---------------------------------------
✍🏻 *മിനിക്കഥ* [ *120* ]📝
-----------------------------------------
മഴപെയ്താൽ കടവത്ത് നിന്ന് ആളുകളെ കയറ്റുന്നത് നിർത്തും, ആളുകൾ അങ്ങേ കടവത്തുനിന്ന് ഇങ്ങേ കടവത്തെത്താനുള്ള ദൃതിയിൽ മഴയത്ത് എന്നെയും, വള്ളത്തെയും വിളിച്ചു കൂവുമ്പോൾ മുഖം തിരിക്കും,
മഴയത്ത് വെള്ളം തുഴഞ്ഞു പോകുക ചില്ലറ പണിയല്ല, കൊടുക്കുന്ന ഊർജ്ജത്തിന് കിട്ടുന്നത് ചില്ലറമാത്രം.
മഴ തോർന്നു, പങ്കായം എടുത്തു, ഇനി ആളുകൾ കൂവാൻ തുടങ്ങും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment