Monday, December 4, 2017

രാത്രിമുല്ല -കവിത

(കവിത)
   
       _ *രാത്രിമുല്ല*_
     - *RATHRIMULLA*-
      -----------------------------
ഇത് രാത്രിയല്ല പകലാണ്.
പകലുകളിലേക്കാൾ എന്നെ കാണാൻ ഭംഗി രാത്രികളിലെ നിലാവെളിച്ചത്തിലാണ്.
 -ഞാൻ ഇല്ലാതാകുന്നതും രാത്രികളുടെ മറവിലാണ് -

ഒരുപക്ഷേ രാത്രികൾ പകലുകളാണെങ്കിൽ എന്റെ പുറകെ കാമുകന്മാർ വന്നേനെ
-കാമം നിറഞ്ഞ കാമുകന്മാർ -

പെണ്ണുകാണൽ  രാത്രികളിലാണെങ്കിൽ എന്നേ എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയേനെ
-മുരടിച്ച ഭർത്താവിനെ -

പകലുകളിൽ എത്ര ഒരുങ്ങിയാലും രാത്രികളിലെ സൗന്ദര്യം ഉണ്ടാവില്ല.
രാത്രിയുടെ കുളിരിൽ ഞാൻ അലിഞ്ഞു പോയി
-എന്നെ അലിയിച്ചു -

അന്നേ അവർ ഉറക്കെ പറഞ്ഞതാണ്‌

അവൻ നിന്റെ ചുണ്ടുകൾക്കിടയിൽ കനൽ തിരുകും
   -തട്ടി മാറ്റുക -
അവൻ നിന്റെ ശരീരത്തിലേക്ക് അഗ്നി ഒഴിക്കും
    -ഒഴിഞ്ഞുമാറുക -
അവൻ നിന്നെ മാനഭംഗപെടുത്തും
   -നീ അലറുക -
അവൻ നിന്റെ സിരകളിലൂടെ ഷോക്ക്‌ കടത്തിവിടും
    -സമ്മതിക്കാതിരിക്കുക -
അവൻ നിന്നെ ക്രൂശിതയാക്കാൻ നോക്കും
   -അകപ്പെടാതിരിക്കുക-
അവൻ നിന്നെ ഇല്ലാതാക്കും നീ
  -നീ അതിൽ ഒടുങ്ങാതിരിക്കുക -

അന്നുറക്കെ പറഞ്ഞത് എൻ ചെവിയിൽ കാതോർത്തില്ല. ഒരുനിമിഷം ശ്രെധിച്ചതുപോലുമില്ല.ശ്രെധിച്ചിരുന്നുവെങ്കിൽ ഇന്നെനിക്കിങ്ങനെ സംഭവിക്കില്ലായിരുന്നു.
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment