Tuesday, December 26, 2017

മിനിക്കഥ -194


---------------------------------------
✍🏻 *മിനിക്കഥ* [ *194* ]📝
-----------------------------------------
പകലുകളിലെ ട്രെയിൻ യാത്ര,
തുറന്നിട്ട ജാലകത്തിലൂടെ പുറത്തെ കാഴ്ച്ചകൾ, ചുറ്റും നെൽവയലും, പുഴയോരങ്ങൾ, കുളങ്ങൾ, പച്ചക്കറികൾ, പഴവ്യഞ്ജനങ്ങൾ, നിവർന്നു നിൽക്കുന്ന തെങ്ങുകൾ, ഇരുവശത്തും പരന്നു കിടക്കുന്ന വീടുകൾ.
ഓരോ വീടും ഓരോ ജീവിതങ്ങളാണ്,
ചില വീട്ടിൽ സന്തോഷം, ചിലത് ദുഖം, മറ്റു ചില വീടുകളിൽ ആരും ഉണ്ടാവില്ല, കുട്ടികൾ മുറ്റത്ത്‌ കളിക്കുന്നു, ഉമ്മറ കോലായിൽ അച്ഛമ്മ പുറത്തേക്കും നോക്കിയിരിക്കുന്നു, കുന്നിൻ മുകളിലെ വീടുകൾക്ക് വ്യക്തത ഇല്ല.
സന്ധ്യാസമയം,
വീടുകളിൽ ധ്യാനം, മുസ്ലിം വീടുകളിൽ കതകുകൾ ഉറക്കെ അടക്കുന്നു,
ഇരുട്ട്, രാത്രി, നല്ല ഇരുട്ട്,
വെളിച്ചം ഓരോ വീടുകളിലും, സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment