(കഥ)
WRITTEN BY
*അജയ് പള്ളിക്കര*
*(AJAY PALLIKKARA)*
*കുട്ടി കള്ളൻ*
*(KUTTI KALLAN)*
_________________________
ജീവിതം ചിന്തയുടെ വഴിവക്കിലാണ്.മനുഷ്യൻ ജീവിതത്തിൽ എപ്പോഴാണ് ചിന്തിക്കാത്തത്. ചിന്ത അത് എപ്പോ വന്നു പോകും എന്നറിയില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കണമെങ്കിൽ അവിടെ ചിന്തയുടെ കഴിവുണ്ട്.
സാഹചര്യമുണ്ടെങ്കിൽ ആഗ്രഹമുണ്ടാകും, ആഗ്രഹമുണ്ടായാൽ ചിന്തയുണ്ടാകും -ആഗ്രഹം എങ്ങനെ സഫലമാകാം എന്ന ചിന്ത. അത് തെറ്റായ വഴിക്ക് തിരിച്ചേക്കാം, ചിലപ്പോൾ നേർ വഴിയുമാകാം. ഒരാൾ വേണമെന്ന് വെച്ചിട്ടല്ല ഒന്നിലേക്ക് വഴുതി വീഴുന്നത് അത് അവരുടെ സാഹചര്യമാണ്.
2 മാസം തുറങ്കിലകപ്പെട്ടപോലെ യായിരുന്നു ഞാൻ. കളിക്കേണ്ട പ്രായത്തിൽ കളിക്കാതെ, ഏതു നേരവും പഠിത്തം. സ്കൂൾ പൂട്ടി അതാ കുഴപ്പം. എല്ലാവർക്കും സ്കൂൾ പൂട്ടിയാലാ സന്തോഷം എനിക്ക് സ്കൂൾ തുറന്നാലാ.
മറ്റുള്ളവരുടെ കളിയും, ചിരിയും കാണുമ്പോൾ കൊതിയാവുന്നു, കളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ആഗ്രഹം സാധ്യമാവില്ല എന്നറിഞ്ഞിട്ടാ. ബുക്കിലേക്ക് കണ്ണുതുറന്നാൽ മറ്റു പലതും ഓർമ്മവരും. രണ്ടുമാസമായിരുന്നു അവധി. 1 മാസം കഷ്ട്ടിച്ചുപോയി. തുറങ്കിലകപ്പെട്ട ജീവിതം എന്തിനാണ്. ഞാനിനി ജീവിച്ചിട്ടെന്തുകാര്യം. ഭാവിയെ കുറിച്ചോർക്കുമ്പോൾ കൊതിയാവുന്നു.
2 മാസം കണ്ണീരൊഴുക്കി പോയി.
സ്ക്കൂൾ തുറന്നു. തുടര്ച്ചയായി പഠിച്ചിട്ടും പഠിപ്പ് പോര എന്ന് പറഞ്ഞു ട്യൂഷൻ ചേർത്തു. അത് അടുത്ത വെല്ലുവിളിയായിരുന്നു. ആലോചനയിലായിരുന്നു നാളുകൾ, എങ്ങനെ ട്യൂഷൻ കട്ടുചെയ്യാം. ആലോചിചിട്ട് ഒരെത്തും പിടിയുമില്ല. നേരിടാം തന്നെയായിരുന്നു മനസ്സിന്റെ തീരുമാനം. കൂട്ടുകാർക്കൊപ്പം കളിച്ചും, രസിച്ചും ദിവസങ്ങൾ പോയി.
ആർട്സിന്റെ വരവ് അപ്രത്യക്ഷമായിരുന്നു -ഭാഗ്യം കാരണം അതിന്റെ പേരിൽ 5, 6 ദിവസം ട്യൂഷൻ പോയി. പിന്നെ ഓരോ കാരണങ്ങളാൽ സ്കൂളും.
ക്ലാസ്സിലെ കുട്ടികളെല്ലാം ക്യാഷ് ഉള്ള കൂട്ടത്തിലാണ്, അതിൽ ഞാനും, കുറച്ചുപേരും മാത്രമേ മോശപ്പെട്ട അവസ്ഥയിൽ നിന്നും വന്നിട്ടൊള്ളൂ. കുട്ടികൾ കാന്റീനിൽ പോയി ഓരോ സാധനം വാങ്ങുമ്പോഴും ഞങ്ങൾ ആഗ്രഹിച്ചു അതുപോലെ വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
ആലോചിച്ചു പിന്നെയും പിന്നെയും ആലോചിച്ചു പൈസ എങ്ങനെ ഉണ്ടാക്കാം. മോഷണം അല്ലാതെ എളുപ്പത്തിൽ കിട്ടുന്ന മറ്റൊരു വഴി ഞാൻ കണ്ടില്ല. പിന്നെ പ്രാർത്ഥനായിരുന്നു ഓരോ കല്യാണങ്ങൾക്കും, വിശേഷങ്ങൾക്കും ബേഗും, പേഴ്സും കണ്ടാൽ അപ്പൊ ക്യാഷ് എടുത്തു പോക്കറ്റിലിടും.പിന്നെ കടകളിലെ അവസരം കിട്ടുമ്പോൾ അവിടെയും കയ്യിട്ടു മോഷ്ട്ടിക്കും ഞാനൊരു കള്ളനാണോ എന്നുതന്നെ ഞാൻ ചിന്തിച്ചു. എന്റെ കള്ളത്തരം ചെറുപ്പത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ തൊട്ട് തുടങ്ങിയതാ, ക്യാഷ് കൊടുക്കാതെ ചുറ്റും നോക്കി ഇറങ്ങി വരും. അന്ന് തുടങ്ങിയതാണീ കള്ളത്തരം പിന്നീട് ഇപ്പോൾ അത് വലിയൊരു കള്ളത്തരത്തിലേക്ക് മാറി.
ആദ്യം ആദ്യം മറ്റുള്ളവരുടെയായിരുന്നു എന്നാൽ തക്കം പത്തുനിന്നു മടുത്തു, കല്യാണങ്ങളൊന്നും ഈ അടുത്തില്ല. ഞാൻ എന്നെ തന്നെ നോക്കി, വീടിനെ നോക്കി അച്ഛനെ നോക്കി അതെ അച്ഛൻ. ചില്ലറ തുട്ടുകൾക്ക് വേണ്ടി ആദ്യമായി ആരുമറിയാതെ ഒരു രാത്രി കീശയിൽ കയ്യിട്ടു. കിട്ടിയത് 50 ന്റ നോട്ട് ആദ്യം ഒളിപ്പിച്ചു വെച്ചു ഒരന്വേഷണമിക്കാതെ പെട്ടെന്ന് ചിലവാക്കി ആരോരുമറിയാതെ.
കീശയിലെ കണക്കുകൾ കൂട്ടാതെ തിരക്കുകൾ വഴി പോകുന്ന അച്ഛൻ, തിരക്കുകൾ കൊണ്ട് തിരക്കേറി എന്നെ ലാളിക്കാത്ത അമ്മ.
ജൂസും, ബേക്കറികളും തിന്നു മടുത്തു.ക്യാഷ് കൊണ്ട് അടുത്ത പരിപാടി എന്താണെന്നു ആലോചിക്കുമ്പോഴാ കുട്ടികളുടെ സംസാരത്തിനിടയിൽ നിന്നും ഒന്ന് കേട്ടത് ഇന്റർനെറ്റ് റഫെ, അത് എന്താണെന്നും, എന്താണ് കാര്യമെന്നും തിരക്കി ദിവസങ്ങൾ അലഞ്ഞു. കൂടുതൽ വിവരങ്ങൾ കിട്ടി.
ട്യൂഷൻ കട്ടുചെയ്യാനുള്ള അടുത്ത വഴിയായിരുന്നു റഫെ. നോട്ടുകൾക്കുവേണ്ടി പോക്കറ്റിൽ കയ്യിട്ടു 20 രൂപ, നേരെ ഇന്റർനെറ്റ് റഫയിലേക്ക്. കുറേ കമ്പ്യൂട്ടറുകളും, കുറേ ആളുകളും, കുട്ടികളും. അതൊരു വേറെ ലോകമായിരുന്നു. ക്യാഷ് കൊടുത്തു ഗെയിം കളിച്ചു ടൈം കഴിഞ്ഞു കൊതിതീരാതെ മറ്റൊരു ദിവസം വീണ്ടും എന്റെ കൈ പോക്കറ്റിനു നേരെ,
ദിവസങ്ങളിൽ ലീവ് ഉള്ളപ്പോൾ ഒക്കെ കളിക്കാൻ തുടങ്ങി.
ഒരു ദിവസം. ക്ലാസ്സുള്ള സമയത്ത് ട്യൂഷൻ കട്ട് ചെയ്തു ഇന്റർനെറ്റ് റഫയിൽ പോയി ഗെയിം കളിച്ചത് ടീച്ചർ പിടിച്ചു വീട്ടിൽ നിന്നും ടൂഷനിലേക്ക് ആളുകൾ വന്നു.
പിന്നെയും നിർത്തിയില്ല കട്ട് ചെയ്യാതെ കളിച്ചു, അച്ഛന്റെ പോക്കറ്റിലെ ക്യാഷ് കുറഞ്ഞു വരുന്നു. മനസ്സിലായോ എന്നൊരു തോന്നൽ. കളി മടുത്തപ്പോൾ എന്തോ, ഇനി എന്ത് ചെയ്യും എന്നായി. ചിന്തിച്ചു, ആലോചിച്ചു, ചിന്തകളെ മൂർച്ച കൂട്ടി.
സിനിമ. കാഴ്ചകൾക്കും, സംസ്കാരത്തിനുമപ്പുറമുള്ള സിനിമാ ലോകം. ആദ്യ സിനിമ കാണാൻ വേണ്ടി കയ്യിട്ടു കിട്ടിയത് 30 രൂപ, വീണ്ടും തിരഞ്ഞു ഇല്ല അതിൽ വേറെ ഒന്നും ഉണ്ടായിരുന്നില്ല. അതെടുത്താൽ സംശയം തോന്നും അവിടെ തന്നെ വെച്ചു.വഴി മുട്ടി എന്ന് വിചാരിച്ചു. എന്റെ കളി ഇതോടെ അവസാനിച്ചു. അമ്മ, അടുക്കളയിലെ അമ്മയുടെ തൊണ്ട് ആരുമില്ലാത്ത നേരത്ത് കൈക്കലാക്കി ഈർക്കിൽ കൊണ്ട് ചുഴന്നെടുത്തു ആവശ്യത്തിനുള്ളത് എടുത്തു സിനിമ കണ്ടു.
തൊണ്ടിലെ ചില്ലറത്തുട്ടുകൾ തീരാറായി. അച്ഛന്റെ പോക്കറ്റിലെ ക്യാഷ് ദിനം കൂടി വരുന്നു. കൊതിതീരാത്ത ആഗ്രഹങ്ങളും പേറി സഫലമാക്കാനുള്ള കള്ളത്തരവും തുടർന്ന് പിടിക്കപെടാതെ തുടരുന്നു.ഒരു പക്ഷെ പിടിക്കപ്പെട്ടാൽ ഇതുവരെ യുള്ള അച്ഛന്റെയും, അമ്മയുടെയും സംശയങ്ങൾക്കും, കുടുംബക്കാരുടെ സംശയങ്ങൾക്കും ഉത്തരം കിട്ടും ഞാനൊരു കള്ളൻ എന്ന് മുദ്രകുത്തും, നാണം കെടും ഈ അവസ്ഥക്ക് ഇടം കൊടുക്കാതെ ഫുൾ പ്ലാനിങ്ങിലാണ് എന്റെ മുന്നോട്ടുള്ള ചുവടുവെപ്പ്.
മനുഷ്യന്റെ ആഗ്രഹം തീരുന്നില്ല. ഓരോ ദിവസം കൂടും തോറും കൂടിവരുന്നു. ഈ ഒരു കള്ളത്തരം, മോഷണം, നുണ പറച്ചിൽ എത്രയും പെട്ടെന്ന് പിടിക്കട്ടെ. ഇല്ലെങ്കിൽ ചിലപ്പോൾ ഇതിലും ആരോഗ്യം മോശപരമായ കാര്യങ്ങളിലേക്കു കടന്നെന്നു വരാം. സാഹചര്യമാണ് അവനെ കള്ളനാക്കുന്നത്.ഒരു തെറ്റ് അത് മോഷണം ആണെങ്കിൽ പോലും ആ തെറ്റ് വീണ്ടും ആവർത്തിക്കുമ്പോഴാണ് അയ്യാൾ തെറ്റുക്കാരനാകുന്നത്, കള്ളനാകുന്നത്.
വിപണിയിൽ പുതിയ സാധനങ്ങൾ വരും തോറും മനുഷ്യന്റെ ആഗ്രഹങ്ങൾ കൂടി വരുന്നു.
മനുഷ്യന്റെ ഒന്നിനോടുള്ള ആക്രാന്തം, അമർഷം തീരുന്നില്ല തുടർന്നുകൊണ്ടേ ഇരിക്കുന്നു.....
*പൈസക്ക് ആവശ്യം വന്നപ്പോൾ അമ്മയുടെ ശുപാര്ശയോടെ അച്ഛന്റെ മുൻപിൽ പറഞ്ഞു*
*പക്ഷെ അനുകൂലമായ പ്രതികരണം കിട്ടിയില്ല*
*നാളെ പൈസ കൊണ്ട് ചെല്ലാതിരുന്നാൽ ക്രിക്കറ്റ് കളിക്കാൻ കൂട്ടുകാർ ചേർക്കില്ല. ഉറക്കം വാരാതെ ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു*
*അപ്പോഴാണ് എന്നിലെ കള്ളൻ ഉണർന്നത്*
_________________________
*BY*

No comments:
Post a Comment