Saturday, December 2, 2017

അടുപ്പ് -കവിത

(കവിത)
   
       _ *അടുപ്പ്*_
         - *ADUPP*-
      -----------------------------
ആറുകല്ലുവെച്ചോരമ്മതൻ അടുപ്പ്,
പന്ത്രണ്ടിഷ്ട്ടിക വെച്ചു പടുത്തൊരച്ചതൻ അടുപ്പ്,
രണ്ടാളതു പണിയാനെടുത്തോരു
കഷ്ട്ടപാടെൻ വിയർപ്പ്.

വിയർത്തൊലിച്ച ശരീരമെൻ അച്ഛന്റെ വിയർപ്പ്,
വിശിഷ്ട്ട വിഭോജിയാം ഭക്ഷണം തന്നതമ്മതൻ വിയർപ്പ്,
രണ്ടാളിന്നിരുന്നുണ്ടാക്കുന്നൊരു പുതിയൊരടുപ്പ്.

പടുത്തു, പടുത്തു അച്ഛനിന്നു വിയർത്തു കുളിച്ചു,
ആറുകല്ലുവെച്ചതമ്മതൻ അടുപ്പത്ത് തീയ്യിട്ട് തിളക്കുമീ റേഷനരി.

അച്ഛനൊരു നോട്ടമീ അമ്മടുപ്പിലേക്ക്,
തിളയ്ക്കുന്ന ചോറിന്റെ അടുത്തുനിന്നു അമ്മയൊരു തലയാട്ടലീ വാശിയോടെ,
ഇന്നില്ല ഇനി നാളെ പടുക്കാമെന്ന് അച്ഛൻ പറഞ്ഞു നിർത്തിയ പണി പണിക്കുമേൽ പണിയായ്, പണിയോട് പണിയായ്.

രാത്രിയിലെ ഊൺമേശയിലെ ഭക്ഷണത്തിന് മുൻപിൽ ഇരിക്കവേ നിരത്തിവെച്ച ചോറും, കറികളും കണ്ട്‌ അച്ഛനമ്മയെ ഒരു നോട്ടം,
പതിഞ്ഞ സ്വരത്തിലെൻ ചെവിയിൽ വന്നമ്മ പറഞ്ഞു
"ഇതേ ആറുകല്ലുവെച്ചു ഞാൻ ഉണ്ടാക്കിയ അടുപ്പത്ത് തീയ്യിട്ട് പൂട്ടി ഉണ്ടാക്കിയതാ. ഇനി നാളെയും നിങ്ങളുടെ അടുപ്പിന്റെ പടവ് ഇല്ലേ"
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment