Wednesday, December 6, 2017

മരിച്ചിട്ടും മരിക്കാത്ത ഹൃദയങ്ങൾ -കവിത

(കവിത)
   
       _ *മരിച്ചിട്ടും മരിക്കാത്ത ഹൃദയങ്ങൾ*_
     - *MARICHITTUM MARIKKATTHA HRIDHAYANGAL*-
      -----------------------------
പുകയുന്നു പുകയാത്ത അടുപ്പുകൾ,
പിടയുന്നു പിടയാത്ത ഹൃദയങ്ങൾ,
പാടുന്നു പാടാത്ത ഗായകൻ,
പടരുന്നു പടരാത്ത വള്ളികൾ,
പരക്കുന്നു നുണയാം കഥകൾ,
പറക്കുന്നു ചിറകില്ലാ പക്ഷികൾ,
പിറുപിറുക്കുന്നു പിറക്കാത്ത ബാല്യങ്ങൾ.

തളരുന്നു തളരാത്ത മനസ്സുകൾ,
ദാഹിക്കുന്നു ദഹിക്കാത്ത നീരുറവകൾ,
വറ്റുന്നു വറ്റാത്ത കിണറുകൾ,
ജനിക്കുന്നു പിടയാത്ത കുഞ്ഞുകൾ,
ചിരിക്കുന്നു ചിരിക്കാത്ത മനുഷ്യർ,
കോപിക്കുന്നു കോലം കെട്ട ജനിതകം.

അകപ്പെടുന്നു മീൻ പോലും കുരുങ്ങാ വലക്കുള്ളിൽ,
തിരികത്തുന്നു കത്താത്തൊരിടം നോക്കി,
ഒറ്റപ്പെടുന്നു സത്യമാം മനുഷ്യർ,
കൂട്ടം തെറ്റുന്നു സത്യത്തിൻ ആത്മാവുകൾ,
കാപട്യം നിറയുന്നു വിശ്വസിക്കും സ്വീകർത്താക്കളിൽ,

ചോരത്തിളക്കുന്നു സത്യത്തിൻ വിശുദ്ധികൾ കണ്ട്‌,
മറച്ചുവെക്കുന്നു കള്ളത്തരത്തിൻ പൊലിപ്പുകൾ,
പേടിയും, ഭീതിയും നിറഞ്ഞനേകം മനുഷ്യർ ഒറ്റപ്പെടുന്നു സമുദ്രത്തിനുള്ളിൽ,
ഇന്നും എന്നുള്ളിൽ അവശേഷിക്കുന്നു
മരിച്ചിട്ടും മരിക്കാത്ത ഹൃദയങ്ങൾ
    'മരിച്ചിട്ടും മരിക്കാത്ത ഹൃദയങ്ങൾ'
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment