(കഥ അജയ് പള്ളിക്കര)
*ലെറ്റർ വെയിൽ*
( *LETTER VEYIL*)
*************************
*ഈ കഥ തികച്ചും സാങ്കല്പികം മാത്രമാണ് കഥ സങ്കല്പികമാണെങ്കിലും കഥാപാത്രത്തെ നിങ്ങൾക്ക് പരിചിതമായിരിക്കാം.താൻപോലും അറിയാതെ കഥാപാത്രമാക്കിയതിൽ ക്ഷമ ചോദിക്കുന്നു. ബ്ലൂവെയിൽ എന്ന ഗെയിമിന്റെ,ഇന്നത്തെ യുവതലമുറയുടെ പച്ചയായ ആക്ഷേപഹാസ്യ രചന നാടിന്റെ ചിത്രത്തിലൂടെ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നു*
*************************
:- *പള്ളിക്കര എന്ന നാട് . പള്ളിക്കുന്ന്, വക്കാട്ടു പറമ്പ് വിവിധ ദേശങ്ങൾ, അക്ബർക്ക,വാസു, ഷാഫിക്ക വിവിധ കടകൾ, കൈരളി, ch സെന്റർ ക്ലബ്ബുകൾ, ഇ.എം.എസ് സാംസ്‌കാരിക നിലയം*:-
*************************
*കഥ ആരംഭിക്കുന്നു*
*WRITTEN BY*
*അജയ് പള്ളിക്കര*
*AJAY PALLIKKARA*
----------------------------------------
പള്ളിക്കരയിലെ അമ്പലപ്പറമ്പിലെ പാറയിൽ ഫോണിൽ കളിച്ചു കിടന്ന ഞാൻ ചെരിഞ്ഞു കിടന്നപ്പോഴാണ് പാറയുടെ ഇടയിലെ പൊത്തിൽ ഒരു ലെറ്റർ കണ്ടത്. കട്ടിയുള്ള വെള്ള നിറത്തിലുള്ള ലെറ്റർ. ഞാനതു എടുത്തു തുറന്നു. അതിൽ എന്തോ എഴുതിയിരിക്കുന്നു.
{ "ഇത് എടുക്കുമെന്ന് എനിക്കറിയാം, എന്തായാലും നിങ്ങൾ ഇതെടുത്തു ഇനി നിങ്ങൾ അടുത്തത് എടുക്കാതെ പോകരുത്. "}
എന്നായിരുന്നു അതിൽ എഴുതി ഇരുന്നത്. ഒരു തവണയും കൂടി വായിച്ചതിനുശേഷം ഞാൻ കുറച്ചു ആലോചിച്ചു. പകൽ സമയം ആയതുകൊണ്ട് ഞാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
വായിച്ചതു വെച്ചു നോക്കുകയാണെങ്കിൽ ഒരു ലെറ്റർ കൂടി ഇവിടെ ഉണ്ടാകും. അത് തിരയുന്നതിനു മുൻപ് ഞാൻ മുത്തു ആഷിഖിനെ വിളിച്ചു. പാറയുടെ അരികിൽ അവനും എത്തി . ലെറ്ററിന്റെ കാര്യം പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ചേർന്ന് രണ്ടാമത്തെ ലെറ്ററിനുവേണ്ടി തിരച്ചിൽ ആരംഭിച്ചു.
"കിട്ടി, ദാ ഇവിടെ ഒളിച്ചിരിപ്പുണ്ട് "
ആഷിക് ശബ്ദമുയർത്തി.
{"ആദ്യത്തെ ലെറ്റർ കിട്ടിയെന്നു വിചാരിക്കുന്നു, എങ്കിൽ നേരെ അപ്പുറത്തെ ഷാഫിക്കാടെ സൂപ്പർ മാർക്കറ്റിൽ പോയി 100 ന്റെ ഒരു മിട്ടായി പാക്കറ്റ് വേടിക്കുക,അവിടെ ഒന്നേ ഉണ്ടാകു. ബാക്കി മിട്ടായി പറഞ്ഞു തരും"}
ഞങ്ങൾക്ക് കളി ഭയങ്കരമായി ഇഷ്ട്ടപെട്ടു. സംഭവം ആരാണ് എഴുതിയത് എന്നായി അടുത്ത ചിന്ത. ഷാഫിക്ക ആവുമോ, ഏയ് ആവാൻ വഴിയില്ല.വണ്ടി തരിച്ചു ഷാഫിക്കാടെ കടയിൽ ചെന്നു 100 ന്റെ മിട്ടായി പാക്കറ്റ് വേടിച്ചു. കടയിൽ നമ്മുടെ ഷാഫിക്ക ആയിരുന്നു. മിട്ടായി കൊണ്ട് ഞാനും, അഷിഖും പാറയുടെ അവിടെ തന്നെ എത്തി.
മിട്ടായി ഇതിലെന്താ ഉള്ളത്. തിരിച്ചും മറിച്ചും നോക്കി. പാക്കറ്റ് പൊട്ടിച്ചു ഉള്ളിലെ മിട്ടായിക്കിടയിൽ അടുത്ത ലെറ്റർ, പാക്കറ്റ് പാറപ്പുറത്ത് വെച്ചു ലെറ്റർ വായിച്ചു.
{"എന്തായാലും നിങ്ങൾ മിട്ടായി വാങ്ങിയല്ലോ ഈ മിട്ടായി ആവശ്യം വരും കൂടെ പോകുമ്പോൾ കൂടെ കൂട്ടുക,
അടുത്തത് നിങ്ങൾ ഒരു സ്ഥലം വരെ പോകണം. അധികം ദൂരം ഒന്നും ഇല്ല ഇ.എം.എസ് സാംസ്‌കാരിക നിലയത്തിലേക്ക് അവിടെ തിരഞ്ഞാൽ നിങ്ങൾക്ക് ഒരു ലെറ്റർ കിട്ടും ബാക്കി അത് പറയും"}
മിട്ടായി പാക്കറ്റും , വണ്ടിയും എടുത്തു നേരെ ഇ.എം.എസ് നിലയത്തിലേക്ക്. "തിരയാണോ ?" "തിരയാം, ആരെങ്കിലും ഫൂൾ ആക്കുകയാണോ ?, " "അതിനു ഇന്ന് ഏപ്രിൽ ഫൂൾ ഒന്നും അലല്ലോ " "എന്തായാലും നോക്കാം, " പൂട്ട് തുറന്ന് ഉള്ളിൽ കയറി ഞങ്ങൾ തിരഞ്ഞു ആ ലെറ്ററിനു വേണ്ടി.കാൽ മണിക്കൂർ തിരഞ്ഞിട്ടും ലെറ്റർ കിട്ടിയില്ല. "വയ്യ തിരയാൻ, മൂന്നാളെയും കൂടി കൂട്ടിയാലോ " ദീപക്, ഷാഹിദ്, റിയാസ് അങ്ങനെ മൂന്നുപേരെയും വിളിച്ചു. കിട്ടിയ രണ്ടു ലെറ്ററിന്റെ കഥ പറഞ്ഞു മൂന്നാമത്തെ ലെറ്ററിനു വേണ്ടി ഇ.എം.എസ് നിലയത്തിൽ ഞങ്ങൾ തിരഞ്ഞു. അര മണിക്കൂറിന്റെ തിരച്ചിലിനൊടുവിൽ പടിയിലെ ചവിട്ടിക്കടിയിൽ നിന്നും ലെറ്റർ കിട്ടി ഞങ്ങൾ അഞ്ചുപേരും കൂടി ഇരുന്നു ആകാംഷയോടെ വായിച്ചു.
{"ഒരുപാട് പാടു പെട്ടു ഈ ലെറ്ററിനു എന്നറിയാം, എത്ര പേരെ കൂട്ടിനു വിളിച്ചു എന്നറിയില്ല എന്തായാലും നേരെ പള്ളിക്കുന്നതെ വാസു ഏട്ടന്റെ ചായക്കടയിൽ പോയി ഇരിക്കുക ബാക്കി ചായക്കട പറയും "}
ആളു കൂടിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ ഇമ്പമായി. "ഇതെന്താ ബ്ലൂ വെയിലോ ?" "ആരാണ് ഇത് ഉണ്ടാക്കിയത്. " "എന്താണ് സംഭവം"
ചോദ്യങ്ങൾ ഉയർന്നു. ആർക്കും ഒരെത്തും പിടിയുമില്ല. ഞങ്ങൾ നേരെ വാസു ഏട്ടന്റെ ചായക്കടയിൽ പോയി ഇരുന്നതും പൊറാട്ടയും മുട്ടക്കറിയും മുൻപിൽ "കഴിച്ചോളു " എന്ന് വാസു ഏട്ടനും. കഴിച്ചു കഴിഞ്ഞു ഒരു ലെറ്ററും വാസു ഏട്ടൻ തന്നു "ഇതാരാ തന്നത്, പൊറാട്ടയും മുട്ടക്കറിയും വാങ്ങി തരാൻ ആരാ പറഞ്ഞത് "
ഒന്നും പറഞ്ഞില്ല.... അവിടെ നിന്ന് തന്നെ ലെറ്റർ പൊട്ടിച്ചു വായിച്ചു.
{ "എല്ലാവരുടെയും വയറു നിറഞ്ഞു എന്ന് വിചാരിക്കുന്നു,ഭക്ഷണം വാങ്ങി തന്നത് പണി തരാനാ എന്ന് വിചാരിക്കേണ്ട എന്നാൽ ഒരു പണിയും ഉണ്ടെന്ന് കൂട്ടിക്കോ,ഒരു ചെറിയ പണി.നേരെ അഭിയുടെ വീട്ടിൽ ചെല്ലുക പള്ളിക്കുന്നതെ ആ ടീം അഭിയുടെ വീട്ടിൽ ഉണ്ടാകും,എല്ലാവരും ഇരുന്നു ഫോണിൽ കളിക്കുന്നുണ്ടാകും. അവരെ വിളിച്ചു കൂടെ കൂട്ടുക, എന്നിട്ട് നേരെ CH യൂത്ത് സെന്ററിലെ പിള്ളേരെയും, കമ്മട്ടിപ്പാടം പിള്ളേരെയും കൂട്ടുക.എന്നിട്ട് അക്ബർ ക്കാടെ പെട്ടി കടയിൽ പോയി "ഒരു ചായ രണ്ടു സുഗിൻ , ഒരു ബോണ്ട " എന്ന് പറയുക. ബാക്കി അക്ബർക്കാടെ കട പറയും. "}
"കളി സുഖമില്ലാത്ത താരത്തിലേക്കാണല്ലോ പോകുന്നത്, അക്ബർക്കാടെ കടയിൽ അതിനു സുഗിയനും, ബോണ്ടയും ഒന്നും ഇലല്ലോ. എന്തെങ്കിലും ആയികോട്ടെ. "
നേരെ അഭിയുടെ വീട്ടിൽ പോയി അവിടെ എല്ലാവരും ഫോണിൽ കളിയായിരുന്നു എല്ലാവരെയും കാര്യം പറഞ്ഞു പിടിച്ചിറക്കി. Ch സെന്റര് പോയി എല്ലാവരെയും കൂട്ടി, കമ്മട്ടിപാടം എന്ന് പേരുള്ള പിള്ളേരെയും കൂട്ടി അക്ബർക്കാടെ കടയിൽ പോയി 'ഒരു ചായ, രണ്ടു സുഗിന്, ഒരു ബോണ്ട, 'എന്ന് പറഞ്ഞപ്പോൾ ഒരു ലെറ്ററും തന്നു. ഞങ്ങൾ എല്ലാവരും കുറച്ചു മാറിനിന്നു വായിച്ചു. കഥ കേട്ടപ്പോൾ എല്ലാവർക്കും വായിക്കാൻ തിടുക്കമായിരുന്നു.
{"ഹമ്മോ എത്ര പേരാ അല്ലേ, ഞാൻ തന്നെ ഞെട്ടി നിങ്ങൾ ഇത്രയും പേരെ കണ്ടിട്ട്. എന്തായാലും ഇതുവരെ നിങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോയി. ഇനി നിങ്ങൾ ചെയ്യേണ്ടത് ഒരുമിച്ചല്ല ഒറ്റക്കൊറ്റക്കാണ്, ഇപ്പോൾ എല്ലാവരും കൈരളി ക്ലബ്ബിലേക്ക് പോകുക തുറക്കാനായി ചാവി എടുക്കുക."}
"എഴുത്തിൽ ബാക്കി ഇലല്ലോ." "ഒറ്റക്കൊറ്റക്കോ,അതെന്താ ? " "സംഭവം കളി രസാകുന്നുണ്ടല്ലോ "
എല്ലാവരെയും കൂട്ടി ക്ലബ്ബിലേക്ക് ചെന്നു.വാങ്ങിയ മിട്ടായി പാക്കറ്റ് ഒപ്പം ഉണ്ട്. തുറക്കാനായി ഗ്രില്ലിലൂടെ കയ്യിട്ടു ചാവി എടുത്തതും അതിനപ്പുറത്ത് ഒരു ലെറ്ററും കിടപ്പുണ്ടായിരുന്നു. അതും എടുത്തു. വായിച്ചു.
{"തുറക്കാൻ വരട്ടെ അങ്ങനെ അങ്ങ് തുറന്നാലൊ, ഇനി ഒറ്റക്കൊറ്റക്കുള്ള കളി. നിങ്ങൾ നിങ്ങൾക്ക് പരിചയമുള്ള സുഹൃത്തുക്കളെയും, കുട്ടികളെയും,വക്കാട്ടുപറമ്പിലെ പിള്ളേരെയും ഇപ്പോൾ തന്നെ വിളിച്ചു കൊണ്ട് വരിക,എല്ലാവരെയും ഉള്ളിലേക്ക് കയറ്റി ഇരുത്തുക, അവസാന രണ്ടു റേക്കുകളിൽ തിരയുക. ബാക്കി ശേഷം കാഴ്ച്ചയിൽ.}
എല്ലാവർക്കും ഭ്രാന്തായി.ഞാനടക്കം എല്ലാവരും വണ്ടിയും എടുത്തു കുട്ടികളെയും, കൂട്ടുകാരെയും വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു. എല്ലാവരും ക്ലബിന് വെളിയിൽ നിന്നു. പള്ളിക്കരയിലെ എല്ലാ കുട്ടിസംഗങ്ങളും,കുട്ടി പുരുഷന്മാരും ആയ്യി. ക്ലബ് തുറന്നു. എല്ലാവരെയും തറയിൽ ഇരുത്തി. അവസാന രണ്ടു റേക്കുകളിൽ തിരഞ്ഞു ഒടുവിൽ ലെറ്റർ കിട്ടി അതിത്തിരി വലിയതായിരുന്നു. എല്ലാവരും കേൾക്കേ വായിച്ചു.
{"പ്രിയ സുഹൃത്തുക്കളെ നിങ്ങളെ വിളിച്ചു കൊണ്ടുവരാനുണ്ടായ സാഹചര്യം ഇവർ തന്നെ പറയും..........
ഇന്ന് ഞായറാഴ്ച്ച. പലരും ഇവിടെ ഈ കൂട്ടത്തിൽ ഉണ്ടാവില്ല, ഉള്ളവർ പലരും വന്നിട്ടുണ്ടാവുകയുമില്ല.ആദ്യമേ നിങ്ങളുടെ വിലയേറിയ ഫോണിലെ കളിയുടെ സമയം കളഞ്ഞതിനു ക്ഷമ. സോഷ്യൽ നെറ്റ് വർക്കുകളുടെ സ്വാധീനം നമ്മളിൽ ചേർന്നു കഴിഞ്ഞു, വാട്ട്സാപ്പുകളുടെയും, ഫേസ്ബുക്കിന്റെയും, മറ്റു നവ മാധ്യമങ്ങളുടെ വലയം നമ്മളിൽ തീർത്തു കഴിഞ്ഞു. അതിൽ നിന്നും ബ്ലൂ വെയിൽ എന്ന കളിയുടെ ബലത്തിൽ മാത്രമാണ് നിങ്ങൾ ഇന്നിവിടെ എത്തി നിൽക്കുന്നത്.ഈ ഒരു കൂട്ടം എല്ലാവരും ഒന്നിച്ചുള്ള ഈ കൂടിച്ചേരലിനു നിങ്ങൾ എത്ര ഫോണിൽ കളിച്ചാലും കിട്ടില്ല. ഈ ഞായറാഴ്ച്ച നമുക്കുള്ളതാണ്. എല്ലാവരും ആടിയും, പാടിയും ആസ്വദിക്കൂ.
ഞാൻ ആരാണെന്നു തല്ക്കാലം പറഞ്ഞു നിങ്ങളുടെ മൂഡ് കളയുന്നില്ല. ഈ ഞായർ മാത്രമല്ല അടുത്ത ഞായറും, ഇനിയുള്ള ഞായറുകളും നിങ്ങൾ എല്ലാവരും ഇങ്ങനെ വരണം കൂടണം. ഞാനിനി പറയും,ലെറ്റർ വരും എന്ന് വിചാരിക്കേണ്ട. നല്ലൊരു നാളെയുടെ സ്വപ്നം കാണുന്ന എനിക്ക് നല്ല നാളെ കാണിച്ചുതരാൻ നിങ്ങളെ കൊണ്ടാകും എന്ന വിശ്വാസത്തിൽ ഈ കളി ഇവിടെ അവസാനിക്കുന്നു ഇനി നിങ്ങളുടെ സന്തോഷമാണ്, സന്തോഷം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോൾ എല്ലാവർക്കും വാങ്ങിയ മിട്ടായി കൊടുക്കുക..............."}
ഇതിനു പുറകിൽ ആരായാലും കണ്ണീർ ചാലിച്ച നന്ദി മനസ്സുകൊണ്ട് അറിയിച്ചു ഈ ഞായർ അദ്ദേഹം കാരണം മറക്കാൻ പറ്റാത്ത ഓർമ്മയാക്കി ഞങ്ങൾ മാറ്റി, കുട്ടികൾക്ക് വളരെ സന്തോഷവും ആയി. പിരിയുമ്പോൾ പൊട്ടിച്ച മിട്ടായി പാക്കറ്റ് എല്ലാവർക്കും നൽകി....................
[തുടർന്നുള്ള ഓരോ ഞായറാഴ്ചകളിലും ഞങ്ങൾ എല്ലാവരെയും വിളിച്ചുകൂട്ടി ഇതുപോലെ സംഗമം നടത്താൻ തുടങ്ങി. അന്ന് പാറയിൽ വെച്ച ലെറ്റർ ആരുടെ പണിയാണെന്നു ഇതുവരെ മനസ്സിലായിട്ടില്ല. ഇടക്കൊക്കെ പാറയെ വീക്ഷിക്കും ആരെങ്കിലും ഇനി മറ്റൊരു പണിയുമായി ഇതുപോലെ എഴുതി വെക്കുന്നുണ്ടോ എന്നറിയാൻ....]
_________________________
*BY*

No comments:
Post a Comment