----------------------------------------
(ചെറുകഥ)
*_വേശ്യയുടെ നെറ്റിയിലെ സിന്ദൂരം _*
(_ *VESYAYUDE NETTIYILE SINDHOORAM*_)
*************************
*WRITTEN BY*
*അജയ് പള്ളിക്കര*
*AJAY PALLIKKARA*

ഇന്നത്തെ ദിവസം ഞാനൊരു ജഡ്ജ് ആയിരുന്നു. ഒരുപാട് കുട്ടികളുടെ രചനകൾക്ക് വിധി കൽപ്പിക്കുന്ന ജഡ്ജ്.
രാവിലെ എഴുത്തിന്റെ പണിപ്പുരയിൽ ഇരിക്കുമ്പോഴായിരുന്നു സ്കൂളിൽ നിന്നും ഒരു വിളി
"നമസ്കാരം സർ, ഞങ്ങളുടെ സ്കൂളിൽ ഇന്ന് രചനാമത്സരമാണ് പെട്ടെന്ന് ഉണ്ടായതാണ്. അതിന്റെ മുഖ്യ അതിഥിയായും,ജഡ്ജ് ആയും സർ വരണം. "
- *"മുഖ്യ അതിഥിയായി എന്നേക്കാൾ എത്രയോ യോഗ്യരായ ആളുകളെ കിട്ടും അവരെ വിളിക്കുക. ഞാൻ അങ്ങനെ ഉദ്ഘാടിക്കാനോ, അഥിതിയാകേണ്ട ഒരാളല്ല. പിന്നെ കുട്ടികളുടെ രചനകളിൽ മികച്ചവ ഏതെന്ന് ഞാൻ പറയാൻ അവിടെ ഉണ്ടാകും.-*"
എല്ലാവരോടും പറയാറുള്ളതുപോലെ മറുപടി പറഞ്ഞു ഫോൺ വെച്ചു. പുറപ്പെട്ട് തോൾസഞ്ചിയുമായി സ്കൂളിന്റെ ഓഡിറ്റോറിയത്തിലേക്ക് കയറിയതും എല്ലാവരും എഴുന്നേറ്റ് നിന്നു. എനിക്ക് വേണ്ടി മുഖ്യ വേദിയിൽ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു.ബാക്കി എല്ലാ സീറ്റിലും എല്ലാവരും ഇരിക്കുന്നു. ഉൽഘാടകൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ കയറി വന്നത്. വേദിയിൽ ഓഡിറ്റോറിയത്തിന്റെ ഒരറ്റത്ത് പ്രായമായ ഒരു വൃദ്ധ സീറ്റില്ലാതെ നിൽക്കുന്നു. ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി വൃദ്ധയുടെ കയ്യും പിടിച്ചു മുഖ്യവേദിയിലെ എന്റേതായി മാറ്റിവെച്ച സീറ്റിൽ കൊണ്ടിരുത്തി ഞാൻ വേദിയിൽ നിന്നും തിരികെ നടന്ന് മുന്നിൽ കസേരയിൽ ഇരിക്കുന്ന കുട്ടികളിൽ നിന്ന് ഒരു കുട്ടി എനിക്ക് വേണ്ടി സീറ്റ് തന്ന് അവനെയും മടിയിൽ വെച്ചു അവിടെ കുട്ടികളുടെ കൂട്ടത്തിൽ ഇരുന്നു. അപ്പോഴും അത്ഭുതം കൊണ്ടാണെന്ന് തോന്നുന്നു ആരും ഇരുന്നിരുന്നില്ല. എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞു എന്നോട് രണ്ടുവാക്ക് പറയാൻ പറഞ്ഞപ്പോൾ " *ഞാൻ ഇങ്ങനെയൊക്കെയാണ്*" എന്നും പറഞ്ഞു നിർത്തി.
ഉദ്ഘാടകൻ പോയി. ഹാളിൽ വെച്ചുതന്നെ മത്സരം തുടങ്ങി.ഞാൻ എഴുന്നേറ്റ് നിന്നു.സീറ്റുകളിലെ ആദ്യ വരികളിലിരിക്കുന്ന കുട്ടികൾ എഴുതാൻ റെഡിയായി ഇരുന്നു. ടീച്ചർ വിഷയം പറഞ്ഞു. ' *വേശ്യയുടെ നെറ്റിയിലെ സിന്ദൂരം*' ഞാൻ കേട്ടതോടെ ഒന്ന് പകച്ചു. ഈ അഞ്ചാം ക്ലാസ്സ് കുട്ടികൾക്ക് ഇങ്ങനെ ഒരു വിഷയമോ. എനിക്കും പല കവികൾക്കുപോലും ഇങ്ങനെ ഒരു വിഷയം തന്നാൽ വെല്ലുവിളിയായി എടുക്കേണ്ടി വരും. അപ്പോഴാണ് ചിന്താ വളർച്ചയിലെത്തി നിൽക്കുന്ന ഈ കുട്ടികൾക്ക് നേരെ ഇങ്ങനെ ഒരു വിഷയം. കുട്ടികൾ പരസ്പരം മുഖാമുഖം നോക്കി, ചുറ്റും കണ്ണുകൾ പരതി,ദേഷ്യമുഖഭാവത്തോടെ ടീച്ചറെയും,ചിലർ പേന പേപ്പറിൽ വെച്ചു, എല്ലാവരുടെയും മുഖം വാടി. എന്തായാലും വിധി പ്രഖ്യാപനം എളുപ്പമായിരിക്കും. എങ്കിലും വിഷയം കേട്ട ഉടനെ ചിന്തയിലാണ്ട കുറച്ചു പേർ ഉണ്ടായിരുന്നു. എഴുതി തുടങ്ങിയ കുറച്ചുപേർ. എഴുതി തീരുന്നതുവരെ കുട്ടികളെ നിരീക്ഷിക്കുകയും, പരിപാടി കാണാൻ വന്നവരെ വീക്ഷിക്കുകയും ചെയ്തു.
4 മണിക്കൂറിനു ശേഷം രചനകൾ വാങ്ങി. അതിൽ ഒന്നും എഴുതാത്ത ബ്ലാങ്ക് പേപ്പറുകളും ഉണ്ടായിരുന്നു.എന്നാലും കൂടുതലും എഴുതിയവയായിരുന്നു. " *റിസൾട്ട് നാളെ പ്രഖ്യാപിക്കുന്നതായിരിക്കും*" എന്ന് പറഞ്ഞു കാണികൾക്ക് കയ്യുംകൊടുത്തു വീട്ടിൽ തിരിച്ചെത്തി. ഫ്രഷായി കഥകളെല്ലാം വായിച്ചു തീർത്തു.പക്ഷെ ഒരു കഥ മാത്രം തിരിച്ചും മറിച്ചും വായിച്ചു.ഒന്നിലധികം പ്രാവശ്യം വായിച്ചു.കഥകളുടെ കൂട്ടത്തിൽ നിന്നും ആ കഥയെടുത്തു എന്റെ തോൾസഞ്ചിയിലേക്ക് മാറ്റി വെച്ചു.
രാവിലെ വീണ്ടും മറ്റുപരിപാടികൾ നടക്കുന്ന സ്കൂളിന്റെ ഹാളിലേക്ക് വിധി പ്രഖ്യാപിക്കുവാൻ കയറിച്ചെന്നു. കയറിയപാടെ ആരോടും എഴുന്നേൽക്കേണ്ട എന്ന് ഉറക്കെ പറഞ്ഞു.നടന്നു നീങ്ങി. കഥകൾ എഴുതിയ കുട്ടികൾ മുന്നിലെ കസേരകളിൽ തന്നെ ഇരിപ്പുണ്ട്. വിധി പ്രഖ്യാപിക്കാനായി മൈക്ക് വേടിച്ചപ്പോൾ കുട്ടികളുടെ മുഖം പഴയത് പോലെ തന്നെയായിരുന്നു ഒരാൾ ഒഴിച്ച്. അവന്റെ മുഖം മാത്രം ടെൻഷനിലും, രണ്ടുകയ്യും വിറച്ചുമായിരുന്നു.അവന്റെ കൃഷ്ണമണി പരക്കം പായുന്നു. ഒന്നാംസ്ഥാനവും, രണ്ടാംസ്ഥാനവും, മൂന്നാംസ്ഥാനവും പ്രഖ്യാപിച്ചു സമ്മാനവും വേദിയിൽ വെച്ചു കൊടുത്തതിനു ശേഷമായിരുന്നു സമ്മാനം കിട്ടാഞ്ഞതിൽ വേദിയിൽ വെച്ചു അവൻ കരഞ്ഞത്. ചടങ്ങ് കഴിഞ്ഞു അവനെ ആശ്വസിപ്പിച്ചു, വീടും, സ്ഥലവും, വീട്ടുകാരെ കുറിച്ചും ചോദിച്ചറിഞ്ഞതിനുശേഷം കുറച്ചുനേരത്തെ സംഭാഷണത്തിന് ശേഷമാണ് ഞാൻ സ്കൂൾവിട്ടു പോന്നത്.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞാൻ സ്കൂളിലെ ടീച്ചർക്ക് വിളിച്ചു
" *ടീച്ചർ ഇന്ന് ഒരു ഫങ്‌ഷൻ അറേഞ്ചു ചെയ്യാൻ പറ്റുമോ,അത്യാവശ്യമാണ്*"
"തീർച്ചയായും സർ "
ഡ്രസ്സ് മാറ്റി തോൾസഞ്ചിയും ഇട്ട് നേരെ അന്ന് എല്ലാവരുടെയും മുൻപിൽ വെച്ചു കരഞ്ഞ ആ കൊച്ചു പയ്യന്റെ വീട്ടിലേക്ക് പോയി അവന്റെ വീട്ടുകാരെയും കൂട്ടി നേരെ സ്കൂളിലെ ഹാളിലേക്ക് കയറിച്ചെന്നു. മുന്നിലെ വരിയിൽ ഇരുന്ന അവൻ വീട്ടുകാരെ കണ്ട് എഴുന്നേറ്റതോടെ എല്ലാവരും എഴുന്നേറ്റു നിന്നു. കൂട്ടത്തിൽ നിന്നു അവന്റെ കയ്യും പിടിച്ചു എല്ലാവരെയും കൂട്ടി മുഖ്യവേദിയിലേക്ക് കയറിച്ചെന്നു പറഞ്ഞു.
" *ഇവനെ എന്നേക്കാൾ കൂടുതൽ നിങ്ങൾക്കറിയാം.നിങ്ങളുടെ മനസ്സിലെ ഇവന്റെ ചിത്രം പലതുമാണ്. എന്നാൽ എന്റെ മനസ്സിലെ ഇവന്റെ ചിത്രം ആൾകൂട്ടത്തിൽ അന്ന് കരഞ്ഞ ഇവന്റെ മുഖമാണ്. അതിപ്പോഴും മാഞ്ഞിട്ടില്ല. അന്നത്തെ കഥാരചനാ മത്സരത്തിൽ ഇവനായിരുന്നു സമ്മാനത്തിനു അര്ഹനാകേണ്ടത്. ഞാൻ മനഃപൂർവ്വം മാറ്റിയതാണ് ഇവന്റെ കഥയെയും, ഇവന്റെ കലയെയും. കാരണം നാളെ അറിയപ്പെടാൻ പോകുന്ന ഒരു കവിയായി തീരുമെന്ന് എന്റെ മനസ്സ് പറയുന്നു. ഈ സ്കൂളിൽ നിന്നു ഈ നാട്ടിൽ നിന്നും ഒരു കലാകാരൻ ഉണ്ടാകും അത് എന്റെ ഉറപ്പു. ഇവന്റെ കഥ അച്ചടിച്ചുവന്ന മാസികയാണ് എന്റെ കയ്യിൽ. അത് ഇവനെ ഏൽപ്പിക്കുന്നു. ഒപ്പം എന്റെ വക ഒരു സമ്മാനവും.*"
അവൻ കരഞ്ഞുകൊണ്ട് കാൽക്കൽ വീഴാൻ നോക്കിയെങ്കിലും അതിനനുവദിക്കാതെ ഞാൻ കണികൾക്കിടയിലൂടെ പുറത്തേക്ക് നടന്നുനീങ്ങി.സ്റ്റേജിൽ സന്തോഷ പ്രകടനമാണ്. ഇന്നങ്ങോട്ട് അവന്റെ ചിത്രം എന്റെ മനസ്സിൽ സന്തോഷത്തിന്റെ കണ്ണുനീരണിഞ്ഞതാണ്.എന്റെ മാത്രമല്ല പലരുടെയും.
_________________________
*BY*
*അജയ് പള്ളിക്കര*
*MOB:8943332400*

No comments:
Post a Comment