Tuesday, December 26, 2017

മിനിക്കഥ -131


---------------------------------------
✍🏻 *മിനിക്കഥ* [ *131* ]📝
-----------------------------------------
ഐസുകാരൻ വീടിന്റെ വഴിയിലൂടെ ഇറങ്ങി വരുമ്പോൾ അച്ചാച്ചൻ പറഞ്ഞു
'ഡോ, ഇനി മേലാക്ക് ഈ വഴി വരരുതെന്നു തന്നോടല്ലെ പറഞ്ഞത്, ഇവിടെ കുട്ടികൾ ഉള്ള സ്ഥലമാ, നിങ്ങളുടെ ഹോൺ കേട്ടാലേ കുട്ടികൾ കരഞ്ഞു തുടങ്ങും.'
"എന്നാ സാറേ,
നിങ്ങളുടെ കുട്ടികൾ കറഞ്ഞാലല്ലേ എന്റെ കുട്ടികളുടെ വിശപ്പടക്കാൻ പറ്റൂ."

(അന്ന് ഈ സംഭവം നടക്കുമ്പോൾ എനിക്ക് 2,3 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. ) _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment