---------------------------------------
✍🏻 *മിനിക്കഥ* [ *183* ]📝
-----------------------------------------
പുഴയിൽ നിറയെ വെള്ളം,
കുമാരേട്ടൻ ഡാമിന്റെ ഷട്ടർ തുറന്നു എന്ന് തോന്നുന്നു അല്ലാതെ പുഴയിൽ വെള്ളം വരാൻ സാധ്യതയില്ല,
ഈ പുഴയുടെ അവസ്ഥ ഇങ്ങനെ ഒന്നുമല്ല -ജീർണിച്ചു, കരിഞ്ഞുണങ്ങി, ദാഹിക്കുന്ന പുഴയായിരുന്നു ഇത് -.
കാവൽക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ മനോജേട്ടൻ എപ്പോഴും പറയും ഞങ്ങൾക്കിപ്പോൾ ഒരു പണിയുമില്ല, ആളുകൾ പുഴയിലേക്കിറങ്ങിയാൽ ഒലിച്ചുപോകുന്നുണ്ടോ, മുങ്ങുന്നുണ്ടോ ഒന്നും നോക്കേണ്ട,
കാരണം പുഴമാത്രമേ ഉള്ളൂ വെള്ളമില്ലല്ലോ....
പുഴയിൽ ഞാനിന്നു കുളിക്കാൻ ഇറങ്ങി. കുമാരേട്ടൻ ഷട്ടർ തുറന്ന കാരണം. പോലീസുകാർ ഇപ്പോൾ ഭയങ്കര നോട്ടമാണ്,
ഓരോ തവണ കുമാരേട്ടൻ ഷട്ടർ പോക്കുമ്പോഴും പോലീസുകാരുടെ മനസ്സിൽ ആദിയാണ്. ഷട്ടർ തുറക്കാതെ പുഴയിൽ വെള്ളം വരാൻ സാധ്യത ഇലല്ലോ. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment