Thursday, November 30, 2017

കൃത്യനിഷ്ട -ചെറുകഥ

(ചെറുകഥ)
-----------------------------------------
*ഈ കഥയിലെ കഥയും, കഥാപാത്രവും, കഥാതന്തുവും തികച്ചും സാങ്കൽപ്പികം മാത്രമാണ്. അഥവാ നിങ്ങൾക്ക് ആരുടേങ്കിലുമായി സാമ്യം തോന്നിയാൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. എന്റെ അല്ല.*
--------------------------------------
:-ജീവിതത്തിൽ സമയം പലപ്പൊഴും ഒരു ചിന്താവിഷയമാണ്.സമയമില്ല എന്ന് പറയുന്നവർക്ക് പോലും സമയമൊരുപാടുള്ള ഈ കാലത്ത് കപടമായ ന്യായം മാത്രമായി തീരുന്നു അത്.കൃത്യമായ സമയമില്ലെങ്കിൽ ജീവിതചര്യങ്ങൾ തന്നെ മാറിമറിയും. ഓരോരുത്തര്ക്കും അവരവരുടേതായ സമയമുണ്ട്. അത് ചിലപ്പോൾ ചിലർ ക്രിത്യനിഷ്ടയായി ജീവിതത്തിൽ പെരുമാറുന്നു. ഓരോ ജനവിഭാഗങ്ങളും ഓരോന്നിനും സമയം കണ്ടെത്തി, സമയത്തിനനുസരിച്ചു പ്രവർത്തികൾ ചെയ്യണം.:-

  *_കൃത്യനിഷ്ട _*
   (_ *KRITHYANISHTTA*_)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
*കൃഷ്ണൻ*, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യനാണ്. പാവം കല്ലുചെത്തുകാരൻ. ഓരോ മിനുറ്റും വിലപ്പെട്ടതാണ് ആ വിലപെട്ട സമയങ്ങളിൽ പോലും വെറുതെ ഇരിക്കില്ല. അങ്ങനെ വ്യത്യസ്തനായ കൃഷ്‌ണന്‌ വെത്യസ്തമായ ജീവിത പശ്ചാത്തലമാണുള്ളത്. അച്ഛൻ കിടപ്പിലാണ്, അമ്മക്ക് സുഖമില്ല, അനിയൻ മറുനാട്ടിൽ ജോലിചെയ്യുന്നു. ചിലപ്പോൾ വീട്ടിൽ നിന്നും ജോലിക്കുപോകും അല്ലെങ്കിൽ അവിടെ റൂമിൽ നിൽക്കും,പിന്നെ കൃഷ്ണനും. കൃഷ്ണനു ഒരു ചേച്ചി ഉണ്ടായിരുന്നു രാധിക. രാധിക ഉള്ളകാലത്ത് മീനും, പപ്പടവും കൂട്ടിയുള്ള ചോറ് സമയാസമയത്ത് കഞ്ഞി, അച്ഛനും, അമ്മയ്ക്കും, ഞങ്ങൾക്കും നല്ല സുഖമായിരുന്നു. അവളെ കെട്ടിച്ചയച്ചതുമുതൽ അടുക്കള കാലിയാണ്. പൊതുവേ അടുക്കളയിലേക്ക് കയറാൻ കൃഷ്ണന് മടിയാണ്.അനിയൻ വന്ന ദിവസങ്ങളിൽ അനിയൻ  അടുക്കളയിൽ കയറി പലപല സാധനങ്ങൾ വെക്കും അന്നുമാത്രം കുശാലാണ്. അല്ലെങ്കിൽ ചമ്മന്തി കൂട്ടി അസ്സല് കഞ്ഞി കുടിക്കും. കഞ്ഞിയാണ് ഇപ്പോൾ അമ്മയ്ക്കും, അച്ഛനും പതിവ്.
കല്ല് ചെത്തുകാരൻ കൃഷ്ണൻ ഒരുദിവസം 200 കല്ല് ചെത്തും. നാട്ടിൽ ഒരു ദിവസം 200 കല്ല് ചെത്തുന്ന വേറെ ആൾക്കാരില്ല. അതുകൊണ്ട് കൃഷ്ണന് എന്നും ഡിമാന്റും, പണിയുമാണ്. കല്ല് ചെത്തൽ മാത്രമല്ല കലാരംഗങ്ങളിൽ നാടകത്തിനും, പ്രച്ഛന്നവേഷത്തിനും, നാടൻ പാട്ടിനുമെല്ലാം മികവുറ്റ കഴിവ് തെളിയിച്ച ആളും കൂടിയാണ് കൃഷ്‍ണൻ.ജില്ലയും, സംസ്ഥാനവും വരെ എത്തിയിട്ടുണ്ട് പല ഐറ്റങ്ങളും. പിന്നെ പൂരസീസണായാൽ തെയ്യവും, കരിങ്കാളി കെട്ടലുമായങ്ങനെ ഒരു  സകലകാലാവല്ലഭൻ എന്ന് പറയാം.ഒരു ശീലവും കൂടിയുണ്ട്. ഓരോ ദിവസവും കിട്ടുന്ന കൂലികൊണ്ട് ലോട്ടറി എടുക്കും എന്നിട്ട് അതിന്റെ നമ്പർ കൂട്ടിയും കുറച്ചും അടുത്ത ലോട്ടറി എടുക്കും ടിക്കറ്റ്‌ നമ്പർ കൂട്ടാനും കുറയ്ക്കാനും ഇപ്പോൾ ഒരു ബുക്ക് വരെ ഉണ്ട്. അങ്ങനെ തിരക്കുകളുടെമേൽ തിരക്കുകളുള്ള ഒരു വ്യക്തിയാണ് കൃഷ്‍ണൻ.

കൃഷ്ണന്റെ ഒരു ദിവസത്തെ കാര്യങ്ങൾ എങ്ങനെയെന്നു നോക്കാം. പ്രഭാതത്തിൽ ഉച്ചത്തിലുള്ള മൊബൈൽ അലറാം കേട്ട് 5:00 മണിക്ക് എഴുന്നേൽക്കും.പലരുടെയും അലറാം ഇത് തന്നെയാണ്. 6:00 മണിക്ക്  വീട്ടിൽ നിന്നിറങ്ങും. പിന്നെ 8:00 മണിക്ക് വീട്ടിൽ തന്നെ തിരിച്ചെത്തും. പണിമുണ്ടും, പണിസാധനങ്ങളുമെടുത്ത് വീണ്ടും പണിക്ക് പോകും. വൈകുന്നേരം പണികഴിഞ്ഞുവരുന്നത് 6 മണിക്ക്. പിന്നെ 7മണിക്ക് വീട്ടിൽ നിന്നിറങ്ങും. പിന്നെ എപ്പോഴാ വരുന്നത് എന്ന് ആർക്കും നിശ്ചയമില്ല.
ഇതാണ് കൃഷ്‌ണന്റെ എല്ലാ ദിവസത്തെയും ദിനകാര്യങ്ങൾ. ഓരോ ദിവസവും കൃത്യനിഷ്ടയോടെ 5 മണിക്ക് എഴുന്നേറ്റ് 6 മണിക്ക് പോയി 8 മണിക്ക് വന്ന്‌ പിന്നെയും പോയി വൈകുന്നേരം 6 മണിക്ക് വന്ന്‌ 7 മണിക്ക് വീണ്ടും പോകുന്നു. ഈ കാര്യങ്ങൾ മുടങ്ങാതെ ചെയ്യും. ഈ സമയങ്ങളിൽ കുടുംബത്തിലോ, നാട്ടിലോ മരണമോ, കല്യാണത്തലേന്നാലോ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും കൃഷ്ണൻ പോകും വരും. കല്ല് ചെത്തി കിട്ടുന്ന പൈസക്ക് കുറച്ചു സാധനങ്ങൾ വീട്ടിലേക്ക് വാങ്ങികൊണ്ടുവരും. മറ്റു കല്യാണങ്ങൾക്ക് മോതിരം, സാധനങ്ങൾ അതുപോലുള്ള ചിലവിനു കൃഷ്‌ണന്റെ കയ്യിൽ നിന്നും പൈസ ഇന്നേവരെ ആ വീടിനു ലഭിച്ചിട്ടില്ല. ആ ചിലവോക്കെ വഹിക്കുന്നത് അനിയന്റെ ജോലിയിൽ നിന്നും കിട്ടുന്ന ശമ്പളം കൊണ്ടാണ്.
ഒരു ദിവസം കൃഷ്ണൻ പണിചെയ്തുകൊണ്ടിരിക്കുന്ന വീട്ടിൽ കള്ളൻ കയറി. അലമാരയിലും,പെട്ടിയിലും ഒളിപ്പിച്ചുവെച്ചിരുന്ന പൈസയും, സ്വർണവും കളവുപോയി. വീട്ടിലെ അലമാരക്കരികിലും, വീടിനു വെളിയിലുമായി കൃഷ്‌ണന്റെ പണിസാധനങ്ങൾ കിടക്കുന്നതുകണ്ട് പോലീസ് കൃഷ്ണനെ ചോദ്യം ചെയ്തു. വീട്ടുകാര്ക്ക് കൃഷ്ണനെ അത്രക്കും വിശ്വാസമുള്ള കാരണം പോലീസ് വെറുതെ വിട്ടു.ഭാഗ്യത്തിന് പിറ്റേദിവസം കള്ളനെ പൊക്കി. അടുത്തവീട്ടിലെ ഒരു പയ്യനായിരുന്നു.

ജീവിതം ഇങ്ങനെയൊക്കെയായിട്ടും കൃഷ്‌ണന്‌ കുറേ  കടങ്ങളുണ്ട്. കൃഷ്ണനെന്താ ഇങ്ങനെ ആയതെന്ന് കൃഷ്‍ണൻ പോലും ചിലദിവസങ്ങളിൽ മനസ്സിനോട്  ചോദിച്ചുപോകും. എന്നാലും കൃഷ്‍ണൻ രാവിലെ 6:30 ക്ക് പോകും 8 മണിക്ക് വരും തിരിച്ചു 6 മണിക്ക് വരും 7 മണിക്ക് പോകും. ഇതിനൊരു മാറ്റവും ഇല്ല. ഒരു ദിവസം വീട്ടിൽ കൃഷ്‌ണന്റെ കല്യാണക്കാര്യമായിരുന്നു ചർച്ച.
'എടാ കൃഷ്‌ണാ, നീ വേഗം പെണ്ണുകാണാൻപോയി കല്യാണം കഴിക്കാൻ നോക്കടാ, എന്നിട്ട് വേണം നിന്റെ അനിയനു കൂടി കല്യാണം കഴിക്കാൻ.'-കൃഷ്‌ണന്റെ അമ്മ പറഞ്ഞു.
"ഞാൻ ഇപ്പോഴൊന്നും കല്യാണം കഴിക്കുന്നില്ല, ഇങ്ങനെ എല്ലാവരും കൂടി എപ്പോഴും ചോദിച്ചാൽ ഇനി ഞാൻ കല്യാണവും കഴിക്കില്ല. "-കൃഷ്ണൻ ഉച്ചത്തിൽ പറഞ്ഞു.
അന്ന് രാത്രി കൃഷ്ണൻ ഉറങ്ങിയില്ല. എന്തോ ആലോചിച്ചു കിടക്കയിൽ അങ്ങനെ കിടന്നു. പിറ്റേ ദിവസം വൈകുന്നേരം കൃഷ്ണൻ പണിമാറ്റി വന്ന് 7 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതാ. പിറ്റേ ദിവസം അതിരാവിലെ 3 മണിക്കാണ് പിന്നെ കൃഷ്‌ണന്റെ വരവ്. കൃഷ്‌ണന്റെ ഈ പോക്ക് വരവ് ഒരു ചർച്ചാവിഷയമായി കുടുംബത്തിലും നാട്ടിലും, അയൽ വാസികളുടെ വീടുകളിലും.പലരും അവനോടു ഈ സമയകാര്യങ്ങൾ നേരിട്ട് ചോദിച്ചപ്പോൾ നിഷേധിച്ചു മറികളയുകയായിരുന്നു കൃഷ്ണൻ.

