Saturday, December 23, 2017

മിനിക്കഥ -122


---------------------------------------
✍🏻 *മിനിക്കഥ* [ *122* ]📝
-----------------------------------------
രാവിലെ 5 മണിക്ക് അലറാം ശബ്ദം കേട്ടെഴുന്നേറ്റ്,
മുറ്റം അടിച്ചുവാരി, കുളിച്ചു, അടുക്കളയിലേക്ക് കയറി, തീപൂട്ടി, ആരിക്ക് വെള്ളം വെച്ചു, അരികഴുകി, ചായ ഉണ്ടാക്കി, കറി വെക്കുമ്പോഴേക്കും മോൻ എഴുന്നേൽക്കും. അവനെ കുളിപ്പിക്കുമ്പോൾ അവന്റെ അച്ഛനും എഴുന്നേൽക്കും, അങ്ങേർക്കു ചായ കൊടുത്തു, മകനെ കുളിപ്പിച്ച്, ഡ്രെസ്സുമാറ്റി, യുണിഫോം ഇട്ടു സ്കൂളിലേക്ക് പറഞ്ഞയച്ചു, പാത്രത്തിൽ ചോറും നിറച്ചു കൊടുത്തു അങ്ങേരും പോയി കഴിഞ്ഞാൽ തിരുമ്പാനുള്ളത് തിരുമ്പി വന്ന്, ഭക്ഷണം കഴിച്ചു, വെയിലത്ത് ഉണക്കാനുള്ളതൊക്കെ ഉണക്കി, കോലായിൽ പേപ്പർ വായിച്ചിരിക്കുമ്പോൾ മകൻ ക്ലാസ്സുകഴിഞ്ഞു വരും, അവന്റെ ഡ്രെസ്സുമാറ്റി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്തു ഇരുത്തി, രാത്രിക്കുള്ള ഭക്ഷണവും, ചപ്പാത്തിയും ഉണ്ടാക്കി, രാത്രിയായാൽ അങ്ങേര് വന്ന് കടലയും തിന്ന്, അങ്ങേരുടെ പണി ഡ്രെസ്സും തിരുമ്പി,ഭക്ഷണം കഴിച്ചു, അലറാം 5 മണിക്ക് വെച്ചു ഉറങ്ങാതെ ഉറങ്ങും.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment