പോയി. ബാബു വേഗം എഴുന്നേറ്റു മൊബൈൽ നോക്കി. 5 മിസ്സ്‌ കാൾ. ഒക്കെ ബട്ടൺ അമർത്തിയപ്പോൾ ഫൈസൽ എന്ന പേര്. ബാബുവിന് അറിയാവുന്ന ചെക്കനായിരുന്നു. സ്വപ്നയുടെ കടയുടെ അപ്പുറത്തെ കോഴിക്കടയിലെ ചെക്കൻ ഫൈസൽ.
 അന്ന് ബാബു പണിക്ക് പോയില്ല. ചുറ്റിക്കളി മനസ്സിലായ സ്ഥിതിക്ക് ഉച്ചയോട് കൂടി സ്വപ്നയുടെ കടയിലേക്ക് പോയി.
റോഡ് ക്രോസ് ചെയ്തു കടയുടെ അടുത്ത് എത്തിയപ്പോൾ കടയ്ക്കുള്ളിൽ ഫൈസലും, സ്വപ്നയും എന്തോ പറയുന്നു. ബാബുവിനെ കണ്ട ഉടനെ ഫൈസൽ കടയിലേക്ക് പോയി. ബാബു ഫോൺ കടയിലേക്ക് ചെന്നു.
"നിന്റെ ചുറ്റിക്കളി എല്ലാം മനസ്സിലായി, നീയും ഫൈസലും തമ്മിലുള്ള ബന്ധം അറിയാം, നിന്നെ ശരിയാക്കി തരാം വീട്ടിലേക്ക് വായോ, എങ്ങനെ ധൈര്യം വന്നടി നിനക്ക്. സ്നേഹം എന്താണെന്നു നിനക്കൊക്കെ അറിയുമോ, ഇതാ നിന്റെ സിം രാത്രി വീട്ടിലേക്ക് വാ ബാക്കി അവിടുന്ന്. "
 സ്വപ്ന ഒരക്ഷരം മിണ്ടാതെ നിന്നു. മുഖത്ത് വിഷമം ഇല്ല. സന്തോഷം പൊടുന്നനെ സ്വപ്ന അന്ന് രാത്രി വീട്ടിലേക്ക് വന്നില്ല. കാമുകനായ ഫൈസലിന്റെ ഒപ്പം ഒളിച്ചോടി, നാടുവിട്ടു പോയത് വൈകിയാണെങ്കിലും ബാബു അറിഞ്ഞു. പോലീസിൽ പരാതി നൽകി. ബാബുവിന്റെ രീതിയിലും അന്വേഷിച്ചു. കോഴിക്കടയിൽ പോയി, രണ്ടുപേർക്കും വിളിച്ചു, ഫൈസലിന്റെ, സ്വപ്നയുടെ വീട്ടിൽ അങ്ങനെ തിരച്ചിലോടു തിരച്ചിൽ.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഓരോ കേട്ടുകേൾവി ഏറണാകുളംതൃശ്ശൂർ ഉണ്ട്,  പൊന്നാനിയിൽ വന്ന് മതം മാറി, അങ്ങനെ അങ്ങനെ പോകുന്നു കേട്ടുകേള്വികൾ.

ഒടുവിൽ വീണ്ടും  ബാബുവിന്റെ വീട് ശാന്തം ബാബുവും, അമ്മയും വീണ്ടും ആ വീട്ടിൽ തനിച്ചായി. ബാബുവിന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണ് വന്നുകേറുമെന്ന പ്രതീക്ഷ ആർക്കുമില്ല.വീണ്ടും അടുക്കളയിലേക്ക്.
        ഒടുവിൽ ഇല്ലാത്ത ശീലങ്ങളൊക്കെ തുടങ്ങി വെച്ചു
 ഓരോദിവസവും മദ്യം കഴിച്ചു വരും വീട്ടിൽ വന്ന് ഓരോന്നും വിളിച്ചു പറയും, പാട്ട് പാടും. മറ്റു അടുത്തുള്ള വീട്ടുകാര്ക്ക് ശല്യമാകുന്ന തരത്തിൽ. ഓരോ ദിവസവും കൂടുംതോറും മദ്യകുപ്പികളുടെയും, സിഗരറ്റ് പാക്കറ്റുകളുടെയും എണ്ണം കൂടിവരുകയാണ്. പാതിരാത്രിയിൽ ഉറക്കെ പാട്ട് വെച്ചു കിടക്കും. അമ്മ ഇടക്കിടെ ചീത്തപറയാറുണ്ടായിരുന്നു അതൊന്നും ബാബു മൈന്റ് ചെയ്യില്ല. പാട്ടും,മദ്യവും, സിഗരറ്റും കൊണ്ട് ഇപ്പോൾ ജീവിതം മുന്നോട്ടു നീങ്ങുന്നു.
 *4 മാസം കഴിഞ്ഞു*
--------------------------------------
എന്റെ ജീവിതം മദ്യവും, മയക്കുമരുന്നും കൊണ്ട് തീർക്കാനുള്ളതല്ല. എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണും കൂടി കടന്നുവരണം ബാബുവിന്റെ മനസ്സ് പറഞ്ഞു.

പെണ്ണ് കാണൽ ആരംഭിക്കുന്നു. ചായ കുടിച്ചത് മിച്ചം. രണ്ടാം കെട്ടിന് ആരും അത്രപെട്ടെന്ന് സമ്മതം കൊടുത്തില്ല.
പല വീടുകളിൽ കയറി ഇറങ്ങി അവസാനം ബാബുവിനെ അറിയുന്ന ഒരു യുവാവ്‌ പറഞ്ഞ പ്രകാരം ഒരു കുട്ടിയെ കണ്ടു. അവൾക്കു ഇഷ്ട്ടപെട്ടു പിന്നെ ഒന്നും നോക്കിയില്ല ആരുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും ബാബു ചെവികൊണ്ടില്ല. കല്യാണ തിയ്യതി കുറിച്ചു *2012 മാർച്ച്‌ 25*സ്വപ്നയുടെയും എന്റെയും കല്യാണം നടന്ന ദിവസം.
കല്യാണത്തിന്റെ ദിവസങ്ങൾ ഒരുങ്ങി, ഒരുക്കങ്ങൾ തുടങ്ങി, കൂട്ടുകാരും, വേണ്ടപെട്ട കുടുംബക്കാരും അടങ്ങുന്ന ഒരു കൊച്ചു കല്യാണത്തിന് ബാബുവും നിഷയും സാക്ഷ്യം വഹിച്ചുകൊണ്ട് മണിയറ ഒരുങ്ങി.

അവരുടെ കുടുംബജീവിതം സുഖകരമായി മുന്നോട്ടു പോകുന്നു. പ്രസ്നങ്ങളും, ആശങ്കകളും, സങ്കടങ്ങളുമില്ലാതെ സന്തോഷവും സമാധാനവും ഉള്ള സന്തുഷ്ടകുടുംബം. സ്വപ്നയെ കല്യാണം കഴിച്ചപ്പോഴുള്ള ആദ്യ ദിനരാത്രികൾ ഇങ്ങനെ തന്നെയായിരിന്നു. നിഷയോട് സംഭവങ്ങളും, നടന്നകാര്യങ്ങളും എല്ലാം കുമ്പസാര കൂട്ടിൽ ഇരുന്നു പറയുന്നതുപോലെ എല്ലാം പറഞ്ഞു കൊടുത്തു.
*3 മാസം കഴിഞ്ഞു*
------------------------------------
(ഒരു പകൽ )
ബാബുവിന്റെ വീടിനു മുന്നിൽ ഒരാൾക്കൂട്ടം. കുടുംബക്കാരും, കുട്ടികളും, നാട്ടുകാരും എല്ലാവരും നിറഞ്ഞിരുന്നു. കരച്ചിലും, സങ്കടവും ഉച്ചത്തിൽ കേൾക്കുന്നുണ്ട്. ബാബു തീക്കനൽ ചൂട്ടുമായി പോകുന്നു.കത്തിക്കാൻ പോകുന്ന മരത്തിനടിയിൽ ബാബുവിന്റെ അമ്മ. അമ്മ അഗ്നിനാളം കൊണ്ട് പുകഞ്ഞു.
*5 മാസം കഴിഞ്ഞു*
-------------------------------
(ഒരു ഹോസ്പിറ്റലിൽ)
ബാബു വരാന്തയിൽ കസേരയിൽ ഇരിക്കുന്നു. റൂമിൽ നിന്ന് നേഴ്‌സ് ഒരു പിഞ്ചുകുഞ്ഞിനെ കയ്യിൽ താങ്ങി കൊണ്ട് വന്ന് പറഞ്ഞു "നിഷയുടെ ആരാ, ആൺകുട്ടിയാണ്."
നിഷയെ റൂമിലേക്ക്‌ മാറ്റി. ബാബുവിനും, നിഷക്കും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അന്ന് ഞാനും, സ്വപ്നയും ആദ്യമായി ആശുപത്രിയിലേക്ക് വന്നത് കുഞ്ഞിക്കാലുകാണാൻ ബാഗ്യമില്ല എന്ന് കേൾക്കാനായിരുന്നു. ഇപ്പോൾ ആൺകുട്ടിയെ തന്നുകൊണ്ട്.

       കുട്ടിക്കു അവർ അശ്വിൻ എന്ന് പേരിട്ടു. ജീവിതം സന്തോഷവും, ആനന്ദവും നല്കികൊണ്ടിരിക്കുമ്പോൾ ആ വിവരം ബാബുവിന്റെ കാതുകളിൽ മുഴങ്ങി "സ്വപ്ന ഇവിടെ നാട്ടിൽ എത്തി, കയ്യിൽ കുട്ടിയുമായാണ് കണ്ടത് "
അവൾ ഇനി വരില്ല എന്ന് വിചാരിച്ചാ എല്ലാവർക്കും ഒരു തിരിച്ചടിയും, പകരങ്ങൾ വീട്ടാൻ ഒരു അവസരവുമായി. നാട്ടിൽ വന്ന സ്ഥിതിക്ക് വീട്ടിലേക്ക് വരുമെന്ന ബാബുവിന്റെ ചിന്ത. അവർ സ്വപ്നക്കു വേണ്ടി ദിവസങ്ങൾ കാത്തുനിന്നു.
ഒരുദിവസം കോണിങ് ബെൽ മുഴങ്ങി ബാബു കതക്  തുറന്നപ്പോൾ സ്വപ്നയായിരുന്നു. അകത്തുനിന്നു കുട്ടിയേയും പിടിച്ചു നിഷയും പുറത്തേക്ക് വന്നു.
നിഷ "സ്വപ്ന അല്ലേ, ഫൈസൽ എവിടെ "
സ്വപ്ന "ഇവിടേക്ക് വരണമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. സാഹചര്യമാണ് എന്നെ നിങ്ങളുടെ മുന്നിൽ എത്തിച്ചത്. ഫൈസൽ എന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ എന്റെ കയ്യിലുള്ള കുഞ്ഞു ജനിക്കുംവരെ എനിക്ക് സമയം എടുകേണ്ടി വന്നു. ആരോടും പറയാതെ ഫൈസൽ പോയപ്പോൾ എന്റെ വിഷമങ്ങളും, സങ്കടങ്ങളും പറയാൻ ആരുമില്ലാതായി. ദിവസവും പള്ളിയിൽ പോകും പ്രാർത്ഥിക്കും. എന്റെ പേര് വരെ മാറ്റി. മകൻ എപ്പോഴും ഉപ്പാനെ ചോദിക്കും എന്നിട്ടും ഫൈസൽ. എല്ലാം എന്റെ തെറ്റാണു. ബാബു ഏട്ടന്റെ സ്നേഹം തിരിച്ചറിയാതെ പോയ കാലങ്ങൾ, ഇനി വീണ്ടും തിരിച്ചുകിട്ടിലല്ലോ. മാപ്പ് ഒരായിരം മാപ്പ്. "
ബാബു "നിന്നെ കാണുമ്പോൾ രണ്ടു പൊട്ടിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷെ ഈ ഒരു സാഹചര്യത്തിൽ കാണുമെന്നു കരുതിയില്ല. ഞാനും നീയും നമ്മളെല്ലാവരും തെറ്റുകൾ ചെയ്തിട്ടുണ്ട്. ആ തെറ്റുകൾ തിരുത്തപെടാൻ അവസരം വരുമ്പോൾ തിരുത്തണം അല്ലെങ്കിൽ ദേഷ്യവും വൈരാഗ്യവും കൂടും. യഥാർത്ഥ സ്നേഹം നീ മനസ്സിലാക്കിയില്ല, നിനക്ക് മനസ്സിലാക്കാൻ കഴിയുകയുമില്ല. "
സ്വപ്ന "ഞാൻ പോകട്ടെ "
ബാബു "എവിടെക്കാ ഈ കുഞ്ഞിനേയും കൊണ്ട്, നീ വന്നത് വീട്ടിൽ അറിഞ്ഞോ ?, ഇവിടെ നിൽക്ക് ഇപ്പൊ വരാം "
സ്വപ്ന "ഞാൻ എവിടെ പോയി ജീവിക്കാനാ, എല്ലാവരും എന്നെ തഴഞ്ഞതിൽ പിന്നെ ഞാൻ എവിടെ പോകും, എനിക്കരാ ഉള്ളത്. "

(ബാബു അകത്തേക്ക് പോയി 10 മിനുറ്റ് കഴിഞ്ഞു വന്നു)

ബാബു "നീ എവിടെയും പോകേണ്ട നിന്നെ കാണാൻ നിന്റെ വീട്ടുകാർ ഇപ്പൊ വരും, ദാ എത്തിയല്ലോ. "

അവർ വന്നപാടെ സ്വപ്ന അവരുടെ അടുത്തേക്ക് ഓടി കാൽക്കൽ വീണു കരഞ്ഞു.
അമ്മ "ബാബു എല്ലാം പറഞ്ഞു, ഇത് നിന്റെ മകനല്ലേ വായോ എടുക്കട്ടെ. "
നിഷ "ബാബു ഏട്ടാ എല്ലാം മംഗളമായി അവസാനിച്ചില്ലേ. "
അമ്മ "ഇനി മുതൽ ഞങ്ങളുടെ മകളായി സ്വപ്ന വീട്ടിൽ ഉണ്ടാവും, ഞങ്ങൾ പോകുന്നു. ഇതുവരെ ചെയ്ത തെറ്റുകള്ക്ക് എല്ലാം മാപ്പ് പറഞ്ഞുകൊണ്ട്. " സ്വപനയെയും കൂട്ടി അവർ പോയി. നിഷയും, ബാബുവും അകത്തേക്ക് പോയി വാതിലടച്ചു.

സ്വപനയെയും കൂട്ടി അവർ പോയി. നിഷയും, ബാബുവും അകത്തേക്ക് പോയി വാതിലടച്ചു.

_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

*യഥാർത്ഥത്തിൽ*:
-------------------------------------
സ്വപ്ന ഇതുവരെ തിരിച്ചുവന്നിട്ടില്ല, പല കേൾവികൾ, ഇപ്പോഴും കടയിൽ പോകുന്നു, ഗൾഫിൽ പോയി, രണ്ടു കുട്ടികളുണ്ട്, മതം മാറിയത് ശരിയാണ്,അടുത്ത് സ്ഥലത്ത് വന്നിരുന്നു അങ്ങനെ സ്വപ്നയെ കുറിച്ച് ഒരുപാട് കേൾവികൾ.
ബാബു നിഷയെ കല്യാണം കഴിച്ചു എന്നാൽ ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ ഒരുപാട്. ബാബു പണിക്ക് പോകുന്നു, നിഷ ഇപ്പോൾ അടുത്തു വീട്ടിൽ പണിക്ക് പോകുന്നു. ഇതാണ് ബാബുവിന്റെ ജീവിതത്തിൽ ഉണ്ടായതും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും.

No comments:

Post a Comment