കൃഷണന്റെ തൊട്ടടുത്ത വീട്ടിലെ കുടുംബനാഥനായിരുന്നു രാഘവൻ. രാഘവന് കൃഷ്‌ണന്റെ എന്നുമുള്ള  പോക്കിന് എന്തോ പന്തീകേട് ഉള്ളപോലെ തോന്നി. ഒരു ദിവസം പണിമാറ്റിവരുന്ന  കൃഷ്ണനെയും കാത്ത് രാഘവൻ 1 മണി 2 മണിവരെ ഇരുന്നു. പക്ഷെ കൃഷ്‍ണൻ വന്നില്ല രാഘവൻ ഉറക്കത്തിലേക്ക് വഴുതിവീണു. പിറ്റേദിവസം രാവിലെ 6 മണിക്ക് കൃഷ്‌ണന്റെ വീട്ടിൽ പോയപ്പോൾ കൃഷ്‍ണൻ കുളിക്കുകയായിരുന്നു. രാഘവന് സംശയം കൂടി. ഒരു ദിവസം കൃഷ്‌ണന്റെ പുറകെ പോകാൻ രാഘവൻ തീരുമാനിച്ചു. പിറ്റേദിവസം വൈകുന്നേരം കൃഷ്‍ണൻ 6 മണിക്ക് പണിമാറ്റി വന്നു കുളിച്ചു റെഡിയായി 7 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതുമുതൽ രാഘവൻ കൂടെ ഇറങ്ങി. കൃഷ്‌ണനറിയാതെ കൃഷ്‌ണന്റെ പിന്നാലെ രാഘവൻ ഒളിഞ്ഞും പാത്തും കൂടെ പോകുന്നു. കൃഷ്‌ണന്റെ പിന്നാലെയുള്ള ഈ നടപ്പ് ആദ്യം റോഡിലൂടെയൊക്കെ യായിരുന്നുവെങ്കിലും പിന്നീടു കാടിലൂടെയും,ചെറിയ ഇടവഴികളിലൂടെയുമൊക്കെയായി. കൃഷ്‌ണന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. രാഘവൻ കണ്ണിനിമവെട്ടാതെ കൃഷ്‌ണന്റെ പിന്നാലെ തന്നെ നടന്നുനീങ്ങി. ഒരു വലിയ പുഴയുടെ നെറുകെയുള്ള ചെറിയ പാലത്തിനുമീതെകൂടെ കുറുകെ അപ്പുറം ചാടി രണ്ടുപേരും. കുറച്ചുദൂരം പിന്നെയും നടന്നുനീങ്ങിയപ്പോഴുള്ള കാഴ്ച്ച കുറച്ചു മാറിനിന്നുകൊണ്ട് രാഘവൻ വീക്ഷിച്ചു. ആൾതാമസമില്ലാത്ത ഒഴിഞ്ഞൊരു പ്രദേശം ഒരു കൊച്ചു ഓലപ്പര. കൃഷ്‍ണൻ ആ ചെറിയ വീട് ലക്ഷ്യമാക്കി നടന്നു.വീടിന്റെ ഉമ്മറത്ത് 3 വയസ്സ് മാത്രം പ്രായമുള്ള കുട്ടി കളിപ്പാട്ടങ്ങൾ തട്ടി കളിക്കുന്നു. പോകുന്ന കൃഷ്‌ണനെ കണ്ടതും "അച്ഛാ...... അച്ഛാ.... "എന്ന് വിളിച്ചു കൃഷ്‌ണന്റെ അടുത്തേക്ക് കൊച്ചുകുരുന്നു ഓടിവന്നു. ഞാനാകെ ഞെട്ടി. കൃഷ്‌ണന്റെ കൊച്ചുമകളായിരുന്നു അത്. രാഘവന്റെ മനസ്സ് നീറി. കതക്‌തുറന്നു ഒരു ചെറുപ്പക്കാരി ഉമ്മറത്തേക്ക് പ്രവേശിച്ചു. കൃഷ്‍ണൻ അവന്റെ കയ്യിലുള്ള പൊതി ആ ചെറുപ്പക്കാരിക്കു നീട്ടി. കുട്ടിയേയും എടുത്തു മൂന്നുപേരും ആ കുടിലിന്റെ ഉള്ളിലേക്ക് കയറി. ആ ചെറുപ്പക്കാരി കൃഷ്‌ണന്റെ ഭാര്യയായിരിക്കണം. കൃഷ്‍ണൻ വീട്ടുകാരോട് ചെയ്ത ക്രുരത ആരുപൊറുക്കും, കണ്ട ദൃശ്യങ്ങളെല്ലാം ഞാനെങ്ങനെ കൃഷ്‌ണന്റെ വീട്ടിൽ പറയും, എന്റെ വീട്ടുകാരോട് തന്നെ ഞാൻ എങ്ങനെ പറയും. രാഘവൻ വീടിനു നേരെ തന്നെ നടന്നുനീങ്ങി.ഓലപെരയുടെ മുൻപിൽ ചെന്ന് "കൃഷ്‌ണാ, കൃഷ്‌ണാ " എന്ന് വിളിച്ചു. കൃഷ്ണൻ അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ വിളികേട്ട് കൃഷ്ണൻ ഞെട്ടി. 'ആരാവും അത് ' കൃഷ്ണൻ കതക്‌തുറന്നതും  ഞെട്ടി. രാഘവനെ വിളിച്ചു അപ്പുറത്ത് മാറിനിന്നു കാര്യങ്ങൾ പറഞ്ഞു.
"എനിക്കൊരു കൈയബദ്ധം പറ്റിയതാണ്, അന്ന് എന്നെ വിശ്വസിച്ചു ഇറങ്ങിവന്നവളാണവൾ, വീട്ടിലും, കുടുംബത്തിലും ഒരു വലിയ പ്രശ്നവും, എന്റെ വെക്തിപരമായ കാര്യങ്ങളും കൊണ്ട് ആരും കാണത്ത ഈ ഒരിടത്ത് ഞാൻ ഇത്രയും കാലം താമസിപ്പിച്ചു. പിന്നെ എന്റെ മകൾ, പൈസചിലവ്, വീട്ടുചിലവ്, രാവിലെയും, രാത്രിയിലുമുള്ള എന്റെ ഈ വരവ് എന്റെ ഭാര്യയെയും, മകളെയും കാണാൻ വേണ്ടിയാണ്. എന്റെ ഈ കുടുംബത്തിനു വഹിക്കേണ്ടിവരുന്ന ചിലവു കാരണമാണ് വീട്ടിലെ മറ്റു ആവശ്യങ്ങൾക്ക് ഞാൻ പൈസ ചിലവാക്കാത്തത്. ഞാൻ മറ്റൊരു കല്യാണത്തെ കുറിച്ചുള്ള വീട്ടിലെ സംസാരങ്ങൾ മനഃപൂർവ്വം അവഹേളിക്കുന്നത്, കടങ്ങൾ ഒരുപാടുള്ളത്. പറാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്. "
'മറിച്ചു പറയാൻ വാക്കുകളൊന്നുമില്ലാതെ കുട്ടിക്കു ഒരുമ്മയും കൊടുത്തു രാഘവൻ ഇറങ്ങാൻ വേണ്ടി നിന്നു. അതിനുമുൻപ്‌ കൃഷ്‍ണൻ ഒരു കാര്യം പറഞ്ഞു
"ആരോടും പറയരുത് ട്ടാ, !" '
"എത്ര കാലമാ ആരോടും പറയാതെ കൊണ്ടുനടക്കാൻ പറ്റുക. ?"
"ഇങ്ങനെ എത്രകാലം വരെ പോകാൻ പറ്റും അത്രവരെ. "
രാഘവൻ വീട്ടിൽ ചെന്ന് കൃഷ്‌ണന്റെ വീട്ടിലേക്ക് നോക്കി അനിയൻ ഇല്ല. അമ്മയും, അച്ഛനും കൃഷ്ണനെ കാത്ത് ഉമ്മറക്കോലായിൽ ഇരിക്കുന്നു. ഒരു വലിയ നെടുവീർപ്പ് ഇട്ടുകൊണ്ട്, വലിയൊരു സത്യം മറച്ചുവെച്ചു. ഞാൻ ഉറങ്ങി.

:-അങ്ങനെ സമയത്തിനുമപ്പുറം ജീവിതത്തിന്റെ കൃത്യനിഷ്ടയുണ്ട്. എന്നും കൃഷ്‍ണൻ ഭാര്യയെയും, മകളെയും കാണാൻ പുഴകടന്നു അക്കരെ പോകും. രാഘവൻ സത്യം മറച്ചുവെച്ചു നടക്കുന്നു. കൃഷ്‌ണന്റെ വീട്ടുകാർ കൃഷ്‌ണനെ കൊണ്ട് കല്യാണം കഴിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്. ഒരിക്കൽ അത് പൊട്ടിത്തെറിക്കും. ആ വലിയ സത്യം. സത്യം പുറത്തുവരുന്നതുവരെ കൃഷ്‌ണന്റെ കൃത്യനിഷ്ട തുടർന്നുകൊണ്ടെ ഇരിക്കും.:-
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment