Tuesday, December 26, 2017

മിനിക്കഥ -195


---------------------------------------
✍🏻 *മിനിക്കഥ* [ *195* ]📝
-----------------------------------------
'ടിക്കറ്റ്‌ എടുക്കു'
TTR ശബ്ദമുയർത്തി, കൊടുക്കാൻ എന്റെ കയ്യിൽ ടിക്കറ്റില്ല,
പതിയെ എഴുന്നേറ്റു, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
"സർ, നേരം വൈകി വന്ന കാരണം ടിക്കറ്റ്‌ എടുക്കാൻ കഴിഞ്ഞില്ല. "
'എന്നാൽ 300 എടുക്കു ഫൈൻ. '
എത്ര തന്നെ താഴ്ന്നിട്ടും കാര്യമുണ്ടായില്ല, വെറും 20 രൂപയ്ക്കു വേണ്ടി 300 രൂപ ഞാൻ കൊടുത്തു, പേരും, വിവരവും അടങ്ങുന്ന റസീപ്റ്റ് എഴുതി തന്നു.
പിന്നീട് അവിടെ നിന്നില്ല, എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ടിക്കറ്റ്‌ ചെക്ക്‌ ചെയ്തു TTR നടന്നു നീങ്ങി ഒപ്പം ഞാനും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment