Wednesday, August 30, 2017

ദിവസകാഴ്ച്ച -ചെറുകഥ

(ചെറുകഥ )

     *ദിവസകാഴ്ച്ച*  
( *DHIVASAKAZHCHA*)

       WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA
  *************************
രസകരമായ ദിവസങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ ആഴ്ചകൾ,
ഈ ആഴ്ച്ചയിലെ തുടക്കം തന്നെ ഒരു കഥ എഴുതാനുള്ള സ്റ്റോറിയുടെ കാഴ്ചകണ്ടു ഇപ്പോഴും മൂഡ്‌ വിട്ടുപോയിട്ടില്ല. പാലക്കാട്‌ നിന്നും ട്രെയിനിൽ നാട്ടിലേക്കു തിരിക്കുകയാണ്.ജനലിനരികിലുള്ള സീറ്റിൽ ഇടം പിടിച്ചെങ്കിലും മഴ ചാറിയപ്പോൾ വേണ്ട എന്ന് വിചാരിച്ചു. മഴ വന്നപാടെ പോകുകയും ചെയ്തു.
ഓരോ സ്റ്റേഷനുകളിലും ആളുകൾ ഇറങ്ങി കയറുന്നത് അത്ഭുതകരമായി നോക്കികൊണ്ടിരിക്കുന്ന കൊച്ചു പയ്യൻ എന്റെ തൊട്ട് അപ്പുറത്ത് ഇരിപ്പുണ്ട്. അതിനപ്പുറത്ത് ഒരു സുന്ദരിയായ പെണ്കുട്ടിയും.ബോഗിയിലെ ബാക്കി ഉള്ള സീറ്റ് മൊത്തം കാലിയാണ്, അല്ല ഒരാളും കൂടി ഉണ്ട് എന്റെ നേരെ മുന്നിൽ ഇരിക്കുന്ന ഒരു യുവ ചെറുപ്പക്കാരൻ.
     അവനെ പരിചയപ്പെടുത്താൻ മറന്നു, മറന്നതല്ല വേണ്ട എന്ന് കരുതിയാ, കാരണം അവൻ നല്ല ഗ്ലാമർ ആണ്. പരിചയപ്പെടുത്തിയാൽ നിങ്ങൾ വിചാരിക്കും അവനും എന്റെ തൊട്ട് അപ്പുറത്തിരിക്കുന്ന പെണ്ണും ഇഷ്ട്ടത്തിലാണെന്നു. പോട്ടെ എന്തായാലും അതും പരിചയപെടുത്തി കഴിഞ്ഞു. അയ്യാൾ ആ പെണ്കുട്ടിയെ നോക്കുന്നുണ്ടോ എന്ന് എനിക്കൊരു തോന്നൽ, അല്ല അവർ പ്രണയിനികളാണോ എന്ന തോന്നൽ.  ഇടക്കപ്പോഴും തല തിരിക്കുമ്പോൾ അവളെ ഞാനും നോക്കും. എന്റെ അപ്പുറത്തുള്ള കുട്ടി അവളുടെ ആണോ? ആകാൻ വഴിയില്ല കാരണം അവളുടെ  നെറ്റിയിൽ സിന്ദൂരം ഇല്ല.
യാത്ര തുടർന്നു. ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. നേരെ ഇരിക്കുന്ന യുവാവ്‌ തല ഒരു സ്ഥാനത്ത് വെക്കാതെ തിരിച്ചു കൊണ്ടിരിക്കുന്നു. ആരെയോ കാത്തുനിൽക്കുകയാണോ,തിരയുകയാണോ എന്ന തോന്നൽ.  ഓരോ സ്റ്റേഷൻ എത്തിയാലും തല അയ്യാൾ വെളിയിലേക്കിടും, കയ്യിലുള്ള വാച്ചിൽ സമയം നോക്കും.
      തൊട്ടപ്പുറത്തുള്ള കുട്ടി എന്തോ തിന്നും കൊണ്ടിരിക്കുന്നു കയ്യിൽ എന്തിന്റെയോ പാക്കറ്റ് ഉണ്ട്, പെൺകുട്ടി  ബാഗിലുള്ള ബുക്ക് മറിച്ചു കൊണ്ടിരിക്കുന്നു, ഞാൻ വീണ്ടും ജനലിനുള്ളിലൂടെ കാഴ്ച്ചകൾ കാണാൻ തുടങ്ങി.
പെട്ടെന്ന് യുവാവ്‌ എഴുന്നേറ്റു മുകളിൽ വെച്ച രണ്ടുബാഗുകൾ കയ്യിലെടുത്തു അവന്റെ തൊട്ട് അപ്പുറത്ത് നിരത്തി വെച്ചു, കയ്യിലുള്ള ടവിൽ എടുത്തു അതിന്റെ അപ്പുറത്തും വെച്ചു, ആ റോ ഫുൾ ആയി, ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി രണ്ടു സീറ്റ് ഒഴിവുണ്ട്, വെക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു നോക്കി ഇരുന്നു, എന്തിനാ ഇങ്ങനെ വെച്ചത് എന്ന് വിചാരിച്ചു പുറത്തേക്ക് നോക്കിയപ്പോൾ ഒരു സ്റ്റേഷനിൽ നിർത്താൻ വേണ്ടി ഒരുങ്ങുകയാണ് ട്രെയിൻ.

പ്ലാറ്റ് ഫോമിൽ ആളുകൾ കയറാൻ വേണ്ടി നിൽക്കുന്നു. യുവാവ്‌ തല ജനലിനുള്ളിലൂടെ പുറത്തേക്ക് ഇട്ടു രണ്ടു സൈഡിലേക്കും നോക്കുമ്പോൾ ഇയ്യാൾക്ക് വട്ടാണോ എന്ന ഭാവത്തിൽ പെൺകുട്ടി നോക്കുന്നത് ഞാനും ശ്രെധിച്ചു ആ ഗെപ്പിൽ. കുട്ടിയുടെ കയ്യിലുള്ള പാക്കറ്റിലെ സാധനം ഇതുവരെ തീർന്നിട്ടില്ല. വീണ്ടും ഞാൻ ആ യുവാവിനെ ശ്രെധിച്ചു. ട്രെയിൻ നിർത്താൻ വേണ്ടി മുന്നോട്ടു നീങ്ങുകയാണ്. യുവാവ്‌ അല്പം സൈഡിലേക്ക് നീങ്ങി തലയും ഒപ്പം രണ്ടു കൈകളും കൂടി പുറത്തേക്ക് ഇട്ടു.ആരെയോ തിരയുകയാണ്. ആളുകളുടെ മുഖങ്ങൾ മിന്നിമായുന്നു. പെട്ടെന്ന് അയ്യാൾ എഴുന്നേറ്റു കയ്യ് രണ്ടും താഴോട്ടും, മേലോട്ടും അടിക്കാൻ തുടങ്ങി. ആരെയോ കണ്ട മട്ടിൽ. എതിരെ നോക്കുമ്പോൾ ഒരു കൂട്ടം അതിൽ ആൺകുട്ടികളും, പെണ്കുട്ടികളും ഉണ്ട് അവരും അതേപോലെ കയ്യും, മുഖത്ത് ചിരിയും വിടർന്നു നിന്നു. ട്രെയിൻ അവരുടെ മുൻപിൽ നിന്നു.ട്രെയിനിൽ അവരെല്ലാവരും കയറി യുവാവ്‌ പിടിച്ച സീറ്റുകളിൽ ഇരുന്നു. അതെ ഞാനാണ്‌ അഥിതി ഇവർ എന്നും ഇങ്ങനെ തന്നെയാണ് പോകുന്നത് എന്ന് തോന്നുന്നു.കാരണം  സ്റ്റേഷൻ എത്താൻ നേരത്തു ബാഗുകൾ സീറ്റുകളിൽ വെച്ചു, സുഹൃത്തുക്കളുടെ മുൻപിൽ തന്നെ ട്രെയിൻ വന്നു നിന്നു, അവരെല്ലാവരും പിടിച്ച സീറ്റിൽ ഇരുന്നു. അതെ ഞാൻ തന്നെയാണ് അഥിതി.
(ഞങ്ങളുടെ റോയിൽ ആ പെണ്കുട്ടിയുടെ അപ്പുറത്തും അവരുടെ പെൺകുട്ടികൾക്ക് സീറ്റ് കിട്ടി.തിരക്കില്ലാത്തതുകൊണ്ടാണെന്ന് ഞാൻ വിചാരിച്ചു പക്ഷെ നിൽക്കുന്നവരും ഇരുന്നിരുന്നില്ല. അവര്ക്കുവേണ്ടി മാറ്റിവെച്ചത് പോലെ. ആകെ മൊത്തം കൺഫ്യൂഷൻ. മാറ്റി വെക്കാൻ മാത്രം ഇവർ ആരാ.മറ്റു യാത്രക്കാർ  എല്ലാവരും പിന്നെ ഞങ്ങൾ മൂന്ന് പേരെയുമായി നോട്ടം, സുന്ദരിയായ  പെൺകുട്ടിയെയും,കുട്ടിയേയും,എന്നെയും. ഞങ്ങളാണല്ലോ അതിഥികൾ ബാക്കി എല്ലാവരും ഒന്നല്ലേ, ഇവരാരാ എന്ന് കരുതിയാണ് പല നോട്ടങ്ങളും, അടുത്തും, നേരെയും വന്നിരുന്ന ആളുകൾ പോലും. പിന്നെ കുറച്ചു നിമിഷത്തേക്ക് നിശബ്ദമായിരുന്നു. ആകെ നിശബ്ദം. എല്ലാ യാത്രക്കാരും പിന്നീട് വന്നിരുന്ന ആളുകളെയും, ആ യുവാവിനു നേരെയുമായി നോട്ടം. പെട്ടെന്ന് അതിലൊരു സ്ത്രീ ആംഗ്യ ഭാഷയിൽ സംസാരിച്ചു, അതെ പോലെ നേരെ നിന്നിരുന്ന യുവാവും സംസാരിച്ചു ചിരിച്ചു. ഞാൻ വിചാരിച്ചു ആരെയോ കളിയാക്കുകയാണെന്നു. പിന്നീട് വീണ്ടും നിശബ്ദം.
ഞാൻ മുകളിലുള്ള ബാഗ്‌ എടുത്തു സീറ്റിൽ വെച്ചു മൂത്രം ഒഴിക്കാനായി ബാത്‌റൂമിൽ പോയി, തിരിച്ചു വരുമ്പോൾ അവിടെ കൂട്ടം കൂടി നിന്നിരുന്ന ചെറുപ്പക്കാർ പറയുന്നത് കേട്ടു
 "ആ ബോഗിയിൽ ഇരിക്കുന്നവർ ഇല്ലേ അവർ സ്ഥിരം യാത്രക്കാരാ, എന്നും അവർ അവിടെ തന്നെ ഇരിക്കും, പക്ഷെ അവർക്ക് സംസാരിക്കാൻ കഴിയില്ല,ആർക്കും, അവർ ഏതോ കോളേജിലാണ് സംസാരിക്കാൻ കഴിയാത്ത ഏതോ കോളേജിൽ. "

കേട്ടപ്പോൾ എന്തോ എനിക്ക് അങ്ങോട്ട്‌ പോകാൻ തോന്നിയില്ല, പോകാതിരിക്കാനും കഴിയില്ലല്ലോ. ബോഗിയിൽ എത്തി അവരുടെ ഇടയിലൂടെ ജനലിനരികിലേക്ക് നീങ്ങുമ്പോൾ അവരുടെ മുഖത്തേക്കും, ചുണ്ടുകളിലേക്കും നോക്കി ഒരു കുഴപ്പവുമില്ലാത്ത പെരുമാറ്റം. ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത‍ കേട്ടപ്പോൾ ശരിക്കും അത്ഭുദം.
ഞാൻ അപ്പുറത്തുള്ള കുട്ടിയെ നോക്കി കയ്യിലുള്ള പാക്കറ്റ് തിന്ന്  കഴിഞ്ഞിരുന്നു. ആ സുന്ദരിയായ ചെറുപ്പക്കാരി ബുക്ക് വായിക്കുന്നത് നിർത്തി ഇപ്പോൾ പത്രം വായിക്കുകയാണ്. ഞാൻ ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കുന്നത് നിർത്തി ഇവരുടെ പെരുമാറ്റം ശ്രെദ്ധിച്ചു, ഞാൻ മാത്രമല്ല എല്ലാവരും ഇവരെ തന്നെയാണ് നോക്കുന്നത്. അവർ പരസ്പരം ചിരിക്കുകയാണ്. ഒരു പെൺകുട്ടി ആംഗ്യ ഭാഷയിൽ സംസാരിച്ചു,അപ്പോൾ തന്നെ യുവാവും, പിന്നെ കൂടെയുള്ള എല്ലാവരും ഒരു തർക്കമെന്നോണം അവരുടെ ഭാഷയിൽ സംസാരിക്കുന്നു. ആ സംസാരത്തിനു അവസാനമുണ്ടായിരുന്നില്ല. അവർ സംസാരിച്ചുകൊണ്ടെ ഇരുന്നു, ഓരോ കാര്യങ്ങളാൽ, ഒന്നും മനസ്സിലാവാതെ ഞാനും കുട്ടിയും, പെണ്കുട്ടിയും, കുറച്ചു യാത്രക്കാരും മുഖാമുഖം നോക്കി നിന്നു. എനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ. ഇവിടെ ഞങ്ങൾക്കാണ് വൈകല്യം സംഭവിച്ചത് അവർ സംസാരിക്കുകയാണ്. സംസാരിക്കാൻ അറിയുന്ന നമ്മൾ മൂഖരും. കുറച്ചുനേരം ചിന്തിച്ചു പുറത്തേക്ക് നോക്കിയിരുന്നു. ഇടക്ക് ഇവരുടെ മുഖവും, സംഭാഷണവും. ആ കാഴ്ച്ച കൂടുതൽ നേരം കണ്ടുനിൽക്കാൻ എനിക്കാവുന്നില്ല. സ്റ്റേഷൻ എത്തിയ ഞാൻ യാത്രപറച്ചിൽ പോലെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഇറങ്ങി. വീട്ടിൽ എത്തുന്നതുവരെ കാഴ്ച്ച തന്നെയായിരുന്നു മനസ്സിൽ എല്ലാവരോടും പറയണമെന്നുണ്ട് എന്നാൽ ഒരു കഥ എഴുതാനുള്ള സ്റ്റോറി ഉണ്ട് അതുകൊണ്ട് കഥയിലൂടെ അറിയട്ടെ എന്ന് കരുതി രംഗം ആരോടും പറഞ്ഞില്ല.
രാത്രിയിൽ പേപ്പറും പേനയും എടുത്തു എഴുത്ത് ആരംഭിച്ചപ്പോൾ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം, ഏത് രീതിയിൽ അവസാനിപ്പിക്കണം എന്നൊക്കെ ചിന്ത. പേപ്പറു മടക്കി, പേന ടോപ്പിട്ട് ഫോൺ കയ്യിലെടുത്തു വാട്ട്സാപ്പിലെ ഒരു ഗ്രൂപ്പിൽ ദിവസകാഴ്ച്ച പറഞ്ഞ പരിപാടിയിൽ എഴുതാൻ തീരുമാനിച്ചു എഴുതി തുടങ്ങി. എഴുതി എഴുതി അവസാന വാക്കും എഴുതി ഒരു തവണ വായിച്ചപ്പോൾ അതൊരു ചെറുകഥക്കുള്ള സ്കോപ്പ് ഉണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല ദിവസകാഴ്ച്ച പറഞ്ഞ ചെറുകഥയാക്കി അതിനെ മാറ്റി. ആ ചെറു കഥയാണ് ഈ ദിവസകാഴ്ച്ച എന്ന എന്റെ രചന..................
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment