---------------------------------------
✍🏻 *മിനിക്കഥ* [ *130* ]📝
-----------------------------------------
കടയുടെ ഷട്ടർ താഴ്ത്തുമ്പോഴാണ് അകത്തു നിന്ന് ഒരു ശബ്ദം,
ഷട്ടർ പൊന്തിച്ചു അകത്തേക്ക് കയറി, പച്ചക്കറികൾക്കിടയിൽ ഒരു ചെറിയ കുട്ടി ഇരിക്കുന്നു. അവനാകെ പരിഭ്രമത്തിലാണ് -പേടിച്ചു, വിറച്ചു,
പുറത്തേക്ക് കൊണ്ട് വന്ന് ഷട്ടർ താഴ്ത്തി അവനോടു കാര്യങ്ങൾ ചോദിച്ചപ്പോൾ 'ജബ, ജബ,' അവന് മിണ്ടാൻ വയ്യ,
വീണ്ടും ഷട്ടർ തുറന്ന് മേശക്കുളിലുള്ള ബുക്കും, പേപ്പറും കൊടുത്തു എഴുതാൻ പറഞ്ഞു. എഴുതുന്നതോ ഹിന്ദി. എനിക്കാണേൽ ഹിന്ദി അറിയില്ല.
ഷട്ടർ താഴ്ത്തി അവനെയും കൊണ്ട് ഒരു ഹിന്ദിക്കാരന്റെ അടുത്ത് കൊണ്ടുപോയി. അവർ സംസാരിക്കുന്നത് ഞാൻ നോക്കി നിന്നു.ഹിന്ദിക്കാരനാണേൽ എന്നോടും ഹിന്ദിയിലാ പറയുന്നേ. അവന് മലയാളം അറിയില്ല. അവസാനം വീടിന്റെ അടുത്തുപോയി ഹിന്ദിയും, മലയാളവും അറിയുന്ന ഒരുത്തനോട് കാര്യങ്ങൾ ചോദിച്ചു
'അന്യ ദേശത്തു നിന്ന് വന്ന് ജോലിക്കു നിൽക്കുന്ന ഹിന്ദിക്കാരന്റെ മകൻ, വീട്ടിലെ തർക്കവും, സ്കൂളിലെ പീഡനവും, സഹിക്കവയ്യാതെ ഓടി പോയതാണെന്നറിഞ്ഞു. '
ഹിന്ദിക്കാർക്കും തുടങ്ങിയോ, അവനെ വീട്ടിൽ കൊണ്ടാക്കി എനിക്ക് സന്തോഷവും അവന് സങ്കടവും നൽകി ഞാൻ വീട്ടിൽ പോയി കിടന്നു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment