---------------------------------------
✍🏻 *മിനിക്കഥ* [ *160* ]📝
-----------------------------------------
കണ്ണ് തുറന്നപ്പോൾ ചുറ്റും ആളുകൾ ചില്ലിനപ്പുറത്തുനിന്നു കയ്യുകൊണ്ടും,വായ കൊണ്ടും എന്തൊക്കെയോ കാട്ടി കൂട്ടുന്നു.
കുടുംബക്കാരും, നാട്ടുകാരും ഉണ്ട്.
ചിലർ കരയുന്നു.
എന്റെ അപ്പുറത്തിപ്പുറത്ത് സിസ്റ്റർമാർ നിൽക്കുന്നു.
കുറച്ചു സമയത്തിനുശേഷം കർട്ടൻ മൂടി.
ഞാൻ ചോദിച്ചു സിസ്റ്റർ എനിക്കെന്താ പറ്റിയത്, എന്തിനാ എല്ലാവരും കരയുന്നത്,
നിശബ്തതയോടെ സിസ്റ്റർ റൂമിലേക്ക് പോയി ഒരു കണ്ണാടി കൊണ്ട് വന്ന് എനിക്ക് നേരെ തിരിച്ചു സിസ്റ്റർ മുഖം തിരിച്ചു. പെട്ടെന്ന് ഞാനും. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment