Wednesday, November 15, 2017

ചോറുരുള -കവിത

(കവിത)
   
     _ *ചോറുരുള*_
     - *CHORURULA*-
      -----------------------------
അത്താഴ പാത്രത്തി-
ലവസാനവറ്റുകളി-
ലവസാനുരളകൾ
കുഴച്ചു, തിരുമ്മി, ഉരുട്ടി,
വായിലേക്കിടുമ്പോൾ
എനിക്ക് വയസ്സമ്പത്...

അമ്പതുവയസ്സിലിന്നിവിടെ-
യീയാശുപത്രിക്കിടക്കയി-
ലമർന്നു കിടന്നൊരൊരുള-
യിറക്കുമ്പോൾ അടുത്ത്
മകനും അവന്റെ അമ്മയും...

മകനൊരു ബാദ്ധ്യതയായ്
ഞാനും, എന്നെ മേലേക്കു
കെട്ടിയെടുക്കുന്നതു കാത്ത്‌
നേരമെണ്ണി അവന്റെ അമ്മയും...

അന്നൊരു കുട്ടിക്കാലത്തിലമ്മതൻ
സമ്മാനമായ ചോറ്റുപാത്രത്തിലാണവർ
ഇവിടെനിക്കെന്റെ അവസാനവറ്റുകൾ കൂട്ടിച്ചേർത്തൊരുരുളയിന്നേ ബലിയിട്ടത്...
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment