-------------------------------------------
*ഞാൻ എല്ലാ പിറന്നാൾ ദിവസവും ഈ മലമുകളിൽ വന്നിരിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ. അരുവികൾ താണ്ടി, കായ്കനികൾ പറിച്ചു, പൂച്ചയേയും, അണ്ണാനെയും, മുയലിനെയും കളിപ്പിച്ചു മലമുകളിലേക്ക് കയറി വരാൻ തന്നെ ഭയങ്കര രസമാണ്. കയ്യിൽ ഒരു പൊതി ചോറും ഉണ്ടാകും. ഉച്ചയൂണിനായി. വൈകുന്നേരത്തെ സൂര്യാസ്‌തമയവും കണ്ട്, കുറുക്കന്റെ കൂവലും കേട്ടതിനു ശേഷമേ ഞാൻ മല ഇറങ്ങാറുള്ളു*
__________________________
(ചെറുകഥ)
WRITTEN BY
*അജയ് പള്ളിക്കര*
*AJAY PALLIKKARA*
*പിറന്നാൾ ദിവസം*
( *PIRANNAL DHIVASAM*)
*************************
ആഘോഷമില്ലാത്ത രാവുകൾ, ഓർമയിൽ ഇല്ലാത്ത പിറന്നാൾ ദിനങ്ങൾ. ഓര്മ്മവെച്ചൊരു വലിയ ആഘോഷം ഉണ്ടായത് ഇത്തിരി വൈകി പോയി 18-ആം വയസ്സിൽ. അതും എന്റെ നിർബന്ധം കാരണം. ഇനിയൊരു ആഘോഷം ഉണ്ടാവില്ല എന്നുറപ്പായിരുന്നു. പിന്നീടുണ്ടായ പിറന്നാൾ ദിവസങ്ങൾ ഓർമ കൂടി ഇല്ല. ഓർമിച്ചു വെക്കാൻ ആരും ഇല്ല എന്നതാണ് സത്യം.
ഒരു പിറന്നാൾ ദിവസത്തെ യാത്രയിലായിരുന്നു ആ മല എന്റെ ശ്രെദ്ധയിൽ പെട്ടത്. പെട്ടെന്ന് ബസ്സ് നിർത്താൻ പറഞ്ഞു ഞാൻ ഇറങ്ങി. കൂടെ വന്ന സുഹൃത്തും ബസ്സിൽ നിന്ന് ചാടി എന്നെ ചീത്തപറഞ്ഞു.
"വാ, നമുക്ക് ആ മലമുകളിലേക്ക് പോകാം. "
അടുത്ത ബസ്സിനു കൈകാട്ടി കൂട്ടുകാരൻ പോയി. സമയം സന്ധ്യയായിരുന്നു. അരുവികൾ താണ്ടി, അണ്ണാനെയും, മുയലിനെയും, കളിപ്പിച്ചു, കുറച്ചു ദൂരം നടന്നു, കുറേ ദൂരം കയറി, ക്ഷീണിച്ചു, അവശനായി മലമുകളിലേക്ക് എത്തിയപ്പോഴേക്കും ആകെ ഇരുട്ട്, മൊത്തം ഇരുട്ട്. താഴെ വണ്ടികളുടെ വെളിച്ചം പോലും കാണാനില്ല. പോക്കറ്റിൽ നിന്നും ഫോണെടുത്ത് ചുറ്റും അടിച്ചു. അത് അപ്പോൾ തന്നെ സ്വിച്ച് ഓഫ് ആയി. ഇനി എങ്ങനെ മല ഇറങ്ങും. പേടിയുടെ കൊടുമുടി കണ്ടു. ഹൃദയം പട...... പട..... ഇടിക്കുന്നു. ഒന്നും ചെയ്യാനില്ല. കൈകൊണ്ടു താഴെ തപ്പി, പാറയാണെന്ന് തോന്നുന്നു.കണ്ണുചുമ്മി ഒരൊറ്റ കിടത്തം.
മലമുകളിലാണ് ആദ്യം വെളിച്ചം വരുക എന്ന് കേട്ടിട്ടുണ്ട്.
കണ്ണിലേക്കു വെളിച്ചം തട്ടി കണ്ണുതുറന്നു. ആകാശം. കണ്ണുകളടച്ചു കൈ കുത്തി എഴുന്നേറ്റ് നിന്ന് പതിയെ കണ്ണുകൾ തുറന്നു. ഞാനിതു എവിടെയാ, ഇത് ഏതാ സ്ഥലം, ഇംഗ്ലീഷ് പടമാണോ, മനോഹരം, വിചിത്രമായ കാഴ്ച്ച, ഉള്ളിലെ എന്തൊക്കെയോ പോയ പോലെ. കാഴ്ച്ച ഞാൻ മലമുകളിലെ നാല് ഭാഗത്തുനിന്നും കണ്ടു, മതിമറന്നു. അരുവിയിലെ വെള്ളം കുടിച്ചു. ധൃതിയിൽ മലമുകളിൽ നിന്നും താഴേക്കിറങ്ങി, ബസ്സിനു കൈ കാട്ടി വീട്ടിലേക്ക്.
പിന്നീടു ആ വഴി ബസ്സിനു പോകുമ്പോൾ പലരോടും പറയും ആ മലയിൽ കയറിയിട്ടുണ്ടോ ?, കയറണം. മുകളിലെ കാഴ്ച്ച അപാരം തന്നെ.
"നീ എന്താ ഈ പറയുന്നേ, ആ മലമുകളിൽ നീ കയറി എന്നോ, ആളും അനക്കമില്ലാത്ത പ്രദേശാ, കയറിയാൽ എപ്പോ തീർന്നു എന്ന് പറഞ്ഞാൽ പോരെ.പോരാത്തതിനു ആനയും, പുലിയും ഇറങ്ങുന്ന സമയവും. "
"ഞാൻ കയറ്റാം, ഇന്നലെ കയറിയേ ഉള്ളു, വാ, രാവിലെ പോയി വൈകീട്ട് വരാം, വാ "
ആരും വന്നില്ല. എല്ലാവർക്കും പേടി. എന്റെ ഉറ്റ സുഹൃത്തിനോട് കാര്യങ്ങൾ പറഞ്ഞിട്ടും പേടിയാണ്.
ഓരോ വർഷത്തിലും ആഗസ്റ്റ് 6-ആം തിയ്യതി ഞാൻ വെളുപ്പിന് ഒരു പൊതി ചോറുമായി ആദ്യ ബസ്സിൽ കയറും. മലമുകളിലേക്ക് കയറാനുള്ള സ്റ്റോപ്പിൽ എന്നെ ഇറക്കും. എല്ലാവരും തുറിച്ചൊരു നോട്ടം നോക്കും. അരുവിയും കടന്നു മെല്ലെ മലമുകളിലേക്ക് ചെല്ലും. സൂര്യോദയം കണ്ട് മനസ്സിനെ ശാന്തമാക്കി ഇരിക്കും.ഇടക്ക് പാട്ട് പാടും, മുയലിനെറ്റ് കളിക്കും, പേപ്പറും പേനയും എടുത്തു കുത്തികുറിക്കും. ഉച്ചയായാൽ ഭക്ഷണം കഴിച്ചു മാനത്തേക്കും നോക്കി കിടക്കും. കാഴ്ച്ചകൾ കണ്ട് താഴെ ഉള്ള ഓരോന്നിനെയും വീക്ഷിക്കും, അവസാനം അസ്തമയവും കണ്ട് ഫോണിന്റെ വെളിച്ചത്തിൽ താഴേക്ക് ഇറങ്ങി അവസാന ബസ്സിൽ മലമുകളിലെ സ്റ്റോപ്പിൽ നിന്നും കയറിയാൽ പിന്നേ മുകളിലെ വിശേഷങ്ങൾ പറഞ്ഞു വീട്ടിലേക്ക്. എങ്കിലും എന്റെ ഒപ്പം മലമുകളിലേക്ക് വരാൻ ആരും തയ്യാറല്ലായിരുന്നു.
ആ കാഴ്ച്ച എന്റെ സ്വന്തമാണെന്നാണ് തോന്നുന്നത്. പലപ്പൊഴും കാഴ്ച്ച ഫോണിൽ പകർത്തി കാണിക്കാൻ തോന്നും. പലരും പറഞ്ഞിട്ടുമുണ്ട് തെളിവിനും, അല്ലാതെയും വേണ്ടി. പക്ഷെ അത് അങ്ങനെ അല്ല, ആ കാഴ്ച്ചക്ക് ജീവനുണ്ട്, ശ്വാസമുണ്ട്. അതിനെ നിശ്ചലമാക്കാൻ എനിക്കിഷ്ട്ടമില്ല. എനിക്കെന്നല്ല ആ കാഴ്ചകണ്ട ആർക്കും ഇഷ്ട്ടമാവില്ല അതിനെ പകർത്താൻ. അവിടെ പോയി തന്നെ കാണേണ്ട കാഴ്ചയാണ്.
ഓരോ വര്ഷത്തെ ആഗസ്റ്റ് 6 ലും എന്റെ യാത്ര എല്ലാവർക്കും പരിചയമായിരുന്നു. 6-ആം തിയ്യതി എന്നെ അന്വേഷിച്ചു ആരും വരില്ല, ഫോണിലേക്കും ആരും വിളിക്കില്ല. കാരണം എല്ലാവർക്കും അറിയാം ഞാൻ പിറന്നാൾ ദിവസം മലമുകളിൽ ഉണ്ടാവുമെന്ന്.ഇന്ന് എത്രെയാ ഡേറ്റ് ആഗസ്റ്റ് 6 അല്ലേ അവൻ മലമുകളിൽ ഉണ്ടാകും. എല്ലാസ്ഥലത്തും പാട്ടായി ഈ സംസാരം. രാവിലെയുള്ള ആദ്യ ബസ്സും, രാത്രിയിലുള്ള അവസാന ബസ്സും എന്നെ കയറ്റാതെ പോകില്ലായിരുന്നു.
ഒരു പിറന്നാൾ ദിവസം. ആഗസ്റ്റ് 6.മലമുകളിലേക്ക് പോകാതെ ഞാൻ മറ്റൊരു സ്ഥലത്തേക്ക് പോയി. അന്ന് എല്ലാവരും അത്ഭുദപെട്ട ദിവസമായിരുന്നു. ഫോൺ റിങ്ങുകൾ കൂടി
"നീ എവിടെ ?" "ഇന്ന് മലമുകളിൽ പോയില്ലേ ?" "ബസ്സ് പുറപ്പെടുകയാണ് നീ എവിടെ പോയി കിടക്കുകയാ. " "നീ മലമുകളിൽ ഉണ്ടോ, ഇന്ന് പോകുന്നത് കണ്ടിലല്ലോ. " "അവസാന ബസ്സ് പോകുകയാണ്, നീ മുകളിൽ ഇലല്ലോ "
അങ്ങനെ ഒരു ലഹളയായിരുന്നു അന്ന്. പക്ഷെ ഞാനന്ന് എവിടെക്കാ പോയത് എന്ന് ആർക്കും അറിയില്ലായിരുന്നു.
മറ്റൊരു വർഷം ആഗസ്റ്റ് 6.
പുലർച്ച സമയം.
'കഴിഞ്ഞ പ്രാവശ്യം അവൻ മറ്റൊരു സ്ഥലത്തേക്ക് പോയി, ഇന്ന് എന്തായാലും വരും. കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാം '
ഞാൻ മാത്രമായിരുന്നില്ല അന്ന് ബസ്സിൽ കയറാൻ ഉണ്ടായിരുന്നത്. സ്ത്രീയും, ചുറ്റും കുട്ടികളും ഉണ്ടായിരുന്നു.
[കഴിഞ്ഞ പിറന്നാൾ ദിവസം, ഞാൻ മലമുകളിൽ കയറാതെ നേരെ പോയത് ഓർഫനേജിലേക്കായിരുന്നു. ആരോരുമില്ലാത്ത കുരുന്നു കിടാങ്ങൾ വളരുന്ന ഓർഫനേജിലേക്ക്. അവിടുത്തെ വാർഡനോട് എന്റെ അടുത്ത പിറന്നാൾ ദിവസം കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകാൻ സമ്മതിക്കുമോ എന്ന് ചോദിച്ചു അതും ആ മലമുകളിലേക്ക്. കാഴ്ച്ചയെ കുറിച്ച് വിവരിച്ചപ്പോൾ പോലും വാർഡന്റെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. ഞാൻ കുട്ടികളിലേക്ക് കൈ ചൂണ്ടി "ഈ കുട്ടികളുടെ മുഖങ്ങളിലെല്ലാം മൗനത്തിന്റെയും, വിഷമത്തിന്റെയും, ഒറ്റപെടലിന്റെയും, മുഖ സ്തുതി ഉണ്ട്. എനിക്ക് വേണ്ടി ഒരേ ഒരു ദിവസം ചിലവഴിച്ചാൽ ഈ മുഖങ്ങൾ എല്ലാം സന്തോഷിക്കും. പിന്നേ ഒന്നും പറയേണ്ടി വന്നില്ല. ]
ഈ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. എല്ലാവരെയും ബസ്സിൽ കയറ്റി. മലമുകളിലേക്ക് കയറുന്ന സ്റ്റോപ്പിൽ ഇറക്കി.എല്ലാവർക്കുമുള്ള ഭക്ഷണത്തിന്റെ പൊതിയുള്ള ഭാണ്ഡം എന്റെ കയ്യിലുണ്ട്. വരിവരിയായി കയറാൻ ആരംഭിച്ചു. അരുവികൾ കടന്നു, മയിൽ പീലി വിടർത്തുന്നതും, മുള്ളൻ പന്നിയുടെ മുള്ളും കണ്ട്, കായ്കനികൾ പൊട്ടിച്ചു, കളിച്ചു, ഉല്ലസിച്ചു മലമുകളിൽ എത്തി. വരിയായ് നിന്ന് എല്ലാവരുടെയും കണ്ണുകൾ അടക്കാൻ പറഞ്ഞു. സൂര്യൻ പൊങ്ങിയതും കണ്ണുകൾ എല്ലാവരും തുറന്നു. ആദ്യമായി സൂര്യോദയം കണ്ടതിന്റെ സന്തോഷവും, മലമുകളിലെ വിസ്മയ കാഴ്ച്ച കളും കുട്ടികൾക്കും, വാർഡൻ സ്ത്രീക്കും ഇഷ്ട്ടമായി. കളിച്ചു, രസിച്ചു കാഴ്ച്ചകൾ കണ്ടു കുട്ടികൾ. ഉച്ചസമയം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. പാറയിൽ നിന്ന് ഉറു പൊട്ടിയ ശുദ്ധമായ തണുത്ത വെള്ളം നൽകി എല്ലാവരുടെയും മനസ്സിനെയും തണുപ്പിച്ചു. കുട്ടികൾ വീണ്ടും കളിക്കാൻ തുടങ്ങി. അന്ന് ആ നാലുചുവരിനുള്ളിൽ നിന്ന് കളിച്ചതിനേക്കാൾ എത്രയോ സന്തോഷത്തിലാണ് ഇപ്പോൾ കുട്ടികൾ. വാർഡൻ സ്ത്രീ എന്റെ അടുത്ത് വന്നു ഒരുപാട് സംസാരിച്ചതിനുശേഷം രണ്ടുതുള്ളി കണ്ണുനീർ പൊടിച്ചു. ആനന്ദത്തിന്റെ തായിരുന്നു അത്. ഞാനും അറിയാതെ കരഞ്ഞു പോയി. എന്റെ പിറന്നാൾ ദിനം ഇന്നായിരുന്നു പൂര്ണമായത് എന്തുകൊണ്ടും. സൂര്യനെ യാത്രയാക്കി ഫോണിലെ വെളിച്ചത്തിൽ മല ഇറങ്ങി. അവസാന ബസ്സ് കാത്തു നിക്കുന്നുണ്ടായിരുന്നു. അതിൽ കയറിയ പാടെ കുട്ടികൾ വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി, ഒപ്പം വാർഡൻ സ്ത്രീയും. യാത്രക്കാർ എല്ലാവരും എന്നെ നോക്കി ആദ്യം പിന്നേ എല്ലാവരും ജനലിനുള്ളിലൂടെ തലയിട്ട് ആ മലമുകളിലേക്ക്.....................................
ഇപ്പോൾ ഞാൻ ഈ മലമുകളിലാണ്. ഇന്ന് ആഗസ്റ്റ് 6. എന്റെ മറ്റൊരു പിറന്നാൾ ദിവസം.കയ്യിൽ പൊതിച്ചോറുണ്ട്. സൂര്യോദയം കണ്ട് കുറച്ചു സമയം ആയിട്ടൊള്ളു. കഴിഞ്ഞ പിറന്നാളിന് കുട്ടികൾ വന്നു പോയതിൽ പിന്നേ എല്ലാവരും ഈ മലമുകളിൽ കയറി ഇറങ്ങി. എന്റെ സുഹൃത്തു പോലും. ഇനി ആരും വരാനോ, പോകാനോ ഇല്ല. ഞാനും നീയും മാത്രം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു മാനത്തേക്ക് നോക്കി കിടന്നു കഴിഞ്ഞു പോയ ദിനങ്ങളെ, മാസങ്ങളെ, സംഭവങ്ങളെ അയവിറക്കി. വൈകുന്നേരം അസ്തമയ സൂര്യനെ സലാം പറഞ്ഞു ഫോണിന്റെ വെളിച്ചത്തിൽ മല ഇറങ്ങി. ബസ്സ് എനിക്ക് വേണ്ടി താഴെ കാത്തുനിക്കുന്നുണ്ടായിരുന്നു. അതിൽ കയറി രണ്ടു മണി അടിച്ചു. ബസ്സ് നീങ്ങാൻ തുടങ്ങി. ജനലിനുള്ളിലൂടെ പുറത്തേക്ക് തലയിട്ട് മലമുകളിലേക്ക് നോക്കി പറഞ്ഞു
"ഇനി അടുത്ത പിറന്നാൾ ദിവസം വരാം "
_________________________
*BY*

No comments:
Post a Comment