---------------------------------------
✍🏻 *മിനിക്കഥ* [ *168* ]📝
-----------------------------------------
രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോഴാണ് എന്റെ ചിന്തകൾ പ്രവർത്തിക്കുന്നത്. കണ്ണൊന്നടച്ചാൽ ചിന്തകൾ കൂടും, വാക്കുകൾ മുളക്കും, സൃഷ്ട്ടികൾ ഉടലെടുക്കും.
ഉറങ്ങാനനുവദിക്കാതെ ആ ചിന്തകൾ പേപ്പറിലേക്ക് പകർത്തും.
വീണ്ടും ലൈറ്റ് ഓഫാക്കിയാൽ പുതിയ ചിന്തകൾ, സൃഷ്ട്ടികൾ -വീണ്ടും എഴുതും.
ലൈറ്റ് കത്തിയും, കെട്ടും കൊണ്ടിരിക്കുമ്പോൾ പുറത്തു ജനാലക്കരികിൽ എന്നും അവർ വരും മിന്നാമിനുങ്ങുകൾ.
ഉള്ളിലേക്ക് അത്ഭുതത്തോടെ നോക്കികൊണ്ട്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment