-( *കവിത*)-
---------------------------------------
✍🏻 *തിരിഞ്ഞുനോട്ടം* ]📝
---------------------------------------- *അജയ് പള്ളിക്കര*
----------------------------------------
പറയാതെ പോയില്ലേ
നീ എൻ ഹൃദയത്തിൽ നിന്നും
അറിയാതെ പോയല്ലോ
ഞാൻ നിൻ പ്രണയ സൗരഭ്യം,
അകലുമോ നീ ഇനിയുള്ള നാളുകൾ
അടുക്കുവാൻ കൊതിക്കുന്നു എൻ ഹൃദയവും ഇവിടെ,
നീറ്റലും നീറലും കൊണ്ടിന്നു രാവുകൾ രാത്രികളിലാമങ്ങൾ തൻ കളിത്തൊട്ടി ബാക്കിയായ്.
(പറയാതെ പോയില്ലേ )
അന്നൊരു രാക്കിളി
മെല്ലെ നടപ്പതിൻ വഴിയോരം കാത്തു നിന്നു,
നീ വരുമെന്നോർത്ത് നിന്നു ഞാൻ കയ്യിലൊരു സ്നേഹ പ്രതീക്ഷയായ്,
എന്നിട്ടും പറയാതെ പോയരാ പ്രണയ പ്രതീക്ഷതൻ സ്വപ്‌നങ്ങൾ
മൗനമായ് പറയാൻ കൊതിക്കുന്ന ചുണ്ടുകളിൽ സ്നേഹവും, ചുവപ്പും.
(പറയാതെ പോയില്ലേ )
കണ്ടു നടന്നതിൻ പ്രണയാർത്ഥ കോലങ്ങൾ
കേൾക്കുമാ വഴിയോര സ്പർശങ്ങൾ
ചാഞ്ഞു നിന്ന നിൻ മനസ്സിന്റെ ചില്ലകളിൽ ഓടി കയറാനാശിച്ചു ഞാനും,
എൻ മനസ്സിന്റെ പ്രണയം നീ എന്തിനു അറിഞ്ഞിട്ടുമറിയാതെ മിണ്ടാതെ നടന്നകന്നു.
(പറയാതെ പോയില്ലേ ) __________________________________

No comments:
Post a Comment