Tuesday, August 22, 2017

കട്ടുറുമ്പും കാക്കാച്ചി ഉറുമ്പും - ചെറുകഥ

(ചെറുകഥ )

 WRITTEN BY
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*

  *കട്ടുറുമ്പും കാക്കാച്ചി ഉറുമ്പും*  
( *KATTURUMBUM KAKKACHI URUMBUM*)
  *************************
ഇടിയെ കുറിച്ചോർക്കുമ്പോൾ ഇടിമിന്നലിനെ കുറിച്ചോർക്കണം, മഴയെ കുറിച്ചോർക്കുമ്പോൾ മഴ തുള്ളികളെ കുറിച്ചോർക്കണം. ഓരോ മഴ തുള്ളി ഭൂമിയിലേക്ക് പതിക്കുമ്പോഴും ഭൂമിയിലെ മണ്ണ് പിളരും. മണ്ണിന്റെ മണം, സുഗന്ധം പരക്കും. അതികഠിനമായ മഴ നാശം വിതക്കും. അതി സുന്ദരമായ മഴ കുളിർമയേകും.

ഭൂമിയിലെ കുഞ്ഞു രണ്ടു ഉറുമ്പുകളെ ഇന്ന് ഞാൻ പരിചയപെട്ടു. അവർക്ക് പേരും ഇട്ടു കട്ടുറുമ്പും, കാക്കാച്ചി ഉറുമ്പും. മണ്ണിന്റെ സുഗന്ധം അറിഞ്ഞു അവർ രണ്ടുപേരും പരസ്പരം ചേർന്നു തീറ്റതേടി പോകുകയാണ്. ഇവരുടെ ഈ ബന്ധത്തിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്.
കർക്കിടക മഴ. അതിലായിരുന്നു അവരുടെ സൗഹൃദവും, പിന്നീട് ഇഷ്ട്ടവും തുടങ്ങിയത്. കാക്കാച്ചിയുടെ വീട് കുന്നിന്റെ മുകളിലും, കട്ടുറുമ്പിന്റെ കുന്നിൻ താഴത്തുമായിരുന്നു. അമ്മയും അച്ഛനും ഉള്ളതായിരുന്നു അവരുടെ കുടുംബം.കർക്കിടക മഴ. കുത്തിയൊലിച്ചു വന്ന വെള്ളം കുന്നിൻ മുകളിൽ നിന്നും താഴേക്ക്‌ വൻ നാശത്തെ കൊണ്ടുവന്നു. അതിൽ കാക്കാച്ചി ഉറുമ്പും കുടുംബവും ഉണ്ടായിരുന്നു. കുത്തിയൊലിച്ചു വന്ന വെള്ളത്തിന്‌ താഴത്തെ ഒന്നും നശിപ്പിക്കാനായില്ല. കാക്കാച്ചി ഉറുമ്പും, കുടുംബവും എത്തിപ്പെട്ടത് കട്ടുറുമ്പിന്റെയും, കുടുംബത്തിന്റെയും മുന്നിലായിരുന്നു. പക്ഷെ കാക്കാച്ചിയുടെ അച്ഛനും, അമ്മയും മരണപ്പെട്ടിരുന്നു. പിന്നീടു കട്ടുറുമ്പിന്റെ കുടുംബത്തിനൊപ്പം കാക്കാച്ചി താമസിച്ചു. അവർ ചങ്ങാതിമാരായി. പരസ്പരം ഒരുമിച്ചു തീറ്റതേടി, രാത്രി ഒരുമിച്ചു കിടന്നു,
കാലങ്ങൾ കഴിഞ്ഞപ്പോൾ കട്ടുറുമ്പിന്റെ കുടുംബവും മണ്ണിൽ നിന്നു വിട പറഞ്ഞു. കട്ടുറുമ്പും, കാക്കാച്ചിയും മാത്രമായി,അവർ പരസ്പരം പ്രണയിച്ചു,  അവരുടേതായി ഈ  ലോകം. കുന്നിൻ താഴത്ത് നിന്നും മുകളിലേക്ക് കാക്കാച്ചിയെയും കൂട്ടി താമസം മാറി. അവരുടെ അച്ഛനെയും, അമ്മയെയും കുന്നിൻ മുകളിൽ കുഴിച്ചിട്ടു. അവർ എന്നും അവിടെ പോയി ഇരിക്കും കരയും.

മറ്റൊരു കർക്കിടകം വന്നു. കുന്നിൻ മുകളികൂടെ തീറ്റതേടിപോകുമ്പോഴാണ് അത് സംഭവിച്ചത് കാറ്റും മഴയും പെയ്തു,  ഇടിയും വെട്ടി മിന്നലും കണ്ടു. ഒരുനിമിഷം അച്ഛനെയും, അമ്മയെയും ഓർത്തു. ഞങ്ങൾക്ക് പേടിയായി. കുന്നിൻ മുകളിലുള്ളവർ എല്ലാവരും പെട്ടിയും, കിടക്കയും എടുത്തു താഴേക്ക്‌ ഇറങ്ങുന്നു. എന്നാൽ കുത്തിയൊലിച്ചു വന്ന മഴവെള്ളം ഞങ്ങളുടെ ആയുസ്സിന് അവിടെ വിധി കല്പ്പിച്ചു. അച്ഛനെയും അമ്മയെയും കാണാനുള്ള തിടുക്കത്തിൽ കുത്തിയൊലിച്ചു വന്ന  മഴവെള്ളത്തെ സന്തോഷത്തോടെ ഏറ്റുവാങ്ങി ഞങ്ങൾ വിട പറഞ്ഞു.

ഞാൻ ഇന്ന് കണ്ട ഉറുമ്പുകൾ അവരായിരുന്നില്ല. അവർ അന്നേ മരിച്ചവരാണ്. എന്നാൽ എനിക്ക്‌ എന്റെ കട്ടുറുമ്പും, കാക്കാച്ചി ഉറുമ്പും തന്നെയാണ് ഇത്. അവർ രണ്ടുപേരും തീറ്റതേടി കുന്നിന്മുകളിലേക്ക്  നടന്നുനീങ്ങി.
_________________________
              *BY*
   *അജയ് പള്ളിക്കര*

No comments:

Post a Comment