---------------------------------------
✍🏻 *മിനിക്കഥ* [ *188* ]📝
-----------------------------------------
IMPRESSION ഈ വാക്കിനിന്ന് ജീവന്റെ വിലയുണ്ട്.
കോളേജ് പഠനകാലത്ത് മാഗസിൻ ഇറക്കിയപ്പോൾ ഞാൻ ഉന്നയിച്ചു അടിച്ചുവന്ന പേര് IMPRESSION.
പിന്നീട് നാട്ടിലേക്കു വന്ന് ഒരു വായനശാലപോലുമില്ലാത്ത നാട്ടിൽ ആദ്യമായി ഒരു പ്രെസ്സ് കൊണ്ടുവന്നു.
ആവശ്യക്കാരേറെയായി, തിരക്കുകളിൽ, തിരക്കുകളായി.
പട്ടണത്തെ വിവിധ കോളേജിൽ നിന്നും, സ്കൂളിൽ നിന്നും, പാർട്ടിക്കാരുടെയും ഓർഡർ വന്നു.
ആദ്യമേ പറഞ്ഞില്ലേ IMPRESSION എന്ന വാക്കിനിന്നു ഇപ്പോൾ എന്റെ ജീവന്റെ വിലയുണ്ട് എന്ന്.
ഈ ഇടക്കാണ് ആദ്യമായി ഒരു പയ്യൻ ഈ പ്രെസ്സിനു IMPRESSION എന്നിടാൻ കാരണമെന്താണെന്ന് ചോദിച്ചത്. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment