Tuesday, December 26, 2017

മിനിക്കഥ -189


---------------------------------------
✍🏻 *മിനിക്കഥ* [ *189* ]📝
-----------------------------------------
ഞാനൊരു അച്ഛനാണ്.
ഇന്നത്തെ കാലത്ത്  കുട്ടികൾക്ക് പത്രം വായിക്കാൻ അറിയില്ലെന്ന് ഈ അടുത്താണ് മനസ്സിലായത് എന്റെ മകനിൽ നിന്നും.
രാവിലെ ഞാൻ പത്രം അവന് കൈമാറി -വലിയ ആളാണെന്ന ഭാവത്തിൽ, ഗമയോടുകൂടി മേശപ്പുറത്ത് പേപ്പർ വെച്ചു, സ്ഥിരം വായനക്കാരൻ എന്ന മട്ടിൽ വായിക്കാൻ തുടങ്ങി.
ആദ്യം തന്നെ കൈവിട്ടുപോയി അവസാന പേജിൽ തുടങ്ങി ആദ്യപേജിലേക്ക് വായിച്ചുവരുന്നു.
ഇടക്കിടെ അവൻ എന്നെ ഇടം കണ്ണിട്ടു നോക്കുന്നു ഇങ്ങനെ തന്നെയല്ലേ വായിക്കുക എന്ന മട്ടിൽ,
പിന്നീട് ഓരോ മെയിൻ ഹെഡിങ്ങും, വലിയ അക്കങ്ങളിൽ കൊടുത്ത എല്ലാതും വായിച്ച് പേപ്പർ വെച്ചു പോയി.
ഇത് എന്റെ മകന്റെ മാത്രം പ്രശ്നമല്ല ഇപ്പോഴത്തെ കുട്ടികളുടെ മൊത്തം പ്രശ്നമാണ്.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment