Blog: http://ajaypallikkara.blogspot.in/?m=1
Fb: https://www.facebook.com/ajay.pallikkara.9
Mob:8943332400
---------------------------------------
✍🏻 *മിനിക്കഥകൾ* 📝
---------------------------------------
കിനാവിന്റെ കഥകൾ
ചിതലെടുത്ത ജീവന്റെ കഥകൾ
ആത്മാവിന്റെ സപർശനമേറ്റ് വ്യത്യസ്തമായ ജീവിത കഥകൾ.
*201 മിനികഥകൾ*
*2018* _________________________
📝 *അജയ് പള്ളിക്കര*✍🏻
---------------------------------------
✍🏻 *മിനിക്കഥ* [ *1* ]📝
-----------------------------------------
നടന്ന കാലുകൾക്ക്
ക്ഷതമേറ്റപ്പോൾ ഒരു മൂലയിൽ ഇരുന്ന് മനുഷ്യർക്ക് നേരെ കൈ നീട്ടി,
ഓരോ തുട്ടും സ്വർണങ്ങളാണ് സ്വർണമല്ലാത്തത് മനുഷ്യനിൽ നിന്നും വരുന്ന വാക്കുകളായിരുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *2* ]📝

ഇന്നത്തെ കാത്തിരിപ്പിന് ഇന്നലകളിലെ ഓർമ്മകൾ ഉണ്ടായിരുന്നു,
പത്രം വായിച്ചിരുന്ന കാലം, വികസനങ്ങളുടെ നാട്, കാടുകൾ നിരത്തി ഫ്ലാറ്റുകൾ, പാടങ്ങൾ നിരത്തി പ്ലാറ്റ്ഫോമുകൾ,
അന്ന് ആ പത്രകുറിപ്പിൽ ഒന്നും കൂടി ഉണ്ടായിരുന്നു വിമാനയാത്ര. ആ യാത്ര ക്കുവേണ്ടിയുള്ള കാത്തിരിപ്പാണിത്. ബസ്സിലും, തീവണ്ടിയിലും യാത്രചെയ്തിരുന്ന മനുഷ്യനു തുശ്ചയമായ പൈസകൊണ്ടുള്ള വിമാനയാത്ര. കാത്തിരിപ്പിനൊടുവിൽ അതും സഫലമായി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *3* ]📝

ക്ഷതമേറ്റ കാലുകൾ കൊണ്ടെന്നെ കിടപ്പിലാക്കി, കിടപ്പിലായ എന്നെ ഉയർത്തെഴുന്നേൽപ്പിക്കാൻ ആരും വരാതായപ്പോൾ മണ്ണിനടിയിൽ കിടപ്പിലാക്കി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *4* ]📝

പടം കഴിഞ്ഞു പുറത്തിറങ്ങി, എന്തോ പടം അത്രയ്ക്ക് പോരാ.കയറുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇറങ്ങുമ്പോൾ അതിനുതാഴെ പടത്തിനെ കുറിച്ച് നാലുവാക്കെഴുതി. നാട്ടിലെ കറങ്ങലിൽ സുഹൃത്തുക്കളായ പലരും പടത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഫേസ്ബുക്കിൽ റിവ്യൂ ഇട്ടിട്ടുണ്ടെന്ന്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *5* ]📝

പാരമ്പര്യമായി പണക്കുടുംബത്തിൽ അംഗമായ ഞാനും പണക്കാരനായിരുന്നു. മറ്റുള്ളവർക്ക് ഉപകാരം ചെയ്ത്, ചെയ്ത് എന്നെ സംരക്ഷിക്കാൻ മറ്റൊരു പണകുടുംബത്തിലെ പണക്കാരനെ ആവശ്യമുള്ള അവസ്ഥയായി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *6* ]📝

ഞാൻ ജീവിക്കുന്നത് എന്റെ സന്തോഷത്തിനാണ് അല്ലാതെ നാട്ടുകാരുടെയും, സമൂഹത്തിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിനൊന്നും അല്ല. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *7* ]📝

കുട്ടിയായ്,പുരുഷനായ് വളർന്ന്, വളർന്ന് ജോലിയില്ലാത്തവനായ് എല്ലാവരും നോക്കികാണുമ്പോൾ, കല്യാണവും കഴിക്കാതെ എല്ലാവരുടെയും ശകാരങ്ങളും കേട്ട് അവസാനം മരണത്തിലാവുമെന്ന് വിചാരിച്ചില്ല. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *8* ]📝

ഓർമകളുടെ കലവറയാണെന്റെ ലോക്കർ.
കരിമണി മാലയുണ്ടതിൽ- നാലാംക്ലാസ്സുകാരിയുടെ,
ചെവിയിലിടുന്ന കടുക്കനുണ്ട് -അത് സ്കൂളിലെ വില്ലന്റെത്, പത്താം ക്ലാസ്സിൽ ചൂരലുകൊണ്ട് നടക്കുന്ന -ടീച്ചറുടെ ചൂരലുണ്ട്,
കണ്ണുകാണാത്ത മൂസമാഷ് സമയം നോക്കുന്ന -വാച്ചുണ്ട്, വിടപറയും നേരം അക്ഷരങ്ങൾ പതിഞ്ഞ-ഓട്ടോഗ്രാഫും,
അവസാനമായ് ഞാൻ ആ ലോക്കറിൽ വെച്ചത് രണ്ടു സാധനങ്ങളായിരുന്നു. ഒന്ന് -അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകളും,
പിന്നെ ഒന്ന് -പാതിവഴിയിൽ കോളേജിൽ നിന്നും വിടപറഞ്ഞ സുഹൃത്തിന്റെ ഓർമക്കായി വെച്ച നോട്ടുബുക്കും. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *9* ]📝

കല്യാണം കഴിഞ്ഞ നാൾമുതൽ പിന്നങ്ങോട്ട് സന്തോഷമായിരുന്നു, സന്തോഷത്തിൽ മതിമറന്ന് ജീവിച്ചുതീർത്ത നാളുകൾ ഓർക്കാൻ പറ്റാതെയായി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *10* ]📝

തലയിൽ മൊത്തം കഥകളും, കവിതകളും, അതിനെ പറ്റിയുള്ള ചിന്തകളുമായിരുന്നു. ഓരോ സെക്കന്റും പുതിയ ജീവിതത്തെ, ജീവിത കഥകളെ, പുതിയ ആശയങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. ഞാൻ സത്യത്തിൽ ഇവിടെയാണെങ്കിലും എന്റെ ചിന്തകളെല്ലാം സാഹിത്യങ്ങളെ തേടി അലഞ്ഞുകൊണ്ടിരിക്കും. കയ്യിൽ ഒരു ബുക്കും വെക്കും പുതിയ ആശയങ്ങളെ പറത്തിവിടാതെ പകർത്തി എഴുതാൻ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *11* ]📝

തിരമാലകൾ ആഞ്ഞടിക്കുന്നു, മണലിൻ തീരത്ത് കിടക്കുന്ന വഞ്ചിയെടുത്ത് കടലിലേക്കിറക്കി തുഴഞ്ഞു പോകുമ്പോൾ തിരിഞ്ഞുനോക്കി, കൂരയിൽ വിശപ്പടക്കാൻ കാത്തിരിക്കുന്ന ഭാര്യയുടെയും, മകളുടെയും രണ്ടുവയറുകൾ കരിയുന്ന മണം മൂക്കിലടിക്കുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *12* ]📝

ഇന്ന് ഞാൻ സ്വപ്നത്തിൽ ഈശ്വരനെ കണ്ടു തൊട്ടപ്പുറത്ത് കാലനും. സ്വർഗം വേണോ,നരഗം വേണോ രണ്ടുപേരും ചോദിച്ചു.
നീ എന്നും അമ്പലത്തിൽ പോകു,എന്നെ പ്രാർത്ഥിക്കു,ദിവസവും എന്നെ ആലോചിച്ചു തിരികൊളുത്തു, ദേവാലയങ്ങളിൽ പോയി പൈസ മുടക്കി വഴിപാടുകൾ നടത്തു,നിന്നെ ഞാൻ സ്വർഗത്തിലേക്ക് നയിക്കാം.' ഈശ്വരൻ പറഞ്ഞു'.
നീ ഭൂമിയിൽ പാറിനടക്ക്,നിനക്കിഷ്ടമുള്ളത് ചെയ്യ്, നിനക്ക് എന്ത് തോന്നുന്നോ അങ്ങനെ പ്രവർത്തിക്കു,ആരെയും പേടിക്കാതെ നിനക്ക് അർഹതയുള്ളത് എന്തും നേടിയെടുത്ത്, എല്ലാം വെട്ടിത്തുറന്ന് പറഞ്ഞു ജീവിക്കു.നിനക്ക് നരഗവാതിൽ ഞാൻ തുറന്നിടാം.
[ഈശ്വരൻ കാലനായി വന്നതാണോ, കാലൻ ഈശ്വരനായി വന്നതോ]
ഞാൻ സ്വർഗ്ഗത്തിലേക്കാണോ? നരഗത്തിലേക്കാണോ? പോകേണ്ടത്. നിങ്ങൾ തന്നെ പറയു.
_____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *13* ]📝

പത്താംക്ലാസ് കഴിഞ്ഞു പ്ലസ്‌ടു പഠനം,
പിന്നെ ഐ ടി ഐ പഠനം കഴിഞ്ഞു കമ്പനിയിൽ ജോലിക്ക് കയറി, മാസം ശമ്പളം വാങ്ങുമ്പോൾ ഓർത്തില്ല ജീവിതം ഇത്രയും പെട്ടെന്ന് തീരുമെന്നും, മധുരമുള്ള കാലം തിരികെ കിട്ടില്ലെന്നും, ഗൗരവകരമായ ജീവിതം ഇനി ഉണ്ടാവുമെന്നതും. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *14* ]📝

എന്നെ നോക്കി സമൂഹം പരിഹാസത്തോടെ ചിരിക്കുന്നു ഞാൻ വെത്യസ്ഥനാണെത്രെ, ഞാൻ അവരെയും നോക്കി ചിരിച്ചു കാരണം അവരെല്ലാവരും ഒരേ പോലെയാണ്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *15* ]📝

നാലുചുവരിനുള്ളിൽ ജനിച്ചതാണോ, ആരോ ഇവിടെ കൊണ്ടുവന്നാക്കിയതാണോ,അറിയില്ല. ചുറ്റുമുള്ള വൃദ്ധർ -അമ്മയും, അച്ഛനും,
കുട്ടികൾ -അനുജത്തിയും, അനുജന്മാരും,
മുതിർന്നവർ - ജേഷ്ടന്മാരുമാണ്, ഇത്രെയും നാൾവരെയും ഇനി അങ്ങോട്ടും. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *16* ]📝

ജാതിയുടെയും, മതത്തിന്റെയും ഇടയിൽ ജനിച്ചുവീണ ഞാൻ ജീവിക്കാൻ വീർപ്പുമുട്ടുകയാണ് -ഞാനായി ജീവിക്കാൻ.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ പെറ്റിട്ട അമ്മയുടെയും, അച്ഛന്റെയും, ഇഷ്ട്ടാനിഷ്ടങ്ങളെയും എന്റെ താല്പര്യങ്ങളെയും സമൂഹം നിയന്ത്രിക്കുകയാണ്. ഞാൻ ജീവിക്കുന്ന അല്ല നിയന്ത്രിപ്പിച്ചു ജീവിപ്പിക്കുന്ന ഈ സമൂഹം. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *17* ]📝

പ്രേമമെന്നത് വ്യാധിയോ, ഭ്രാന്തോ, അതോ ഒരുതരം ആക്രാന്തമോ, അമർഷമോ. പെണ്ണിട്ടേച്ചും പോയാപ്പോൾ മലമുകളിൽ പോയി ചാടുന്നതിനു മുൻപ് വീട്ടിലെ ബാത്‌റൂമിൽ വെച്ചു കൈ മുറിച്ചിരുന്നു, ആശുപത്രിക്കിടക്കയിൽ വെച്ചു കണ്ണുതുറന്നപ്പോൾ ചെവിയിൽ പതിച്ച ശകാരങ്ങൾ കേട്ട് ഓടിയതാണീ മലമുകളിലേക്ക്. ചാടിയ ചാട്ടം ആഴത്തിലേക്ക് പിന്നെ നേരെ മുകളിലേക്ക്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *18* ]📝

സമൂഹം എന്നെ കുറ്റപ്പെടുത്തുന്നു, പഴിചാരുന്നു, വിമർശിക്കുന്നു, ഉപദേശിക്കുന്നു, അവരിൽ ഒരാളാകാൻ. ഞാൻ എന്നിൽ നിന്നും മാറി അവരിൽ ഒരാളാകാൻ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *19* ]📝

സിനിമ മോഹവുമായി ചെന്നൈ, ബാഗ്ലൂർ, പൂണെ, ബോംബെ, പല പട്ടണങ്ങളിൽ കറങ്ങി, കറങ്ങി,
വീട്ടിൽ തിരിച്ചെത്തിയും കറങ്ങി,
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ജീവിതവും കറങ്ങി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *20* ]📝

ഇന്ന് എന്റെ പ്രവാസ ജീവിതത്തിന്റെ മൂന്നാം വാർഷികമാണ്. ഒട്ടനവധി മോഹങ്ങൾ പൂവണിഞ്ഞു എങ്കിലും ഒത്തിരി മോഹങ്ങൾ ബാക്കിയായി തുടരുന്നു ഇനി എത്ര നാൾ എന്നറിയാതെ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *21* ]📝

ചുറ്റുമുള്ളവർ നോക്കുന്നു,അതെ എന്നെ തന്നെയാണ്.
ഇന്ന് ഞാനൊരു സെലിബ്രിറ്റിയാണ് ലോകം അറിയപ്പെടുന്ന ഒരു സിനിമ നടി.
എന്റെ ജീവിതമോ മനോഹരം, ഉള്ളിൽ സന്തോഷം അഥവാ സങ്കടങ്ങൾ വന്നാൽ സന്തോഷിക്കാനായ് കാര്യങ്ങൾ ഒരുപാടൊരുപാട്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *22* ]📝

നിന്റെ നാട് ഇപ്പോഴും സൂര്യൻ ഉദിക്കാത്ത ഒരു നാടാണല്ലേ, ?
ആ അത് നീ പറഞ്ഞത് ശരിയാ, എന്റെ നാട്ടിൽ ഇനിയും ഒരുപാട് സൂര്യൻ ഉദിക്കാനുണ്ട്. പക്ഷെ നിന്റെ നാട്ടിൽ ഉദിച്ച സൂര്യൻ ഒരുപാട് കാലങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ അസ്തമിച്ചു പോയതാണ്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *23* ]📝

പ്ലസ്‌ടു പാതിവഴിയിൽ പലകാരണങ്ങളാൽ ഉപേക്ഷിച്ചു, കയ്യിൽ ജലച്ചായവും, മുന്നിൽ ക്യാൻവാസും കൊണ്ടിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ ആയി.പകലുകളിൽ സാറായി, ഒഴിവുദിവസങ്ങളിലും, രാത്രികളിലും വീട്ടിൽ ചടച്ചുകൂടിയിരിക്കുമ്പോൾ മറ്റുള്ളവർക്ക് കുശലം പറയാനൊരാളായി, നാട്ടുകാർക്ക് ആരുമല്ലാത്ത ഞാനെന്ന വ്യക്തിയെ കുറിച്ചുപറയുവാനുമായി ജീവിതം ജീവിച്ചുതീർക്കുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *24* ]📝

ഫോണില്ലാതെ റോഡിലൂടെ നടന്ന പകൽ എല്ലാവരും ചോദിച്ചു 'നിന്റെ ഫോൺ എവിടെ എന്ന് '
രാത്രികളിൽ ഫോണില്ലാതെ വീട്ടുകാരോടൊപ്പം ഇരുന്നപ്പോൾ അവരും ചോദിച്ചു 'ഫോൺ കേടുവന്നോ എന്ന് ',
ഫോൺ കയ്യിലേന്തി നടന്ന പകലുകൾ, രാത്രികൾ ആർക്കും ഒന്നും ചോദിക്കാനില്ല, പറയാനില്ല. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *25* ]📝

ഞാനെന്ന വ്യക്തിയെ നിങ്ങൾക്ക് കാണാം,
എന്റെ ഉള്ളിലെ കറുത്തിരുണ്ട മറ്റൊരു മുഖം നിങ്ങൾക്ക് കാണാനാവില്ല,
അത് കാണണമെങ്കിൽ ഞാനൊരു തെറ്റ് കാരനാകണം. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *26* ]📝

മായയുടെ ജീവിതത്തിനു അർത്ഥം വന്നത് അവൾക്കു ഒരു കുഞ്ഞു പ്രസവിച്ചപ്പോഴായിരുന്നു,
എന്നാൽ അതല്ലാതെയായി തീർന്നത് കുറച്ചുമാസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ അച്ഛൻ മരിച്ചപ്പോഴായിരുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *27* ]📝

സാഹിത്യവാക്കുകൾ അരച്ചുകുടിച്ചു,
സംസാരിക്കാൻ വരുന്നവരോട് നമസ്കാരം പറഞ്ഞു, ഫേസ്ബുക്കിലും, വാട്ട്സാപ്പിലും, വായ് തോരാതെ സംസാരിച്ചു, നാട്ടിൽ ആരൊക്കെയോ ആണ് എന്നാൽ ആരൊക്കെയോ അല്ലാത്ത മട്ടിൽ ജീവിതമിങ്ങനെ മുന്നേറുമ്പോൾ, ഭാവി ജീവിതം ഇങ്ങനെ അല്ലാതെ ജീവിച്ചു തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവിതമാണിത്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *28* ]📝

ഒളിവിലായിരുന്നു രണ്ടുനാൾ,
കുത്തുകേസിൽ ഇനി അകത്തുപോകാൻ വയ്യ,
മറ്റുകാരണമൊന്നുമില്ലാതെ പാർട്ടിക്കുവേണ്ടി കൊന്നതാണെന്ന വാർത്ത ഞാൻ നിഷേധിക്കാനും പോയില്ല,
കാലങ്ങൾ തെളിയിക്കില്ല എന്നറിയാം,
സത്യം എന്റെ ഭാര്യക്കുമാത്രമറിയാം അതുമതി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *29* ]📝

മണിക്കൂറുകൾ കഴിഞ്ഞാൽ കഴുത്തിൽ തൂക്കുകയർ വിഴും. സിനിമയിലെ പോലെ അവസാന ആഗ്രഹം എന്താണെന്നു ചോദിക്കുമോ,
ചോദിച്ചാൽ എന്ത് പറയും,
മരണത്തെ കുറിച്ചോർത്തല്ല വേവലാതി അവസാന ആഗ്രഹം ചോദിക്കുമ്പോൾ എന്ത് പറയും എന്നതിലാണ്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *30* ]📝

KSRTC ഡിപ്പോയിൽ ഇരിക്കവെ എല്ലാവരും എന്നെ തന്നെ നോക്കുന്നു. വരുന്നവരും, പോകുന്നവരും, കണ്ടക്ട്ടറും, ഡ്രൈവറുമടക്കം എല്ലാവരും.
ഫോൺ കയ്യിലേന്തി വന്നവൻ മുന്നിൽ നിന്ന് എന്റെ നേരെ ഫോട്ടോ എടുത്തു ചിരിച്ചു പോയി,
കാലൊടിഞ്ഞ മുഷിഞ്ഞ യുവാവ് ഇഴഞ്ഞുവന്ന് എനിക്ക് നേരെ പൈസ നീട്ടി പുറകോട്ടു കൈചൂണ്ടി കാണിച്ചു.
ഞാൻ പുറകോട്ടു നോക്കിയപ്പോൾ നഗ്നയായ ഒരു സ്ത്രീ കൈക്കുഞ്ഞിനു മുലപ്പാൽ കൊടുത്തു ഭിക്ഷതേടി ഇരിക്കുന്നു.
കാലൊടിഞ്ഞ യുവാവ് തന്ന പൈസയും ചേർത്തു കടയിൽ നിന്നും ഒരു സാരി വേടിച്ചു സ്ത്രീക്ക് നേരെ നീട്ടി.
അത് വാങ്ങി കുഞ്ഞിനേയും മാറോട്ചേർത്ത് ബാത്റൂമിനരികിലേക്ക് മെല്ലെ നടന്നു നീങ്ങി എല്ലാവരും നോക്കി നിൽക്കെ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *31* ]📝

ഒരു സുന്ദരി,
കാതിൽ കമ്മലിട്ട, കയ്യിൽ വളകളണിഞ്ഞ,മൂക്കിൽ മൂക്കുത്തി കുത്തിയ സുന്ദരി കോത.
കൈ കോർത്ത് പിടിച്ചു നടക്കാനും, മഴയത്ത് കുടചൂടിത്തരാനും, മാറത്തു തലചായ്ക്കാനും, അവൾക്കു സമ്മതമാണെങ്കിൽ ജീവിതത്തിലെ എന്റെ ഭാര്യ അവളായിരിക്കും. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *32* ]📝

മനസ്സിനു സന്തോഷം വരുന്ന കാര്യങ്ങൾ ചെയ്യുവാനനുവദിക്കാതെ,
സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന നിമിഷങ്ങളാണ് ഇപ്പോഴത്തെ എന്റെ ജീവിതം. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *33* ]📝

തഴച്ചു വളരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്.
അപ്പനപ്പൂപ്പന്മാർ വളർന്ന് പന്തലിച്ചു മണ്ണിനടിയിലായി,
ഞാനും എന്റെ ഭാര്യയും വളർന്ന് പന്തലിച്ചു,
മക്കൾ രണ്ടുപേരും ജോലിചെയ്ത് വളർന്നുകൊണ്ടിരിക്കുന്നു.
എല്ലാവരും വളർന്ന്, വളർന്ന് ഇപ്പോൾ തഴച്ചു വളരുന്ന കുടുംബമായി മാറി. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *34* ]📝

എന്റെ ജീവിതത്തിൽ നിന്റെ കൂടെ നൂറുകൊല്ലം ഒരുമിച്ചു ജീവിക്കണമെന്നില്ല.
ഒരു നാളെങ്കിൽ അത്രയും സന്തോഷത്തോടെ ഒരിഷ്ട്ട സ്ഥലത്തേക്ക് യാത്ര അത്രമാത്രം മതി എന്റെ ജീവനുള്ളതുവരെ ഓർമ്മിക്കാൻ, നിന്റെ ഓർമ്മകൾ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *35* ]📝

ട്രെയിൻ വരുമ്പോൾ പൊക്കിയും, താഴ്ത്തിയും കളിക്കുന്ന യന്ത്രം എന്റെ കയ്യിലായിരുന്നു -റെയിൽവേ ഗേറ്റ് ജോലി.
കുറുകെ ഒരു പാലം വരേണ്ട ആയുസ്സ് മാത്രമേ എനിക്കും എന്റെ യന്ത്രത്തിനും ഉള്ളു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *36* ]📝

മനസ്സിൽ നെഞ്ചിടിപ്പ്,
ക്ലാസ്സിൽ ഹാൾടിക്കറ്റ് വിതരണം ചെയ്യുന്നു, എനിക്കുണ്ടോ എന്നറിയില്ല, എനിക്ക് കിട്ടാൻ സാധ്യതയില്ല, അതിലില്ലെങ്കിൽ പിന്നെ ഞാൻ പുറത്താണ്, കോളേജിൽ നിന്നും പലരുടെയും മനസ്സിൽ നിന്നും.
പുറത്താക്കും വരെ നിൽക്കും, പുറത്താക്കിയാൽ ചെയ്യുവാനായി ഒന്നുമില്ല.
ചെയ്യുവാനേറേ ഉണ്ട് അതിനു കാലങ്ങൾ മുന്നോട്ടുനീങ്ങണം,
ഹാൾടിക്കറ്റ് വിതരണം കഴിഞ്ഞു. പക്ഷെ അതിൽ എന്റെ ഇല്ലായിരുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *37* ]📝

ബൈപ്പാസ് റോഡിൽ ജനങ്ങൾക്ക് നേരെ കൈ നീട്ടി ഇരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കിട്ടുന്ന ചില്ലറകൾ കൂട്ടിവെച്ചാൽ അവസാനത്തെ അത്താഴത്തിനുള്ള പൈസ കിട്ടും. കാലാകാലമായി പദചക്രം പോലെ ഇത് തുടർന്നുകൊണ്ടിരിക്കുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *38* ]📝

പേടിയായിരുന്നു എനിക്ക്,
തുറിച്ചുനോട്ടവും, ആരെയും പേടിപ്പിക്കുന്ന ശബ്ദവും, കൊമ്പൻ മീശയും, കള്ളന്മാരെ ചവിട്ടി തേഞ്ഞ ഷൂവും ഇട്ട ആ കാക്കിക്കാരനെ എനിക്ക് പേടിയായിരുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *39* ]📝

എന്റെ കൈവെള്ളയിലായിരുന്നു സ്കൂൾ.
ഞാൻ തീരുമാനിക്കും എപ്പോൾ കൂടണം, പ്രാർഥന ചൊല്ലണം, ഇന്റെർവൽ ആവണം, ക്ലാസ്സ് വിടണം എന്നൊക്കെ.
കാരണം ഞാനവിടുത്തെ പ്രിൻസിപ്പൽ ആയിരുന്നില്ല അതിനെക്കാൾ മുകളിലുള്ള 'പീയൂൺ' ആയിരുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *40* ]📝

മുതലാളിയുടെ കീഴിൽ സ്ഥാപനത്തിൽ ജോലിക്ക് കയറി, ആശയങ്ങൾ ഉൾക്കൊള്ളാതെ 'നീ അത് ചെയ്താൽ മതി' എന്ന് പറയുന്ന മുതലാളി.ഞാൻ ഇറങ്ങി പോന്നു.
ഗവണ്മെന്റ് ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു 'ചിന്തകൾ കുറഞ്ഞുവരികയാണ്. അറുപതു വർഷം ജോലിചെയ്ത് ചിന്തകൾ എല്ലാം മരിച്ചുപോയി. '
അവസാനം ഞാൻ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. എന്റെ ചിന്തകൾ ഉപയോഗിക്കുകയും, തൊഴിലാളികളുടെ ചിന്തകളെ, ആശയങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *41* ]📝

ഗതികെട്ട് കരിയും, പുകയും കൊള്ളുന്ന വർഷാപ്പ് പണി നിർത്തി. പെട്രോൾ പമ്പിലെ മണം സഹിക്കവയ്യാതെ പാതിവഴിയിൽ ഉപേക്ഷിച്ചു.
മൊബൈൽ ഷോപ്പിൽ ചെന്ന് കയറ്റിയ കാർഡുകൾക്ക് കണക്കു പറഞ്ഞു മടുത്തു ഇറങ്ങിപ്പോയി. ഡ്രൈവറായ ശേഷം ഡ്രൈവിംങ് മടുത്തു. കൈവെക്കാത്ത ജോലികളില്ലാതായി, വീണ്ടും പഴയ കാലഘട്ടത്തെ ഓർക്കുവാൻ PG പഠിക്കുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *42* ]📝

പോലീസെന്നുകേട്ടാൽ പേടിയായിരുന്നു. പരുക്കൻ സ്വഭാവമുള്ള ആ പോലീസുകാരൻ എന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കും വരെ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *43* ]📝

ഉയർത്തെഴുന്നേറ്റ ജീവന്റെ തോളിൽ തട്ടി ഭക്ഷണം കൊടുത്തു ജീവിപ്പിച്ചു.
വളർന്നവൻ എന്റെ തോളിൽ തട്ടി നാലുചുവരുകൾക്കുള്ളിൽ പോയി കിടത്തി ജീവിക്കാൻ പറഞ്ഞു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *44* ]📝

പെണ്ണ് കാണാൻ ഇന്നൊരു കൂട്ടർ വരുന്നുണ്ട് എന്ന് പറഞ്ഞവരോട് 'ഗവണ്മെന്റ് ജോലിക്കാരൻ ഉണ്ടെങ്കിൽ മതി '
എന്നും പറഞ്ഞു മകളെ നോക്കിയപ്പോൾ മകളിൽ നിന്ന് ആട്ടും, തുപ്പും -കാരണം മകൾക്ക് നല്ലൊരു ജോലിയില്ലായിരുന്നു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *45* ]📝

വീട്ടിലെ പ്ലേറ്റുകൾ അടക്കി വെക്കാത്തൊരുനാൾ ഉണ്ടായിരുന്നു,
പ്രെസ്സിലെ ഫ്ലെക്സിന്റെ ഗന്ധം അടിക്കാൻ തുടങ്ങിയിട്ട് വെറും മാസങ്ങൾ ആയിട്ടുള്ളു. അന്ന് വീട്ടിലെ പ്ലേറ്റുകൾ അടക്കിവെക്കാത്തൊരുനാൾ, ഇന്ന് കമ്പ്യൂട്ടറിൽ മാഗസീനിന്റെയും, മാസികയുടെയും പ്ലേറ്റുകൾ അടക്കിവെച്ചുകൊണ്ടിരിക്കുന്ന നാളുകൾ. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *46* ]📝

വേഗം ജോലികിട്ടുന്ന എന്തെങ്കിലും പഠിക്കണം,
എത്രയും പെട്ടെന്ന് ജോലിക്ക് കയറി ഇരുപത്തി മൂന്നാം വയസ്സിൽ പെണ്ണും കെട്ടി സെറ്റിൽ ആകണം,
അറിയാം കയ്‌പേറിയ ജീവിതത്തിൽ നിന്നുകൊണ്ട് മധുരമാർന്ന നാളുകളിലല്ലോ ഓർത്ത് കരയേണ്ടി വരുമെന്ന്. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *47* ]📝

ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ നിന്ന് തന്നെ അനർഘ നിമിഷങ്ങൾ എന്നോട് ചിരിച്ചു. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *48* ]📝

കണ്ണടച്ചും, കള്ളുകുടിച്ചും കാണുന്ന സ്വപ്നവും, മാജിക്കൽ റിയലിസവുമല്ല
'ലോകം '
കണ്ണുതുറന്നാൽ, യാഥാർഥ്യബോധത്തോടെ, പച്ചയായി നിന്നുകൊണ്ട് കാണുന്നതാണ്
'ലോകം '. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *49* ]📝

യുദ്ധമായിരുന്നു അതിർത്തിയിൽ,
തോക്കുകളും, പീരങ്കികളും, മിസൈലുകളും, വാരിയെടുത്ത് പോരിന് പോകുമ്പോൾ മറ്റൊരു ചിന്തയില്ലാതെ, മരണഭയമില്ലാതെ രാജ്യത്തെ കാക്കണം എന്നൊരൊറ്റ ചിന്ത മാത്രം. _____________________________
---------------------------------------
✍🏻 *മിനിക്കഥ* [ *50* ]📝

എനിക്ക് വലിയ ഒരു എഴുത്തുകാരനാകണം
-പുച്ഛവും, പരിഹാസവും -
എനിക്ക് സിനിമ നടനാകണം, സംവിധായകനാകണം
-സമൂഹം കലപില പറയുന്നു, ഉറ്റു നോക്കുന്നു -
എനിക്ക് ഡോക്ടർ ആകണം, എഞ്ചിനിയറാകണം, വക്കീലാകണം, ജോലിക്കാരനാകണം
-സന്തോഷവും, സമാധാനവും, ആശംസകളും, പ്രോത്സാഹനങ്ങളും - _____________________________

No comments:
Post a Comment