---------------------------------------
✍🏻 *മിനിക്കഥ* [ *153* ]📝
-----------------------------------------
ഡോക്ടർ വന്ന് കയ്യിലും, നെഞ്ചിലും പരിശോധിച്ചു മരിച്ചെന്നുറപ്പുവരുത്തി.
കുളിപ്പിച്ച് വെള്ള പുതച്ചു മുറ്റത്ത് കട്ടിലിൽ കിടത്തി,
എന്നെ കാണാൻ ഒരുപാട് ആളുകൾ വന്നെത്തി,
കടക്കാരും -കടം കൊടുത്തവരും,
തല്ലിയവരും -തല്ല് വേടിച്ചവരും,
സ്നേഹിച്ചവരും -സ്നേഹം നടിച്ചവരുമായ് ഒരുപാട് പേർ.
അവസാനം കാലിലെ രണ്ടു വലിയ വിരലുകൾ തമ്മിൽ കൂട്ടി കെട്ടി വലിയൊരു കുഴിയിലേക്ക് ഇറക്കിവെച്ചു മുകളിൽ കുരുഡീസ് വെച്ചിരുട്ടാക്കി അവസാനം മണ്ണുകൊണ്ട് മൂടിയപ്പോഴായിരുന്നു ഞാൻ ശ്വാസം മുട്ടി മരിച്ചത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment