Friday, August 11, 2017

ആവർത്തനങ്ങൾ -കഥ

(കഥ)

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

    *ആവർത്തനങ്ങൾ*   ( *AAVARTHANANGAL*)

*************************
കൂട്ടുബെല്ലിന്റെ ശബ്ദം കേട്ട് ക്ലാസ്സിൽ നിന്നും ഉറക്കത്തിൽ ഞെട്ടി ഉണർന്നു. കുട്ടികളെല്ലാം ബാഗുമായി ഗെറ്റ് കടക്കുന്നുണ്ടായിരുന്നു. എന്നും ആദ്യം പോകേണ്ട ഞാൻ ഇന്ന്‌ എല്ലാവരും പോയിട്ട് അവസാനം ആയി. കുഴപ്പമില്ല. ഇന്ന്‌ ഇനി മറ്റുള്ള കുട്ടികൾ എല്ലാവരും പോയിട്ട് പോകാം. ഞാൻ ഉറക്കം പൂർത്തിയാക്കാൻ തുടങ്ങി. സ്കൂൾ നിശബ്ദമായി, ഉറക്കത്തിൽ നിന്ന് കണ്ണുതുറന്നു. ക്ലാസ്സ്‌ റൂം പൂട്ടി ഗെറ്റ് കടന്നു റോഡിലെക്ക്‌.
 വണ്ടികൾ ചീറി പാഞ്ഞു പോകുന്നു. ആളുകൾ എന്തിനോ വേണ്ടി, എന്തോ ആവശ്യങ്ങൾക്ക്‌ നടന്നു നീങ്ങുന്നു. അതിലൊരാളായ ഞാൻ ബസ്സും കാത്ത് നിൽക്കുന്നു. ആളുകളുടെ നടവഴിയിൽ നിന്നു അല്പം നീങ്ങി നിന്നു ബസ്റ്റാന്റിലേക്ക്.  കാരണം കുണ്ടും കുഴിയും ഉള്ള സർക്കാരിന്റെ റോഡിലൂടെ അല്ല വണ്ടികളുടെ പോക്ക്, സാധാരണക്കാരന്റെ നടവഴികളിലൂടെയാണു.
      കുറച്ചു നേരത്തെ വെയിറ്റിംങ്ങിനു ശേഷം ബസ്സ്‌ ടൈം ആയി. ബസ്സിനു തൊട്ട് മുൻപ് ഒരു സ്കൂൾ വണ്ടി കടന്നു പോയി. അതിൽ ഒരു സുന്ദരി എന്നെ നോക്കി ചിരിക്കുന്നത് പോലെ, ഞാനും പുഞ്ചിരിച്ചു. ബസ്സ്‌ സ്റ്റന്റിൽ നിന്ന് റോഡിലെക്ക്‌ ഇറങ്ങി വരുന്ന വണ്ടികൾകൊക്കെ കൈ കാട്ടി. ബസ്സ്‌ വന്നു. ഉള്ളിലെ ശക്തി കയറാൻ പ്രേരിപ്പിച്ചു പക്ഷെ ഞാൻ കയറിയില്ല. ബസ്സ്‌ ദൂരെക്ക്‌ പോകുന്നത് കണ്ണും നട്ട് നോക്കി നിന്നു.
ഒരു പയ്യന്റെ ബൈക്കിന് കൈകാട്ടി നിർത്തി. അതിൽ കയറി ബസ്സിനെയും, സ്കൂൾ വണ്ടിയെയും വെട്ടിച്ചു എന്നെയും കൊണ്ട് ബസ്സ്‌ സ്റ്റാന്റിലെക്ക്‌.
                      സ്കൂൾ വണ്ടിയിലുള്ള സുന്ദരി വരുന്നതും കാത്ത് അങ്ങനെ നിന്നു. ചുറ്റും നോക്കിയപ്പോഴാണ് മനസ്സിലായത്, ഞാൻ മാത്രമല്ല എന്റെ ചുറ്റും ഇതുപോലെ ഒരുപാട് പേര് കാത്തു നിൽക്കുന്നു. ആദ്യം സ്റ്റാന്റിലേക്ക് വന്നത് ബസ്സായിരുന്നു. കുറച്ചു ചെക്കന്മാർ അങ്ങനെ പോയി സമാധാനം. സ്കൂൾ കുട്ടികളെ ഇറക്കി എപ്പോഴെത്താനാ ഞാൻ ചിന്തിച്ചു.
    കാത്തിരിപ്പിനൊടുവിൽ എന്റെ മുൻപിൽ സ്കൂൾ വണ്ടി നിർത്തി, അവൾ ഇറങ്ങി. എന്നെ നോക്കി പിന്നെ നടന്നു. അന്നയും റസൂലിലെ ഫഹദിനെ പോലെ അവളുടെ പിറകെ ഞാനും. 'അവൾക്കു പുറകിലേക്ക്‌ നോക്കണമെന്നുണ്ട് പക്ഷെ നോക്കുന്നില്ല. ' 'എനിക്ക് അവളോട്‌ മിണ്ടണമെന്നുണ്ട് പക്ഷെ ധൈര്യം കിട്ടുന്നില്ല '
                   അവളുടെ ബസ്സ്‌ അവളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. എന്റെ ചുണ്ടിൽ നിന്നു വാചകങ്ങൾ പൊട്ടി വിടരാൻ തുടങ്ങി പക്ഷെ "നാളെ കാണാം " എന്ന വാചകത്തിൽ ഒതുക്കേണ്ടി വന്നു. പുഞ്ചിരി തൂകിയ  അവളുടെ ചുണ്ടിൽ നിന്നും "ഭായ് " എന്നൊരു ചെറിയ ശബ്ദം പൊട്ടി വിടർന്നു. പിന്നേ അവളെയും കൊണ്ട് ബസ്സ്‌ വിദൂരതയിലേക്ക്. ഞാൻ സന്തോഷത്തോടെ വീട്ടിലേക്കും നടന്നു.

വൈകുന്നേരത്തെ കൂട്ടുബെല്ലിന്റെ ശബ്ദങ്ങളായിരുന്നു രാവിലത്തെ സ്കൂളിലേക്കുള്ള കാൽവെപ്പിൽ ആക്കം കൂട്ടിയിരുന്നത്. ഓരോ പിരിയഡും വളരെ രസകരമായി മാറി. ഇന്നലത്തെ അവളുടെ മുഖം ഓർത്തപ്പോൾ നടന്ന കാര്യം ആരോടും പറയാൻ തോന്നിയില്ല. ഒരു ദിവസം എല്ലാവരും അറിയും എന്ന പ്രതീക്ഷ ഉണ്ട്. ഇനി 2 നാൾ മാത്രം മതി. എന്തിനു എന്ന ചോദ്യമില്ല എല്ലാത്തിനും കൂടിയും.

ഇനി മുതൽ ഞാൻ അവസാനം പോകുന്നവരിൽ ഒരാളായിരിക്കും. കാരണം എന്താണെന്നു ഇപ്പോൾ നിങ്ങൾക്ക് അറിയാം. കൂട്ടുബെല്ലിന്റെ ശബ്ദമുയർന്നു. ഡെസ്ക്കിൽ തലവെച്ചു അങ്ങനെ കിടന്നു. കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ റൂം പൂട്ടി റോഡിലേക്ക് നടന്നു സ്കൂൾ വണ്ടി വരുന്നതും കാത്തു നിന്നു. പക്ഷെ സമയം അതിക്രമിച്ചു അവളെയും, അവളുടെ വണ്ടിയെയും കാണുന്നില്ല. ഞാൻ ബസ്സിനു കൈ കാട്ടി അതിൽ കയറി വിഷമിച്ചു അവളെയും ഓർത്ത്‌ ബസ്സിൽ ഇരുന്നു. ബസ്സ്‌ സ്റ്റാന്റ് എത്തിയ നിമിഷമാണ് എന്റെ ജീവിത പ്രണയത്തിലെ അപ്രതീക്ഷിതമായ സംഭവം നടന്നത്. ഞാൻ വരുന്നതും കാത്തു ബസ്സ്‌ സ്റ്റാന്റിൽ നിൽക്കുന്ന സുന്ദരി, എന്റെ വിചാരം മാത്രമാകാം അത്. പക്ഷെ അവൾ എന്നെ തന്നെയാണ് കാത്തു നിന്നിരുന്നത്.
നടവഴികളിൽ ചോദ്യങ്ങളും, ഉത്തരങ്ങളും പൊട്ടിവിടർന്നു

"എന്നെ എങ്ങനെ അറിയാം "
'ഞാൻ പലപ്പൊഴും കണ്ടിട്ടുണ്ട് '
"അപ്പോൾ ഞാനാണല്ലേ ശ്രെദ്ധിക്കാഞെ"
'ഉം'
"പേരെന്താ ?"
'സൗമ്യ'
"എന്റെ പേര് അറിയേണ്ടേ "
'അറിയാം '
"എങ്ങനെ അറിയാം "
'ശ്രീജിത്ത്‌ എന്നല്ലേ, കൂട്ടുകാർ വിളിക്കുന്നത് കേട്ടിട്ടുണ്ട്. '

സൗമ്യയുടെ ബസ്സ്‌ അവിടെ നിർത്തിട്ടിരിക്കുകയായിരുന്നു. ഇന്നലെ ഞാൻ പറഞ്ഞ വാക്ക് സൗമ്യ ഇന്ന് എന്നോട് പറഞ്ഞു 'നാളെ കാണാം'

ഓരോ ദിവസവും ഞങ്ങൾ കണ്ടു. ചോദ്യങ്ങളും, ഉത്തരങ്ങളും കൂടി. ഓരോ ദിവസങ്ങൾ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഓരോ ദിവസത്തെ വേദനകളും,ദുഃഖങ്ങളും ആ കുറച്ചു സമയത്തിനുള്ളിൽ മറക്കും. പിന്നേ അവിടെ സന്തോഷമാകും.

ഓരോ ദിവസത്തെ പോലെ ഇന്നും കൂട്ടുബെല്ലിന്റെ ശബ്ദം ഉയർന്നു. പക്ഷെ ഇന്നത്തെ കൂട്ടുബെല്ലിന് ജീവിതത്തിന്റെ ശബ്ദമുണ്ടായിരുന്നു. ഞാൻ ഇന്ന് സൗമ്യയോട് ഹൃദയത്തിൽ തട്ടി സ്വന്തം ഇഷ്ട്ടം തുറന്നു പറയുകയാണ്. ഇന്ന് രണ്ടും കല്പ്പിചാണ്. സൗമ്യയോട് ഇഷ്ട്ടം തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഞങ്ങൾ എന്നന്നെക്കുമായി വിട പറഞ്ഞേക്കാം. ഒരു പക്ഷെ ഇതുവരെ പോയ നീക്കങ്ങൾ പാളിയില്ലെങ്കിൽ അവൾ പുഞ്ചിരിക്കും.
ഞാൻ റോഡിലേക്ക് ഇറങ്ങി. സ്കൂൾ വണ്ടി മുന്നിലൂടെ കടന്നുപോയി ഒപ്പം സൗമ്യയുടെ ബസ്സും. റൂട്ട് ബസ്സിൽ കയറി ഞാൻ ആകെ കൺഫ്യൂഷനിൽ ആയിരുന്നു.ബസ്സ്‌സ്റ്റാന്റിൽ ഇറങ്ങി സൗമ്യയെ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ പേടിച്ചു പോയി. ഇടവഴിയിൽ വെച്ചു പറയാൻ തുടങ്ങി
"സൗമ്യ എത്രെലാ പഠിക്കുന്നത് " (വിട്ടു പോയ ചോദ്യത്തെ ഓർമപ്പെടുത്തി )
'7 ൽ ഇനി 8 ലേക്ക്‌.ഇനി നമ്മൾ കാണുമോ എന്നറിയില്ല, പരീക്ഷ അടുക്കുകയാണ്, ക്ലാസ്സ്‌ പൂട്ടാനായി '
(ഇത് തന്നെ അവസരം )
"എനിക്ക് സൗമ്യയെ ഇഷ്ട്ടമാണ് "
പുഞ്ചിരിയോ, ദേഷ്യമോ അറിയാൻ സാധിക്കുന്നില്ല സൗമ്യ ബസ്സിൽ കയറി പോയി.

4 മാസങ്ങൾക്ക് ശേഷം
---------------------------------------
ഞാൻ ഇപ്പോൾ 10 ൽ പഠിക്കുന്നു. ഫ്രഷ്‌ ഇയർ, പുതിയ കുട്ടികളെ സ്വാഗതം ചെയ്യുകയാണ്. പുതിയ കുട്ടികളുടെ മുഖങ്ങളിൽ ബസ്സിൽ കയറി അന്ന് മിന്നിമാഞ്ഞ സൗമ്യയും ഉണ്ടായിരുന്നു. അന്നത്തെ ഇഷ്ട്ടം ഇപ്പോഴും ഉള്ളതുകൊണ്ടാണോ,  അതോ പേടിയോ അവൾ എന്നോട് സംസാരിച്ചത്. എന്തായാലും പിന്നേ അവിടുന്ന് മിന്നിതിളങ്ങികയായിരുന്നു അവളുടെ മുന്നിൽ. സ്പോർട്സ്, ആർട്സ് അങ്ങനെ എല്ലാ തരത്തിലും. കൂട്ടുകാർ അറിയേണ്ട സമയം ആയി എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ എല്ലാവരോടും പറഞ്ഞു. പിന്നേ ലെറ്റർ, വൈകുന്നേരത്തെ സംസാരം, അങ്ങനെ ഓരോ നിമിഷവും സന്തോഷവും ആനന്ദവും ആയിരുന്നു.

വർഷങ്ങൾ കടന്നു
---------------------------------
(ശ്രീജിത്ത്‌, സൗമ്യ ഇപ്പോഴും അതെ സ്കൂളിൽ പഠിക്കുന്നു. ശ്രീജിത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ഇന്നത്തെ പരീക്ഷ ശ്രീജിത്തിന്റെ +2 പൂർത്തിയാക്കുന്നു. ഒപ്പം സൗമ്യയുടെ 10 ഉം )

സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ ഞാൻ അവസാന വാക്കായ് സൗമ്യയോട് പറഞ്ഞു "ഞാൻ ഒരു ദിവസം നിന്റെ വീട്ടിലോട്ടു വരും. നിന്നെ വിളിക്കാൻ. നീ ഇറങ്ങി വരില്ലേ "
'വരാം'
(കൂട്ടുബെല്ലിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി )

(ശ്രീജിത്ത്‌, സൗമ്യ അവർക്ക് തുടർന്ന് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ശ്രീജിത്ത്‌ ഒരു ഓട്ടോ വാങ്ങി ഓടിക്കാൻ തുടങ്ങി. സൗമ്യ ടൗണിലെ സ്റ്റുഡിയോയിൽ പോകാനും തുടങ്ങി. )

വർഷങ്ങൾ പിന്നിട്ടു
-----------------------------------
യുവ പുരുഷനായി ഞാൻ മാറി. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായപ്പോൾ സൗമ്യയെ വിളിക്കാൻ വീട്ടിലേക്ക്  ചെന്നു.
"ഹലോ, സൗമ്യയില്ലേ "
അവളുടെ ചേച്ചിയാകാം ആരോ വന്നു. 'ആരാ ?'
"അവളുടെ കാമുകനാ ശ്രീജിത്ത്‌, അവളെ വിളിച്ചു കൊണ്ടുപോകാൻ വന്നതാ. അവളില്ലെ "
(സൗമ്യ വന്നു. )
"ഇറങ്ങി വാ സൗമ്യ, നമുക്ക് പോകാം "
'ഇപ്പോൾ വരാൻ പറ്റില്ല, നീ പൊയ്ക്കോ, ഞാൻ വരില്ല '

ഞാൻ റോഡിലേക്ക് ഓടി. വണ്ടിയിൽ ഇരുന്ന ബ്ലേഡ് എടുത്തു അവളുടെ മുന്നിൽ വെച്ചു ഞെരമ്പ് മുറിക്കാൻ നോക്കവേ അകത്തു നിന്ന് ഓടിവന്ന അമ്മ ബ്ലേഡ് തട്ടി കയ്യിന്റെ പാത്തിയിൽ തട്ടി. ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു.
'ഏട്ടൻ വരും മുൻപേ പോകാൻ നോക്കടാ '
(ചേച്ചി മൊഴിഞ്ഞു )
ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു.
ഫോണിലേക്ക് സൗമ്യയുടെ വിളി. 'അച്ഛൻ മരിച്ചിട്ട് 4 മാസം ആയിട്ടുള്ളു. അതിന്റെ ഷോക്ക്‌ ഇതുവരെ വിട്ടു മാറിയിട്ടില്ല. അതുകൊണ്ടാ ഇറങ്ങി വരാഞ്ഞേ,ഇങ്ങനെ ഒക്കെ പറയേണ്ടി വന്നത് '
"ഞാൻ രാത്രി വരാം, 1 മണിക്ക്, നിന്റെ വീടിനു മുന്നിൽ വണ്ടികൊണ്ട് ഉണ്ടാകും നീ ഇറങ്ങി വരണം. "

രാത്രി
-----------
സൗമ്യയുടെ വീടിനു മുന്നിൽ ഓട്ടോ കൊണ്ട് എത്തി. അവൾ പെട്ടിയും എടുത്തു വണ്ടിയുടെ പുറകിൽ വന്നിരുന്നു. എവിടെ നിർത്തണമെന്നറിയാതെ യാത്ര തുടർന്നു.
പിറ്റേ ദിവസം ഞങ്ങളുടെ രണ്ടു വീടുകളിലും ചർച്ചാവിഷയമായി.സൗമ്യയുടെ വീട്ടിൽ ജാതിയെ ചൊല്ലിയായിരുന്നു ചർച്ച കൂടുതൽ,

വർഷങ്ങൾ കഴിഞ്ഞു
-------------------------------------
നാടുവിട്ടതിന്റെ മൂന്നാം നാൾ  ഞങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറായി.ഇപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞു മോളുണ്ട് തീർത്ഥ.ചെറിയ ലോഡ്ജിൽ ആണ് ഇപ്പോൾ താമസം. ഇടക്കിടെ സൗമ്യയുടെ വീട്ടിൽ പോകും, അവളുടെ അമ്മയെയും കൂട്ടി തീർത്ഥാടന യാത്ര നടത്തും. ആ ഇടയിലാണ് എന്റെ അമ്മ മരിച്ചത്. സൗമ്യയെയും കൊണ്ട് പോയിരുന്നു. തിരിച്ചു സ്വാഗതം ചെയ്യാൻ ചിലർക്ക് താല്പര്യ കുറവ് ഉണ്ടായിരുന്നു. പോയപ്പോൾ അവരായിരുന്നു തുറിച്ചു നോക്കിയിരുന്നത്.

(ഇങ്ങനെ കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ ശ്രീജിത്തിന് അവന്റെ സ്വഭാവത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കഞ്ചാവ്, ഹാൻസ്, പുക, അങ്ങനെ പോയി പെണ്ണ് വരെ വീക്നസ്സായി. ഒരു ദിവസം ഭാര്യയുടെ നാട്ടിൽ ഒഴിഞ്ഞ പാടവരമ്പത്തു വെച്ചു ഓട്ടോറിക്ഷയിൽ പെണ്ണിനേയും കൂട്ടി മഴയത്ത് ശ്രീജിത്തിനെ പിടിച്ചു. നാട്ടുകാർ എല്ലാവരും പോലീസിൽ ഏൽപ്പിച്ചു. നാട്ടിൽ കണ്ടുപോകരുതെന്ന് വാണിംഗ് കൊടുത്തു.)

സൗമ്യ ഒരു വീട് ശെരിയായിട്ടുണ്ട് കുറച്ചകലെ നമുക്ക് അങ്ങോട്ട്‌ മാറാം, നടന്ന സംഭവങ്ങൾ സൗമ്യയെ അറിയിച്ചിട്ടില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു സൗമ്യയുടെ ഫോണിലേക്ക് വിളി. അത് സൗമ്യയുടെ ഏട്ടനായിരുന്നു. ശ്രീജിത്തിന്റെ സ്വഭാവത്തെ കുറിച്ചും, നടന്ന സംഭവങ്ങളെ കുറിച്ചും പറഞ്ഞു . കേട്ടപാടെ കുട്ടിയേയും കൊണ്ട് സൗമ്യ വീട്ടിലേക്ക് പോയി.

ഓട്ടോ ഓടിച്ചു വീട്ടിൽ എത്തിയപ്പോഴാണ്. വീട്ടിൽ ആളനക്കമില്ലാത്തത്. കതക് തുറന്ന് അകത്തേക്ക് കടന്നു. ആരെയും കാണാനില്ല. സൗമ്യയെ ഫോണിലേക്ക് വിളിച്ചു "നീ എവിടെ, " 'ഞാൻ എന്റെ വീട്ടിലാ, നിങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞു, എന്നാലും എന്നോട് '

ഓട്ടോ എടുത്തു സൗമ്യയുടെ വീട്ടിലേക്ക് പോയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. നുണയാണെങ്കിലും. കൂട്ടി കൊണ്ട് വന്നു.

ജീവിതം മുന്നോട്ടു പോകുമ്പോൾ പ്രശ്നങ്ങൾ ഓരോന്നും ഉടലെടുക്കുന്നു. പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. സൗമ്യക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട്. ഓട്ടോ ഓടിച്ചു ഞാനും പോകുന്നു.മകളെ സ്കൂളിൽ ചേർത്തു. സൗമ്യയുടെ ഏട്ടൻ ഗൾഫിൽ പോയി, ഇപ്പോൾ ഞായറാഴ്ചകളിൽ തീര്ഥയാർത്ഥയാണ് ഞങ്ങളുടെ അമ്മയെയും കൊണ്ട്. ജീവിതമിങ്ങനെ സന്തോഷത്തിൽ പോകുന്നു. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർക്കാതെ.............  
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment