---------------------------------------
✍🏻 *മിനിക്കഥ* [ *136* ]📝
-----------------------------------------
യാത്രകളിലായിരുന്നു ഭാവനകൾ ഉണർന്നിരുന്നത്, യാത്രകളിൽ ഭാവനയെ വെള്ള പേപ്പറിൽ എഴുതും.
ട്രെയിനിൽ യാത്രചെയ്യവേ തൊട്ടപ്പുറത്ത് സുഹൃത്തു വന്നിരുന്നു. കയ്യിൽ ഫോണുണ്ട്, കുറേ നേരമായി ഫോണിൽ കുത്തിക്കുറിക്കുന്നു. എത്തി നോക്കിയപ്പോൾ അവനും കഥ എഴുതുകയായിരുന്നു. എന്റെ കയ്യിലുള്ള പേപ്പറിനെയും, പേനയെയും അവൻ തുറിച്ചുനോക്കി.
എന്റെ കീശയിലുള്ള ടച്ചില്ലാത്ത ഫോണെടുത്ത് ഗൾഫിലുള്ള മകനെ വിളിച്ചു ടച് ഫോൺ അടുത്ത വരവിനു ബുക്ക് ചെയ്തു ഞാൻ അവസാനമെന്നോണം പേനയും, പേപ്പറും കൊണ്ട് ഭാവനയിൽ വിടർന്ന ആ കഥ പൂർത്തിയാക്കാൻ ആരംഭിച്ചു. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment