Tuesday, December 26, 2017

മിനിക്കഥ -174


---------------------------------------
✍🏻 *മിനിക്കഥ* [ *174* ]📝
-----------------------------------------
കൂട്ടിവെച്ച തൊണ്ട് പൊളിച്ചു,
ആവശ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു,
എങ്കിലും ആശിച്ചൊരു ട്രൗസർ വാങ്ങി,
കോളേജിലെ ഹോസ്റ്റൽ റൂമിൽ കൊണ്ടുവന്നു ഇടുന്നതിനു മുൻപ് കഞ്ഞികുടിക്കാൻ വിളിച്ചു,
പൊതിഞ്ഞ ട്രൗസർ പെട്ടിക്കുള്ളിൽ വെച്ചു, മാസങ്ങൾ കഴിഞ്ഞു ശ്രദ്ധിക്കാതെ പോയ ട്രൗസർ ഇടാനായി തിരയാത്ത ഇടങ്ങളില്ല. ഒരിക്കൽ അപ്പുറത്തെ സീനിയർസിന്റെ റൂമിലേക്ക്‌ പോകേണ്ടി വരികെ നിലത്തു തുടപ്പുതുണിയായി ഇട്ടിരിക്കുന്നു അന്ന് മണം മാറാത്ത എന്റെ ട്രൗസർ,
അവൻ ആകെ മാറിയിരിക്കുന്നു.
അവൻ എന്റേതാണെന്നു ബഹളം വെക്കാനൊരുങ്ങിയപ്പോൾ വൻ ബഹളമാകേണ്ട എന്ന് കരുതി കണ്ട ഭാവം നടിച്ചില്ല.
ട്രൗസറിന്റെ അലറൽ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടേയിരുന്നു.  _____________________________
📝 *അജയ് പള്ളിക്കര*✍🏻

No comments:

Post a Comment