Thursday, December 7, 2017

ഭ്രാന്താലയം -കവിത

(കവിത)
   
    _ *ഭ്രാന്താലയം*_
 - *BRANTHALAYAM*-
      -----------------------------
മദ്യപാനിയാമെൻ ശരീരത്തെ മദ്യവിമുക്തമാക്കുവാൻ വേണ്ടി ആദ്യം ശരീരത്തെ കുത്തി മുറിവേൽപ്പിച്ചു,
പിന്നെ എൻ ശരീരത്തെ മറ്റൊരു സ്ഥലത്തേക്ക് പറിച്ചു മാറ്റപ്പെട്ടു.
അവിടെയും ഒരുപാട് മദ്യപാനികൾ,
ഭാര്യയെ അടിക്കുന്നവർ, മകളെ പീഡിപ്പിക്കുന്നവർ,
നാട്ടിലും, വീട്ടിലും, റോട്ടിലും പിച്ചും പെയ്യും പറഞ്ഞു നടക്കുന്നവർ അങ്ങനെ ഒരുപാട് ഒരുപാട് മദ്യപാനികൾ, മദ്യപാനിയാം ശരീരത്തെ മദ്യവിമുക്തമാക്കുവാൻ വേണ്ടി നിയോഗിച്ചവർ.

അവസാന തുള്ളി മദ്യം കൊതിക്കുവാൻ കാതോർത്തിരിക്കുന്നു എൻ തൊണ്ട വറ്റിയും, വരണ്ടും.
ഒരു തുള്ളി വെള്ളം പോലും തരാതെ എന്നെ അഞ്ചു നാൾ പൂട്ടിയിട്ടു ആ സെല്ലിനുള്ളിൽ.
ചുറ്റുമാരുമില്ലാതെ ഇരുട്ടിന്‌കൂട്ടായ്‌ ഞാനും മാത്രമായി അഞ്ചുനാൾ.

വീണ്ടുമൊരുയർത്തെഴുന്നേൽപ്പിനു ശേഷം തൊണ്ടക്കൊരിറ്റു വെള്ളമെൻ എനിക്കുനേരെ നീട്ടി,
തട്ടിമാറ്റിയ പച്ചവെള്ളത്തിൻ ദുർഗന്ധമെൻ മൂക്കിലടിച്ചു.
അസുഖബേധമായെന്ന കള്ള പ്രചാരണത്താലവർ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു പോകും വഴിയിലെ ബീവറേജിലെ ക്യൂ വീക്ഷിച്ചു.
വീട്ടിലെത്തി ഇപ്പൊ വരാമെന്ന്‌ പറഞ്ഞോടി, ചാടി, ക്യൂ നിന്ന് വാങ്ങി അര ലിറ്റർ.
 പാത്തും പതുങ്ങി അകത്താക്കിയ രാത്രി ബോധമില്ലാതെ ലെക്കും കെട്ട് അന്നും ഭാര്യയെ വഴക്കും പറഞ്ഞു, മകളെ അടിച്ചു, ചില്ലുകൾ പൊട്ടിച്ചിതറി, ബെഡ്ഷീറ്റ് കീറി വലിച്ചു, ബഹളവും കോലാഹലവുമായി.

വീണ്ടും എത്രനാൾ എന്നറിയാതെ ഈ സെല്ലിനുള്ളിൽ എത്തിപ്പെട്ടു.
പക്ഷെ, ബോർഡിനൊരു നിറം മാറ്റം,
  ഇത് മദ്യവിമുക്ത കേന്ദ്രമല്ല 'ഭ്രാന്താലയം '
  'ഭ്രാന്തന്മാരുടെ ഭ്രാന്താലയം '
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment