-( *ചെറുകഥ*)-
---------------------------------------
✍🏻 *പർദ്ദ* ]📝
----------------------------------------
*അജയ് പള്ളിക്കര*

എഴുതണമെന്നുണ്ടായിരുന്നു ഒരുപാട്.
ദേഹം മുഴുവനും പൊതിഞ്ഞുകെട്ടിയ കറുത്ത പർദ്ദ അതിനു സമ്മതിച്ചില്ല.
ആരാധനയായിരുന്നു, അധിനിവേശമായിരുന്നു, ഇഷ്ട്ടമായിരുന്നു തൂലികയോടും, തൂലിക ചലിപ്പിക്കുന്നവരോടും. പള്ളിയും, പള്ളിക്കൂടവും, മത പഠനക്ലാസും, നാലാം വിവാഹക്കാരനുമായുള്ള എൻ വിവാഹവും മാറ്റത്തിന്റെ കയ്യൊപ്പുകളായി. എന്നിട്ടും വിടാതെ സൂക്ഷിച്ച എൻ ഉമ്മ എനിക്കു നീട്ടിയ സ്വാതന്ത്ര്യത്തിൻ തൂലിക മുറുകെ പിടിക്കാൻ ശ്രെമിച്ചു. പൊട്ടി പോകുവാൻ മാറു പാതി പൊട്ടിയ തൂലിക ഇന്ന് മുഴുവനായി എരിതീയിൽ ഇക്ക കൊണ്ടിട്ടു.
അടച്ചുപൂട്ടിയ ഇരുട്ടുമുറിയായിരുന്നു എൻ ചിന്തകൾ.
പാത്തും പതുങ്ങി എഴുതിയ രചനകൾ കാറ്റത്തു പാറി ഭൂമിയോടലിഞ്ഞു. മറ്റൊരു പടു വൃക്ഷമായ് വരാൻ കഴിഞ്ഞിരുന്നുവെങ്കിൽലാശിച്ചു. പക്ഷെ വന്നില്ല.
ഉപ്പ മരിച്ച രാത്രി വീട്ടിലിരുന്നു കരഞ്ഞു. കരയരുതുമ്മാ എന്നും പറഞ്ഞെൻ കവിത കടലാസ്സുകൊണ്ടെൻ മകൾ കണ്ണീരൊപ്പി.
നാലുചുവരുകൾക്കുള്ളിൽ തീർക്കുന്ന എൻ ജീവിതം പർദ്ദ പോൽ കറുത്തതാണ്.
എൻ കരങ്ങൾക്കിനി ജീവനില്ല എന്നെൻ ആശയങ്ങൾ പറഞ്ഞു. ചുക്കിച്ചുളിഞ്ഞ കൈകൾ, വിറച്ച വിരലുകൾ, കാഴ്ച്ചകളെ ആസ്വദിക്കാൻ കഴിയാത്ത കണ്ണുകൾ, സൗന്ദര്യമില്ലാത്ത മുഖം, കത്തിയെരിഞ്ഞും പോയെൻ തൂലിക നാമ്പുകൾ ഓർത്ത് ചിരിച്ചു.
പുത്തൻ ചിന്തകളും, ആശയങ്ങളും ലോകത്തിനു മുൻപിൽ കാഴ്ച്ചവെക്കുവാൻ തൂലികാശയങ്ങൾ വളരണം എന്ന് തോന്നി. എൻ ചിന്തകൾക്കതീതമായ മറ്റൊരു ചിന്ത.
ആ ചിന്തകൾ പൊട്ടി മുളച്ചത് കർശനങ്ങളുടെ, അതിർവരമ്പുകളുടെ കാവലാളായ എൻ "ഇക്ക " മരിച്ചപ്പോഴായിരുന്നു.
നാലു ബീവിമാർ മാറി കരയുമ്പോൾ എൻ മകളുടെ കയ്യും പിടിച്ചു അ സ്വാതന്ത്ര്യത്തെ കുറിച്ചോർത്ത് ആദ്യം പൊട്ടികരഞ്ഞു, പിന്നെ ചിരിച്ചു.
മരിച്ച ശവശരീരത്തിൻ മുന്നിൽ വെച്ചു എൻ മകൾക്ക് ഞാൻ നീട്ടിയ ഒരു കടലാസും തൂലികയും പിടിച്ചു അവൾ മാറിയിരുന്നു എഴുതുകയാണ്.
എന്നിലെ എന്നെ ഞാൻ അവളിൽ കണ്ടു. പക്ഷെ അവൾക്കു എന്നെക്കാൾ ഒരുപാട് മാറ്റങ്ങളുണ്ടായിരുന്നു.
പള്ളിയിലും,പള്ളിക്കൂടത്തിലും പോയിട്ടില്ല.
മതപഠനവും, വിശ്വാസവും പഠിപ്പിച്ചിട്ടില്ല, ഇരുട്ടിരുണ്ട കറുത്ത പർദ്ദ അണിഞ്ഞിട്ടില്ല.
തൂലികയുടെ ലോകത്ത്, സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിൽ, മതിൽ കെട്ടുകളുടെ ലോകത്തിൽ പാറി പറക്കാത്ത കടലാസുകൾ ഏന്തി,
ഏരി തിയിലൊടുങ്ങാത്ത രചനകളുമായി ലോകം ചുറ്റാൻ അവൾ തയ്യാറാണ്.
ശ്വാസം വലിച്ചു, ഉറക്കെ വലിച്ചു, വീർപ്പുമുട്ടി, ശരീരം മൊത്തം വിയർത്തു,
ഉമ്മാ......... ഉമ്മാ............
ഉറക്കെ കരഞ്ഞു,
ഞാൻ മരിക്കുകയാണ്, പർദ്ദ അണിഞ്ഞ ഞാൻ മരിക്കുകയാണ്.
മകളെ നീ അണിയാതിരിക്കുക കാഴ്ചകളെയും, ചിന്തകളെയും, ആശയങ്ങളെയും കറുപ്പാക്കുന്ന ഈ കറുത്ത "പർദ്ദ".
_______________________________________________

തെറ്റിദ്ധാരണകളിൽ നിന്നും സങ്കുചിത മനോഭാവനയിൽ നിന്നും വിരിയുന്ന കവിതകൾ ഉത്ഭവിക്കുന്നു, മുത്തു രത്നങ്ങളും മറ്റും അതിന്റെ അറകളിൽ നിന്നും പുറത്തെടുത്തു മീൻ മാർകറ്റിൽ വിൽക്കാൻ വെച്ചാൽ ചുവന്ന തെരുവുകൾ ഇനിയുമുണ്ടാവും, ഉണ്ടാവുന്നുണ്ട്,
ReplyDelete