Wednesday, September 13, 2017

ആത്മഹത്യാക്കുറിപ്പ് -ഗദ്യകവിത

(ഗദ്യ കവിത )

  *ആത്മഹത്യാക്കുറിപ്പ്*  
   ( *ATHMAHATHYAKURIPP*)
  *************************
അവസാന നാളുകളിലെ ഒരു രാത്രി,

ഇരുട്ട്, ചുറ്റും ഇരുട്ട്, സിഗ്നൽ വെളിച്ചം- കണ്ണിൽ ചോര,മൂളക്കം- ചെവിയിൽ കാഹളം മുഴങ്ങി,

കണ്ണ് മുകളിലേക്ക് ചുറ്റും ആകാശം കൃഷ്ണമണികൾ പഴം കഥകൾ പറഞ്ഞു, ചുവപ്പിന്റെ കഥകൾ,

 ചുംബിച്ച കവിൾ തടങ്ങൾ മെല്ലെ ഒഴുകിവന്നു കുറ്റം പറഞ്ഞു,

അറ്റുപോയവയെല്ലാം,മരണമടഞ്ഞവരെല്ലാം  തിരിച്ചുവന്നു എന്നോട് കുശലം പറഞ്ഞു,

കാർമേഘങ്ങൾ ഇരുണ്ടുകൂടി,മിന്നലും കാറ്റും അർത്ഥമില്ലാത്ത ശബ്ദങ്ങളായി, വെളിച്ചമായി

നീ, നീ ഒരു കള്ളനാണ്, നീചനാണ്,തെറ്റുകാരനാണ്, നിന്റെ ജീവിതം ഉപകാരമില്ലാത്ത പ്രതിമയാണ്,

ഞാൻ,ഞാൻ  ഒന്നുമല്ലായിരുന്നു, ആരുമില്ലായിരുന്നു, വെറുക്കപെട്ടവനായിരുന്നു,  ബോധ മനസ്സ് ഉള്ളിലെ നിഷ്കളങ്കതയെ കോട്ടം തട്ടിച്ചു,കുത്തി മുറിവേൽപ്പിച്ചു,

 അവസാനരാത്രിയിലെ അവസാന ദിവസമായ ഇന്ന് മുന്നിൽ  റെയിൽവേ ട്രാക്കിലൂടെ വണ്ടികൾ അരമണിക്കൂർ ഇടവിട്ട് ഓടിക്കൊണ്ടിരുന്നു, സാക്ഷ്യപ്പെടുത്തിയവരുടെ മുൻപിൽ വെച്ചു, ആഗ്രഹിക്കുന്നവരുടെ സന്തോഷത്തിനുവേണ്ടി  മരിച്ചു വിഴുന്നു ഇതെന്റെ ആത്മഹത്യാകുറിപ്പ്.......
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment