---------------------------------------
✍🏻 *മിനിക്കഥ* [ *126* ]📝
-----------------------------------------
കൊലയാളി എന്ന് സമൂഹം മുദ്രകുത്തി, കോടതിയിൽ ജഡ്ജി ശിക്ഷക്കു വിധിച്ചു, പതിനഞ്ചു വർഷം ജയിലിൽ കിടന്ന് പുതിയ മനുഷ്യനായി തിരിച്ചുവന്നു സമൂഹത്തിനുമുന്നിലൂടെ നടന്നപ്പോൾ അതെ മുദ്ര ഇന്നും എനിക്ക് കിട്ടുന്നു ഒരു കൊലപാതകി എന്നത്.
മറ്റൊരു കണ്ണിൽ കാണാത്ത സമൂഹത്തിന് മുന്നിൽ ഞാൻ ജീവിക്കുമ്പോൾ എന്റെ ജീവിതം എത്ര നന്നാവാൻ ശ്രെമിച്ചിട്ടെന്തു കാര്യം, പഴയ കള്ളന്റെയും, കൊലപാതകന്റെയും വേഷം വീണ്ടും അണിഞ്ഞു സമൂഹത്തിലൂടെ വീണ്ടും ഞാൻ നടന്നുനീങ്ങി. _____________________________
📝 *അജയ് പള്ളിക്കര*✍🏻
No comments:
Post a Comment