---------------------------------------
✍🏻 *മിനിക്കഥ* [ *134* ]📝
-----------------------------------------
ബൈക്കിൽ യാത്ര ചെയ്യുവെ എതിരെ വന്ന ബസ്സുമായി ഞാനൊന്നു കോർത്തു,
ബെഡിൽ കിടക്കുമ്പോൾ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കാതെ കാലുകളിലേക്കു നോക്കി കരയുന്നു. അപ്പോഴാണ് എന്റെ ഒരു കാൽ പോയതെന്നറിഞ്ഞത്.
മാസങ്ങൾക്കു ശേഷം ഉയർത്തെഴുന്നേറ്റ ഞാൻ മനസ്സിനെ തളരാതെ കൂട്ടി പിടിച്ചു വടിയും കുത്തി വർഷങ്ങൾ അലഞ്ഞു.
ഇന്ന് ഞാൻ അറിയപ്പെടുന്ന ഡിസൈനർ ആണ്. കോളേജിലേക്കും, സ്ഥാപനങ്ങളിലേക്കും എന്നെ അതിഥിയായി വിളിക്കുമ്പോൾ അന്നത്തെ വിടാതെ പിടിച്ച മനസ്സിന്റെ കഥ എപ്പോഴും പറയും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment