Saturday, August 19, 2017

കവുങ്ങ് -ചെറുകഥ


(ചെറുകഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

         *കവുങ്ങ്*
      ( *KAVUNGU*)
  *************************
ആഘോഷിച്ചു തീർക്കേണ്ട നാളുകൾ ആഘോഷിച്ചു തീർക്കാമായിരുന്നു എന്ന തോന്നൽ മാത്രമല്ല ആഘോഷിച്ചു തന്നെ തീർത്തു. അത് മറ്റുള്ളവരിൽ ഭീകരത വരുത്തുവോളമായിരുന്നു എന്ന സത്യം ഞങ്ങളുടെ മനസ്സുകളിൽ മായാതെ കിടക്കുന്ന വലിയ സത്യം കൂടി ആയിരുന്നു. സത്യങ്ങൾ ഞങ്ങൾ നുണകളാക്കാൻ ശ്രെമിച്ചു. മറ്റുള്ളവർ നുണകൾ സത്യങ്ങളാക്കാനും.

വിജയമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം സൗഹൃദങ്ങൾ എവിടെ ഉണ്ടെങ്കിലും അവിടെ വിജയത്തിന് കഠിനമില്ല. എന്നാണ് പറയാറ്. വിജയിച്ച നാളുകളിൽ സന്തോഷമുണ്ടായിരുന്നു. സന്തോഷത്തിന്റെ നാളുകളിൽ അല്പം പുകയും പറപ്പിക്കുമായിരുന്നു. ഇതുവരെയുള്ള ജീവിതയാത്രയിൽ ലക്ഷ്യമിട്ട പല പ്രയാണങ്ങളും ഞങ്ങൾക്ക് വിജയം മാത്രമേ തന്നിട്ടുള്ളു. എന്നാൽ ഈ അടുത്ത കാലത്ത് ലക്ഷ്യമിട്ട പ്രയാണത്തിൽ വിജയം കണ്ടില്ല. മറിച്ചു കള്ളൻ എന്ന് മുദ്രപത്രം കിട്ടുവാനുള്ള വഴിയായി. വഴികളെല്ലാം അടച്ചുവെങ്കിലും ചിലരുടെയൊക്കെ മനസ്സുകളിൽ മായാ നൂലുപോലെ മറഞ്ഞു കിടപ്പുണ്ടാകും. ആരോടും പുറത്തു പറയാതെ.
ആ രാത്രികൾ ഞങ്ങൾക്ക് വിലപ്പെട്ടതായിരുന്നു. കവുങ്ങ് എന്ന വലിയൊരു മരത്തിനുവേണ്ടി രാത്രിയിലുള്ള ആരും കാണാ പോക്കിന് ഒരു രാത്രിയിൽ തന്നെ തുടക്കം കുറിച്ചു. അഞ്ചു പേർ അജയ് അജയ്, ഷിബിൻ, ബിനു, അർജുൻ, വിഷ്ണു.
അഞ്ചാമത്തെ രാത്രിയിലായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചത്.
IS BAD NIGHT.
1- *രാത്രി*
--------------------
ടോർച്ചെടുക്കു, മുഖത്ത് തോർത്തുമുണ്ട് കെട്ടിക്കോ, മടാളു വേണ്ട.ഇന്ന്‌ കവുങ്ങ് നോക്കാൻ പോവുകയാണ്. നമുക്ക് ആ വീടിന്റെ ബേക്കിലൂടെ പോകാം, ഒച്ചയും, ബഹളവും ഉണ്ടാക്കരുത്. ശബ്ദം ഉണ്ടായാൽ ആരും ഓടരുത്. മതിൽ ചാട്, എല്ലാവരും ഒപ്പം നടക്ക്. കൈ കോർത്ത്‌ പിടിച്ചോ. ഹാവു രക്ഷപെട്ടു വീട് എന്ന കടമ്പ കടന്നു. മതിലിന്റെ അരികിലൂടെ നടക്ക്. കിണറിന്റെ ബേക്കിൽ എല്ലാവരും ഇരുന്നോ, രക്ഷയില്ല, മതിൽ ചാടാൻ വഴിയില്ല. മതിലിനപ്പുറമാണ് ആ കവുങ്ങ്. പോട്ടെ സാരമില്ല. വേറെ കവുങ്ങ് നോക്കാം.  എല്ലാവരും ആ നേരെ കാണുന്ന  പറമ്പിലേക്ക് നടക്ക്. പാമ്പ് നോക്കണം, ആരോ നോക്കുന്നുണ്ടോ എന്നൊരു തോന്നൽ. ദാ ഈ കവുങ്ങ് കുഴപ്പമില്ല. പക്ഷെ നമ്മൾ വിചാരിച്ച ആ പറമ്പിന്റെ അപ്പുറത്തുള്ള കവുങ്ങിനെക്കാൾ ചെറുതാണ്. ശരി നാളെ വന്നു വേണ്ടത് ചെയ്യാം. ഇനി  വന്ന വഴിയിലൂടെ പോകേണ്ട റിസ്ക്‌ ആണ്  മറ്റൊരു വഴിയിലൂടെ പോകാം. ആ വീടിന്റെ മുന്നിലൂടെ ഓരോരുത്തരായി ഓടിക്കോ, എല്ലാവരും അകത്താണ് ശ്രെദ്ധിക്കില്ല.

ഹാവു എല്ലാവരും എത്തിയില്ലേ, ഈ ഒരു പ്ലാനിങ് ആണ് നമ്മുടെ. എല്ലാവരും റെഡിയല്ലേ. അപ്പൊ നാളെ.
2- *രാത്രി*
--------------------
രാവിലെ പോയി ചാടാനുള്ള മതിലുള്ള സ്ഥലങ്ങളും,കവുങ്ങും എല്ലാം ശരിയാക്കി. രാത്രിയാകാൻ തക്കം പാത്തിരുന്നു.
ഇരുട്ട് വന്നു. ഇന്ന് മടാളു എടുത്തോ, ഞങ്ങൾ ആരും കാണാതെ വീടിന്റെ പുറകിലൂടെ കിണറിനടുത്ത് എത്തി. അപ്പുറത്തെ പറമ്പിലേക്ക് കടക്കാൻ ശ്രെമിച്ചതും ഒച്ചയും ബഹളവും, ആരോ ടോർച്ചടിക്കുന്ന പോലെ. ഞങ്ങൾ കിണറിന്റെ അവിടെ ഒളിച്ചിരുന്നു. ആകെ ബഹളം.എല്ലാവരുടെയും ഉള്ളിൽ പേടി. പിടിച്ചാൽ കഴിഞ്ഞു കാര്യം. ശ്വാസം വിടാതെ, അല്പനേരം കിണറിന്റെ അവിടെ തന്നെ ഇരുന്നു. വേണ്ട, ഇത് നമുക്ക് ഒഴിവാക്കാം, നമുക്ക് പറ്റിയ പണി അല്ല ഇത്. ഞങ്ങൾ തിരിച്ചു.
3- *രാത്രി*
-------------------
നമ്മൾ എല്ലാവരും കൂടി ഒരു പ്ലാനിട്ടാൽ അത് ലക്‌ഷ്യം കണ്ടേ അടങ്ങു. അടിക്ക്‌ എല്ലാവരും കയ്യ്. ഇന്ന് എന്തായാലും പോകുന്നു. വെട്ടുന്നു.

രാത്രി പതിവുപോലെ ചെറിയ മതിൽ ചാടി ഇറങ്ങി വീടിന്റെ പുറകിലൂടെ പോയി കിണറിന്റെ അവിടെ ഇരുന്നു. രണ്ടുപേർ ആദ്യം അപ്പുറത്തെ പറമ്പിലേക്ക് പോയി. പിന്നാലെ ഞങ്ങളും. മടാളു എടുത്തു കവുങ്ങിന്റെ കടക്ക് നോക്കി ഒരൊറ്റ വെട്ട്. നല്ല ശബ്ദം ഉച്ചത്തിൽ മുഴങ്ങി, വെട്ടാണെങ്കിൽ ആഴത്തിൽ ആവുന്നുമില്ല. കുറച്ചു വെട്ടുകൾ വെട്ടി. ഈ മൂന്നാമത്തെ രാത്രിയും ഉപേക്ഷിച്ചു വരേണ്ടിവന്നു.
4- *രാത്രി*
-----------------
രാത്രി ഞങ്ങൾ എല്ലാവരും ഒരുമിച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിയും, മിന്നലുമായി മഴ വന്നത്. എല്ലാവരും മഴയത്ത് ആടി തിമർത്തു കുളിക്കുമ്പോൾ കറന്റും പോയി. "പിള്ളേരെ, നമുക്ക് ഒരു കയ്യും കൂടി നോക്കിയാലോ. നല്ല മഴയും, ഇടിയും. പോയി കവുങ്ങ് വെട്ടാം, ശബ്ദം ഉണ്ടാവില്ല, വാ ഇറങ്ങു, തോർത്തുമുണ്ട് കയ്യിൽ പിടിച്ചോ, മാടാളു എടുത്തില്ലേ,
ചാടിയും, മറിഞ്ഞും,മഴ നനഞ്ഞും,  മഴ മാറുംമുമ്പ് കവുങ്ങ് വെട്ടാൻ തുടങ്ങി. ഒരുപാട് വെട്ടിയെങ്കിലും മുറിയുന്നില്ല. മഴയും, ഇടിയും ഉള്ളതുകൊണ്ട് ശബ്ദം കുഴപ്പമില്ല. പക്ഷെ കവുങ്ങ് മുറിയുന്നില്ല. ഇല്ല ഞങ്ങൾക്ക് ഒരിക്കലും ഇത് വെട്ടാനാവില്ല.
5- *രാത്രി*
-------------------
ഈ രാത്രിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.
*ഒന്ന്* -ഇന്നത്തെ രാത്രിക്ക് ഞങ്ങൾ മൂന്നുപേരെ ഉള്ളു.ഷിബിയും, ബിനുവും ഞാനും.
*രണ്ട്*  -കവുങ്ങ് മുറിക്കുന്ന പ്ലാനിങ്ങും, ചിന്തയും എല്ലാം ഉപേക്ഷിച്ചു ദിവസങ്ങൾ കടന്നുള്ള രാത്രിയാണിത്.

ഇന്നത്തെ രാത്രിക്ക് ഞങ്ങൾ പുതിയൊരു പ്ലാനിങ് ഇട്ടു.കവുങ്ങിനെ ഞങ്ങൾ വെറുതെ വിട്ടിരുന്നു.

ഈ രാത്രി കടയിൽ പോയി മൂന്ന് ഫിൽറ്റർ വാങ്ങി.എവിടെ പോയി വലിക്കും, അതും ഞങ്ങൾ ചെറുപ്പക്കാർ. ആരും കാണാതെ വലിക്കണം. കവുങ്ങ് മുറിക്കാൻ പോകുന്ന വീടിന്റെ പുറകിലേക്ക് മതിൽ ചാടിയതും എന്റെ ചെരൂപ്പ് ചളിയിൽ താഴ്ന്നുപോയി.എടുക്കാൻ നിന്നില്ല. ഞാനതു ഉപേക്ഷിച്ചു. ഞങ്ങൾ കിണറിന്റെ അവിടെ പോയി വലിച്ചു. തിരിച്ചു വീടിന്റെ ബേക്കിലൂടെ ചെറിയ ഫോണിന്റെ  വെളിച്ചത്തിൽ  പമ്മി വരുമ്പോൾ വീടിന്റെ നാഥൻ വിജയൻ മൂത്രം ഒഴിക്കാൻ വരുന്നു.കൂടെയുള്ള ബിനുവിന്റെ കുടുംബമായതുകൊണ്ട്, ഞങ്ങൾ രണ്ടുപേരും മാറിനിന്നു ബിനു അവിടെ മൂത്രം ഒഴിക്കുന്നപോലെ നിന്നു.
"നീ എന്താ ഇവിടെ, നീ എപ്പോഴാ ഇങ്ങോട്ട് വന്നത്, ഏതോ പന്തിക്കേട് ഉള്ളപോലെ "   ചോദ്യങ്ങൾ ഉയർന്നു. അവർ രണ്ടുപേരും ചോദ്യങ്ങളും, ഉത്തരങ്ങളും പറഞ്ഞു അടുക്കളവഴി അകത്തേക്ക് പോയി. ഞങ്ങൾ ചാടിയ മതിൽ തിരിച്ചു ചാടി അറിയാത്ത മട്ടിൽ വിജയന്റെ വീട്ടിലേക്ക് ചെന്നു ബിനുവിനെ വിളിച്ചു പോയി.

*പക്ഷെ ഈ രാത്രിയിലായിരുന്നു. പ്രശ്നങ്ങൾ നടന്നത്*
6- *രാവിലെ*
-----------------------
മതിൽ ചാടുമ്പോൾ താഴ്ന്നുപോയ ചെരൂപ്പ് അവരുടെ ശ്രെദ്ധയിൽ പെട്ട് അവർക്ക് കിട്ടി. അതുപോലെ തന്നെ രാത്രി തിരിച്ചു മതിൽ ചാടുന്നത് വിജയൻ കണ്ടുവെന്ന പ്രസ്താവനയും. 'രാത്രിയിൽ ബിനു എന്ത് ചെയ്യുകയായിരുന്നു അവിടെ,മൂത്രം ഒഴിക്കാൻ പോയാൽ തന്നെ മിറ്റത്ത് നിൽക്കുമ്പോൾ അവൻ എങ്ങനെ പോയി, എന്റെ ചെരുപ്പ് എങ്ങനെ പറമ്പിൽ ചളിയിൽ വന്നു. '

ഇങ്ങനെയുള്ള വലിയ വലിയ സത്യങ്ങളുടെ പഴുതുകൾ എല്ലാം ഞങ്ങൾ അടച്ചു അത് നുണകളാക്കി മാറ്റി. സത്യത്തെ ഞങ്ങൾ തുറങ്കലിൽ അടച്ചുപൂട്ടി തുറക്കാൻ പറ്റാത്തവിധം.
ഞങ്ങൾ എല്ലാവരും കൂടി ഒരു വീടിന്റെ മുറ്റത്തുകൂടി പുക വലിച്ചു പോകുന്നത് അവിടുത്തെ വയസ്സായ അച്ഛമ്മ കണ്ടു. പ്രസ്താവന പലരോടും ഉന്നയിച്ചെങ്കിലും ആ വലിയ സത്യങ്ങളെല്ലാം ഞങ്ങൾ നുണകളാക്കി.
*മറ്റൊരു രാത്രി*
------------------------------
"നമുക്ക് എല്ലാവർക്കും കൂടി, പലരെയും ഉൾപ്പെടുത്തി ഒരു ക്ലബ്‌ തുടങ്ങിയാലോ"
"അതിനു ആദ്യം വേണ്ടത് ഒരു ഇരിക്കാനുള്ള സ്ഥലമാണ്‌."
"റോഡിന്റെ അവിടെ," "എന്തുകൊണ്ടാ ഉണ്ടാക്കുക,"
"കവുങ്ങ് ഉണ്ടെങ്കിൽ നടക്കില്ലേ "
"ചോദിക്കാൻ പോയാലോ"
"ഇന്നലെ രാത്രി കവുങ്ങ് മുറിക്കാൻ പോയത് ആരോടെങ്കിലും ചോദിച്ചിട്ടാ, പിള്ളേരെ, മടാളു എടുക്കു, നല്ല അന്തരീക്ഷം വാ കവുങ്ങ് മുറിക്കാൻ ഈ രാത്രിയിൽ തന്നെ പോകാം. സമയം കളയണ്ട. ഇത് നേടിയിട്ടെന്നെ കാര്യം. എല്ലാവരും കയ്യടിക്ക്.
                   
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment